പ്രീതിഹാര – 2 Like

“പ്രീതി പറ, ജ്യോത്സ്‌നയോടു പ്രിജിയുടെ ഫോട്ടോ കൊടുത്തയച്ചു പെണ്ണ് കാണാൻ വരാൻ പറഞ്ഞത് പ്രീതിയാണോ…?! എന്നെ അതിനു എങ്ങനെയാണു പ്രീതിക്ക് ഓർമയുള്ളത്?! നമ്മൾ അവസാനം കാണുന്നത് എനിക്ക് 10 വയസുള്ളപ്പോൾ ആണ്… അല്ലെ?!!”

“ഉഹും!!!!!” പ്രീതി നാണിച്ചുകൊണ്ട് ചിരിക്കുമ്പോ ആ ചിരിയിൽ എന്തൊക്കൊയോ ഒളിക്കുന്നുണ്ടെന്നു തോന്നി. പെണ്ണിന്റെ മനസ് തുറക്കാൻ അവൾ തന്നെ വിചാരിക്കണമല്ലോ.

“പ്രീതി… ദേ കളിപ്പിച്ചത് മതി…ഞാൻ ഇവിടെ വന്നത് മുതൽ ജ്യോത്സ്‌നയെ കണ്ടത് മുതൽ കിളി പോയിട്ടിരിക്കയാണ്…”

“കണ്ടിട്ടുണ്ടോ ചോദിച്ചാൽ….”

“പറ എന്റെ പ്രീതി…” ഞാൻ ഇരു കൈകളും പ്രീതിയുടെ കവിളിൽ പൊതിഞ്ഞുകൊണ്ട് ആ കണ്ണിലേക്ക് നോക്കി. എന്നോട് പറയാനായി വിങ്ങുന്നുണ്ട്‌ പക്ഷെ.. പക്ഷെ എന്തോ അവളെ തടുക്കുന്നപോലെയെനിക്ക് തോന്നി.

“ജ്യോത്സ്നയില്ലേ… അവളെന്റെ വീട്ടിൽ താമസിക്കുന്ന സമയത്തു, അവളുടെ കുറുമ്പ് സ്വഭാവമൊക്കെ മാറ്റാൻ വേണ്ടി മഞ്ജരിയും പിന്നെ മധുരിയും എന്നോട് ശ്രദ്ധിക്കാൻ പറഞ്ഞിരുന്നു. ഞാനതിനു ചുമ്മാ കാമ്പസ് അല്ലെ പ്രേമിക്കാനൊക്കെ ജ്യോത്സ്‌നയോടും പറഞ്ഞിരുന്നു.
അവളും എന്നെ പോലെയാണെന്ന് ഞാൻ വിശ്വസിച്ചു അതായത് പ്രേമ വിരോധി!
അതുകൊണ്ടു തന്നെ അവളാദ്യമത് കാര്യമാക്കിയിലെങ്കിലും പിന്നെ പിന്നെ അവളിൽ ചെറിയ മാറ്റങ്ങൾ ഒക്കെ ഞാൻ കണ്ടു. ചോദിച്ചപ്പോള് ഒരാളെ ഇഷ്ടമാണെന്നെന്നോട് സമ്മതിച്ചു. ഞാനുമതിൽ ഹാപ്പിയായി പേര് പറഞ്ഞപ്പോൾ അമൽ!!!

അമൽ എന്ന് ഞാൻ കേട്ടപ്പോ ആകെ ഞാൻ കേട്ടിരിക്കുന്നത് അമൽ സ്വരൂപ് എന്ന പേരാണ്. അതുകൊണ്ട് തമാശയ്ക്ക് ഞാൻ അമൽ സ്വരൂപ് ആണോന്നു തമാശക്ക് ചോദിച്ചതാണ് അവളോട്.!
പക്ഷെ ജ്യോത്സ്ന പറഞ്ഞ ഉത്തരം അതേയെന്നായിരുന്നു, അത് പക്ഷെ എനിക്ക് ലവ് ലെറ്റർ തന്ന കുറുമ്പൻ ആണെന്ന് ഞാനും ഓർത്തപ്പോ എനിക്കെന്തോ…നിന്നെ ഒന്ന് കാണണം എന്നും തോന്നി”

“എന്നിട്ട്?!”

“കണ്ടു.!”

“അതെപ്പോ…?!”

“അതൊക്കെയുണ്ട്….ജിലേബി വേണോ?!”
കയ്യിലെ ജിലേബി പൊട്ടിച്ചുകൊണ്ട് പ്രീതി ചുണ്ടിന്റെ ഇടയിലേക്ക് വെച്ചു.

“ഉഹും വേണ്ട!”

“ആഹ് ആഹ് പ്ലീസ് ആം.. അമൽ!!!!”

മാധുരിയുടെ മകളും അവളുടെ ഭർത്താവും പുത്തൻ കാറിൽ വീട്ടുമുറ്റത്തേക്ക് വരുന്നവരെ ചുണ്ടുകൾ മോചിപ്പിക്കാതെ ഞാനും പ്രീതിയും കണ്ണടച്ച് നിന്നു.

എന്റെ കൈകളെ പ്രീതിയുടെ കവിളിൽ നിന്നും ഞാനെടുത്തപ്പോ അവിടെ ചുവന്നിരുന്നു. ജിലേബി പതിയെ ഞാനെന്റെ നാവുകൊണ്ട് നുണഞ്ഞു ഉമിനീരുമായി ഇറക്കിയ ശേഷം പ്രീതിയെ നോക്കി കണ്ണിറുക്കി കാണിച്ചു.

പ്രീതി കിളി പോയപോലെ താഴേക്ക് നടന്നു. ഇത്രയും ലെങ്ത് ഉള്ള ചുംബനം അവൾക്കാദ്യമായിരിക്കണം!

“പ്രീതി എന്താടി ചുണ്ടു പൊട്ടിയിരിക്കുന്നെ…” മധുരിയാണ് അത് ചോദിച്ചത്. ഞാനും പതിയെ സ്റ്റെപ് ഇറങ്ങുമ്പോ പുതു പെണ്ണും ചെക്കനും കൂടെ കയ്യും പിടിച്ചു വീട്ടിലേക്ക് കയറുന്നുണ്ടായിരുന്നു. പട്ടു വേഷ്ടിയും ഷർട്ടുമാണ് അവന്റെ വേഷം, പെണ്ണിന് ചുവന്ന കഞ്ഞീപുരം പോലെയുള്ള നല്ല റിച് ഫീൽ തരുന്ന പട്ടു സാരിയും. ആകെമൊത്തം കാണാൻ ഒരു വല്ലാത്ത ഫീൽ!

ഞാൻ ആൾക്കൂട്ടത്തിന്റെ ഇടയിൽ ശരണ്യയുടെ അടുത്ത് നിന്നപ്പോ ചന്ദനവും കുങ്കുമവും പിടിച്ച താലം എന്റെ നേരെ നീട്ടി കൊണ്ട് ശരണ്യ നെറ്റിയിൽ തൊടാൻ പറഞ്ഞു. ജിലേബി തുണ്ട് എന്റെ ചുണ്ടിൽ കണ്ടതും ശരണ്യ എന്റെ കാതിൽ ചോദിച്ചു. “ജിലേബി ഇപ്പൊ വേണ്ടാന്ന് പറഞ്ഞിട്ട്…”

ഞാനതിനു മറുപടിയൊന്നും പറയാതെ ശരണ്യയെ നോക്കി കണ്ണിറുക്കിയപ്പോൾ , അവൾ എടാ ദുഷ്ടാ എന്ന ഭാവത്തിലെന്നെ നോക്കുകയും ഇടുപ്പിൽ ഒന്ന് നുള്ളുകയും ചെയ്തു. കഷ്ടകാലത്തിനു പ്രീതി എന്നെ നോക്കുമ്പോ അത് കാണുകയും ചെയ്തു.

ചെക്കനും പെണ്ണിനും സോഫയുടെ നടുവിലിരുത്തി മധുര പലഹാരങ്ങൾ പട്ടു പാവാടയിട്ട കുഞ്ഞു പെൺകുട്ടികൾ ഊട്ടുന്ന ചടങ്ങുണ്ടായിരുന്നു. ജ്യോത്സ്നയുടെ കുട്ടിയും അതുപോലെ ചെയ്യുന്നത് ഞാൻ
കണ്ടു. അടുത്ത പരിപാടി ചെറിയ പാട്ടു കച്ചേരി ആയിരുന്നു, കുഞ്ഞുകുട്ടികളും പാട്ടിമാരും ചേർന്നൊരുക്കുന്ന സംഗീത വിരുന്നു, ഞാനും പ്രീതിയുടെ അടുത്ത് കൈകോർത്തു നിന്നുകൊണ്ട് ആസ്വദിച്ച്. ഇടയ്ക്കിടെ കരഘോഷവും ആ മുറിയിൽ മുഴങ്ങി.

Leave a Reply

Your email address will not be published. Required fields are marked *