പ്രണയരതി – 2

“….ഞാൻ ചുമ്മാ പറഞ്ഞതാ…ആദീ…..നിനക്കത് വിഷമമായോ….”. വല്ല്യാമ്മീ ചെറുതായി സ്വരം താഴ്ത്തി എന്നെ നോക്കി ചോദിച്ചു.

ഞാനതിന് ഉത്തരമൊന്നും പറഞ്ഞില്ല. സത്യത്തിൽ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും മോശമായ വാക്കുകളോ പ്രവർത്തിയോ ഉണ്ടാകാതിരിക്കാനായി ഞാൻ നന്നായി ശ്രദ്ദിച്ചിരുന്നു. അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ സഫ്നയുടെ മുഖത്തെങ്ങിനെ നോക്കുമെന്നതായിരുന്നു എന്റെ വിഷമിപ്പിക്കുന്ന ചിന്ത. റീത്തയുടെയും സഫ്നയുടെയും സൗഹൃദം എന്റെ ജീവിതത്തിൽ വല്ലാത്ത ആശ്വാസമാണ് ഉളവാക്കുന്നതെന്ന് ഈ ദിവസ്സത്തിനുള്ളിൽ എനിക്ക് മനസ്സിലായതാണ്. ഒരു പക്ഷെ വല്ല്യാമ്മീയോടുള്ള എന്റെ മോശപ്പെട്ട സമീപനം മതി അത് തകർന്നടിയാൻ.

“…ആദീ….ഞാൻ ചോദിച്ചത് നിനക്ക് വിഷമമായോ…..???”. വല്ല്യാമ്മീ വീണ്ടും എന്നോട് ചോദിച്ചു.

ഇപ്പോൾ എന്റെ മൗനം അവരുടെ വാക്കുകളിൽ ഉത്കണ്ഠ വർദ്ധിപ്പിച്ചിരിക്കുന്നു. എനിക്ക് അവരുടെ ശരീരത്തിലേക്ക് ചൂഴ്ന്ന് നോക്കിയതിൽ അതിയായ വിഷമം ഉയർന്ന് വന്നീരുന്നു. എനിക്കത് തുറന്ന് പറയണമെന്ന് തോന്നി.

“….വല്ല്യാമ്മീ പ്രായം പറയാൻ പറഞ്ഞതുകൊണ്ടാ ഞാൻ വല്ല്യാമ്മീയെ അങ്ങനെ നോക്കിയേ……സോറി…”. ഞാൻ അതീവ കുറ്റബോധത്തോടെ പറഞ്ഞു.

“..നീ ഇത്രയും പാവത്താനാണോ…..പിന്നെ ശരിരത്തിൽ നോക്കാതെ എങ്ങിനെയാ ആദീ പ്രായം പറയുക……ഹേ..”.

“….ഞാൻ വല്ല്യാമ്മീയെ ഇങ്ങനെ നോക്കി എന്ന കാര്യം ദയവ് ചെയ്ത് സഫ്നയോട് പറയരുത്……പ്ലീസ്..അങ്ങനെ അവളറിഞ്ഞാൽ എനിക്കവളുടെ മുഖത്ത് നോക്കാൻ പറ്റില്ല……”. ഞാൻ അവരോട് കേണപേക്ഷിക്കുന്ന രീതിയിൽ പറഞ്ഞു.

എന്റെ അപേക്ഷ കേട്ട് വല്ല്യാമ്മീ തിരിച്ചോന്നും പറഞ്ഞില്ല. സത്യത്തിൽ അവരിൽ നിന്ന് ആശ്വാസവാക്കുകൾ ഞാൻ പ്രതീക്ഷിച്ചിരുന്നു. കനത്ത വന്ന നിശബ്ദതയെ ഭജിച്ചുകൊണ്ട് വല്ല്യാമ്മീ എന്നെ നോക്കി.

“…..ആദീ…..നീ എങ്ങിനെയാണ് എന്നെ മനസ്സിലാക്കിയതെന്നറിയില്ല. സഫ്നയുടെ അമ്മായി എന്നതിലുപരി ഒരു വ്യക്തി എന്ന നിലയിൽ നീ എന്നെ കാണുമെന്ന് പ്രതീക്ഷിച്ച് പോയി. ഒരു പക്ഷെ ഞാൻ നിന്നോട് തുറന്ന് പറയാത്തത് കൊണ്ടാകാം നിനക്ക് അങ്ങനെയൊക്കെ തോന്നിയത്…..”.

“…വല്ല്യാമ്മീ….ഞാൻ ഞാൻ….”. വല്ല്യാമ്മീ എന്താണ് ഉദ്ദേശിക്കുന്നതറിയാതെ ഞാൻ കുഴഞ്ഞു.

“…ഒരു യാദാസ്ഥിക മുസ്ലിം കുടുബത്തിലെ സ്ത്രീ സ്വാതന്ത്രം എത്രത്തോളം ഉണ്ടാകുമെന്ന് നിനക്കറിയാല്ലോ…എന്റെ ചിന്തകളും ജീവിതവും അടക്കിപ്പിടിച്ച് ഒരു നിസ്സഹയാവസ്ഥയിലുള്ള ജീവിതം പേറുന്ന ഒരു സ്ത്രീയാണ് ഞാൻ…..ബുദ്ധിക്ക് അൽപ്പം മാന്ദ്യമുള്ള എന്റെ ഭർത്താവിന്റെയടുത്ത് എനിക്ക് എത്രത്തോളം സംസാരിക്കാൻ പറ്റും……അതിൽ നിന്ന്…അതിൽ നിന്ന് ഒരു മോചനമായി…ഞാൻ നിന്നെ കണ്ടപ്പോൾ….ആദീ…നീ…..”. വല്ല്യാമ്മീ ഹ്യദയം തുറന്ന് സംസാരിക്കുന്നത് പോലെ എന്നോട് പറഞ്ഞുകൊണ്ട് പാതിയിൽ നിർത്തി.

“…വല്ല്യാമ്മീ…..”. ഞാൻ അവരെ വിളിച്ചു. സത്യത്തിൽ ആ വിളി ഉയർന്നത് എന്റെ മനസ്സിന്റെ അന്തരാളങ്ങളിൽ നിന്നായിരുന്നു. ആ വിളിയിൽ അവരുടെ കണ്ണുകൾ ഒന്ന് വിടർന്നു. സത്യത്തിൽ അവർ വീണ്ടും മനസ്സ് തുറക്കാനായി വിങ്ങിപൊട്ടുന്നുണ്ടായിരുന്നു. നല്ലൊരു ശ്രോദ്ധാവിനെ കിട്ടിയതുകൊണ്ടാകും അവർ വീണ്ടും സംസാരിച്ച് തുടങ്ങി.

“…….ആദീ….എനിക്ക് തുറന്ന് സംസാരിക്കാൻ ആരും ഇല്ല. ആകെ ഉള്ളത് സഫ്നയാണെങ്കിലും എല്ലാം പറയുന്നതിൽ അതിലും തടസ്സമുണ്ട്…..ബന്ധങ്ങൾ ചിലപ്പോൾ നമ്മളെ ബന്ധനസ്ഥനാക്കും…..ഞാൻ ആദിയെ പരിചയപ്പെട്ടപ്പോളും, ഞങ്ങൾക്ക് വേണ്ടി സഹായം ചെയ്യാൻ തുനിഞ്ഞിറങ്ങിയപ്പോഴും ഞാൻ ഒരു നല്ലൊരു കൂട്ടുകാരനെ നിന്നിൽ കണ്ടിരുന്നു……പക്ഷെ നീ ഇങ്ങനെ വേദനിച്ചിരിക്കുന്നത് കാണുബോൾ എന്റെ നെഞ്ചിനകത്ത് വല്ലാത്ത കുറ്റബോദ്ധം…..ആദീ…എന്റെ പെരുമാറ്റം നിന്നെ വേദനിപ്പിച്ചെങ്കിൽ എന്നോട് ക്ഷമിക്കൂ…പ്ലീസ്…..”. വല്ല്യാമ്മീ കരയാറായിരുന്നു. ഞാൻ അവരെ ആശ്വസിപ്പിച്ചില്ലെങ്കിൽ വിങ്ങിപ്പൊട്ടിയ മനസ്സ് കുമിളപോലെ പൊട്ടിത്തകർന്ന വിതുമ്പുമെന്നെനിക്ക് തോന്നി.

“…വല്ല്യാമ്മീ…പ്ലീസ് കരയല്ലേ……സത്യത്തിൽ എനിക്ക് ഉണ്ടായ വിഷമം വല്ല്യാമ്മീയുടെ ശരീരത്തിലേക്ക് മോശപ്പെട്ട നോക്കിയതിനിലാണ്…അത് സഫ്ന അറിഞ്ഞാലുള്ള പേടിയായിരുന്നു എന്നെ അങ്ങനെ ചിന്തിപ്പിച്ചത്…..”. വല്ല്യാമ്മീയോട് അത് പറഞ്ഞപ്പോൾ എന്റെ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.

“…….ആദീ…..നീ നല്ലവനായ ചെറുപ്പക്കാരനായത്കൊണ്ടാണ് …ഇങ്ങനെ തുറന്ന് പറയാനുള്ള മനസ്സുണ്ടായത്……സത്യത്തിൽ ഇങ്ങനെയുള്ള ഒരു ഫ്രണ്ടിനെയാണ് ഞാൻ കാത്തിരുന്നതും…..എല്ലാം തുറന്ന് പറയാൻ….എന്തും തുറന്ന് പറയാൻ…..നിന്നെ പോലെ ഒരു കൂട്ടുകാരൻ….എല്ലാം നമുക്കുള്ളിൽ ഭദ്രം….നമ്മുടെ ചിന്തകൾ സംസാരം എല്ലാം നമുക്കുള്ളിൽ ഭദ്രം…..മൂന്നാമതൊരാൾ അറിയാത്ത ഒരു തരം സ്വകാര്യത…..അതാണ് നിന്നെ പോലെ ഒരു കുട്ടുകാരനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്……”. വല്ല്യാമ്മീ വാചാലയായി.

“…വല്ല്യാമ്മീ…പക്ഷെ സഫ്ന…..”. ഞാൻ ആകെ കുഴഞ്ഞുമറിഞ്ഞ് ചിന്തയാൽ ചോദിച്ചു.

“…സഫ്‌നയും….ഈ ഞാനും രണ്ട് വ്യക്തികളാണ്….എനിക്ക് നിനക്കും എന്തും തുറന്ന് പറയാം….പക്ഷെ അത് സഫ്ന അറിയരുതെന്ന് എനിക്ക് വാക്ക് തരണം….ആദീക്ക് എന്നോട് ഇച്ചിരി അനുകമ്പയുണ്ടെങ്കിൽ മാത്രം….”. വല്ല്യാമ്മീയുടെ വാക്കുകൾ വിങ്ങിപ്പൊട്ടാറായി.

“….വല്ല്യാമ്മീ….അങ്ങനെ അനുകമ്പയോടെ ആവശ്യകത ഇതിൽ വേണമെന്നെനിക്ക് തോന്നുന്നില്ല…..ഇത്രക്കും ആഴത്തിൽ ചിന്തിക്കാൻ പ്രാപ്തയായ ഒരു സ്ത്രീ സുഹ്യത്ത് എനിക്ക് ഉണ്ട് എന്നത് ഇപ്പോൾ എനിക്ക് സ്വയം അഭിമാനം തോന്നുന്നു……വല്ല്യാമ്മീ ഇനി എന്നും എന്റെ നല്ലൊരു സുഹൃത്തായിരിക്കും……വല്ല്യാമ്മീക്ക് എന്തും എന്നോട് തുറന്ന് പറയാം….”. ഞാൻ എന്തോ വലിയ സന്തോഷത്തിലാണ് പറഞ്ഞവസാനിപ്പിച്ചത്.

എന്റെ വാക്കുകൾ തീക്ഷ്ണാനുഭവങ്ങൾ പേറിയ ജീവിതം നയിച്ച് പോരുന്ന വല്ല്യാമ്മീയുടെ ഹ്യദയത്തെ അനുവാച്യമാക്കി തീർത്തു. അവർ എന്നോട് എന്തോ പറയാൻ ആഗ്രഹിക്കും മുൻമ്പേ എന്റെ ഫോണടിച്ചു. ഈസമോ കൊല്ലിയായി ആരാണാവോ ഈ നേരത്ത് വിളിക്കുന്നതെന്ന് വിചാരിച്ച് ഞാൻ ഫോണെടുത്തു നോക്കി. സ്നേഹയായിരുന്നു മറുതലക്കൽ.

“…ഹലോ സ്നേഹ…..”.

“..ഹായ് ആദിത്യ…..എന്താ ഒരു ആക്സിഡന്റെ ഉണ്ടായെന്ന് കേട്ടു……എന്തെങ്കിലും കുഴപ്പമുണ്ടോ…”.

“…എനിക്ക് കുഴപ്പമൊന്നുമില്ല….”.

എനിക്ക് കുഴപ്പമില്ല എന്നത് കേട്ടപ്പോൾ സ്നേഹ മറുതലക്കൽ ആശ്വാസിക്കുന്നത് കേട്ടു. ഞാൻ കാര്യങ്ങളുടെ വിവരണം ചുരുക്കി പറഞ്ഞു. എന്റെ സാമ്പത്തിക ചുറ്റുപാടറിയുന്ന സ്നേഹ ഇപ്പോൾ തന്നെ ഓൺലൈൻ ട്രാൻസ്ഫർ ആയി പൈസ അയച്ചിട്ടുണ്ടെന്ന് പറഞ്ഞു. സത്യത്തിൽ അവളോട് ഞാൻ പൈസ ചോദിക്കാൻ ഇരിക്കുകയായിരുന്നു. എല്ലാം കണ്ടറിഞ്ഞ് ചെയ്യാൻ പ്രാപ്തയായിരുന്നു സ്നേഹ.

Leave a Reply

Your email address will not be published. Required fields are marked *