പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 6അടിപൊളി  

ഹാ മനസിലായി….

അവരൊക്കെയോ ? ഞാൻ ചോദിച്ചു

അവർ രാവിലെ തന്നെ ഓട്ടോ വിളിച്ചു പോയി…. അവർക്ക് ഇനി ഫ്രഷ് ആയിട്ട് വേണ്ടേ ഓഫീസിലേക്ക് വരാൻ…. നിമിഷ പറഞ്ഞു

വീണ്ടും സമാധാനം… ഇനി സ്വാതിയെ ഫെയ്സ് ചെയ്യേണ്ടാലോ…..

ചേട്ടൻ കുളിക്കണില്ലേ….. വേഗം റെഡി ആക്… എന്നിട്ട് പോകുന്ന വഴി എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തു താ…. നിമിഷ പറഞ്ഞു

ഇത്രയും ദിവസം താൻ ഓട്ടോയ്ക്കും ബസ്സിനും അല്ലെടോ പോയിരുന്നത്…. ഇപ്പോൾ എന്താ ഞാൻ ഡ്രോപ്പ് ചെയ്യണമെന്ന്….. ഞാൻ കളിയാക്കി ചോദിച്ചു

ചേട്ടനല്ലേ ഇപ്പോൾ എന്റെ ഭർത്താവ് അപ്പൊ ഇതൊക്കെ ഭർത്താവിന്റെ കടമയാ…..

ഓ…. ഇന്നലെ നമ്മുടെ ആനിവേഴ്സറി ആയിരുന്നല്ലോ അല്ലേ…. ഞാൻ ചോദിച്ചു

ആ അതേ…. അവൾ ചിരിച്ചോണ്ട് പറഞ്ഞു

ഞാൻ വരാം…. പിന്നെ തന്റെ കൂട്ടുകാരെ വായിൽനോക്കി എന്ന് പറഞ്ഞോണ്ട് വരരുത്…

അതൊന്നും എനിക്ക് പ്രശ്നമില്ല….. ചേട്ടൻ ആരെവേണേലും നോക്കിക്കോ….

എന്നാൽ ഞാൻ കുളിച്ചു വരാം…..

അങ്ങിനെ ബ്രേക്ഫാസ്റ്റും കഴിച്ചു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി… നിമിഷയുടെ ഓഫീസിൽ ഡ്രോപ്പ് ചെയ്‌തെങ്കിലും അവളുടെ കൂട്ടുകാരെ ആരെയും കാണാൻ സാധിച്ചില്ല…. വൈകുന്നേരവും ഞാൻ വരാമെന്ന് പറഞ്ഞുകൊണ്ട് ഞാൻ അവിടെ നിന്നും ഓഫീസിലേക്കു പോയി…..

ഓഫീസിൽ കാവ്യാ നേരത്തേ തന്നെ ഹാജരായിരുന്നു….

നേരത്തേ എത്തിയോ ? ഞാൻ ചോദിച്ചു

ഹാ….. വിപിന് നേരത്തേ പോകണ്ടേ ഇപ്പോൾ….. അതുകൊണ്ട് അവൻ എന്നെ നേരത്തെ ഇവിടെ ആക്കി പോയി…. കാവ്യ പറഞ്ഞു

അപ്പോൾ താൻ കുറെ നേരമായോ വന്നിട്ട്…..

ഹാ ഒരു മണിക്കൂറായി കാണും….

ഓ അത്ര നേരത്തേ ഒന്നും വരേണ്ടാടോ…. ഇവിടെ അല്ലെങ്കിലേ തനിക്ക് പണിയില്ല…. പിന്നെ നേരത്തേ വന്നിട്ട്  ബോറടിച്ചു ചാവും

എന്നാൽ പിന്നെ ഒരു കാര്യം ചെയ്യ് നീ വരുമ്പോളും എന്നെ വിളിച്ചോണ്ട് വാ… തമാശ പറയുന്നപോലെ ചിരിച്ചു കൊണ്ട് കാവ്യ പറഞ്ഞു

അതിനെന്താ…. ഞാൻ വരുന്ന വഴിയല്ലേ…. എന്റെ കൂടെ പോരേ….

അയ്യോ വേണ്ടാ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ…. പോകുമ്പോളും ഞാൻ ബുദ്ധിമുട്ടിക്കുന്നു ഇനി വരുമ്പോളും കൂടെ വേണ്ടാ…. ഒന്നില്ലെങ്കിലും നീ മുതലാളി അല്ലേ

അങ്ങിനെ ഒന്നും വിചാരിക്കണ്ടാട്ടൊ…..  ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആയി തോന്നിയിട്ടൊന്നും ഇല്ലാ…. അല്ലെങ്കിലും കൂടെ ഒരു സുന്ദരി പെണ്ണല്ലേ ഉള്ളത് അങ്ങിനെ നോക്കുമ്പോൾ എനിക്കല്ലേ ലാഭം

ഞാൻ സുന്ദരി ഒന്നും അല്ലാ…. കാവ്യ പറഞ്ഞു

ഓ…

അവളുടെ ഈ കൊഞ്ചി കൊണ്ടുള്ള സംസാരവും ചിരിയും എല്ലാം എന്റെ കണ്ട്രോൾ കളയാൻ പാകത്തിനുള്ള ഒന്നായിരുന്നു….

ഒരു വശത്ത് അവളുടെ ആരെയും മയക്കുന്ന സൗന്ദര്യം മറ്റൊരു വശത്ത് അവളുടെ ആകർഷണീയമായ സംസാരവും പെരുമാറ്റവും….. എല്ലാം കൊണ്ടും അവളെ ഇഷ്ടപ്പെടാൻ മറ്റൊന്നും ആലോചിക്കേണ്ടതില്ല….

കാവ്യ വന്നു തുടങ്ങിയതിൽ പിന്നെ സൈറ്റിൽ പോകുന്നതൊക്കെ കുറഞ്ഞു…. അവളോടൊത്ത് ഇരുന്നു സംസാരിക്കാൻ ആണ് കൂടുതൽ താല്പര്യം…. എന്തെങ്കിലും വിഷയമൊക്കെയായി അവൾ വാ തോരാതെ ഇരുന്നു സംസാരിക്കും….

ഒരാഴ്ച കൊണ്ട് അവൾ ഓഫീസിലെ കാര്യങ്ങളൊക്കെ പഠിച്ചു…. കാര്യങ്ങളൊക്കെ അവൾ സ്വയം ചെയ്തു തുടങ്ങി…

 

നിമിഷയുടെയും കാവ്യയുടെയും ഡ്രൈവർ ജോലി ഞാൻ ഏറ്റെടുത്തു….

ഓഫീസിലേക്ക് പോകുന്ന ദിവസങ്ങൾ എല്ലാം കാവ്യയെ ഞാൻ അവളുടെ ഫ്ലാറ്റിൽ പോയി പിക്ക് ചെയ്തു തുടങ്ങി…. വിപിന് അതിൽ യാതൊരു പ്രശ്നവും ഇല്ലാ…. അത് ഒരു ഉപകാരം എന്ന് വിചാരിച്ചിരിക്കുകയാണ് അവൻ….

നിമിഷയെ ഡ്രോപ്പ് ചെയ്യുന്ന ദിവസങ്ങളിൽ അവളുടെ കൂട്ടുകാരികളെ ഇടയ്ക്കൊക്കെ കാണും….

സ്വാതി അപ്പോളൊക്കെ മുഖം തിരിക്കുന്നത് എനിക്ക് കുറച്ചു പേടി ഉണ്ടാക്കി…. എന്നാലും അവൾ അത് ആരോടും പറഞ്ഞിട്ടില്ല… അല്ലെങ്കിൽ അവൾക്ക് കാര്യം മനസിലായിട്ടില്ല….

ദിഷയുമായി ഇടയ്ക്കൊക്കെ കാണുമ്പൊൾ എല്ലാം നല്ലപോലെ സംസാരിക്കും…. അവളുമായി അന്നത്തെ രാത്രിക്കു ശേഷം നല്ലൊരു ബന്ധം സ്റ്റാർട്ട് ചെയ്തു…. എന്നാലും അവൾ എന്റെ ഫോൺ നമ്പർ വാങ്ങുകയോ ഞാൻ ചോദിക്കുകയോ ചെയ്തില്ല…..

അനീന മുൻപത്തെ പോലെ തന്നെ കാണുമ്പോളെല്ലാം നല്ല പോലെ സംസാരിച്ചു മയക്കും…. അന്നെടുത്ത ഫോട്ടോ എന്റെ കയ്യിൽ ഉണ്ടെങ്കിലും അതിനെ പറ്റി നിമിഷയോടോ അനീനയോടോ സംസാരിക്കാൻ തോനിയില്ല….

 

ആഴ്ചകൾ അങ്ങിനെ കടന്നു പോയി…..

ഇതിനിടക്ക് വിപിൻ ആഴ്ചയിൽ ഒരു തവണ എന്ന പോലെ നിമിഷയുടെ ഫ്ലാറ്റിലേക്ക് വന്നു പോയി…. കാവ്യയുടെ നിർബന്ധം കൊണ്ടാകണം അവൻ വരുന്നത് എങ്കിലും അത് ഞങ്ങൾ വല്ലാത്തൊരു ശല്യമായി തോന്നി……

കൂടാതെ  മുൻപത്തെ പോലെ തന്നെ ഇവിടെ എത്താനാകുമ്പോൾ എന്നോട് വിളിച്ചു പറഞ്ഞത് കൊണ്ട് എന്നെയും നിമിഷയേയും പിടിക്കപെടാതെ ഞങ്ങൾ മാനേജ് ചെയ്തു….

എന്നാലും അവന്റെ ഇടയ്ക്ക് ഇടയ്ക്കുള്ള ആ വരവ് നിമിഷയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല….. എങ്ങിനെ അത് നിർത്താമെന്ന് തലപുകഞ്ഞ്  ആലോചിക്കുകയാണ് അവൾ….

അങ്ങിനെ ദിവസങ്ങൾ ആലോചിച്ചതിനു ശേഷം അവൾ ഒരു കാരണവും കണ്ടുപിടിച്ചു വന്നു…. രാത്രി ഭക്ഷണം എല്ലാം കഴിച്ചു കിടക്കാൻ റൂമിലേക്ക് വന്ന സമയം അവൾ അത് പറഞ്ഞു തുടങ്ങി

ചേട്ടാ…. വിപിനെ ഇവിടേക്ക് വരുത്താതിരിക്കാൻ ഒരു ഐഡിയ കിട്ടി….. നിമിഷ സന്തോഷത്തോടെ പറഞ്ഞു

എന്താ ?

ഞങ്ങളുടെ ഫ്ലാറ്റ് റെന്റിന് കൊടുക്കാം……

അപ്പൊ താൻ എവിടെ താമസിക്കും…. ?

അങ്ങിനെ ഫുള്ളായിട്ട് അല്ല…. ഫ്ലാറ്റ് ഷെയർ ചെയ്യാം…. അതാകുമ്പോൾ വിപിനോട് ഞാൻ അവിടെ താമസിക്കുന്നുണ്ടെന്ന് പറയുകയും ചെയ്യാം  വേറെ ആളുള്ളത് കൊണ്ട് അവന് അവിടേക്ക് വരാനും പറ്റില്ല…. അവൾ പറഞ്ഞു

അത് വേണോ ? പരിചയം ഇല്ലാത്തവരെ അവിടെ കേറ്റി താമസിപ്പിക്കണോ ?

പരിചയം ഇല്ലാത്തവർ അല്ല ചേട്ടാ…. അനീനയും സ്വാതിയും കൂടെ ഒരു ഫ്ലാറ്റ് നോക്കുകയാ…. അവർ ഇപ്പൊ പിജി യിൽ അല്ലേ താമസിക്കുന്നത്…. അവൾ പറഞ്ഞു….

വിപിൻ എങ്ങാനും അവർ ഉള്ളപ്പോൾ വന്നാൽ നമ്മുടെ കള്ളത്തരം അവർ പിടിക്കില്ലേ….

 

ഹേയ്….. വിപിൻ ഇങ്ങനെ ഒരു കാരണം കിട്ടിയാൽ പിന്നെ ഇവിടേക്ക് വരില്ല….. അവൾ പറഞ്ഞു

അനീനയും സ്വാതിയും ആണെന്ന് പറഞ്ഞപ്പോൾ മനസിന് ഒരു ചാഞ്ചാട്ടം…. അനീനയുമായി കമ്പനി ആകാമല്ലോ…..

എന്നാൽ പിന്നെ ദിഷയോടും കൂടെ ഇവിടേക്ക് വരാൻ പറ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അയ്യടാ….. അവളെ ഇതുവരെ മറന്നിട്ടില്ലാലെ…..  അവൾ എന്റെ തുടയിൽ പിച്ചികൊണ്ട് പറഞ്ഞു

അതിനു മറുപടിയായി ഞാൻ ഒന്നും പറഞ്ഞില്ല…..

വാ കിടക്കാൻ നോക്ക്….. അവൾ പറഞ്ഞു

ഞാൻ അവളുടെ അടുത്ത്  കിടന്നതും അവൾ എന്റെ നേരെ തിരിഞ്ഞു കൊണ്ട്  എന്നോട് കുറച്ചു കൂടെ ചേർന്ന് കിടന്നു….

ചേട്ടാ…. ദിഷയോട് ഇപ്പോളും ഉണ്ടോ ആഗ്രഹം  ?

എന്തിനാ അറിഞ്ഞിട്ട് ?

Leave a Reply

Your email address will not be published. Required fields are marked *