പ്രീതിഹാര – 2

ഞാൻ തനിച്ചു മുകളിലെ ബാൽകണിയിൽ നിന്നും വിശാലമായ പാടങ്ങളിലേക്ക് നോക്കി നിൽക്കുന്ന നേരം, സഞ്ജയ് എന്ന പേരുള്ള എന്റെ സമപ്രായക്കാരൻ എന്നെ വന്നു പരിചയപെട്ടു. മാധുരിയുടെ ചേച്ചിയുടെ മകളുടെ ഭർത്താവാണ് എന്ന് മാത്രമവൻ പറയുകയുണ്ടായി. അവൻ മുംബൈ വാലയാണ്. അവന്റെ കൂടെ കുറച്ചു നേരം ജനറൽ ആയ കുറച്ചു കാര്യങ്ങളെക്കുറിച്ചും മുംബയിലെ അവന്റെ ലൈഫുമൊക്കെ സംസാരിച്ചുകൊണ്ടൊരുന്നപ്പോൾ, നീണ്ടു കിടക്കുന്ന ഹാളിന്റെ അറ്റത്തുള്ള സ്റ്റെപ് ഓടി കയറി ഒരു നാല് വയസുള്ള കുഞ്ഞു പെൺകുട്ടി ഓടി വരുന്നത് ഞാൻ കണ്ടു. ഒപ്പമവളുടെ പിറകെ ഓടി മുകളിലേക്ക് വന്ന മഞ്ഞപ്പട്ടു സാരിയുടുത്ത പെണ്ണിനെ ഞാൻ ശ്രദ്ധിച്ചൊന്നു നോക്കി!
“ജ്യോത്സ്ന!!!!!”

സോഫയിൽ എന്റെ അരികിൽ ഇരുന്ന സഞ്ജയ്, അതിശയോക്തിയോടെ തലചരിച്ചുകൊണ്ട് മുഖത്തൊരു ചിരിയുമായി എന്നോട് ചോദിച്ചു.

“അമൽ, എന്റെ വൈഫ്നെ അറിയുമോ?”

“അഹ്, ഷീ ഈസ് മൈ കോളേജ് മേറ്റ്!”

“ജ്യോത്സ്ന, ഇങ്ങു വന്നേ….”
മൂന്നു വയസുള്ള അവരുടെ മോളെയും വാരിയെടുത്തുകൊണ്ട് എന്റെ നേരെ ജ്യോത്സ്ന നടന്നു വന്നു. അവളുടെ സാരിയുടെ മുന്താണി ഇടുപ്പിൽ എടുത്തുകുത്തിയിരുന്നു. ആ കുഞ്ഞിനെ സഞ്ജയുടെ കൈകളിലേക്ക് കൊടുത്ത ശേഷം ജ്യോത്സ്ന എന്റെ നേരെയിരുന്നുകൊണ്ട് കൈനീട്ടി.

“ഹായ് അമൽ! മറന്നിട്ടില്ലലോ….”

“ഇല്ല!” ഞാനും അവളും കൈകൊടുത്തു കുലുക്കി.

“ഇവിടെ എങ്ങനെയാണ് ജ്യോത്സ്ന! ബോംബെയിൽ ആണെന്ന് ഞാൻ കേട്ടിരുന്നു, എനിക്ക് …സത്യത്തിൽ എനിക്കങ്ങോട്ടു മനസിലായില്ല…” അങ്കലാപ്പിൽ നിന്നും വിട്ടൊഴിയാതെ ഞാൻ അവളോട് ചോദ്യേമെറിഞ്ഞു.

“മാധുരിയാന്റി എന്റെ അമ്മയുടെ ചേച്ചിയാണ്.”

“ഓ അത് ശെരി! പക്ഷെ ഇന്നലെ മണ്ഡപത്തിൽ കണ്ടിരുന്നില്ലലോ……?”

“ഞാൻ അമലിനെ കണ്ടിരുന്നു. പക്ഷെ ഇന്ന് കണ്ടാൽ മതിയെന്നായിരുന്നു പ്രീതിയാന്റി പറഞ്ഞത്!”

“സ്ലോ ഡൌൺ ജ്യോത്സ്ന…” പ്രീതി എന്തിനിങ്ങനെ പറഞ്ഞതെന്ന് ഞാനോര്ക്കുന്നതിന്റെ ഇടയിൽ യാന്ത്രികമായി അത് പറഞ്ഞൊപ്പിച്ചു. സഞ്ജയ് അപ്പൊ മകളെ മടിയിലിരുത്തി കൊഞ്ചിക്കുകയാണ്. “അപ്പാ എനിക്ക് ജിലേബി വേണം….” “അയ്യോ ജിലേബിക്ക് ഞാനെവിടെ പോകും?!” “അടുക്കളയിൽ ഉണ്ടാകുന്നുണ്ടപ്പാ, എനിക്കിപ്പോ വേണം……” സഞ്ജയ് മകളുടെ കുഞ്ഞിക്കൈ പിടിച്ചുകൊണ്ട് താഴെ സ്റ്റെപ്പിറങ്ങി അടുക്കളയിലേക്ക് നടക്കുമ്പോ ദയനീയമായി ജ്യോത്സ്‌നയെ ഒന്ന് തിരിഞ്ഞുനോക്കുകയുണ്ടായി.

“ഒന്നും മനസിലാകുന്നില്ല ല്ലേ, ഞാൻ പ്രീതിയാന്റിയുടെ വീട്ടിലാണ് അന്ന് കോളേജ് ടൈമിൽ നിന്ന് പഠിച്ചത്!” കിളി പോയിട്ടിരിക്കുന്ന എന്റെ മുഖത്തേക്ക് നോക്കികൊണ്ട് നാണിച്ചുകൊണ്ട് ജ്യോത്സ്ന കൂട്ടിച്ചേർത്തു “എനിക്കും മാധുരയാന്റിക്കും തമ്മിലൊരു മത്സരമുണ്ടായിരുന്നു! അതിൽ മാധുരി ആന്റി തോറ്റുപോയി ഞാൻ ജയിക്കേം ചെയ്തു! അതിന്റെ എക്സൈറ്റ്മെന്റ് കൊണ്ടാണ് ഞാനിപ്പോ നിന്റെ
മുന്നിൽ ഇരിക്കുന്നത്, നിനക്ക് കൂടുതൽ കാര്യങ്ങളൊക്കെ പ്രീതി ആന്റി തന്നെ പറയും! പിന്നെ ഇപ്പൊ നിങ്ങൾ തമ്മിൽ…….” എല്ലാമറിയാമെന്ന ഭാവത്തോടെ ജ്യോത്സ്ന നാണിച്ചു ചിരിച്ചു. എന്തൊക്കൊയോ എനിക്കറിയാത്ത സംഗതികൾ ഉണ്ടെന്നു ഞാനോർത്തു.

“ഞാൻ ചെല്ലട്ടെടാ താഴെ…!”

“ആഹ്…” ജ്യോത്സ്ന എന്നെയൊന്ന് ഹഗ് ചെയ്തുകൊണ്ട് താഴേക്കിറങ്ങിയപ്പോൾ ഞാൻ ബാൽക്കണിയിൽ നിന്ന് വിദൂരതയിലേക്ക് നോക്കി.

ജ്യോത്സ്ന എന്റെ ഡിഗ്രി പഠനകാലത്തെ ക്ലസ്സ്മേറ്റ് ആയിരുന്നു, കോട്ടയത്താണ് അവളുടെ വീട്. പക്ഷെ കൊച്ചിയിലുള്ള പ്രീതിയുടെ വീട്ടിൽ ആയിരുന്നു കോളേജ് ടൈമിൽ അവൾ താമസിച്ചിരുന്നതും. അവർ തമ്മിൽ നല്ല അടുപ്പമാണെന്നും എനിക്കറിയാമായിരുന്നു. ജ്യോത്സ്ന നന്നായി പഠിക്കുന്ന കുട്ടിയായിരുന്നെങ്കിലും കോട്ടയത്തു കോളേജിൽ പഠിക്കുമ്പോ സെക്കൻഡ് ഇയറിൽ അവിടെ വെച്ചൊരു റാഗിങ് കേസിലവൾ ആ കോളജിൽ നിന്നും ഡ്രോപ്പ് ആയി. മൂന്നാലു പെൺകുട്ടികൾ ചേർന്നൊരു ഹോസ്റ്റൽ ഇഷ്യു. ഇരയായി പെൺകുട്ടി സുയിസൈഡ് അറ്റംപ്റ് ചെയ്തതും കാര്യത്തിന്റെ ഗൗരവം വർധിപ്പിച്ചു. പത്രങ്ങളിൽ അതൊക്കെ വലിയ വാർത്തയുമായിരുന്നു.

ആ സമയത്തൊക്കെ വല്ലാത്ത റെബെൽ നേച്ചർ ആയിരുന്നു ജ്യോത്സ്ന. ഇപ്പൊ പക്ഷെ എന്റെ മുന്നിൽ കുടുംബിനിയെ പോലെയിരിക്കുന്നു, കോളജിൽ ടൈമിൽ എന്റെ ബേസറ്റ് ഫ്രണ്ട്! അന്നൊരുപക്ഷേ എന്റെ പ്രൊപ്പോസ് ചെയ്തില്ലായിരുന്നു എങ്കിൽ ഇന്നും എന്റെ ബെസ്റ്റ് ആവേണ്ടവളായിരുന്നു.
പക്ഷെ ജ്യോത്സ്ന പ്രീതിയുടെ ഫ്രണ്ട് മാധുരിയുടെ ചേച്ചിടെ മോൾ ആണെന്ന കാര്യമെനിക്ക് പുതുമയാണ്.

അന്നത്തെ റാഗിങ്ങ് കേസിനു ശേഷം മറ്റു കോളേജിൽ ഒന്നും അവൾക്ക് അഡ്മിഷൻ കിട്ടിയില്ല, പിന്നെ ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാവാം കൊച്ചിയിൽ ഞാൻ പഠിക്കുന്ന കോളജിൽ അഡ്മിഷൻ കിട്ടിയത്. അന്നത്യവശ്യം പഠിക്കുന്ന ചെക്കനായ എന്റെയൊപ്പമാണ് ടീച്ചേർസ് അവളെ കൂട്ടാനായി പറഞ്ഞത്. ക്‌ളാസിൽ മിക്കപ്പോഴും വരുന്നതും ഉഴപ്പ് കാണിക്കാത്തതും ഒരു കാരണമായിരുന്നിരിക്കാം!

നല്ല ഫ്രെണ്ട്സ് ആയശേഷം, അവളുടെ മനസ്സിൽ ഞാനുണ്ടെന്നു തിരിച്ചറിഞ്ഞപ്പോൾ ഞാൻ അകലനായി ശ്രമിച്ചു. എനിക്കെന്തോ കാംപസ് പ്രണയത്തിൽ വിശ്വാസമില്ലായിരുന്നു. എന്റെ മനസ്സിൽ പ്രണയത്തിനു മറ്റൊരു മുഖമായിരുന്നു അത് നിഷ്കളങ്കമായ രണ്ടു മനസുകൾ തമ്മിൽ അറിയാതെ ഒന്നും പറയാതെ പരസ്പരം എല്ലാം മൊഴിയുന്ന വികാരമെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്.

സ്നേഹപൂർവ്വം ജ്യോത്സ്നയോട് നിരസിച്ചെങ്കിലും ഏതാണ്ട് കോളേജ് ഫാർവെൽ ഡേയ് വരെ ജ്യോത്സ്ന പുറകെയുണ്ടായിരുന്നു. പക്ഷെ ഒടുക്കം അവളെന്നെ എല്ലാരുടെയും മുന്നിൽ കെട്ടിപിടിച്ചു കരഞ്ഞതാണ് മനസിലേക്ക് വന്നത്.

പക്ഷെ കോളേജ് കാലത്തിനു ശേഷം ഞാൻ വില്ലേജ് ഓഫീസിൽ ജോലിക്ക് കേറുന്നതിനു ഏതാണ്ടൊരു
മാസത്തിനു മുൻപ് കൊച്ചിയിലെന്റെ വീട്ടിൽ യാദൃശ്ചികമായി ജ്യോത്സ്ന വന്നുകൊണ്ട് എനിക്ക് പ്രിജിയുടെ ഫോട്ടോ തന്നതും, അവൾക്കായി കല്യാണമാലോചിച്ചതും. അന്ന് ജ്യോത്സ്ന പറഞ്ഞത് എന്റെ മനസ് കേൾക്കാനാണ് തോന്നിയത്, പിന്നെ ആ ഫോട്ടോ കണ്ടപ്പോൾ തന്നെ പ്രിജിയെ എനിക്കെന്തോ ഇഷ്ടപ്പെട്ടിരുന്നു ആ മുഖം! എന്നോ കണ്ടു മറന്ന എനിക്ക് വേണ്ട പിറന്ന പെണ്ണാണ് എന്നുള്ള തോന്നൽ…

അത്രമേൽ ആ പച്ച ദാവണിയിലെ ആ സുന്ദരികുട്ടിയുടെ കണ്ണുകൾ എന്നോട് പറയുന്ന പോലെ തോന്നി. എന്റെ ഇഷ്ടത്തെ എന്റെ പൊന്നു മുത്തശ്ശിയോടല്ലാതെ പറയാൻ മറ്റാരുമില്ലാത്ത എനിക്ക് എനിക്കൊരു കുട്ടിയെ ഇഷ്ടമെന്ന് പറയുമ്പോ അവർക്കും ഒത്തിരി സന്തോഷമായി. ആ ഞായറാഴ്ച തന്നെ പ്രിജിയുടെ വീട്ടിലേക്ക് ആദ്യമായി ഞാനൊരു പെണ്ണുകാണലിനായി ചെന്ന ദിനം….

Leave a Reply

Your email address will not be published. Required fields are marked *