ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ -13 1

“ഞാന്‍ പറഞ്ഞില്ലേ അനീ…..അന്ന് ട്രെയിനില്‍ നമുക്കൊപ്പം ഉണ്ടായിരുന്നു എന്ന്. ഇവരാ അച്ഛന് പെട്ടെന്ന് അസുഖം കൂടിയപ്പോള്‍ സഹായിച്ചേ. “

“അപ്പോള്‍ ശില്‍പ ഇവരെ നേരത്തെ കണ്ടിട്ടില്ലേ? “

“ഇല്ല…ഞാന്‍ ഇവരെ അന്ന് നമ്മള്‍ ഒരുമിച്ചു നിന്നപ്പോഴാ കണ്ടത്. അനിക്കോര്‍മ്മ ഇല്ല അല്ലേ. ഇവരുമായി സംസാരിച്ചു നിലയ്ക്കുമ്പോഴാണു അനിയുടെ ഫോണ്‍ ആരോ തട്ടിയെടുത്തതും അനിക്ക് ട്രെയിന് മിസ് ആയതും. “

“ഹ്മം…അപ്പോള്‍ നിങ്ങള്‍ കേരളത്തിലോട്ടു പോയപ്പോള്‍ ഇവര്‍ നിങ്ങള്‍ക്കൊപ്പം ഇല്ലായിരുന്നു അല്ലേ? “

“ഈ അനിക്കെന്താ? സൂസന് എന്തിനു ഞങ്ങള്‍ക്കൊപ്പം വരണം? ട്രെയിനില്‍ വച്ചല്ലേ ഞങ്ങള്‍ തമ്മില്‍ കാണുന്നേ. “

“ശില്പക്ക് ഒരു ഡോ. ലക്ഷ്മി റായിയെ അറിയുമോ? “

“ഇല്ല. “

“ഡീ നീ പത്രം ഒന്നും വായിക്കാറില്ലേ? “

“ഇല്ല. എന്നും പത്രോം വായിച്ചോണ്ടിരുന്ന ഒരാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍..ദേണ്ടെ കിളിയും പോയി ഇരിക്കുന്നു. “
“കളിയാക്കിക്കോ…കളിയാക്കിക്കോ…… പോയ കിളികളൊക്കെ തിരിച്ചു വരും. അപ്പോള്‍ കാണാം.. “

“ശോ..പിണങ്ങിയോ..പൊന്നേ….ഞാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ വെറുതെ പറഞ്ഞതല്ലേ…ഞാന്‍ പത്രമൊക്കെ നോക്കാറുണ്ട്. പക്ഷെ സിനിമ മാത്രം .. “

“നല്ല കുട്ടി. “

“ഇനി പറ.. ഇവര്‍ എങ്ങനെ അനിയുമായി… അനിയുടെ ഓര്‍മ്മയില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ഇവര്‍ എങ്ങനെ വന്നു..? “

“അതറിയില്ല. അവ്യക്തമായ് ഞാന്‍ ഇവരെ കണ്ടത് പോലെ തോന്നി. അതെ പറ്റി മേഡത്തോട് പറഞ്ഞപ്പോള്‍ അവര്‍ ഈ ഫോട്ടോ എന്നെ കാണിച്ചു. എനിക്കും ഇവരെ എങ്ങനെയാ പരിചയം എന്ന് അറിയില്ല. ഇനി നിനക്ക് അറിയാമോ എന്ന് നോക്കാനല്ലേ ഞാന്‍ വിളിച്ചേ. “

“അത് കൊണ്ട് കാര്യം ഉണ്ടായി ഇല്ലേ? “

“ഉവ്വല്ലോ…..എന്‍റെ ശില്‍പ കുട്ടീ…. “

“പോ അവിടുന്ന്. മതി കിന്നരിച്ചത്. ഞാന്‍ അച്ഛന്‍റെ അടുത്തേക്ക് പോട്ടെ. “

“ശില്പേ…എന്നെ കൂടി കൊണ്ട് പോ. നിന്‍റെ അച്ഛനെ ഞാനും ഒന്ന് കാണട്ടെ. “

“അത് അനീ… അനിക്ക് അത്രയും ദൂരം. ? “

“അതൊന്നും സാരം ഇല്ല. നീ എന്നെ താങ്ങിയാല്‍ ഞാന്‍ ഇവിടുന്നു കേരളം വരെ നടക്കും. “

“ഉവ്വുവ്വ്…ഇത് വേറെ ഏതോ കൊനിഷ്ടിനുള്ള പരിപാടിയാ.. “

“എന്‍റെ പൊന്നല്ലേ. ഞാന്‍ കാര്യമായിട്ട് പറഞ്ഞതാ. എത്ര നാളായി ഞാന്‍ ഇങ്ങനെ.. ഇപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ എനിക്ക് നടക്കണം എന്ന് തോന്നുന്നു. നീ ഒരു കാര്യം ചെയ്യ്. എന്നെ ആ വാതില്‍ വരെ ഒന്ന് പിടിച്ചു നടത്തിക്കു. എന്നിട്ട് നമുക്ക് നോക്കാം.

“അനീ.. അത് ബാബയോട് ചോദിക്കാതെ. “

“അതൊന്നും സാരമില്ല. ബാബയോട് ചോദിക്കാതെ അല്ലേ നീ ഓരോന്നും ചെയ്തെ.. ഞാന്‍ ഇത്രയൊക്കെ നേരെ ആയെ. “

“എന്നാലും.. “
“ഒരെന്നാലും ഇല്ല. നീ എന്നെ ഒന്ന് അത്രയിടം വരെ കൊണ്ട് പോ. “

അവള്‍ എന്നെ പിടിച്ചു എണീപ്പിച്ചു. തോളിലൂടെ കൈ ഇട്ടു എന്നെ പിടിച്ചു നിര്‍ത്തി. തറയില്‍ കാലുകള്‍ ഊന്നിയപ്പോള്‍ നട്ടെല്ലിലൂടെ എന്തോ ഇഴയുന്ന പോലെ. കാലുകള്‍ ആദ്യം ഒന്ന് പതറിയെങ്കിലും അവളുടെ സഹായത്താല്‍ ഞാന്‍ നിന്നു.

എന്‍റെ മുണ്ട് അഴിഞ്ഞു താഴെ വീണു. അവള്‍ കഷ്ടപ്പെട്ടു അതെടുത്തു എന്നെ ഉടുപ്പിച്ചു.

പതിയെ അവളെ താങ്ങി ഞാന്‍ ചുവടുകള്‍ വച്ചു. അങ്ങനെ കുറച്ചു കുറച്ചായി ഞാന്‍ മുന്നോട്ടു നടന്നു. ഒരു പക്ഷെ അവള്‍ എന്നെ എടുത്തു നടത്തിക്കുകയാണോ എന്ന് എനിക്ക് തോന്നാതിരുന്നില്ല.

വാതില്‍ വരെ എത്തിയപ്പോഴേക്കും ഞാന്‍ തളര്‍ന്നിരുന്നു. എന്നേക്കാള്‍ തളര്‍ന്നത് ശില്പയാണ്. എങ്കിലും അവള്‍ പറഞ്ഞു.

“പോകാം. “

“നീ വല്ലാതെ തളര്‍ന്നല്ലോ പെണ്ണേ…. “

“അത് സാരമില്ല. അല്ലെങ്കില്‍ അനി ഇവിടെ ഇരിക്ക്. “

കാലെത്തി ആ പ്ലാസ്റിക് കസേര വലിച്ചു എന്‍റെ നേരെ ഇട്ടു എന്നെ പിടിച്ചു അതില്‍ ഇരുത്തി കൊണ്ടവള്‍ പറഞ്ഞു. “ഞാന്‍ ഇപ്പോള്‍ വരാം. “

അവള്‍ പുറത്തേക്ക് ഓടിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *