പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 4 8

“ചക്കരെ ഞാൻ ജസ്റ്റ് തിരിച്ചുടാ. ഒരു അരമണിക്കൂറിൽ നീ പറഞ്ഞ ലൊക്കേഷൻ എത്തും. നീയവിടെ കാണില്ലേ?”. ഫോണെടുത്തതെ സാറ ഒറ്റ ശ്വാസത്തിൽ അറിയിച്ചു. വാർത്തമാനത്തിൽ അവൾക്കും അല്പം ടെൻഷൻ ഉള്ളതുപോലെ ജിത്തിന് തോന്നി.

“പിന്നെ, ഞാൻ റെഡി ആണ്. ഇപ്പോൾത്തന്നെ ഇറങ്ങുവാ. ഞാനവിടെ ഉണ്ടാകും. സൂക്ഷിച്ചു വാ. കേട്ടോ . ഒക്കെ ഡാ..”.ജിത്ത് ഫോൺ കട്ട് ചെയ്തു.

“ഹോ, എന്തൊരു സ്നേഹമാണോ ഈശ്വരാ..”അവന്റെ സംസാരം കേട്ട് നിന്ന ദീപു രണ്ടുകൈകളും മാനത്തേക്ക് നോക്കി ഉയർത്തി.

“പോടാ പോടാ, അവൾ ഇറങ്ങി. അര മണിക്കൂറിൽ എത്തും എന്ന് പറഞ്ഞു”. ജിത്ത് അവനെ നോക്കി പുഞ്ചിരി തൂകി.

“എന്നാൽ വാ ഞാൻ ഹൈവേ വിടാം.” ദീപു പോയി ബൈക്ക് സ്റ്റാർട്ടാക്കി വന്നു. ഹാൻഡ്ബാഗ് തോളിൽ തൂക്കി ജിത്ത് അവന്റെ പുറകിൽ കയറി. 10 മിനിറ്റ് വേണ്ടി വന്നുള്ളൂ അവർ ഹൈവേ എത്താൻ. സാറയെ മീറ്റ് ചെയ്തിട്ട് പോകാം എന്നും പറഞ്ഞു ജിത്ത് ദീപുനെ അവിടെ പിടിച്ചു നിർത്തി. എന്നാൽ പിന്നെ ഇവനെ വട്ടുപിടിപ്പിച്ചു നടത്തുന്ന അവളെ ഒന്ന് കണ്ടിട്ട് തന്നെ എന്ന് കരുതി ദീപുവും ബൈക്ക് സൈഡിൽ ഒതുക്കി അതിൽ ചാരി നിൽപ്പായി. പൊടിപടലം നിറഞ്ഞ ഹൈവേയിൽ ദൂരേക്ക് കണ്ണും പായിച്ചു കൈകൾ കൂട്ടി തിരുമി സമാധാനം ഇല്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ജിത്തിനെ കണ്ടപ്പോൾ അവന് ചിരി അടക്കാനായില്ല.

അല്പസമയം കഴിഞ്ഞപ്പോൾ ദൂരെനിന്നും ഒരു വെള്ള ഓഡി കാർ അവർ നിന്നിടത്തേക്ക് സൈഡ് എടുത്തു വരുന്നു. ജിത്തിന്റെ മുഖത്ത് ഒരു ചിരി പൊടിയുന്നത് ദീപു ശ്രദ്ധിച്ചു. പൊടിപറത്തികൊണ്ട് ആ കാർ അവരുടെ അടുത്തുവന്നു നിന്നു. ജിത്തിനൊപ്പം അവിടെ ബൈക്കിൽ ചാരി നിൽക്കുന്ന ദീപുവിനെ സാറ കണ്ടു. ജിത്ത് പറഞ്ഞ് ദീപുവിനെ അവൾക്ക് നല്ല മന:പാഠം.

“ഹായ് ദീപു. ഹൌ ആർ യൂ?.” കാറിൽ നിന്നിറങ്ങി സാറ ചിരിച്ചുംകൊണ്ട് ദീപുവിന് അടുത്തേക്ക് വന്ന് അവന് നേരെ കൈ നീട്ടി.

“ഹായ് സാറാ… ഐ ആം ഗുഡ്.” സാറക്ക് കൈ കൊടുത്ത ദീപു തള്ളിച്ച കണ്ണുകൾകൊണ്ട് ജിത്തിനെ നോക്കി. നീയെന്തൊരു ഭാഗ്യവാനാടാ എന്ന് പറയാതെ പറയുന്ന നോട്ടം.

ജിത്ത് ഒരു ചെറുചിരിയോടെ കാറിന്റെ ബാക്ക് ഡോർ തുറന്ന് കയ്യിലിരുന്ന ബാഗ് ഉള്ളിലേക്കേറിഞ്ഞു. ഡോർ അടച്ച് ജിത്ത് അവരുടെ അടുത്തേക്ക് എത്തി. സാറ വന്ന് ജിത്തിനോട് ചേർന്നു നിന്ന് അവന്റെ കൈയിൽ വിരലുകൾ കോർത്തു.

“കുറേ നേരം നിന്നോടാ?..”. അവളുടെ കണ്ണുകളിൽ തിളങ്ങുന്നതൊക്കെയും അവനോടുള്ള അതിരറ്റ സ്നേഹം.

“ഹേയ് ഇല്ല കുറച്ചുനേരമേ ആയുള്ളൂ.” ജിത്ത് ദീപുവിനെ നോക്കി. അവരെ തന്നെ നോക്കി നിൽക്കുന്ന അവന്റെ മുഖത്ത് സാറയെ കണ്ടപ്പോളുള്ള അന്ധളിപ്പ് ഇതുവരെ മാറിയിട്ടില്ല.

“ഡാ… ഞങ്ങളെന്നാൽ പോകട്ടെ?.” ജിത്ത് ദീപുവിന്റെ അടുത്തേക്ക് ചെന്നു.

“പോയി എൻജോയ് ചെയ്തു വാ മോനെ.”. ദീപു വന്ന് ജിത്തിനെ ആലിംഗനം ചെയ്തു.

എന്തേലും ആവശ്യം വന്നാൽ വിളിക്കാൻ മർക്കണ്ട. ടെൻഷൻ ഇല്ലാതെ പോയിട്ട് വാ. ദീപു ജിത്തിന്റെ കൈ പിടിച്ചു കൂലിക്കികൊണ്ട് അറിയിച്ചു. ശേഷം സാറയെ നോക്കി ദീപു കൈവീശി. സാറ ചെന്നു ഡ്രൈവിംഗ് സീറ്റിൽ കയറി. ഒപ്പം അടുത്ത സീറ്റിലേക്ക് ജിത്തും കയറി. സ്ക്രീനിൽ മാപ് സെറ്റ് ചെയ്തു ദീപുവിനെ കൈ വീശികാണിച്ചു രണ്ടാളും അവരുടെ യാത്ര തുടങ്ങി.

“ജിത്തുട്ടാ..” ഒരു കൈകൊണ്ടു സ്റ്റീറിങ് ബാലൻസ് ചെയ്തു അവൾ അടുത്തിരുന്ന ജിത്തുവിന്റെ കയ്യിൽ മറുകൈ അമർത്തി. അവനാ കൈ പിടിച്ചു അതിൽ ഒരു മുത്തം നൽകി നെഞ്ചോടു ചേർത്ത് പിടിച്ചു. സന്തോഷം തിരതല്ലുന്ന കണ്ണുകൾ കൊണ്ട് അവനവളെ നോക്കി.

“എന്താടാ ഒന്നും മിണ്ടാതിരിക്കുന്നെ ചെക്കാ.?’. അവൾ അവന്റെ കൈ പിടിച്ചു കുറച്ചൂടെ അവനെ തന്നോട് വലിച്ചു അടുപ്പിച്ചിരുത്തി.

“കൊതിച്ചിരുന്നു കിട്ടിയ ദിവസമല്ലേ പോന്നേ. ഒന്നും മിണ്ടാനല്ല,നിന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കാനാ തോന്നുന്നത്”. അവൻ അവളുടെ അടുത്തേക്ക് ചാരി അവളുടെ കവിളിൽ ഒരു ചൂട് ചുംബനം നൽകി. ആ കുളിരിൽ അവളൊന്നു കോരി തരിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *