പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 3 4

അവിടുന്നങ്ങോട്ട് ഓരോ ദിവസങ്ങൾ കഴിയുമ്പോൾ അവർ പതിയെ പതിയെ അടുക്കുകയായിരുന്നു. അഖിലിനെ മനസ്സിൽ നിന്നും പതിയെ പടിയിറക്കി സാറ ഫ്രീ ആയി തുടങ്ങിയിരുന്നു. രാവിലെ ജോലിക്കിറങ്ങുമ്പോൾ റെയിൽവേ സ്റ്റേഷൻ വരെ മിക്കപ്പോളും അവരുടെ യാത്ര ഒരുമിച്ചായി.

അവൾക്കു സൺഡേയും ജിത്തിന് മൺഡേയും വീക്കിലി ഓഫ് വരുന്നത് കാരണം ഒഴിവുദിവസങ്ങൾ ഒരുമിച്ചു കിട്ടാതായി. പരസ്പരം വല്ലാണ്ട് അടുക്കുമ്പോളും ഇഷ്ടം തുറന്ന് പറയാൻ ഇരുവരും മടിച്ചു.

ഫോൺ കോളിലൂടെ എല്ലാ കാര്യങ്ങളും അവർ മാക്സിമം ഷെയർ ചെയ്തു. ഇപ്പോൾ ജിത്തിന്റെ ഓരോ നിമിഷത്തെ കാര്യങ്ങൾ സാറക്കും, തിരിച്ചു സാറയുടെ കാര്യങ്ങൾ അവനും അറിയാം എന്ന അവസ്ഥയിൽ എത്തി.

എന്നാലും ചേച്ചിയുടെയും ആ ഫാമിലിയുടെയും അടുത്തുള്ള റിലേഷൻ കളയാതിരിക്കാൻ സാറ പ്രത്യേകം ശ്രദ്ധിച്ചു. വീട്ടിൽ എത്തിക്കഴിഞ്ഞാൽ ജിത്തും മറ്റുള്ളവരുടെ മുൻപിൽ സാറയുമായി ഒരകലം പാലിക്കും.

അങ്ങനെ മൂന്നുനാല് മാസങ്ങൾ കടന്നുപോയി. എങ്ങനെ എങ്കിലും ദിവസം ഒരു തവണ എങ്കിലും തമ്മിൽ ഒന്ന് കാണാൻ അവർ ശ്രമിച്ചിരുന്നു. തൊട്ടടുത്ത ഫ്ലാറ്റിൽ, ഒരു ഭിത്തിക്കു അപ്പുറവും ഇപ്പുറവും, ഉള്ളിലുള്ള സ്നേഹവും ആഗ്രഹങ്ങളും ഒതുക്കി പിടിച്ചു അവർ നാളുകൾ കഴിച്ചുകൂട്ടി. അങ്ങനെയിരിക്കെയാണ് അളിയന്റെ ഒരു കൊളീഗിന്റെ കുട്ടിയുടെ ബർത്തഡേ സെലിബ്രേഷന് അവരെ ക്ഷണിച്ചത്.

അതൊരു സൺഡേ ആയിരുന്നു. കുറച്ചു ദൂരെ ആയത് കൊണ്ട് നേരത്തെ പോകാൻ അളിയൻ പ്ലാൻ ഇട്ടു. അല്പം മദ്യസല്ക്കാരം ഉള്ളതുകൊണ്ട് ഡ്രൈവ് ചെയ്യാൻ അളിയൻ ഒരു ഡ്രൈവറെയും ഏർപ്പെടുത്തി.

ജിത്തിനോട് ചോദിച്ചപ്പോൾ ഓഫീസിൽ ആള് കുറവായതു കാരണം അവന് ലീവ് കിട്ടില്ല എന്ന് പറഞ്ഞു . അപ്പോൾ ബാക്കി എല്ലാവരും കൂടി പോകാൻ തീരുമാനിച്ചു. 4 മണി ആയപ്പോൾ ചേച്ചിയുടെ ഫോൺ വന്നു. അവർ ഇറങ്ങുകയാണെന്നും, രാത്രിയിലേക്ക് കഴിക്കാനുള്ളതൊക്കെ റെഡി ആക്കി വച്ചിട്ടുണ്ടെന്നും, വന്നുകഴിഞ്ഞാൽ എടുത്ത് കഴിക്കണം എന്നും ചേച്ചി ജിത്തിനെ അറിയിച്ചു.

വൈകിട്ടു ഓഫീസ് വീട്ടിറങ്ങി പതിവ് പോലെ സാറയെ വിളിച്ചു. ഇന്ന് രണ്ടാളും ഒറ്റക്കാണ്. എന്തെങ്കിലും നടക്കുമോ എന്ന് ജിത്തിന് മനസ്സിൽ ആഗ്രഹം മുളപൊട്ടിയിരുന്നു. പക്ഷേ സാറ പതിവ് സംസാരം തന്നെ. കൂടുതൽ ഒന്നും കാണിക്കുന്നില്ല. യാത്രയിൽ ഉടനീളം ഓഫീസിലെ വിശേഷങ്ങളും മറ്റും പറഞ്ഞു പറഞ്ഞു ജിത്ത് അവൻ താമസിക്കുന്ന ബിൽഡിങ്ങിന്റെ അടുത്തെത്തി.

എന്നും അവിടെ വരെ സംസാരിച്ച് വന്നിട്ട് ഫോൺ കട്ട് ചെയ്തു റൂമിലേക്ക് പോകുന്നതാണ് പതിവ്. അന്നും അവൻ താഴെ എത്തി എന്ന് അവളെ അറിയിച്ചിട്ടു ഫോൺ വച്ചു. ലിഫ്റ്റിൽ കയറി മുകളിലേക്കു അവൻ എത്തി.

ലിഫ്റ്റിൽ നിന്നിറങ്ങിയതും വാതിൽ തുറന്ന് തന്റെ വരവും നോക്കി നിൽക്കുന്ന സാറയെ ആണ് അവൻ കണ്ടത്. നിറചിരിയോടെ, വളരെ സന്തോഷത്തോടെ അവൻ അവളുടെ അടുത്തേക്ക് ചെന്നു. വാതിലിൽ ചാരി കയ്യും കെട്ടി നോക്കി നിൽക്കുന്ന അവളുടെ മുൻപിൽ ഭിത്തിയിൽ ചാരി അവളെ ഇമവെട്ടാതെ നോക്കി ജിത്തും നിന്നു.

“എന്നും ഇങ്ങനെ വന്നു നിന്നുകൂടെ “. അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അയ്യടാ, മോന്റെ പൂതി. എളുപ്പം കയറി പോകാൻ നോക്ക്. ചേച്ചിയൊക്കെ പുറത്തു പോയിന്നു അടുത്തുള്ളവർക്കൊക്കെ അറിയാം. ഇനി നമ്മളിങ്ങനെ നിൽക്കുന്നത് ആരെങ്കിലും കണ്ടിട്ട് അത് മതി.” അവൾ ഒരു സ്റ്റെപ് പുറകോട്ടു മാറി.

“ദാ വീടിന്റെ കീ, ചേച്ചി തന്നിട്ടാണ് പോയത്. ” അവൾ തന്റെ കയ്യിലിരുന്ന കീ ജിത്തിന് നേരെ നീട്ടി. അത് കയ്യിൽ വാങ്ങി അവളെ നോക്കി ജിത്ത് അവിടെ തന്നെ നിന്നു.
“ചെല്ലേടാ ചെക്കാ …” അവൾ പോകാൻ ആംഗ്യം കാണിച്ചു.

മനസില്ലമനസോടെ ജിത്ത് റൂം തുറന്ന് അകത്തു കയറി. അപ്പോളും വാതിൽ അടക്കാതെ അവനെ നോക്കി സാറ അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. തിരിഞ്ഞു നോക്കിയ ജിത്തിനെ ബൈ കാണിച്ചിട്ട് അവൾ വാതിൽ ചാരി.

ജിത്ത് ബാഗ് വച്ചിട്ട് ലൈറ്റും ഫാനും എല്ലാം ഓണാക്കി, അൽപനേരം ഫാനിന്റെ അടിയിൽ ഇരുന്നു. അപ്പോളും വാതിൽ തുറന്ന് തന്നെ നോക്കി നിന്നിരുന്ന സാറയുടെ മുഖമായിരുന്നു അവന്റെ മനസ്സിൽ. ഓടി ചെന്നു കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നിയിരുന്നു അവളുടെ നിൽപ്പ് കണ്ടപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *