പ്രണയരതി – 2

ഒരു നിമിഷം പോലും ഇടവേള നൽകാതെ റീത്തയും സഫ്നയും സംസാരിച്ച് എന്റെ മനസ്സിലെ ചിന്തകളെ പരിപോഷിപ്പിച്ച് കൊണ്ടിരുന്നു. അനേകം ദിവസ്സങ്ങളായി എന്തെന്നറിയാത്ത അലട്ടൽ ഇവരുടെ നിഷ്കളങ്കമായ സംസാരത്തിൽ അലിഞ്ഞില്ലാതെയായി. മനസ്സിന് എന്തെന്നില്ലാത്ത ഒരു ആശ്വാസം. സത്യത്തിൽ ഈ ആക്സിഡന്റ് കൊണ്ട് ശരിക്കും പ്രയോജനം എനിക്ക് തന്നെയല്ലേ. ഈ ലോകത്ത് പൈസ്സ കൊണ്ടളക്കാൻ പറ്റാത്തതും വാങ്ങാൻ സാദ്ധിക്കാത്തതും ആയതിൽ ഒന്നു തന്നെയല്ലേ ഈ മനസുഖം. അതിവിടെ കിട്ടിരിക്കുന്നു എന്നത് മാത്രമല്ല അതിനുപരിയായി നല്ലൊരു സൗഹൃദവും ഇവരിൽ നിന്ന് ലഭിച്ചിരിക്കുന്നു. മനസ്സിന്റെ ആഴിയിൽ സന്തോഷം പതിയെ നിറയുന്നു.

പെട്ടെന്നായിരുന്നു സഫ്നയുടെ ഫോണിൽ അവളുടെ വീട്ടിൽ നിന്ന് വിളി വന്നത്.

“….എന്താ….വല്ല്യാമ്മീ….”.

മറുവശത്ത് നിന്ന് ഒരു സ്ത്രീ വളരെ ശബ്ദത്തിൽ എന്തോ പറയുന്നുണ്ടായിരുന്നു. എന്തോ കണ്ട് ഭയപ്പെട്ടിരുന്നു എന്ന് ആ ശബദ്ധത്തിന്റെ ഉടമയുടെ സ്വരസ്ഥാനത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. സഫ്ന പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഫോൺ വച്ചു. റീത്തയും ഞാനും പകച്ചിരിക്കുകയായിരുന്നു.

“….ആദി…. എന്റെ ഒപ്പം വീട് വരെ ഒന്ന് കൂട്ട് വരാമോ…”. പകപ്പോടെ എന്നോട് ചോദിച്ചു.

“….ഞാൻ വരാം…. പക്ഷെ എന്താണ് കാര്യം…….”.

“….വീട്ടിലെ ടെറസ്സിൽ നിന്ന് ആരോക്കെയോ നടക്കുന്ന ശബദ്ധം കേഴ്ക്കുന്നു…. അവിടെ അമ്മാവന്റെ ഭാര്യ മാത്രമെ ഉളളൂ…..”.

“..നമുക്ക് പോയിനോക്കാം….. റീത്ത ഞങ്ങൾ ഇപ്പൊ വരാം…..”.

നേഴ്‌സിനോട് റീത്ത മുറിയിൽ ഒറ്റക്കേ ഉള്ളു എന്നും അത്യാവശ്യമായി ഞങ്ങൾക്ക് പുറത്ത് പോകേണ്ടി വന്നതിനാൽ ഒന്ന് ശ്രദ്ധിച്ചെക്കണേ എന്ന് പറഞ്ഞു. വലിയ ഹോസ്പിറ്റലായതിനാൽ നേഴ്‌സുമാരുടെ സഹകരണം വളരെ തൃപ്തികരമായിരുന്നു.

സഫ്ന അവളുടെ സ്‌കൂട്ടി എടുത്ത് വീട് ലക്ഷ്യമാക്കി പാഞ്ഞു. തമിഴരസ്സ് തന്നുപോയ അവന്റെ സ്പോട്ട്സ് ബൈക്കിൽ ഞാനും പുറകെ വച്ച് പിടിച്ചു.

വെറും രണ്ടു കിലോമീറ്ററിൽ ആധികം താണ്ടുന്നതിൽ സഫ്ന അവളുടെ വീട്ടിലേക്കുള്ള ഉൾവഴിയിലേക്ക് തിരിഞ്ഞു. അവിടെ നിന്നും നാലാമത്തെ വീടായിരുന്നു സഫ്നയുടേത്.

സഫ്ന വല്ലാതെ ഭയപ്പെട്ട് ഉള്ളിലേക്കോടി. കോളിങ്ങ് ബെല്ലിൽ നിർത്താതെ അടിച്ച് അവൾ അവളുടെ അമ്മാവന്റെ ഭാര്യയെ വിളിച്ചു.

“…വല്ല്യാമ്മീ…. വല്ല്യാമ്മീ…”.

പെട്ടെന്ന് തന്നെ വാതിൽ തുറന്ന് സഫ്ന അലറി പേര് വിളിച്ച അമ്മാവന്റെ ഭാര്യ പുറത്തേക്ക് വന്നു. എന്നെ കണ്ടതും പർദ്ദയുടെ മൂടുപടം വച്ച്‌ പെട്ടെന്ന് മറച്ചു. ഞാൻ അവരുടെ പെരുമാറ്റത്തിൽ എനിക്ക് ചെറിയ നീരസം തോന്നാതിരുന്നില്ല. സഫ്നക്ക് അത് പെട്ടെന്ന് മനസ്സിലായി.

” …വല്ല്യാമ്മീ… എവിടെ നിന്നാ ശബ്ദം കേട്ടെ….”. സഫ്ന അവളുടെ അമ്മായിയോട് ചോദിച്ചു.

“…മുകളിലൂടെ ആരോ… നടക്കുന്നപ്പോലെ….”. അവളുടെ അമ്മായി പറഞ്ഞു.

” …അപ്പ്സ്റ്റെയറിലേക്കുള്ള വഴിയേതാ..”. ഞാൻ അൽപ്പം നിരസ്സത്തിൽ തന്നെ ചോദിച്ചു.

“…. ഇതിലെയാ….”. സഫ്ന വീടിന്റെ സൈഡിലൂടെ മുകളിലേക്ക് കയറാനുള്ള കോണി കാണിച്ച് തന്നു.

ഞാൻ അവിടേക്ക് നടക്കുന്നതിനിടയിൽ നല്ല മരവടി കിടക്കുന്നത് കണ്ടു. ഞാനത് സുരക്ഷക്കെന്ന പോലെ എടുത്ത് അതിന്റെ ബലം നോക്കി കോണിക്കടുത്ത് എത്തി.

“….ആദി…. ശ്രദ്ധിക്കണേ….”.

പുറകിൽ നിന്ന് സഫ്ന വിളിച്ച് പറഞ്ഞു. ചെറിയൊരു ഭയം തോന്നിയെങ്കിലും ചെറുപ്പകാലത്ത് പഠിച്ച കളരിയഭ്യാസങ്ങൾ എന്റെ മനസ്സിന് ബലമേകി. ഞാൻ മുകളിലേക്ക് ചെന്നപ്പോൾ മൂന്നാല് പേർ വട്ടം ചേർന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ഞാൻ അറിയാവുന്ന ഹിന്ദിയിലും തെലുങ്കിലും ആരാണെന്ന് തിരക്കി. ഇതിനോടൊപ്പം സഫ്ന മുകളിലേക്ക് കയറി വരുകയും ചെയ്തിരുന്നു.

ആ കുട്ടത്തിലൊരുത്തൻ ആകെ പകപ്പോടെ ഞങ്ങളെ നോക്കികൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പൂർണ്ണമായും തെലുങ്കായതിനാൽ ഞാൻ മനസ്സിലാക്കാൻ നന്നേ ബുദ്ധിമുട്ടി. സംഗതി അവർ അടുത്തുള്ള വീട് പണിക്ക് വന്നവരായിരുന്നു. പരോപകാരിയായ സഫ്നയുടെ അമ്മാവൻ ഭക്ഷണം കഴിക്കാൻ ടെറസ്സ് ഉപയോഗിച്ചോളൂ എന്ന പറഞ്ഞിരുന്നു. ബിൽഡിങ്ങ് പണി ഇന്നാണ് അവർ തുടങ്ങിയത്. അമ്മാവനാണെങ്കിൽ ആ കാര്യം ഇവരോട് സൂചിപ്പിക്കാൻ മറന്നിരുന്നു എന്നെനിക്ക് മനസ്സിലായി. ഞാൻ അവരോട് നാളെ മുതൽ മറ്റൊരു ഇടം നോക്കാൻ പറഞ്ഞുകൊണ്ട് ഞാനും സഫ്‌നയും താഴേക്കിറങ്ങി. വളരെ വേഗത്തിൽ ഭക്ഷണം കഴിച്ച് ആ ബിൽഡിങ്ങ് പണിക്കാരും താഴേക്കിറങ്ങി.

കാർപോർച്ചിൽ കാത്തുനിന്ന ഞങ്ങളെ അൽപ്പം രൂക്ഷമായി നോക്കികൊണ്ട് അവൾ ഞങ്ങളെ കടന്ന് പോയി. അവരുടെ കണ്ണുകൾ സഫ്നയിലും അവളുടെ അമ്മാവന്റെ ഭാര്യയുടെ നേർക്കും ചൂഴ്ന്ന് നോക്കുന്നുണ്ടായിരുന്നു. നല്ല കാരിരുമ്പിൻെ കരുത്തുള്ള അവരുടെ നോട്ടം സഫ്നയിലും അമ്മാവന്റെ ഭാര്യയിലും ഭീതിയുണർത്തി. അതിന്റെ പരിണിതഫലമായി പെട്ടെന്ന് ഉള്ളിലേക്ക് അവർ കയറി പോയി. ഏകനായി എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വിളറി നിന്നു. വീടിന്റെ ഉള്ളിലേക്ക് കയറാനുള്ളൊരു ചമ്മലും അതിലേറെ ചെറിയ ഭയവും എന്നിൽ ഉയർന്നു.

“…ആദി….എന്താ പുറത്ത് തന്നെ നിന്നകളഞ്ഞേ…..ഉള്ളിലേക്ക് വരൂ ….”. സഫ്ന ഉള്ളിൽ നിന്ന് വിളിച്ചു.

പുറത്തേക്ക് പോകാൻ തുനിഞ്ഞ് നിന്നിരുന്ന ഞാൻ എന്തായാലും ഉള്ളിൽ കയറിയേക്കാം എന്ന തീരുമാനിച്ചു. സന്ദർശന മുറിയിൽ തല കയ്യിൽ വച്ച് സഫ്ന ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ അവളുടെ അടുത്തുള്ള സോഫയിൽ ഇരുന്നു.

“…എന്ത് പറ്റി…സഫ്ന…..”.

“…ഏയ്……..ആ ബിൽഡിങ്ങ് പണിക്കാരുടെ ചൂഴ്ന്നുള്ള നോട്ടത്തിൽ …വല്ല്യാമീ …ആകെ പേടിച്ചിരിക്കുകയാ…..”.

“…ഹാ അവരുടെ നോട്ടം അത്ര ശരിയല്ലാ…..രാത്രിക്ക് അടുത്തുള്ള വല്ല ബന്ധുക്കാരെ വിളിക്കരുതോ….”.

“…അങ്ങനെ ഞങ്ങൾക്ക് ബന്ധുക്കാരാരും വരാനില്ല…..”.

സഫ്ന ഇത് പറയുകയും അതിനോടൊപ്പം അടുത്തമുറിയിൽ നിന്ന് അവളുടെ അമ്മാവന്റെ ഭാര്യയുടെ തേങ്ങൽ ഉയർന്നു. കരച്ചിലിന്റെ സംഭവമെന്താണെന്നറിയാതെ ഞാനാകെ പകച്ച് പോയി. സഫ്ന എന്റെ അടുത്ത് വന്നിരുന്ന് ചെറിയ സ്വരത്തിൽ അതിന്റെ കാരണം പറഞ്ഞു. വല്ല്യാമീ എന്ന് പറയുന്ന അവളുടെ അമ്മായിക്ക് കല്ല്യാണത്തിന് മുന്നെ ഒരു പ്രേമമുണ്ടായിരുന്നു. നാട്ടുകാരൊക്കെ അറിഞ്ഞ ഒരു സംഭവമായിരുന്നു എങ്കിലും അവരുടെ വീട്ടുകാർ ആ ബന്ധത്തെ ഒരുപാട് എതിർത്തു. ആ സമയത്താണ് സഫ്നയുടെ അമ്മാവന്റെ ആലോചന ആ വീട്ടിലേക്ക് ചെന്നത്. പിടിച്ച പിടിയാലേ അവളുടെ അമ്മാവനുമായി കല്ല്യാണം നടത്തുകയായിരുന്നു. അതിൽ സഫ്നയുടെ ബന്ധുക്കാർക്കൊക്കെ എതിർപ്പുണ്ടെങ്കിലും ബുദ്ധിക്ക് ചെറിയ കുഴപ്പമുള്ള അമ്മാവനുമായി ഇവരുടെ കല്ല്യാണം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *