“…തമിഴരസ്സിന് …ഓഫിസിൽ എത്താൻ വൈകുമെന്നാ തോന്നുന്നേ അല്ലെ……”.
“..ആ….കുറച്ച്…..പക്ഷെ വൈകിയാൽ അങ്ങനെ പ്രശ്നമൊന്നും ഇല്ല…..”.
“…അല്ലാ…ആദിക്ക് ഓഫിസിൽ ഒന്നും പോകേണ്ടേ…..”. റീത്ത ചോദിച്ചു.
“….ഞാൻ നാല് ദിവസ്സം ലീവ് പറഞ്ഞു…..കുറച്ച് ലീവ് ബാക്കിയുണ്ട്…..അതിങ്ങനെ ആർക്കെങ്കിലും ഉപകാരമാവട്ടെ…..ഹഹഹഹ….”.
“…കൊള്ളാം….എനിക്ക് പരിരക്ഷരായല്ലോ ……പിന്നെ കൊണ്ടുവന്ന ബിരിയാണി കൂട്ടുകാരൻ കഴിച്ചുട്ടോ….ആദി വല്ലതും കഴിച്ചായിരുന്നോ….”.
“…അയ്യോ അവൻ അത് കഴിച്ചോ…..ഇവിടെ ഉണ്ടല്ലോ എന്ന് വിചാരിച്ചാ സഫ്നയുടെ ബിരിയാണി ഓഫർ വേണ്ടാന്ന് വച്ചത്…”.
“…അതാണ്…പെൺ ബുദ്ധി മുൻ ബുദ്ധി എന്ന് പറയുന്നത്……ഇപ്പൊ മനസ്സിലായോ….”. സഫ്ന വലിയ കാര്യമായി ഉരുട്ടി പറഞ്ഞു.
“…അല്ലാ സഫ്ന…..പിൻ ബുദ്ധി എന്നല്ലേ…..”.
“…അത് നിങ്ങൾ മെയിൽ ഷോവനിസ്റ്റുകൾക്ക്……ഞങ്ങൾക്ക് അങ്ങനെയല്ല…..”. സഫ്ന ചുണ്ട് വക്രിച്ച് പറഞ്ഞു.
“…അയ്യോ നിങ്ങൾ തല്ലുകൂടാതെ…..നിങ്ങൾ രണ്ടു പേരും പോയി കഴിച്ചിട്ട് വരൂ….”. റീത്ത ഇടപ്പെട്ടു.
റീത്തയുടെ ഇടപെടൽ ഞങ്ങളിൽ ചിരിയുയർത്തി. ഞങ്ങൾ മൂന്ന് പേരും കുറെ നേരം സംസാരിച്ചും തമാശക്ക് വഴക്കടിച്ചും സമയം കളഞ്ഞു.
സൂര്യൻ അസ്തമിക്കാറായി.
രാത്രി ഹോസ്പിറ്റലിൽ ആര് നിൽക്കും എന്ന ചിന്തയായി. റീത്തയുടെ കൂടെ സഫ്നക്ക് നിൽക്കണമെന്നുണ്ടെങ്കിലും പക്ഷെ അവളുടെ വീട്ടിലെ സാഹചര്യം അതിനനുവദിക്കുന്നുണ്ടായിരുന്നില്ല. അവളുടെ മൂത്ത പെങ്ങളുടെ പ്രസവത്തോടനുബന്ധിച്ച് ഉമ്മയും അമ്മാവനും ഗൾഫിലേക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലുള്ളത് അസുഖം ബാധിച്ച് കിടപ്പിലായ ഉപ്പയുടെ ഉമ്മയും, അമ്മാവന്റെ ഭാര്യയുമാണ്. ഇതാണവളെ വല്ലാതെ കുഴപ്പിച്ചിരുന്നത്. സമയം വളരെ എടുത്തതാണ് സഫ്ന തന്റെ പ്രശ്നത്തെ അവതരിപ്പിച്ചത്. ഇതിന് പരിഹാരമായി വെറും നിമിഷങ്ങൾകൊണ്ട് ഞാൻ റീത്തയുടെ കൂടെ നിൽക്കാമെന്ന് പറഞ്ഞവളെ ആശ്വസിപ്പിച്ചു.
ഒരു നിമിഷം പോലും ഇടവേള നൽകാതെ റീത്തയും സഫ്നയും സംസാരിച്ച് എന്റെ മനസ്സിലെ ചിന്തകളെ പരിപോഷിപ്പിച്ച് കൊണ്ടിരുന്നു. അനേകം ദിവസ്സങ്ങളായി എന്തെന്നറിയാത്ത അലട്ടൽ ഇവരുടെ നിഷ്കളങ്കമായ സംസാരത്തിൽ അലിഞ്ഞില്ലാതെയായി. മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം. സത്യത്തിൽ ഈ ആക്സിഡന്റ് കൊണ്ട് ശരിക്കും പ്രയോജനം എനിക്ക് തന്നെയല്ലേ. ഈ ലോകത്ത് പൈസ്സ കൊണ്ടളക്കാൻ പറ്റാത്തതും വാങ്ങാൻ സാദ്ധിക്കാത്തതും ആയതിൽ ഒന്നു തന്നെയല്ലേ ഈ മനസുഖം. അതിവിടെ കിട്ടിരിക്കുന്നു എന്നത് മാത്രമല്ല അതിനുപരിയായി നല്ലൊരു സൗഹൃദവും ഇവരിൽ നിന്ന് ലഭിച്ചിരിക്കുന്നു. മനസ്സിന്റെ ആഴിയിൽ സന്തോഷം പതിയെ നിറയുന്നു.
പെട്ടെന്നായിരുന്നു സഫ്നയുടെ ഫോണിൽ അവളുടെ വീട്ടിൽ നിന്ന് വിളി വന്നത്.
“….എന്താ….വല്ല്യാമ്മീ….”.
മറുവശത്ത് നിന്ന് ഒരു സ്ത്രീ വളരെ ശബ്ദത്തിൽ എന്തോ പറയുന്നുണ്ടായിരുന്നു. എന്തോ കണ്ട് ഭയപ്പെട്ടിരുന്നു എന്ന് ആ ശബദ്ധത്തിന്റെ ഉടമയുടെ സ്വരസ്ഥാനത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. സഫ്ന പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഫോൺ വച്ചു. റീത്തയും ഞാനും പകച്ചിരിക്കുകയായിരുന്നു.
“….ആദി…. എന്റെ ഒപ്പം വീട് വരെ ഒന്ന് കൂട്ട് വരാമോ…”. പകപ്പോടെ എന്നോട് ചോദിച്ചു.
“….ഞാൻ വരാം…. പക്ഷെ എന്താണ് കാര്യം…….”.
“….വീട്ടിലെ ടെറസ്സിൽ നിന്ന് ആരോക്കെയോ നടക്കുന്ന ശബദ്ധം കേഴ്ക്കുന്നു…. അവിടെ അമ്മാവന്റെ ഭാര്യ മാത്രമെ ഉളളൂ…..”.
“..നമുക്ക് പോയിനോക്കാം….. റീത്ത ഞങ്ങൾ ഇപ്പൊ വരാം…..”.
നേഴ്‌സിനോട് റീത്ത മുറിയിൽ ഒറ്റക്കേ ഉള്ളു എന്നും അത്യാവശ്യമായി ഞങ്ങൾക്ക് പുറത്ത് പോകേണ്ടി വന്നതിനാൽ ഒന്ന് ശ്രദ്ധിച്ചെക്കണേ എന്ന് പറഞ്ഞു. വലിയ ഹോസ്പിറ്റലായതിനാൽ നേഴ്‌സുമാരുടെ സഹകരണം വളരെ തൃപ്തികരമായിരുന്നു.
സഫ്ന അവളുടെ സ്‌കൂട്ടി എടുത്ത് വീട് ലക്ഷ്യമാക്കി പാഞ്ഞു. തമിഴരസ്സ് തന്നുപോയ അവന്റെ സ്പോട്ട്സ് ബൈക്കിൽ ഞാനും പുറകെ വച്ച് പിടിച്ചു.
