പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 4 8

“മാഡം, ഈ ലൊക്കേഷന്റെ ഫോട്ടോ എടുക്കുവല്ലേ.”

കയ്യിൽ ലെറ്റർപാഡും പിടിച്ചു നിൽക്കുന്ന ജിത്തിന്റെ ചോദ്യത്തിൽ സാറ അല്പം പതറി. ഇവൻ എന്താ ഈ ചോദിക്കുന്നത് എന്ന് കരുതി അവൾ സ്ഥബ്ധയായി നിന്നു. അവരുടെ സംസാരം കേട്ട് കയറി വന്നവർ അവർ നിൽക്കുന്നിടത്തേക്ക് വരുന്നുണ്ടായിരുന്നു.

“ഈ ലൊക്കേഷൻ അല്ലേ മേഡം പറഞ്ഞത്?.”ജിത്ത് അവരുടെ സംസാരം ഹിന്ദിയിൽ ആക്കി.

“ഹാ അതേ.” സാറയും ഹിന്ദിയിൽ തന്നെ മറുപടി പറഞ്ഞു. കയറി വന്നവരിൽ ഒരല്പം പ്രായം കൂടിയ ഒരാൾ ജിത്തിന് അടുത്തേക്ക് ചെല്ലുന്നത് സാറ ശ്രദ്ധിച്ചു. അവൾക്ക് നല്ല പേടി തോന്നി തുടങ്ങി.

“ഇത് ലൊക്കേഷൻ 8 അല്ലേ മേഡം?.”. ജിത്ത് വിളിച്ചു ചോദിച്ചു..

ഒന്നും മനസിലാവാതെ സാറ അതേ എന്ന് മറുപടി പറഞ്ഞു. വന്നവർ അവരെ മാറി മാറി നോക്കി നിൽക്കുന്നുണ്ടായിരുന്നു. ജിത്തിനടുത്തേക്ക് വന്ന ആൾ എന്താ ഇവിടെ പരിപാടി എന്ന് മറാഠിയിൽ, അൽപ്പം കനത്ത ശബ്ദത്തിൽ അവനോട് തിരക്കി. ജിത്ത് ഒരു മിനിറ്റ് എന്ന് അയാളോട് ആംഗ്യം കാണിച്ചിട്ട് പേപ്പറിൽ 8 എന്നെഴുതി, ആ ലെറ്റർപാഡ് കയ്യിൽ പിടിച്ചു സാറയെ നോക്കി വിളിച്ചു പറഞു.

“ഫോട്ടോ എടുത്തോളൂ മേഡം..”. 8 എന്നെഴുതി പിടിച്ചിരിന്ന പേപ്പറിൽ നോക്കി സാറ അനങ്ങാതെ നിൽക്കുകയാണ്. എട്ടിന്റെ പണി വന്നു നിൽക്കുമ്പോളാണ് ഇവൻ 8 എന്ന് എഴുതിപിടിച്ചോണ്ട് നിൽക്കുന്നത്. എന്തായാലും അവൻ പറഞ്ഞത് പോലെ ഫോട്ടോ എടുത്തേക്കാം എന്ന് അവൾ തീരുമാനിച്ചു. ക്യാമറ സൂം ചെയ്തു അവൾ പേപ്പറും പിടിച്ചു നിൽക്കുന്ന ജിത്തിന്റെ ഫോട്ടോ എടുത്തു. ആ പേപ്പറും പിടിച്ചു ജിത്ത് വാകമരത്തിന്റെ അടുത്തേക്ക് നടന്നു. അടുത്താഴ്ച ഇവിടെ ഒരു ഷൂട്ട് ഉണ്ട്. ഞങ്ങൾ ലൊക്കേഷൻ നോക്കാൻ വന്നതാണ് എന്ന് തന്റെ ഒപ്പം നിൽക്കുന്ന ആളോട് അവൻ അറിയിച്ചു. ഹിന്ദി അത്ര മനസ്സിലാകാത്ത അയാൾ കൂടെ ഉള്ള ഒരു ചെറുപ്പക്കാരനെ കൈ കാട്ടി വിളിച്ചു.

“ഇവൻ എന്താ പറയുന്നത് എന്ന് നോക്ക്”. മുഴങ്ങുന്ന ശബ്ദത്തിൽ അയാൾ ആ ചെറുപ്പക്കാരനോട് പറഞ്ഞു. ജിത്ത് വീണ്ടും ആ ചെറുപ്പക്കാരനോട് കാര്യം പറഞ്ഞു.

സിനിമക്കാരാ… അവൻ ആഹ്ലാദത്തോടെ മറ്റുള്ളവരോട് വിളിച്ചു പറഞ്ഞു. ഒറ്റനിമിഷംകൊണ്ട് വന്നവരുടെ മുഖഭാവം മാറി ഭവ്യതയിലേക്ക് ചുരുങ്ങുന്നത് അവർ ശ്രദ്ധിച്ചു. ഇവനിതു എന്തൊക്കെയാ പറയുന്നത് എന്ന് അമ്പരന്ന് സാറ ക്യാമറയും പിടിച്ചു അനങ്ങാതെ നിൽപ്പാണ്.

ജിത്ത് വീണ്ടും പേപ്പർ എടുത്തു പേനകൊണ്ട് 9 എന്നെഴുതി പിടിച്ചു സാറയെ നോക്കി.

“മേഡം അടുത്ത സ്പോട്ട് ഇവിടല്ലേ…?അവനാ വാകമരത്തിന്റെ ചുവട്ടിലേക്കു നീങ്ങി നിന്നുകൊണ്ട് സാറയെ നോക്കി ചോദിച്ചു. അവനെ അമ്പരന്ന് നോക്കി നിൽക്കുന്ന സാറയെ മറ്റുള്ളവർ കാണാതെ ഒരു കള്ളച്ചിരി പാസാക്കികൊണ്ട് ജിത്ത് നോക്കി കണ്ണിറുക്കി. ജിത്തിന്റെ പുറകെ അവിടെ നിന്ന ആ രണ്ടുപേരും ആ മരത്തിന്റെ അടുത്തേക്ക് നടന്നു വന്നു.

“ഹേയ്… അവരെ ആ ഫ്രെയിമിൽനിന്ന് മാറ്റി നിർത്ത്.. “. സാറയുടെ കടുപ്പിച്ച സ്വരം കേട്ട് ജിത്ത് അവളെ കണ്ണുമിഴിച്ചു നോക്കി. ഈശ്വരാ ഇവൾ അങ്ങ് മേഡം കളിച്ചു തകർക്കുവാണല്ലോ. അവിടെ നിന്നവരും അവളെ കണ്ണുമിഴിച്ചു നോക്കുന്നുണ്ട്.

“ഭായ് കുറച്ചെങ്ങോട്ട് മാറിനിൽക്കു..” ജിത്ത് അവരെ മാറ്റി നിർത്തി. ഭവ്യതയോടെ അവിടുന്നു മാറി, പൊട്ടൻ പൂരം കാണാൻ നിൽക്കുന്നപോലെയുള്ള അവരുടെ നിൽപ്പ് കണ്ടപ്പോൾ ശരിക്കും ജിത്തിന് ചിരി പൊട്ടി. ചിരിയടക്കി പേപ്പറും പിടിച്ചുനിന്ന ജിത്തിന്റെ ഫോട്ടോയും എടുത്തു വന്ന സാറയെ ബഹുമാനത്തോടെ നോക്കി നിൽക്കുന്നവരുടെ മുഖം കണ്ടപ്പോൾ സാറയും ചിരി അടക്കി ഗൗരവം നടിച്ചു. പിന്നെ അവിടെ അവർക്ക് കിട്ടിയ പരിഗണന കണ്ടപ്പോൾ സാറക്ക് അവരോട് വല്ലാത്ത സഹതാപം തോന്നി. ഒരാൾ പോയി ബാഗ് എടുക്കുന്നു, നടന്നു ഇറങ്ങി ചെന്ന അവരുടെ മുൻപിൽ കയ്യും കെട്ടി ബഹുമാനത്തോടെ മറ്റുള്ളവർ നിൽക്കുന്നു.

“ജിത്തേ അവർക്ക് എന്തെങ്കിലും കൊടുക്കെടാ, കഷ്ടം തോന്നുന്നു എനിക്ക്..” സാറ അവന്റെ ചെവിയിൽ പറഞ്ഞു. ജിത്ത് പേഴ്സ് എടുക്കാൻ ജീൻസിന്റെ പോക്കറ്റിൽ കയ്യിട്ടപ്പോളേക്കും അവിടെ കൂടിനിന്നവരുടെ മുഖത്ത് തെളിയുന്ന സന്തോഷം അവർ ശ്രദ്ധിച്ചു. അഞ്ഞൂറിന്റെ അഞ്ചു നോട്ടുകളെടുത്തു അവരിൽ പ്രായം കൂടിയ ആളുടെ കയ്യിലേക്ക് ജിത്ത് വച്ചു കൊടുത്തപ്പോൾ തൊഴുകയ്യോടെ വന്ന് അയാൾ അത് വാങ്ങി. മുറുക്കാൻകറ പിടിച്ച പല്ലുകാട്ടി അയാൾ ജിത്തിനെ നോക്കി ചിരിച്ചുകൊണ്ട് തൊഴുതു.

Leave a Reply

Your email address will not be published. Required fields are marked *