പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 4 8

മലമുകളിൽനിന്നും ഒഴുകിവരുന്ന തെളിനീരുപോലുള്ള വെള്ളം റോഡിന്റെ സൈഡിലെ പാറകെട്ടിൽ തട്ടിത്തെറിച്ചു താഴേക്കു ഒഴുകിയിറങ്ങുന്നു. സിമെന്റ് കെട്ടിൽ കൈവരി തീർത്തു, അവിടെ നിന്ന് ആ വെള്ളച്ചാട്ടം ആസ്വദിക്കാൻ പാകത്തിന് ഒരുക്കിയിട്ടിരിക്കുന്ന ഒരിടം അവരുടെ ശ്രദ്ധയിൽ പെട്ടു. കുറച്ചു ആൾക്കാർ അവിടെ നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ജിത്ത് സാറയുടെ കയ്യും പിടിച്ച് അവിടേക്ക് നടന്നു.

കാറ്റിൽ കല്ലിൽതട്ടിതെറിക്കുന്ന ജലകണങ്ങൾ നീരാവി കണക്കെ ഒഴുകി വരുന്നു. സാറയെ അവിടെ നിർത്തി ജിത്ത് പല പോസുകളിൽ തന്റെ മൊബൈലിൽ അവളുടെ ചിത്രങ്ങൾ പകർത്തി. സാറയും ജിത്തിന്റെ ഫോട്ടോകൾ മൊബൈലിൽ എടുത്തിട്ട് അവിടെ അടുത്തായി നിന്ന ഒരാളോട് ഒരു ഫോട്ടോ എടുക്കുമോ എന്ന് ചോദിച്ചു മൊബൈൽ അയാളുടെ കയ്യിൽ കൊടുത്തു. ആ വെള്ളച്ചാട്ടത്തിന് മുൻപിലായി നിന്ന ജിത്തിന്റെ അടുത്തേക്ക് ഓടി വന്ന അവൾ ജിത്തിനോട് ചേർന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. അയാൾ മൊബൈൽ നോക്കി അവരുടെ ഒരു ഫോട്ടോ എടുത്തു. ജിത്ത് സാറയുടെ അരയിലൂടെ കൈ ചേർത്ത് അവളെ ഒന്നുകൂടി ചേർത്ത് പിടിച്ച് ഒരു ഫോട്ടോ കൂടി എടുക്കാൻ അയാളോട് അഭ്യർത്ഥിച്ചു. കുറച്ചുകൂടി മുൻപോട്ടു വന്ന അയാൾ കൈ എടുത്തു ജിത്തിന്റെ നെഞ്ചിലേക്ക് വച്ചു നിൽക്കാൻ സാറയോട് ആംഗ്യം കാണിച്ചു. സാറ ഒന്ന് ചിരിച്ചു കൊണ്ട് ഒരു കൈ കൊണ്ട് ജിത്തിനെ കെട്ടിപിടിച്ചു മറുകൈ അവന്റെ നെഞ്ചിൽ ചേർത്ത് മുഖം അവന്റെ മാറോടു ചേർത്ത് നിന്നു. മൊബൈലും പിടിച്ച് നിന്ന അയാളും ഒരു നിമിഷത്തേക്ക് അവരെ നോക്കി നിന്നുപോയി. പെട്ടന്ന് തന്നെ അയാൾ ആ മനോഹര മുഹൂർത്തം മൊബൈലിൽ ഒപ്പിയെടുത്തു. രണ്ടുമൂന്നു അംഗിളിൽ മാറി മാറി നിന്ന് അയാൾ ദൃശ്യം പകർത്തി മൊബൈൽ അവർക്കു തിരിച്ചു നൽകി. ആ ഫോട്ടോ കണ്ട് അവർ അതിശയവും അതിലേറെ സന്തോഷവും കൊണ്ട് കോരി തരിച്ചു നിന്നുപോയി.

“ഭായ്, താങ്ക് യൂ..”. അത്ര മനോഹരമായ ഫോട്ടോ എടുത്ത അയാളുടെ അടുത്തേക്ക് ഓടി ചെന്നു ജിത്ത് അയാളുടെ കയ്യിൽ പിടിച്ച് നന്ദി അറിയിച്ചു. ചിരിച്ചുകൊണ്ട് കൈ കുലുക്കി അയാളും സന്തോഷത്തോടെ നടന്നു നീങ്ങി.

“ജിത്തേ ഇത് കണ്ടോടാ..”. ഫോട്ടോ മാറി മാറി നോക്കി ഒരു കൊച്ചുകുട്ടിയെപോലെ സാറ തുള്ളിച്ചടുകയാണ്. ആ ഫോട്ടോയിൽ അവന്റെ മാറിലൊട്ടി നിൽക്കുന്ന അവളുടെ രൂപം, മുജ്ജന്മങ്ങളിൽ എപ്പോളോ വേർപിരിഞ്ഞ രണ്ടിണകൾ ഈ ജന്മം ഒത്തു ചേർന്നപോലെ. അത്രയ്ക്ക് മനോഹരമായിട്ടുണ്ട് അവർ തമ്മിൽ ചേർന്ന്നിൽക്കുമ്പോൾ. മൊബൈൽ പിടിച്ച് അനങ്ങാതെ നിൽക്കുന്ന സാറയെ അപ്പോളാണവൻ ശ്രദ്ധിച്ചത്. ആ ഫോട്ടോയും നോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരിക്കുന്നു.

“ഹേയ്… സാറ.. എന്താടി പോന്നേ?.” അവൻ അവളുടെ കൈ പിടിച്ച് ആധിയോടെ തിരക്കി.

“ഒന്നുല്ല ജിത്തുട്ടാ..”. അവൾ വിതുമ്പി.

“എന്താടാ.. എന്തിനാ എന്റെ പൊന്ന് കരയുന്നെ?”. അവന് ആകെ വിഷമം ആയി.

“ഒന്നുല്ല ജിത്തേ”. അവൾ കണ്ണ് തുടച്ചു. മറ്റുള്ളവർ ശ്രദ്ധിക്കുന്നോ എന്ന് നോക്കി.

ജിത്ത് ആകെ സ്ഥബ്ധനായി അവളെ നോക്കി നിന്നു.

“ഒന്നുമില്ലെടാ ചെക്കാ. ഈ ഫോട്ടോ കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു പോയതാ.. അതിന് നീയെന്താ വിഷമിച്ചു നിക്കുന്നെ?”. അവൾ അവനെ നോക്കി മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു.

പക്ഷേ അതല്ല അവൾ കരഞ്ഞതിന്റെ കാരണം എന്ന് അവന് നന്നായി അറിയാമായിരുന്നു. അവളെ നോക്കി വിഷമിച്ചു നിന്ന അവന്റെ കയ്യിൽ അവൾ പിടിച്ചു.

“നടക്കെട പൊട്ടാ.. ചുമ്മാ ഇങ്ങനെ നോക്കി നിൽക്കാതെ. എനിക്ക് വിശക്കുന്നെടാ നമുക്ക് കഴിച്ചാലോ?..” അവൾ വിഷയം മാറ്റി. ഒപ്പം അവന്റെ മൂഡും മാറ്റാനായി അവൾ പറഞ്ഞു. അവളുടെ കയ്യും പിടിച്ച് മൗനിയായി ജിത്ത് വണ്ടിയുടെ അടുത്തേക്ക് നടന്നു.

അവർ വന്ന് വണ്ടിയിൽ കയറി. കരുതിയിരുന്ന വെള്ളകുപ്പി എടുത്തു കൈകൾ കഴുകി, ദീപു തന്ന ഭക്ഷണം എടുത്തു അവർ കഴിക്കുവാൻ തുടങ്ങി.

സാറ ഒരു ചപ്പാത്തിയെടുത്തു കറിയിൽ മുക്കി ആദ്യമേ ജിത്തിന്റെ വായിലേക്ക് നീട്ടി. അവനാ കൈപിടിച്ച് അവൾ നീട്ടിയ ചപ്പാത്തി വായിലേക്കെടുത്തു. ഇടക്ക് സ്വയം കഴിച്ചും, ജിത്തിന്റെ വായിലേക്ക് നുള്ളികൊടുത്തും സാറ ദീപു തന്ന ടിഫിൻ ബോക്സ് കളിയാക്കി അടച്ചു വച്ചു.

Leave a Reply

Your email address will not be published. Required fields are marked *