പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 3 4

“എടി മോളെ എനിക്കൊരബദ്ധം പറ്റി പോയി. അത് ഒരു തെറ്റാണെന്നു എനിക്ക് ബോധ്യം ഉണ്ട്. അത് തിരുത്താൻ ഒരവസരം താ. ആർക്കും ഒരവസരം ഇല്ലേ തെറ്റ് തിരുത്താൻ. ഇനിയുണ്ടായാൽ നീ പറയുന്നപോലെ. പ്ലീസ്.”. അവൻ കെഞ്ചി.

“ഹാ ശരി, നാളെ ഓഫീസിൽ വന്നിട്ട് കാണാം എന്നിട്ട് നോക്കാം. ഞാൻ നാസ്ത കഴിക്കാൻ ജ്യോത്സ്ന ചേച്ചിടെ റൂമിലേക്ക് പോകുവാ നീ ഫോൺ വച്ചേ.”. അവൾ എങ്ങനെയും അവനെ ഒഴിവാക്കാനായി പറഞ്ഞു.

“എടീ ചേച്ചിടെ അടുത്തേക്ക് പോവണോ, നീയൊന്നു ഫോൺ ചേച്ചിക്ക് കൊടുത്തേ, കുറേ നാളായി ചേച്ചിയോട് സംസാരിച്ചിട്ട്.”.

“ചേച്ചി അവിടെ ഇല്ല, അല്ലേ തന്നെ നീയിപ്പോ ചേച്ചിയോട് കുണുവടിക്കണ്ട ഒരാവശ്യോം ഇല്ല. നീ വച്ചിട്ട് പോയെ അഖിലേ”. അവൾ നീരസത്തോടെ പറഞ്ഞു.

“ങേ, ചേച്ചി ഇല്ലേ പിന്നെ നീയെങ്ങനെ അവിടെ നാസ്ത കഴിക്കാൻ പോകുന്നെ?”.
“ചേച്ചി ഉണ്ടാക്കി വച്ചിട്ടാ പോയത്. അവിടെ ചേച്ചിടെ അനിയൻ ഉണ്ട്.” പറഞ്ഞു കഴിഞ്ഞപ്പോളാണ് സാറക്ക് ജിത്തിനെ കുറിച്ച് പറയേണ്ടിയിരുന്നില്ലെന്നു ഓർമ വന്നത്.

അനിയനോ?. നീ പോവണ്ട, ചേച്ചി വന്നിട്ട് പോയാൽ മതി. അവനു എത്ര വയസ്സുണ്ട്?. അഖിലിന്റെ ചോദ്യം അവളെ നന്നായി ദേഷ്യം പിടിപ്പിച്ചു.

“ഫോൺ വച്ചിട്ട് പോടാ പട്ടി…. നീയൊന്നും ഒരിക്കലും നന്നാവാൻ പോകുന്നില്ല.” പല്ലിറുമിക്കൊണ്ട് അവൾ അലറി. അവൾ അവന്റെ കോൾ കട്ട് ചെയ്തു. വീണ്ടും അവന്റെ ഫോൺ വന്നപ്പോൾ അവൾ സ്വിച്ച്ഓഫ് ആക്കി മൊബൈൽ ദേഷ്യത്തോടെ ബെഡിലേക്ക് എറിഞ്ഞു.

ആകെ ദേഷ്യവും സങ്കടവും ആയി അവൾ പെട്ടന്ന് എന്തൊക്കെയോ കാട്ടി കൂട്ടി ഒന്നൊരുങ്ങി, റൂമടച്ചു ജിത്തിന്റെ അടുത്തേക്ക് ചെന്നു. അകത്തേക്ക് കയറിചെന്ന അവളെ കണ്ടപ്പോളെ അവനെന്തോ പന്തിക്കേട് തോന്നി.

ഡൈനിംഗ് ടേബിളിൽ ഇരുന്നു പ്ലേറ്റ് എടുത്തു വച്ച അവളുടെ മുൻപിലേക്കു ചേച്ചിയുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും നീക്കി വച്ചിട്ട് അവൻ അവളെ നോക്കി നിന്നു.
പ്ലേറ്റിൽ മൂന്നാല് ഇഡ്ഡലിയും, അതിന്റെ മേലെ കുറച്ചു സാമ്പാറും ഒഴിച്ചിട്ടു അവൾ തലപൊക്കി, തന്നെ നോക്കി നിൽക്കുന്ന ജിത്തിനെ നോക്കി ചോദിച്ചു .
“കഴിച്ചാരുന്നോ ജിത്തേ?.”

“ഇല്ല, കഴിക്കാം “. അവൻ തോളു കുലുക്കികൊണ്ട് പറഞ്ഞു.
“ആഹാ എന്നാൽ ഇരിക്ക്. കഴിക്കാഞ്ഞിട്ടാണോ അവിടെ തന്നെ നിന്നത്.” അവൾ ഒരു പ്ലേറ്റ് കൂടി നീക്കി വച്ചു.

“ഇല്ല ഞാൻ കോഫി ഉണ്ടാക്കാൻ വച്ചു. അത് കഴിഞ്ഞു ഇരിക്കാം”. അവൻ കിച്ചനിലേക്കു തിരിഞ്ഞു.

“കോഫി ഞാനുണ്ടാക്കാം നീയിവിടെ ഇരിക്ക്. ” അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു നിർത്തി.

“ഇന്ന് ഞാനുണ്ടാക്കിയ കോഫി കുടിക്ക്. ഇനി സമയമുണ്ടല്ലോ, സൗകര്യത്തിന് വേണ്ടുവോളം ഉണ്ടാക്കി തന്നോ. ഞാൻ കുടിച്ചോളാം”. ജിത്ത് തന്നെ പിടിച്ചിരുന്ന അവളുടെ കൈപ്പത്തിയിലേക്കു തന്റെ കൈ വച്ചു. പതിയെ അവളുടെ പിടുത്തം വിടുവിച്ചു.

ആ കൈകൾ തമ്മിൽ തൊട്ടപ്പോൾ അവരറിയാതെ കണ്ണുകൾ തമ്മിൽ ഒന്നുടക്കി. സാറ പെട്ടന്ന് തന്റെ കൈ പിൻവലിച്ചു.

ജിതേഷ് രണ്ടാൾക്കും ഉള്ള കോഫിയുമായി വന്ന് സാറക്കുള്ള കപ്പ് അവളുടെ മുൻപിൽ വച്ചിട്ട് ഓപ്പോസിറ്റ് ചെയർ വലിച്ചിട്ടു ഇരുന്നു. തന്റെ പ്ലേറ്റ് നീക്കി വച്ചപ്പോളാണ് സാറ ഇതുവരെ കഴിച്ചു തുടങ്ങിയില്ല എന്നവൻ ശ്രദ്ധിച്ചത്.

“ആഹാ, ഇതുവരെ കഴിച്ചു തുടങ്ങിയില്ലേ?. അതിപ്പോ തണുത്ത് ഒരു പരുവം ആയിക്കാണും “. ജിതേഷ് തലകുമ്പിട്ടിരിക്കുന്ന അവളോട് ചോദിച്ചു.

എന്തൊക്കെയോ ചിന്തകളിൽ ആണ്ടുപോയ അവൾ പെട്ടന്ന് അവനെ തലപൊക്കി നോക്കി.
“ഹാ നീയുടെ വന്നിട്ട് തുടങ്ങാമെന്നു വച്ചു”. അവൾ അവൻ കൊണ്ടുവന്ന കോഫി എടുത്തു ഒന്ന് മൊത്തി കുടിച്ചു. കോഫി കൊള്ളാമെന്നു അവനെ കണ്ണുകൊണ്ടു കാണിച്ചിട്ട് പതിയെ കഴിക്കാൻ തുടങ്ങി.

മിണ്ടാതെ ഇരുന്ന് കഴിക്കുന്ന അവളെ അവൻ ഒന്ന് ശ്രദ്ധിച്ചു. ഒരു ടീഷർട്ടും ലെഗിൻസും ആണ് വേഷം. അലസമായി കെട്ടി വച്ചിരിക്കുന്ന മുടി. തലയിൽ കുത്തിവച്ചിരിക്കുന്ന ക്ലിപ്പിൽ നിന്നും ഊർന്നു മാറിയ മുടിയിഴകൾ അവളുടെ മനോഹരമായ കവിളിലൂടെയും കഴുത്തിലൂടെയും പാറി നടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *