പ്രീതിഹാര – 2 Like

ആ സമയത്തൊക്കെ വല്ലാത്ത റെബെൽ നേച്ചർ ആയിരുന്നു ജ്യോത്സ്ന. ഇപ്പൊ പക്ഷെ എന്റെ മുന്നിൽ കുടുംബിനിയെ പോലെയിരിക്കുന്നു, കോളജിൽ ടൈമിൽ എന്റെ ബേസറ്റ് ഫ്രണ്ട്! അന്നൊരുപക്ഷേ എന്റെ പ്രൊപ്പോസ് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്നും എന്റെ ബെസ്റ്റ് ആവേണ്ടവളായിരുന്നു.
പക്ഷെ ജ്യോത്സ്ന പ്രീതിയുടെ ഫ്രണ്ട് മാധുരിയുടെ ചേച്ചിടെ മോൾ ആണെന്ന കാര്യമെനിക്ക് പുതുമയാണ്.

അന്നത്തെ റാഗിങ്ങ് കേസിനു ശേഷം മറ്റു കോളേജിൽ ഒന്നും അവൾക്ക് അഡ്മിഷൻ കിട്ടിയില്ല, പിന്നെ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാവാം കൊച്ചിയിൽ ഞാൻ പഠിക്കുന്ന കോളജിൽ അഡ്മിഷൻ കിട്ടിയത്. അന്നത്യവശ്യം പഠിക്കുന്ന ചെക്കനായ എന്റെയൊപ്പമാണ് ടീച്ചേർസ് അവളെ കൂട്ടാനായി പറഞ്ഞത്. ക്‌ളാസിൽ മിക്കപ്പോഴും വരുന്നതും ഉഴപ്പ് കാണിക്കാത്തതും ഒരു കാരണമായിരുന്നിരിക്കാം!

നല്ല ഫ്രെണ്ട്സ് ആയശേഷം, അവളുടെ മനസ്സിൽ ഞാനുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ അകലനായി ശ്രമിച്ചു. എനിക്കെന്തോ കാംപസ് പ്രണയത്തിൽ വിശ്വാസമില്ലായിരുന്നു. എന്റെ മനസ്സിൽ പ്രണയത്തിനു മറ്റൊരു മുഖമായിരുന്നു അത് നിഷ്കളങ്കമായ രണ്ടു മനസുകൾ തമ്മിൽ അറിയാതെ ഒന്നും പറയാതെ പരസ്പരം എല്ലാം മൊഴിയുന്ന വികാരമെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.

സ്നേഹപൂർവ്വം ജ്യോത്സ്നയോട് നിരസിച്ചെങ്കിലും ഏതാണ്ട് കോളേജ് ഫാർവെൽ ഡേയ് വരെ ജ്യോത്സ്ന പുറകെയുണ്ടായിരുന്നു. പക്ഷെ ഒടുക്കം അവളെന്നെ എല്ലാരുടെയും മുന്നിൽ കെട്ടിപിടിച്ചു കരഞ്ഞതാണ് മനസിലേക്ക് വന്നത്.

പക്ഷെ കോളേജ് കാലത്തിനു ശേഷം ഞാൻ വില്ലേജ് ഓഫീസിൽ ജോലിക്ക് കേറുന്നതിനു ഏതാണ്ടൊരു
മാസത്തിനു മുൻപ് കൊച്ചിയിലെന്റെ വീട്ടിൽ യാദൃശ്ചികമായി ജ്യോത്സ്ന വന്നുകൊണ്ട് എനിക്ക് പ്രിജിയുടെ ഫോട്ടോ തന്നതും, അവൾക്കായി കല്യാണമാലോചിച്ചതും. അന്ന് ജ്യോത്സ്ന പറഞ്ഞത് എന്റെ മനസ് കേൾക്കാനാണ് തോന്നിയത്, പിന്നെ ആ ഫോട്ടോ കണ്ടപ്പോൾ തന്നെ പ്രിജിയെ എനിക്കെന്തോ ഇഷ്ടപ്പെട്ടിരുന്നു ആ മുഖം! എന്നോ കണ്ടു മറന്ന എനിക്ക് വേണ്ട പിറന്ന പെണ്ണാണ് എന്നുള്ള തോന്നൽ…

അത്രമേൽ ആ പച്ച ദാവണിയിലെ ആ സുന്ദരികുട്ടിയുടെ കണ്ണുകൾ എന്നോട് പറയുന്ന പോലെ തോന്നി. എന്റെ ഇഷ്ടത്തെ എന്റെ പൊന്നു മുത്തശ്ശിയോടല്ലാതെ പറയാൻ മറ്റാരുമില്ലാത്ത എനിക്ക് എനിക്കൊരു കുട്ടിയെ ഇഷ്ടമെന്ന് പറയുമ്പോ അവർക്കും ഒത്തിരി സന്തോഷമായി. ആ ഞായറാഴ്ച തന്നെ പ്രിജിയുടെ വീട്ടിലേക്ക് ആദ്യമായി ഞാനൊരു പെണ്ണുകാണലിനായി ചെന്ന ദിനം….

പ്രിജിയെ ഇഷ്ടപ്പെടാൻ ഉള്ള യഥാർത്ഥ കാരണം പ്രീതിയെ കണ്ട നിമിഷമാണ് ശെരിക്കുമെനിക്ക് വ്യ്ക്തമായത്. ആ കരിമിഴി കണ്ണുകൾ മുൻപ് ഞാൻ പ്രീതിയിലും പണ്ടെങ്ങോ കണ്ടിരുന്നു….
എന്റെ സൗന്ദര്യ സങ്കൽപം തിടമ്പേറി നിൽക്കുന്ന സ്ത്രീരൂപത്തെ
എന്റെ മുന്നിൽ പിങ്ക് സാരിയിൽ പൊതിഞ്ഞു ഞാൻ വീണ്ടു കണ്ടു! എന്തൊരു ഐശ്വര്യമാണ് …..പ്രിജിയെ സത്യത്തിൽ ഞാൻ നോക്കുന്നത് പോലും അടുത്തുള്ള പ്രീതിയെ കാണാൻ ആയിരുന്നു.

പക്ഷെ അന്നെനിക്ക് പ്രായം പത്ത്!!! എങ്കിലും ചെറുപ്പത്തിൽ അത്രമേൽ ഇഷ്ടപെട്ട മയിൽ‌പീലിയുടെ നിറവും മഞ്ചാടികുരുവിന്റെ അഴകും പോലെ എന്റെ മനസിലെന്നോ ആ കണ്ണുകളും അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു..

പ്രിജിയുടെ അച്ഛനോട് എന്താണഭിപ്രായം തുറന്നു പറഞ്ഞോളു എന്ന് ചോദിക്കുമ്പോ. YES പറയാതെയിരിക്കാൻ ഒരു കാരണവും കിട്ടിയില്ല. അന്ന് പ്രിജിയോട് ഞാൻ പരിചയപെടുമ്പോ അവളുടെ കരിമിഴി കണ്ണിലേക്ക് മാത്രം ഞാൻ നോക്കി സംസാരിക്കുമ്പോ പ്രീതിയെ വീണ്ടും വീണ്ടും കാണാൻ ആവുമെന്ന മോഹവും എന്റെയുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു….

നമ്മൾ ഒരാളോട് അടുപ്പം ആവുന്നതും അഡിക്ട് ആവുന്നതും തമ്മിൽ ഉള്ള വ്യത്യാസം ഞാൻ പ്രിജിയുടെ ഫോട്ടോ കണ്ടതും ആ രാത്രി മെത്തയിൽ ചരിഞ്ഞിരുന്നുകൊണ്ട് അവളുടെ കണ്ണുകളിൽ നോക്കിയുറങ്ങിയതും അവളോടുള്ള അടുപ്പത്തിന്റെ കാരണം പ്രീതിയോട് അഡിക്ഷൻ ആയിട്ടു മാറുകയായിരുന്നു. പക്ഷെ എന്നോട് പിടി തരാതെ ഒളിച്ചു നടന്നിരുന്ന പ്രീതിയെക്കാളും പ്രിജിയുടെ സ്നേഹം നേടാനായിരുന്നു അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലിക്ക് ഞാൻ കൊടുത്ത വില.

Leave a Reply

Your email address will not be published. Required fields are marked *