“എന്ത് ചോദ്യം ചോദിക്കാമെന്ന്?. ജിത്ത് അവനെ നോക്കി കണ്ണ് മിഴിച്ചു.
“ആരേയാർ…ഒരു ഗെയിം നടത്താന്ന്..” അവൻ പൊട്ടച്ചിരി തുടർന്നു. ഇവനെ മനസ്സിലാക്കി എടുക്കാൻ പ്രപഞ്ചസൃഷ്ടാവിന് പോലും സാധിക്കുമെന്ന് തോന്നുന്നില്ല.
പക്ഷേ സംഗതി കൊള്ളാമെന്നു ജിത്തിനും തോന്നി. എങ്ങനെയും കുരച്ചു നേരം സാറയോടൊപ്പം ചിലവഴിച്ചേ പറ്റു. അതിപ്പോ അവൻ പറഞ്ഞപോലെ ചോദ് ചോദിക്കാനൊന്നുമല്ല. അവളെയും ചേർത്ത് പിടിച്ചു ഒരു ദിവസം എങ്കിൽ ഒരു ദിവസം, അവൾക്കൊപ്പം ചിലവഴിക്കണം.
അത്രെയെങ്കിലും വേണ്ടത് അത്യാവശ്യമാണ്. ഭ്രാന്തുപിടിക്കുന്ന ഈ സാഹചര്യത്തിൽനിന്ന് അതൊരു വലിയ ആശ്വാസം ആകും. സാറയോട് പറഞ്ഞപ്പോൾ വീർപ്പു മുട്ടി നടന്നിരുന്ന അവളും അപ്പോൾ തന്നെ യെസ് മൂളി. എങ്ങോട്ട് പോണമെന്നു പ്ലാൻ ചെയ്യാൻ അവളും സമ്മതം അറിയിച്ചു. എവിടെ എങ്കിലും റൂം എടുക്കാനോ, തങ്ങാനോ സാറക്ക് ആദ്യം മുതലേ എതിർപ്പാണ്. ഇത് പറഞ്ഞപ്പോൾ അവളും ഓക്കെ.
ദീപു അധികം ദൂരെ അല്ലാത്ത ഒരു പിക്നിക് സ്പോട് സജസ്റ്റ് ചെയ്തു. ഒരു ഒന്ന് ഒന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാൻപറ്റുന്ന ഒരു സ്ഥലം. സിറ്റിയിൽനിന്നും മാറി ഒരു ഗ്രാമപ്രദേശം. അത്യാവശ്യം ഗ്രാമഭംഗിയും, പാറയും മലയും, ചെറിയ കാടും കാട്ടരുവിയും, കുളങ്ങളും ഒക്കെയുണ്ട് എന്നവൻ അറിയിച്ചു. പിന്നെ ഗ്രാമത്തിലുള്ളവരുടെ കണ്ണ് വെട്ടിച്ചു എവിടേലും ഒതുങ്ങിയാൽ ഒരു ഗെയിം എന്ന് അവൻ പ്രതേകം ഓർമിപ്പിച്ചു. കയ്യിൽ കുറച്ചു ക്യാഷ് കരുതികൊള്ളാനും, അഥവാ എന്തെങ്കിലും പ്രശ്നം വന്നാൽ ക്യാഷ് എറിഞ്ഞു ഊരി പോരാമെന്നും അവൻ പ്രത്യേകം പറഞ്ഞു.
ഒരു പബ്ലിക് ഹോളിഡേ അടുത്തു വന്നപ്പോൾ, ആ ദിവസം പോകാമെന്ന് അവർ പ്ലാൻ ചെയ്തു. ജിത്ത് നേരത്തെ തന്നെ ആ ദിവസം ദീപു വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നും. ജോലി കഴിഞ്ഞു തലേദിവസം വൈകുന്നേരം അവന്റെ ഒപ്പം വീട്ടിലേക്ക് പോകും എന്നും ചേച്ചിയോട് പറഞ്ഞു വച്ചു.
ആ ദിവസത്തിന്റെ കാത്തിരുപ്പിലായി അവർ. സമയം ഒട്ടും നീങ്ങുന്നില്ല എന്ന് തോന്നിപ്പോയ ദിനങ്ങൾ. തമ്മിൽ പങ്കിടാൻ കിട്ടുന്ന നിമിഷങ്ങളെ ഓർത്ത് ഒരേ സമയം ത്രില്ലിലും അതിലേറെ ആശങ്കയിലും അവർ ദിവസങ്ങൾ തള്ളി നീക്കി. ഒരു ടുറിസ്റ് എന്ന പോലെ റെഡി ആയി ഇറങ്ങണം എന്ന് ജിത്ത് സാറയെ ധരിപ്പിച്ചിരുന്നു. അവളുടെ കയ്യിലുള്ള ക്യാമറയും കരുതിക്കോളാൻ അവളോട് പറഞ്ഞു.
അങ്ങനെ ആ ദിവസം എത്തി. ജിത്ത് തലേന്ന് തന്നെ ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു ഓഫീസിലേക്ക് തിരിച്ചു. വൈകിട്ട് ദീപുവിന്റെ ഒപ്പം അവന്റെ വീട്ടിലേക്കും. ജിത്തിന്റെ ടെൻഷൻ കണ്ടപ്പോൾ ദീപുവിന് ചിരിയാണ് വന്നത്.
“എന്താടാ ഇത്ര ടെൻഷൻ എടുക്കാൻ. പോയി അടിച്ചുപൊളിച്ചു തിർച്ചു വാ മോനേ .. ഒരു കൊയപ്പോം ഇല്ല. എന്തേലും പ്രോബ്ലെംസ് വന്നാൽ ഞാനില്ലേ. നമ്മക്ക് മാനേജ് ചെയ്യാടാ..” ദീപു അവന് ധൈര്യം പകർന്നു.
ഹേയ് അങ്ങനെ ടെൻഷൻ ഒന്നുമില്ലെടാ. എന്നെ വിശ്വസിച്ചു എന്റെകൂടെ വരുന്നതാ അവൾ. അവൾക്ക് ടെൻഷൻ ആവാതെ നോക്കണം, അത്രേയുള്ളൂ.” ജിത്ത് ഒരു നെടുവീർപ്പോടെ പറഞ്ഞു.
രാവിലെ പോകാനായി റെഡി ആയി വന്ന അവനെ ഞെട്ടിച്ചുകൊണ്ട് ദീപു കയ്യിൽ ഒരു കവറുമായി എത്തി. അമ്മയെകൊണ്ട് അവർക്കു കഴിക്കാനുള്ള ചപ്പാത്തിയും കറിയും,ബിസ്ക്കറ് പാക്കറ്റും വെള്ളത്തിന്റെ ബോട്ടിലും എല്ലാം അവൻ കരുതിയിരുന്നു.
“എന്തിനാടാ ഇതെല്ലാം, ഞങ്ങൾ പോകുന്നവഴിക്ക് എന്തേലും കഴിക്കില്ലേ?. ” ജിത്ത് കവർ വാങ്ങിട്ടു ദീപുവിനെ നോക്കി.
“അവിടെ കോപ്പ് കിട്ടും. വല്ല മുർക്കാൻ ഷോപ്പും അല്ലാതെ അവിടെ ഒരു പുല്ലുമില്ലഹേ. വല്ലോം കയ്യിലെടുത്താൽ വിശക്കുമ്പോൾ ഞ്ഞം ഞ്ഞം അടിക്കാം.” അവൻ ചിരിച്ചുകൊണ്ട് കൈ വായിലേക്ക് ആക്കി കാണിച്ചു.
“താങ്ക്യൂ ടാ ചക്കരേ.” ജിത്ത് ചെന്നു അവനെ കെട്ടിപിടിച്ചു.
“അളിയാ, സാറയെ വിളിച്ചു നോക്ക് ഇർങ്ങിയോന്നു. ഹൈവേ എത്താന്ന് അല്ലേ പർഞ്ഞത്.” ശരി എന്ന് തലയാട്ടി ജിത്ത് ഫോണെടുത്തു സാറയെ വിളിച്ചു.
