“….പിന്നെന്താ….അടിയൻ വാങ്ങിട്ട് ഇപ്പോൾ വരാമേ….അതുവരെ ഇവിടെ അടങ്ങിയൊതുങ്ങി ഇരുന്നേക്കണമേ…….ഡോക്‌ടർ പ്രിത്യേകിച്ച് പറഞ്ഞിട്ടുണ്ട്……”.
“….അങ്ങനെ തന്നെയാകട്ടെ കുമാരാ….”. കുസൃതിയോടെ അവൾ പറഞ്ഞു.
ഞാൻ കാന്റീനിലേക്ക് നടന്നു. റീത്ത ഒരു കൊച്ച് കാന്താരിതന്നെ. പെട്ടെന്നടുക്കുന്നതും സെൻസോഫ് ഹ്യുമർ നന്നായുള്ളവളാണെന്ന് ഇത്രയും നേരത്തെ സംഭാഷണത്തിൽ നിന്ന് മനസ്സിലായി. സാബത്തിക സ്ഥിതി പരിമിതികൾക്കുള്ളിൽ നിന്ന് പഠിക്കാനായി മുൻകൈയെടുത്ത് പോരാടുന്ന ഇവളെ സത്യത്തിൽ സമ്മതിക്കുക തന്നെ വേണം. ഞാൻ എത്ര പെട്ടെന്നാണ് ഇവളായി അടുത്തത്.
ക്യാന്റിനിൽ നിന്ന് ഒരു ഫ്ലാസ്‌ക്കും ഗ്ളാസ്സും വാങ്ങി. അവിടെത്തെ ജീവനക്കാരൻ ഫ്ലാസ്‌ക്ക് നന്നായി കഴുകി ചായ നിറച്ച് തന്നു. അപ്പോഴാണ് ഇതുവരെ ഞാനും റീത്തയും ഇതുവരെ ഒന്നും കഴിച്ചിട്ടില്ലെന്ന സത്യം മനസ്സിൽ തേട്ടി വന്നത്. നല്ല ബീരിയാണിയുടെ മണം ആരെയും ആകർഷിക്കും വിധത്തിൽ അവിടെ തളം കെട്ടി നിന്നീരുന്നു. രണ്ടെണ്ണം പാഴ്സ്സൽ ചെയ്ത് ഞാൻ റീത്തയെ അഡ്മിറ്റ് ചെയ്ത മുറിയിലേക്ക് നടന്നു.
ഞാൻ ഉള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അകത്ത് നിന്ന് ആരൊക്കെയോ സംസാരിക്കുന്നത് കേട്ടു. ഉള്ളിലേക്ക് ചെന്നപ്പോൾ റീത്ത അവളുടെ കൂട്ടുകാരി എന്ന് തോന്നിപ്പിക്കുന്ന അവളോട് കാര്യങ്ങൾ വിശദികരിക്കുകയാണ്. എന്നെ കണ്ടതും അവളുടെ കൂട്ടുകാരി എഴുന്നേറ്റ് നിന്നു. കറുത്ത പർദക്കുള്ളിൽ വെളുത്ത മുഖമുള്ള ഒരു ഉമ്മച്ചികുട്ടി.
“…..ആദി….ഇതെന്റെ കൂട്ടുകാരി…സഫ്ന…. ഞങ്ങൾ ഒരുമിച്ചാണ് പഠിക്കുന്നത്…..”.
“…..ഹായ് സഫ്ന….നൈസ് റ്റു മീറ്റ് യൂ…”.
ഞാൻ ഹസ്തദാനത്തിനായി കൈ നീട്ടി. അവൾ മടിച്ച് കൊണ്ട് കൈ തന്നു. മതാചാരം കാത്ത് സൂക്ഷിക്കുന്നതിനിലാകും അവളുടെ മടി എന്നെനിക്ക് പിന്നീട് സംസാരിക്കുന്നതിനിടയിൽ മനസ്സിലായി. ഞാൻ ഒരു അനിമേറ്ററാണെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. സഫ്ന ഒരുപാട് കാർട്ടൂൺ കാണുന്ന ആളാണെന്നും കാണുന്നതിനെ ചൊല്ലി വീട്ടിൽ ഉമ്മയുടെ കയ്യിൽ നിന്ന് ശകാരമാണെന്നും അവൾ കുട്ടിത്തം നിറഞ്ഞ വാക്കുകളാൽ പറഞ്ഞു.
ഞാൻ ഒന്ന് ഫ്രഷാക്കട്ടെ എന്ന് പറഞ്ഞ് ടോയ്‌ലറ്റിൽ കയറി. നല്ല സ്റ്റാർ ഹോട്ടലിന്റെ ഫെസിലിറ്റി ഉള്ള അകത്തളം. വിസ്തരിച്ച് ഒരു കുളി പാസ്സാക്കി. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ നിർത്തതാതെ സംസാരിക്കുന്ന റീത്തയെയും സഫ്നയെയും ആണ് കണ്ടത്.
“…..റീത്ത കാറിൽ നിന്റെ ബാഗ് ഇരിപ്പുണ്ട്…. ഞാൻ അതെടുത്ത് വരാം……”.
അവരുടെ സംസാരത്തിന് പ്രൈവസ്സി ആയിക്കൊള്ളട്ടെ എന്ന് വിചാരിച്ച് ഞാൻ പുറത്തേക്ക് ഇറങ്ങി. ചാർജ് മുക്കാൽ ഭാഗത്തോളം തീരാറായികൊണ്ടിരിക്കുന്ന ഫോണെടുത്ത് മെസ്സേജുകൾ നോക്കി. പുലർച്ചക്ക് ആക്സിഡന്റ് നടന്ന് ഹോസ്പിറ്റലിൽ എത്തിയ വശം കൂട്ടുകാർക്കൊക്കെ മെസേജ് അയച്ചതാണ്. ഇന്നലത്തെ കള്ളുകുടിയുടെ കെട്ടേറക്കം കഴിയാത്തതിൽ ഒക്കെ ഉറക്കത്തിലായിരിക്കും.
എന്നെ അതിശയിപ്പിച്ച് തമിഴരസ്സിന്റെ മെസേജ് വന്നുകിടപ്പുണ്ടായിരുന്നു. അവനെ വിളിക്കാൻ തുനിയുബോഴേക്കും കക്ഷി അതാ മുന്നിൽ. എന്നെ കണ്ടതും നൂറ് ചോദ്യമായിരുന്നു. കുറഞ്ഞ വാക്കുകളിൽ ഞാൻ കാര്യങ്ങൾ പറഞ്ഞു. വണ്ടിക്കെന്തെങ്കിലും സംഭവിച്ചോ എന്നവന്റെ ചോദ്യത്തിന് സത്യത്തിൽ ഞാൻ ഞെട്ടാതിരുന്നില്ല. പിന്നെ വേഗത്തിൽ അവിടേക്ക് ഒറ്റ നടത്തമായിരുന്നു.
റീത്തയുടെ വണ്ടി തട്ടിയ ഭാഗം ചെറുതായി ഞെളങ്ങിരിക്കുന്നു. അതും കൂടാതെ സസ്‌പെൻഷൻ ഓയിൽ ലീക്ക് ആയിരിക്കുന്നു. അധികം വൈകാതെ സർവ്വീസ് സെന്ററിലേക്ക് ഫോണിൽ ബന്ധപെട്ടു. അധികം വൈകാതെ അവരുടെ ഒരു ജീവനക്കാരൻ വന്ന് വണ്ടിയെടുത്ത് പോയി. തമിഴരസ്സിന്റെ സംശയം വെറും സ്‌കൂട്ടി വന്നിടിച്ചാൽ എങ്ങിനെയാ സസ്പെഷൻ ഓയിൽ ലീക്കാകുന്നേ എന്നായിരുന്നു അവന്റെ സംശയം. ഇന്നലെ സ്നേഹയുമായി കാറിലിരുന്നുള്ള കളിയുടെ വ്യഗ്രതയിൽ ഗട്ടറുകൾ നിറഞ്ഞു കിടക്കുന്ന സ്ഥലത്തിലൂടെ വണ്ടിയോടിച്ചാണ് സംഭവിച്ചതെന്ന് പറയാൻ കഴിയില്ലല്ലോ. അതിനാൽ ഞാൻ ഒന്നും തന്നെ മിണ്ടിയില്ല.
