കാറിൽ കയറി അവർ ഇറക്കമിറങ്ങുമ്പോൾ കൈ പൊക്കി കാണിച്ചുകൊണ്ട് അവരവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. അവരുടെ കാഴ്ച മറഞ്ഞപ്പോൾ ജിത്തും സാറയും പരസ്പരം നോക്കി. അതുവരെ പിടിച്ചു വച്ചിരുന്ന ചിരി അവർക്കു അടക്കാനായില്ല.
പൊട്ടിചിരിച്ചുകൊണ്ട് സാറ അവന്റെ തോളിൽ അടിച്ചു. ചിരി സഹിക്കാൻ പറ്റാതെ അവളവന്റെ കയ്യിൽ കടിച്ചു..
“എന്തൊക്കെ പൊട്ടത്തരമാ ചെക്കാ നീ കാണിച്ചു വച്ചത്?”.. സാറക്ക് ഓരോന്നും ആലോചിക്കുമ്പോൾ ചിരി അടക്കാനേ പറ്റുന്നില്ല.
“എടീ അപ്പൊ തോന്നിയ ഒരു ഐഡിയയാ. അതുകൊണ്ട് നമ്മൾ രക്ഷപെട്ടു. കണ്ടോ നമ്മളെ എത്ര കാര്യമായിട്ടാ പറഞ്ഞു വിട്ടതെന്നു. അല്ലെങ്കിൽ കാണാരുന്നു. തേന്മാവിൻകൊമ്പത്തു മോഹൻലാലിനെ കെട്ടിയിട്ടപോലെ ഇപ്പോൾ അവിടെ കിടക്കുന്നത്.” അത് കേട്ട് ചിരി സഹിക്കാൻ വയ്യാതെ സാറ വീണ്ടും അവനെ തല്ലി.
“എടാ എനിക്ക് ആദ്യം നീ കാണിക്കുന്ന പൊട്ടത്തരം എന്താന്ന് പിടികിട്ടിയെ ഇല്ല. പിന്നെ എന്തേലും ആട്ടെന്ന് വച്ച് നീ പറയുന്നപോലെ ചെയ്യാമെന്ന് വച്ചു”. അവൾ ചിരിച്ചുകൊണ്ട് വയറു തിരുമികൊണ്ട് പറഞ്ഞു.
“ആഹാ.. മേഡം ചില്ലറ അഭിനയം അല്ലാരുന്നല്ലോ എന്നിട്ട്. അവരെ പിടിച്ചു ഫ്രെയിംന്നു മാറ്റെട എന്നും പറഞ്ഞു എന്തായിരുന്നു അലർച്ച. ഞാനും കൂടി പേടിച്ചു പോയി.” ജിത്ത് ചിരിക്കിടയിൽ സാറയെ നോക്കി പറഞ്ഞു.
“എടാ പൊട്ടാ.. നിന്റെ സാമാനത്തിന്നു നീ ചീറ്റി വിട്ട ക്രീം ഇല്ലേ, അത് വീണ ഇലയിൽ ചവിട്ടിയാ ആ ചെറുക്കൻ അവിടെ നിന്നത്. അതെങ്ങാനും അവര് കണ്ടിരുന്നേൽ എന്റെ മോനെ, നിന്റെ ഷൂട്ട് അവര് നടത്തിയേനെ.” സാറ വീണ്ടും ചിരിച്ചു പുളഞ്ഞു. കണ്ണും തള്ളിച്ചു കേട്ടിരുന്ന ജിത്തും അവളുടെ വാക്കുകൾ കേട്ട് കണ്ട്രോൾ പോയി ചിരിച്ചു മറിഞ്ഞുപോയി.
മറക്കാൻ പറ്റാത്ത അനേകം നിമിഷങ്ങൾ നിറച്ച് അവർ തിരികെ യാത്രയായി. യാത്രയിൽ ഉടനീളം ഓരോ നിമിഷങ്ങൾ എണ്ണി പെറുക്കി പറഞ്ഞു ചിരിച്ച് അവർ സിറ്റിയിൽ എത്തിയതറിഞ്ഞില്ല. അതുവരെ എല്ലാം മതിമറന്നു ആഘോഷിച്ച അവരുടെ സന്തോഷം അല്പാൽപ്പം കുറഞ്ഞു വന്നു. വീണ്ടും പിരിയാനുള്ള സമയം അടുക്കുന്നു എന്ന യാഥാർഥ്യം അവരുടെ മുഖത്ത് നിഴലിച്ചു.
വീടെത്തുന്നതിനു രണ്ടുകിലോമീറ്റന് ഇപ്പുറം ജിത്ത് കാർ സൈഡിൽ ഒതുക്കി ഇറങ്ങി. സാറയും ഇറങ്ങി വന്നു അവനെ നോക്കി നിന്നു. രണ്ടാൾക്കും പിരിയാൻ പറ്റാത്ത വിഷമം മുഖത്തുണ്ടായിരുന്നു. ജിത്ത് കാറിൽനിന്ന് തന്റെ ബാഗ് എടുത്തു സാറയുടെ അടുത്തേക്ക് വന്നു. പാറിപറന്നു കിടന്ന അവളുടെ മുടിയിൽ തഴുകി ഒതുക്കി അവനവളെ നോക്കി. അവളാ കൈ പിടിച്ചു ഒരു മുത്തം നൽകി.
“പോട്ടേഡാ.. ഞാൻ ചെന്നു കഴിഞ്ഞു നിനക്ക് മെസ്സേജ് ഇടാം. എന്നിട്ട് നീ കയറി വന്നാൽ മതി. ശരി എന്ന് ജിത്ത് തലയാട്ടി. സാറ വിഷമം മറച്ചുപിടിച്ചു അവനെ നോക്കി ഒന്നു ചിരിച്ചുകൊണ്ട് കാറിൽ കയറി സ്റ്റാർട്ട് ആക്കി. അവനെ കൈ വീശി കാണിച്ച് അവൾ വണ്ടി മുൻപോട്ടെടുത്തു. ഒരുപാടു ഓർമ്മകൾ നിറച്ച്, സ്നേഹം ഉള്ളിലൊതുക്കി അവർ രണ്ട് അയല്പക്കകാർ മാത്രമായി വീണ്ടും അഭിനയിക്കാൻ പോകുന്നു.
പിറ്റേദിവസം ഓഫീസിൽ ചെന്ന് ദീപുവിനോട് നടന്നകാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അവൻ ചിരിച്ചു ചിരിച്ച് വട്ടായി.
“ഇനിയെന്തായാലും ആ വഴി പോകേണ്ട. അടുത്ത തവണത്തേക്ക് നീ വേറെ ഏതെങ്കിലും സ്ഥലം പറഞ്ഞുതന്നാൽ മതി”. ജിത്ത് ചിരിച്ചുകൊണ്ട് ദീപുവിനോട് പറഞ്ഞു.
“എന്തായാലും നിങ്ങൾ പ്രശ്നത്തിന്നു രക്ഷപെട്ടല്ലോടാ..” ദീപു തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.
പ്രശ്നങ്ങൾ ഒക്കെ വീണ്ടും അവരുടെ ജീവിതത്തിലേക്ക് വരാൻ കിടക്കുന്നതെ ഉണ്ടായിരുന്നുള്ളു.
അങ്ങനെയിരിക്കെ ഒരുദിവസം ഉച്ചകഴിഞ്ഞു 3 മണി ആയപ്പോൾ ജിത്തിന്റെ ഫോണിലേക്ക് സാറയുടെ കോൾ വന്നു. സാധാരണ ലഞ്ച് ടൈമിൽ വിളിച്ചു വച്ചാൽ പിന്നെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞേ സാറ വിളിക്കാറുള്ളു. എന്തോ അത്യാവശ്യം ഉണ്ട് എന്ന് ജിത്തിന് മനസ്സിൽ തോന്നി.
