ആ നടപ്പ് ജിത്തിനും വല്ലാതെ ഇഷ്ടമായി. ഈ കയ്യും പിടിച്ചിങ്ങനെ ഇന്ന് മുഴുവൻ നടന്നിരുന്നു എങ്കിൽ എന്നവൻ ആഗ്രഹിച്ചു പോയി. എതിരെ നടന്നു വരുന്ന പലരും അവരെ മാറി മാറി നോക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ആണുങ്ങൾ അവളെ നോക്കി വെള്ളം ഇറക്കുന്നത് അവൻ ശ്രദ്ധിച്ചു
. ആരും കൊതിച്ചു പോകുന്ന ഒരു പെണ്ണ് തന്റെ കയ്യും പിടിച്ചു നടക്കുന്നു എന്നോർത്തപ്പോൾ ജിത്തിന് തന്റെയുള്ളിൽ സന്തോഷകുളിരു കോരി.
അവർ നടന്നു ലൈഫ്സ്റ്റൈൽ ഷോറൂമിന്റെ മുൻപിൽ എത്തി.
“വാ..” അവളവനെയും കൊണ്ട് ഉള്ളിലേക്ക് കയറി, ജെന്റ്സിന്റെ സെക്ഷനിലേക്ക് നടന്നു. അവിടെ അടുക്കി വച്ചിരിക്കുന്ന ജീൻസിലേക്ക് അവൾ കണ്ണോടിച്ചു.
“32 അല്ലേ?.” അവളവനെ നോക്കി ചോദിച്ചു .
“എന്താ?.”അവളുടെ ചോദ്യം അവനു പിടികിട്ടിയില്ല.
“നിന്റെ സൈസ് 32 അല്ലേന്ന്?.”
“എനിക്ക് ഡ്രസ്സ് എടുക്കാനാണോ ഇങ്ങോട്ട് വന്നേ?. എനിക്കിപ്പോ ഡ്രസ്സ് ഒന്നും വേണ്ട.” അവൻ പിന്നോട്ട് മാറി.
“എടാ ചെക്കാ മിണ്ടാതെ നിന്നോണം. അല്ലേ ഞാൻ തരും സമ്മാനം കേട്ടോ.” അവളവനെ നോക്കി പല്ലിരുമ്മി. അവൻ അത് കണ്ട് ചിരിച്ചുകൊണ്ട് മിണ്ടാതെ നിന്നു.
അവൾ തന്നെ ഒരു ജീൻസും, ടീഷർട്ടും അവനുവേണ്ടി സെലക്ട് ചെയ്തു.
അഭിപ്രായം ചോദിക്കാൻ ചെന്നപ്പോൾ ജിത്ത് ആദ്യമേ പറഞ്ഞു, സ്വയം സെലക്ട് ചെയ്താൽ മതി എന്ന്. പക്ഷേ അവളുടെ സെലെക്ഷൻ അവനെ ശരിക്കും അമ്പരിപ്പിച്ചു കളഞ്ഞു . താൻ പോലും സെലക്ട് ചെയ്താൽ ഇത്രയും ശരിയായി കിട്ടില്ല.
ബിൽ അടച്ചു അവൾ പാക്കറ്റ് അവനു നേരെ നീട്ടി. അവനതു കയ്യിൽ വാങ്ങിയപ്പോൾ അവന്റെ മുഖത്തെ പ്രസാദത്തിൽനിന്നും അവന് അതേറെ ഇഷ്ടമായി എന്നവൾക്ക് മനസ്സിലായി.
“ഇപ്പോൾ എന്തിനാ ഇത്?”. അവനവളെ നോക്കി ചോദിച്ചു.
“എന്റെ ഇഷ്ടം. മോൻ അടങ്ങി ഒതുങ്ങി എന്റൊപ്പം നടന്നാൽ മതി കേട്ടോ.”
മുൻപിൽ നടന്നിരുന്ന അവൾ അല്പം ചരിഞ്ഞു തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു. അവളുടെ ചിരിക്ക് എന്ത് ഭംഗിയാണ്,
ഐലൈനെർ കൊണ്ട് കറുപ്പ് വരച്ച അവളുടെ കണ്ണുകൾക്ക് വല്ലാത്ത മാസ്മരികത അവന് തോന്നി. ദൈവമേ ഈ പെണ്ണിനെ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്നൊരു നിമിഷം അവൻ മനസ്സിൽ ആഗ്രഹിച്ചു പോയി.
സാധനങ്ങൾ എല്ലാം എടുത്തു അവർ പാർക്കിങ്ങിൽ എത്തി. സാധനങ്ങൾ എല്ലാം കാറിനുള്ളിൽ നിറച്ചു ട്രോളി തിരിച്ചു കൊണ്ട് വച്ചിട്ട് വന്ന അവളെ നോക്കി ജിത്ത് ചോദിച്ചു.
“അതേ ഒരു ഫോട്ടോ എടുക്കട്ടെ. നല്ല ഒരു ഫോട്ടോജനിക് അറ്റ്മോസ്ഫെയർ.”
“ആണോ എന്നാൽ എടുക്ക്.
നോക്കട്ടെ.” അവൾ സമ്മതം മൂളി. ജിത്ത് തന്റെ മൊബൈൽ എടുത്ത് അവളെ പൊസിഷനിൽ നിർത്തി. തന്റെ മുൻപിൽ പോസ് ചെയ്തു നിൽക്കുന്ന അപ്സരസ്സിനെ കണ്ട് അവൻ ശരിക്കും ഞെട്ടി. ഒട്ടും വച്ചു താമസിപ്പിക്കാതെ അവന്റെ ക്യാമെറയിലേക്ക് അവളുടെ മനോഹരരൂപം അവനൊപ്പിയെടുത്തു.
സാറക്കും ആ ഫോട്ടോ കണ്ടപ്പോൾ ഒരുപാടു ഇഷ്ടമായി.
“കൊള്ളാമല്ലോടാ ചെക്കാ.. എന്നെ കാണാൻ ഇത്ര ഭംഗിയോ?. ” അവൾ സന്തോഷംകൊണ്ട് കണ്ണുതെള്ളിച്ചു.
“എന്നാൽ ഒന്നുകൂടി എടുക്കാം.” അവൾ വീണ്ടും പോസ് ചെയ്തു നിന്നു. ജിത്ത് ഒറ്റ ക്ലിക്കിൽ വീണ്ടും ആ സൗന്ദര്യം ഒപ്പിയെടുത്തു.
അവൾ വന്ന് മൊബൈൽ വാങ്ങി, ഒരു കൈ മടക്കി ജിത്തിന്റെ തോളിൽ വച്ച് അവനോട് ചാരിനിന്നു അവനെടുത്ത ഫോട്ടോ നോക്കി. തോളിൽ ചാരിയ അവളുടെ കയ്യുടെ ഇടയിൽ നിന്ന് അവന് അവളുടെ കക്ഷം കാണാമായിരുന്നു.
ക്ലീൻ ഷേവ് ആയിട്ടുള്ള അവളുടെ നഗ്നമായ മാംസംള ഭാഗം കണ്ടപ്പോൾ അവന്റെയുള്ളിൽ ഒരു തരിപ്പ് കോരിയിട്ടു.
“കൊള്ളാമല്ലോ ജിത്തേ. എന്റെ ഒരു ഫോട്ടോയും ഇത്രയും ഭംഗിയായി കിട്ടിയിട്ടില്ല.” അവൾ മാറി മാറി ഫോട്ടോ കണ്ടുകൊണ്ടു അവനോട് പറഞ്ഞു.
“അതാണ്.. എടുക്കാൻ അറിയാവുന്നവന്റെ കയ്യിൽ കിട്ടണം. അപ്പോൾ വരും ഭംഗി ഇങ്ങനെ…” പെട്ടന്ന് ജിത്തിന്റെ വായിൽ നിന്നു വീണ കമെന്റിൽ അവൾ അവനെ ഒന്ന് നോക്കി. ഒരുപാട് അർദ്ധങ്ങൾ നിറച്ച് അവൻ പറഞ്ഞു നിർത്തി.
