പ്രീതിഹാര – 2 Like

“ഹിഹി….പ്രീതിയെ എനിക്ക് കിട്ടിയത് എനിക്ക് എങ്ങനെയാണെന്ന് എനിക്കൊരു പിടിയുമില്ല!”

“അവളെങ്ങനെ പിടി തരുന്ന കൂട്ടത്തിൽ അല്ലാലോ, എനിക്ക് തന്നെ ജ്യോത്സ്ന പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചിരുന്നില്ല!!!!”

“ഹോൾഡ് ഓൺ!!!
സത്യത്തിൽ ജോയ്‌ത്സ്‌നയ്ക്ക് എങ്ങനെയാണു അറിയാവുന്നത്!”

“അപ്പൊ അതും അറിയില്ലേ നിനക്ക്? നീയെങ്ങനെയാണ് പ്രിജിയെ പെണ്ണുകാണാൻ ചെന്നത്? ”അതൊരിക്കലും യാദൃശ്ചികമല്ല! പ്രീതി തന്നെയാണ് അത് ജ്യോത്സ്നയോട് പറഞ്ഞുകൊണ്ട് പ്രിജിയുടെ ഫോട്ടോ നിന്റെ അടുത്തേക്ക് കൊടുത്തയച്ചത്……പക്ഷെ അതൊരിക്കലും മകളെ ചതിക്കാൻ ഒന്നുമല്ല കേട്ടോ, നിന്നെ കണ്ടോണ്ട് ഇരിക്കാൻ മാത്രമാണ്, അപ്പോഴും പ്രീതിയുടെ മനസ്സിൽ നീയുണ്ട്! നിന്നോട് പറയാതെ നീ അറിയാതെ പ്രണയിക്കുന്ന സുഖവും നീറ്റലും അനുഭവിച്ചുകൊണ്ട് അവൾ മകളെ നിനക്ക് സ്നേഹിക്കാൻ തന്നത്…..”

എന്റെ കണ്ണിൽ നിന്നും കണ്ണീരു ഒഴുകുന്ന പോലെയെനിക്ക് തോന്നി, ഒരാളെ ഇത്രയുമധികം പ്രേമിക്കാനാവുമോ? അതും ഇത്രയും അന്ധമായി!!! തിരിച്ചുകിട്ടുമോ എന്നറിയാതെ….
മാധുരി പറഞ്ഞപോലെ പ്രണയത്തിനു പ്രായമുണ്ടെന്നു ഞാനും വിശ്വസിക്കുന്നില്ല! എങ്കിൽ പോലുമിതു….പ്രീതി!!!!!!!!
ഇതെന്തു മാജിക് ആണ്!!!!

ഞാനെന്റെ പ്രീതിയെ കെട്ടിപിടിച്ചു ചുണ്ടിൽ ചുണ്ട് ചേർത്ത് കെട്ടിപിടിക്കുന്നതോർക്കുമ്പോ പിറകിൽ നിന്നുമൊരു വിളി.
“മാധുരി അവർ വരാറായി ട്ടോ!!!”

“ഹായ് മഞ്ജരി, ഇതാണ് പ്രീതിയുടെ മരുമകൻ!”

“പ്രിജിമോൾടെ ഭർത്താവല്ലേ, ഇന്നലെ ഇവർ കല്യാണ മണ്ഡപത്തിൽ ഡിന്നർ കഴിക്കുമ്പോ ജ്യോത്സ്ന കാണിച്ചു തന്നിരുന്നു! അമൽ എന്നല്ലേ പേര്, ഞാൻ ജ്യോത്സ്നയുടെ അമ്മയാണ്!!!!”

ഞാനും അവരെ പരിചയപെട്ടു, അവർക്ക് പക്ഷെ ഇക്കാര്യങ്ങളെ കുറിച്ചൊന്നും അറിവില്ല എന്നത് കുറച്ചൊന്നുനല്ല സമാധാനം തന്നത്. നമ്മുടെ നാട്ടിൽ പ്രീതിയെപോലെ ഒരു വീട്ടമ്മക്ക് അതും അമ്മായിയമ്മ എന്ന ലേബലിൽ ഇരിക്കുന്ന പെണ്ണിന് അവളുടെ ഭർത്താവ് മരിച്ചെങ്കിൽ നാട്ടാർക്ക് വാതിലിൽ മുട്ടാം; ചോദിച്ചാൽ അത് അവർ ഭർത്താവു മരിച്ചതല്ലേ അവർക്ക് മോഹങ്ങൾ ഉണ്ടാകില്ലേ?! തനിച്ചല്ലേ എന്നുള്ള ന്യായങ്ങൾ വേണേൽ പറയാം പക്ഷെ അവർക്കൊരു പ്രണയം ഇപ്പൊ ഉണ്ടെന്നെങ്ങാനും അറിഞ്ഞാൽ സദാചാരക്കാർ അപ്പൊ ഇറങ്ങും! അവർക്ക് മാത്രമോ…..നാണം കെടുത്താനല്ലേ വിവാഹിതയായ വൈധവ്യം അനുഭവിക്കുന്ന പെണ്ണ് പ്രേമത്തിൽ ആണെന്നറിഞ്ഞാൽ ചുറ്റുമുള്ള എല്ലാര്ക്കും താല്പര്യം. ഞാൻ നാട്ടിലെ വ്യവസ്‌ഥിതി അവസ്‌ഥയോർത്തുകൊണ്ട് സ്റ്റെപ്പ് ഇറങ്ങി.

മാധുരിയ്ക്കും ജ്യോത്സ്നക്കും ഏതാണ്ട് കാര്യങ്ങൾ അറിയാം കൂട്ടത്തിൽ ശരണ്യക്ക് ഊഹങ്ങൾ മാത്രമേ ഉളളൂ, ഞാനാണ് പ്രീതിയുടെ കാമുകനെന്ന് പോലും അവരൂഹിച്ചതാണല്ലോ.!
ഞാനും താഴെ ഒരു അപ്പൂപ്പനോട് സംസാരിച്ചു നില്കുമ്പോ,
മഞ്ജരിയും മധുരിയും എന്നെ അടുക്കളയിലേക്ക് ഒന്ന് ക്ഷണിച്ചു അവിടെ മുഴുവനും മധുര പലഹാരങ്ങളുടെ മേള ആയിരുന്നു. ശാന്തിലാൽ മിട്ടായി വാല തോറ്റുപോകുമല്ലോ എന്ന് ഞാനോർത്തു. എന്റെ പ്രീതിയും ഒപ്പം ഡൌട്ട് ശരണ്യയും അവിടെ എന്നെ കണ്ടതും വാ ന്നു പറഞ്ഞു. ഇരുവരും സാരിയുടെ മുന്താണി ഇടുപ്പിലും ചുറ്റി, ഉണ്ടാക്കിയ വിഭവങ്ങളും മറ്റും പാത്രത്തിലേക്ക് ആക്കി മാറ്റുന്ന തിരക്കിൽ ആണ്. എന്നോടും കൂടാനായി പറഞ്ഞു. പ്രീതി ഓറഞ്ചിന്റെ നിറമുള്ള ജിലേബി കഴിക്കുമ്പോ ശരണ്യ എന്നോട് വേണോന്നു നന്നായിട്ടുണ്ടോ നോക്ക് എന്നും ചോദിച്ചു കൈ നീട്ടി. ഞാൻ ചിരിച്ചുകൊണ്ട് ഇപ്പൊ വേണ്ടാന്ന് പറഞ്ഞു.

പ്രീതിയുടെ കവിളിൽ ഞാൻ കവിൾ ചേർത്തുകൊണ്ട് കമ്മലിട്ട ചെമ്പകപ്പൂ കാതിൽ പതിയെ പറഞ്ഞു. “പ്രീതി ഒരു മിനിറ്റൊന്നു വരാവോ…”

“ഉം എങ്ങോട്ടേക്ക….അവരൊക്കെ എത്താറായി അമൽ!”
“വാ എന്റെ പെണ്ണെ …”

പട്ടത്തി സ്റ്റൈലിൽ സാരി ചുറ്റിയ പെണ്ണുങ്ങളുടെ ഇടയിലൂടെ പ്രീതിയെ കൈപിടിച്ച് ഞാൻ മുന്നിൽ നടന്നു. ശരണ്യ കയ്യും ഇടുപ്പിൽ കുത്തി ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. സ്റ്റെപ് കയറി മുകൾ നിലയിലേക്ക് ഞാനും പ്രീതിയും എത്തി. പ്രീതയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നു, ആരെങ്കിലും കാണുമോ എന്ത് വിചാരിക്കുമോ എന്നൊക്കെ. പക്ഷെ എന്തായാലും ഒരു കുഴപ്പോമില്ല എന്ന ഭാവമായിരുന്നു എനിക്കപ്പോൾ. ഈ പെണ്ണുങ്ങളെ സമ്മതിച്ചേ പറ്റൂ… രഹസ്യം ഇത്രകാലം സൂക്ഷിക്കാനും, അതുപോലെ മനസ്സിൽ നോവായി പ്രണയത്തെ പൊതിഞ്ഞു പിടിക്കാനും ഇനി അത് വേണ്ട..!!!!

Leave a Reply

Your email address will not be published. Required fields are marked *