പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ – 4 8

“ഹെലോ “:അവൻ ഫോണെടുത്തു.

“എടാ.. നീ ബിസി ആണോ ചക്കരേ?.” സാറ തിരക്കി. അവളുടെ സംസാരത്തിൽ എന്തോ ടെൻഷൻ ഉള്ളത് അവൻ ഒറ്റയടിക്ക് തിരിച്ചറിഞ്ഞു.

“അല്ലെടി പെണ്ണേ, നീ പറ.. എന്താ നിനക്കൊരു ടെൻഷൻ?..”

തന്റെ സ്വരമൊന്നു മാറിയാൽ അത് അവന് പെട്ടന്ന് തിരിച്ചറിയാനാകുമെന്ന് ഓർത്തപ്പോൾ, തങ്ങളുടെ അടുപ്പം എത്ര ആഴമേറിയതാണ് എന്ന് സാറ ചിന്തിച്ചു പോയി.

“ജിത്തേ ഒരു ചെറിയ ടെൻഷൻ. എടാ മമ്മിയുടെ അനിയത്തിയുടെ മോൾ ഒരു ജിൻസി ഉണ്ട്. ഇപ്പോളവൾ രാജസ്ഥാനിൽ നഴ്സ് ആണ്. കല്യാണം കഴിഞ്ഞു ഒരുവർഷം ആയപ്പോളേക്കും അവൾ ഡിവോഴ്സ് ആയി. അവൾക്ക് അവിടെ രാജസ്ഥാനിൽ ആരോ ഉണ്ടെന്ന് വീട്ടുകാരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. കുറേ നാളായിട്ട് അവളുടെ ഒരു വിവരവും ഇല്ലായിരുന്നു. ഇപ്പോൾ അവളുടെ ഫോൺ വന്നു. അവളിങ്ങോട്ടു വരുന്നുണ്ടെന്ന്.”

“അയ്യോ, എന്നാ വരുന്നത്?”. ജിത്ത് ആകാംഷയോടെ തിരക്കി.

“എടാ അടുത്തഴ്ചയെന്ന പറഞ്ഞത്. അവൾക്ക് ഇവിടെ എന്തോ ഇന്റർവ്യു ഉണ്ട്. മൂന്ന് റൗണ്ട് ഇന്റർവ്യു കഴിഞ്ഞു ഒരു മാസത്തോളം ഇവിടെ ഉണ്ടെന്നാ പറഞ്ഞത്”.

“ദൈവമേ, അപ്പോൾ നമ്മുടെ കാര്യം ഒരു മാസത്തേക്ക് തീരുമാനം ആയി”. ജിത്ത് തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു.

“എടാ അതല്ല പ്രശ്നം. അവൾ ഒറ്റക്കല്ല വരുന്നത്. അവളുടെ ഒപ്പം അവളുടെ ബോയ്ഫ്രണ്ടും ഉണ്ടെന്ന്”.

“ഹ്ങ്ങെ..അതൊന്നും പറ്റില്ലെന്ന് നീ പറ, വരുവാണേൽ ഒറ്റയ്ക്ക് വരാൻ പറ”. ജിത്തിന് ആകെ ടെൻഷൻ കൂടി.

“എടാ ഞാൻ പറഞ്ഞു. അവൾ പറയുന്നത് അവരുടെ കല്യാണം കഴിഞ്ഞതാണെന്നാ. വീട്ടുകാർക്ക് അറിയില്ല ഇതൊന്നും. ഇവിടെ ആരെയും പരിചയം ഇല്ല, ഹെല്പ് ചെയ്യണം എന്നും പറഞ്ഞു കാലുപിടിക്കുവാ. ഞാനെന്താ ചെയ്യണ്ടേ?”.

“എടീ അവൾ ആളെങ്ങനാ, കുഴപ്പം വല്ലോം ഉണ്ടാക്കുന്ന കക്ഷി വല്ലതും ആണോ?”. ജിത്ത് തിരക്കി.

“ഹേയ്, അവൾ ആളൊരു പാവം ആയിരുന്നു. ഇപ്പോൾ എങ്ങനെയാണെന്ന് നമുക്കറിയില്ലല്ലോ. ഞാനുമായി ഒന്നും ഒരു ടച്ചും ഇല്ലാതിരുന്നതാ. ഇതിപ്പോൾ ആരോടോ നമ്പർ തപ്പി എടുത്തു വിളിച്ചതാ”.

“ഒരു മാസത്തേക്കല്ലേ, നമുക്ക് നോക്കാം അല്ലേ?, നിന്നെ വിളിച്ചു പറഞ്ഞ സ്ഥിതിക്ക് എങ്ങനാ നൊ പറയുന്നത്. പക്ഷേ കൂടെയുള്ള അവൻ എങ്ങനെത്തോനാണന്നു നമുക്ക് അറിയില്ലല്ലോ, അതാണൊരു ടെൻഷൻ..”

“അവൻ എങ്ങനെത്തവനായാൽ എനിക്കെന്താ. എനിക്ക് അതൊന്നുമല്ലെടാ ടെൻഷൻ. നമ്മുടെ കാര്യം ഓർത്തിട്ടാ. നമ്മുടെ സ്വാതന്ത്ര്യം പോകും. വീട്ടിലെത്തിക്കഴിഞ്ഞാൽ പിന്നെ വിളിക്കാനൊന്നും പറ്റില്ല.” സാറയുടെ സ്വരത്തിലെ വിഷമം ജിത്ത് മനസ്സിലാക്കി.

“സാരമില്ല സാറ, നീ വിഷമിക്കാതെ, ഒരു മാസത്തേക്കല്ലേ, നമുക്ക് അഡ്ജസ്റ്റ് ചെയ്യാം. ഓഫീസിലുള്ള സമയം നമുക്ക് പറ്റാവുന്നത് പോലെ വിളിക്കാം”. ജിത്ത് അവളെ പറഞ്ഞു സമാധാനിപ്പിച്ചു. അവന്റെ വാക്കുകൾ അവൾക്കും തെല്ലല്ല ആശ്വാസം കൊടുത്തത്.

ഒരു ബുധനാഴ്ച വൈകുന്നേരം അവർ എത്തുമെന്ന് അറിയിച്ചു. അന്ന് സാറ നേരത്തെ ഓഫീസിൽ നിന്ന് ഇറങ്ങി അവരെ കൂട്ടാൻ റെയിൽവേസ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ എത്തുന്നത് വരെ ജിത്തിനോട് സംസാരിച്ചിട്ട് അവൾ ഫോൺ വച്ചു. വീട്ടിലെത്തിയിട്ടു അവൾ ജിത്തിന് മെസ്സേജ് ഇട്ടു.

വൈകിട്ട് ഓഫീസിൽനിന്ന് ഇറങ്ങിയ ജിത്തിന് ആകെ ഒരു ശൂന്യത അനുഭവപ്പെട്ടു. പെട്ടന്ന് ഒറ്റപെട്ടു പോയത് പോലെ. എന്നും ഓഫീസിൽ നിന്ന് ഇറങ്ങിയാൽ ആദ്യം ചെയ്യുന്നത് സാറയെ വിളിക്കുന്നതാണ്. അവൻ വെറുതെ മൊബൈലിലേക്ക് നോക്കി. അന്നത്തെ യാത്ര അവന് വളരെ ബോറായി തോന്നി. സാറ ഒരു മെസ്സേജ് എങ്കിലും ഇട്ടിരുന്നെങ്കിലെന്നു അവന് തോന്നിപ്പോയി. അവളുടെ മെസ്സേജ് ഒന്നും വരാത്തത് കൊണ്ട് അവനും മെസ്സേജ് ഇടാൻ പോയില്ല.

അവിടെ സാറ അടുക്കളയിൽ ആകെ തിരക്കായിരുന്നു. അവളുടെ ഒപ്പം ജിൻസിയും കലപില സംസാരിച്ചുകൊണ്ട് അവളുടെ ഒപ്പം ഉണ്ടായിരുന്നു. തിരക്കിനിടയിലും അവളുടെ ചിന്ത ജിത്തിനെക്കുറിച്ച് ആയിരുന്നു. ഓരോരോ കാര്യങ്ങൾ പറഞ്ഞു ഇപ്പോൾ അവന്റെ സംസാരം കേട്ടിരിക്കേണ്ട സമയം ആണ് അടുക്കളയിൽ തീർക്കുന്നത്. ജോലി എല്ലാം തീർത്തിട്ട് ഇനി അവന് മെസ്സേജ് ഇടാം എന്ന് അവൾ മനസ്സിൽ കരുതി. ജിൻസി ഇടയ്ക്കിടെ ടീവി കണ്ടുകൊണ്ടിരിക്കുന്ന അവളുടെ അമിത്തിന്റെ അടുത്തു പോയി വരുന്നുണ്ട്. അവനെ കുറിച്ചുള്ള വർണന അല്ലാതെ വന്നപ്പോൾ മുതൽ ജിൻസിയുടെ വായിൽ നിന്ന് അവൾ വേറൊന്നും കേട്ടിട്ടില്ല. ആദ്യമാദ്യം കേട്ടിരുന്നെങ്കിലും പോകെ പോകെ സാറക്ക് ഇത് ഇത്തിരി ഓവറാണെന്നു തോന്നി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *