പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 3 4

“ഇല്ല ചേട്ടാ, ഒന്നും കഴിച്ചതല്ല. ചേട്ടൻ എന്തെങ്കിലും തരാമോ കഴിക്കാൻ?”. സാറ ഒരു കള്ളച്ചിരിയോടെ അവനെ നോക്കി.

എന്നാൽ വന്നോളു. ഇഡ്ഡലിയും സാമ്പാറും ഉണ്ട്”. അവനും ഒരു ചെറുചിരിയോടെ പറഞ്ഞു.
“ആഹാ, എനിക്കറിയാരുന്നു ചേച്ചി എന്തെങ്കിലും ഉണ്ടാക്കി വക്കുമെന്ന്. അതാ ഞാൻ കഴിക്കാതെ പോന്നേ. ശരി ഞാനും ഒന്ന് കുളിച്ചിട്ടു വരാം. ചേച്ചി എപ്പോ വരും?”.

“ചേച്ചി വരാൻ സമയം എടുക്കും. ഒക്കെ റെഡി ആക്കി വച്ചിട്ടുണ്ട്. എന്നാൽ കുളിച്ചിട്ടു അങ്ങോട്ട് വന്നാൽ മതി”.

“ഒക്കെ ഡാ “. അവൾ തലയാട്ടി. ജിത്ത് തിരിച്ചു് റൂമിലേക്ക് നടന്നു.
“എടാ ചെക്കാ…” പുറകിൽനിന്ന് സാറയുടെ വിളി വന്നു. ജിത്ത് തിരിഞ്ഞു നോക്കി.
“നീ ആള് കൊള്ളാമെടാ.

നീ സൂപ്പറാ…” ജിത്തിന്റെ മനസ്സിൽ ഒരു കുളിര് കോരിയിട്ടുകൊണ്ട് അവൾ മൊഴിഞ്ഞു. അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ റൂമിലേക്ക് നടന്നു. പിന്നിൽ അവൾ വന്നു വാതിൽ ചാരി.

എങ്ങനെ സൂപ്പർ ആണെന്നാവും അവൾ പറഞ്ഞത്?. അവൻ മനസ്സിൽ ചിന്തിച്ചു. ഒരുപക്ഷെ അവൾ പറഞ്ഞത് പോലെ ചേച്ചിയുടെ വർണനയിൽ തന്നോടുള്ള അടുപ്പം ആയതുകൊണ്ടാവും. പക്ഷേ പെട്ടന്ന് ആരുമായും അടുക്കാത്ത താൻ അവളുമായി പെട്ടന്ന് സിങ്ക് ആയത് അവനും അശ്ചര്യമായി.

ഒരു പക്ഷെ അവളുടെ ഓപ്പൺമൈൻഡ് ക്യാരക്ടർ ആവും തന്നെ പെട്ടന്ന് അവളോട് അടുപ്പിച്ചത്. എന്തായാലും അവളാള് കൊള്ളാം. തനിക്കൊരു കൂട്ടായി ഇവിടെ. ആ ചേച്ചി ലേബൽ അവൾ തന്നെ കളഞ്ഞത് നന്നായി എന്ന് അവൻ മനസ്സിൽ കരുതി. അതുകൊണ്ട് കുറച്ചുകൂടി ഫ്രീ ആവാം.

കുളിക്കാൻ കയറിയ സാറയുടെ മനസ്സിലും ജിത്തിന്റെ മുഖമായിരുന്നു. സംസാരത്തിന്റെ ഇടയിലൊക്കെയും അവന്റെ കണ്ണുകൾ തന്റെ അംഗലാവണ്യങ്ങളെ തഴുകി പോകുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. അവന്റെ അന്ധാളിച്ചുള്ള നോട്ടം ഓർത്തപ്പോൾ അവളിലൊരു പുഞ്ചിരി പരന്നു. പയ്യനല്ലേ, അങ്ങനൊക്കെ വരും.

എന്നാലും മനസ്സിന്റെ കോണിൽ എന്തോ അവനോട് ഒരു അടുപ്പം. സാറയുടെ ഫോൺ കുറേ നേരമായി റിങ് ചെയ്യുന്നുണ്ടായിരുന്നു. അവനാവും അഖിൽ. ദുബായ് പോയപ്പോൾ മുതൽ ഉടക്കി തുടങ്ങിയതാണ് അഖിൽ സാറയുമായി. സംശയരോഗം തന്നെ കാരണം. എപ്പോളും വീഡിയോക്കോൾ ചെയ്തു കാണണം.

രാത്രി ആയാൽ റൂം മുഴുവൻ കാണിക്കണം എന്ന ആവശ്യം കൂടി വന്നതോടെ സാറ ഉടക്കി. അത്രയ്ക്ക് തുമ്മിയാൽ തെറിക്കുന്ന മൂക്കെങ്കിൽ അങ്ങ് തെറിക്കട്ടെന്ന് അവളും കരുതി. അന്ന് മുതൽ കാല് പിടിക്കുകയാണ് അഖിൽ. പക്ഷേ സാറക്ക് മനസ്സിൽ എന്തോ ഒരു അകൽച്ച ആയിപോയി. അതവളുടെ സ്വഭാവം ആണ്. സ്നേഹിച്ചാൽ കൂടെ നിൽക്കും. ഒരു തവണ അകന്നാൽ അടുക്കാനല്പം പാടാണ്.

കുളിച്ചിട്ടു വന്ന് സാറ മൊബൈൽ എടുത്തു നോക്കി. അവൻ തന്നെ. അഖിലിന്റെ 12 മിസ്സ്ഡ് കാൾ. ഹാ അവിടെ കിടക്കട്ടെ. അവൾ തന്റെ മേക്കപ്പ് മിറർന് മുൻപിലേക്കിരുന്നു. വീണ്ടും ഫോൺ അടിച്ചപ്പോൾ അവൾ കയ്യെത്തി ഫോൺ എടുത്തു. ഇവനിന്നു സ്വൈര്യം തരില്ല. അവൾ മനസ്സിൽ കരുതി.

“ഹലോ ” അവളിത്തിരി കടുത്ത സ്വരത്തിൽ കാൾ അറ്റൻഡ് ചെയ്തു.
“മോളു ഞാനെത്ര തവണ ആയി വിളിക്കുന്നു, നീയെത്തിയൊ എന്ന് അറിയാൻ. നീയെന്താ ഫോൺ എടുക്കാത്തെ.”. അപ്പുറത്തുനിന്നും അഖിലിന്റെ പരിഭവംകലർന്ന ഒലിപ്പീര് കേട്ടപ്പോൾ അവൾക്കു ദേഷ്യമാണ് വന്നത്.

“ഹാ ഞാൻ കുളിക്കുവാരുന്നു.” അവൾ ഒറ്റവാക്കിൽ ഉത്തരം ഒതുക്കി.
“ഞാൻ പറഞ്ഞതല്ലേ, എയർപോർട്ടിൽ പിക്ക് ചെയ്യാൻ വരാമെന്ന്.”

“ഹാ, ഇനി ഞാനവിടുന്നു കൂടെ പൊറുപ്പിക്കാൻ ഏതേലും അറബിയെ കൊണ്ടുവന്നിട്ടുണ്ടോന്നു ചെക്ക് ചെയ്യാനല്ലേ, അതിന്റെ ആവശ്യം ഒന്നുമില്ല.”
“നീയെന്തൊക്കെയാ സാറ ഈ പറയുന്നത്. ഞാനെത്ര സോറി പറഞ്ഞു. അബദ്ധം പറ്റി പോയി നീയത് വിട് പ്ലീസ് “. അഖിൽ നിന്ന് കെഞ്ചി.

“ഡാ, നിനക്ക് ഞാൻ പോകുന്നെന്ന് അറിഞ്ഞപ്പോൾ മുതലുള്ള ചൊറിച്ചിലാ. ഓരോ കാര്യങ്ങളും നിന്നോട് ചോദിച്ചിട്ടല്ലേ ഞാൻ ചെയ്തത്. ഓരോ കാര്യങ്ങളും നിന്നെ ഞാൻ അപ്പപ്പോൾ അറിയിച്ചു. എന്നിട്ടും നിനക്ക് സംശയം. ശരിയാവില്ല അഖിൽ. നിന്റെ യഥാർഥ സ്വഭാവം ഇപ്പോൾ പുറത്തു വന്നു എന്നേയുള്ളു. ഇനിയങ്ങോട്ട് എനിക്ക് അഡ്ജസ്റ്റ് ആകാൻ ബുദ്ധിമുട്ടാണ്.”

Leave a Reply

Your email address will not be published. Required fields are marked *