നേരെ ഇവരുടെ കുളത്തിലേക്കു തന്നെ വിട്ടു.അതിനടുത് തന്നെ ഒരു ഷെടുണ്ട് അവിടെ നിന്നു ചൂണ്ടയും എടുത്ത് കൊണ്ടാണ് പോയത്, അവിടെ ഇരുന്നു ചൂണ്ടയിട്ടു, കുറച്ചു വരാലൊക്കെ കിട്ടി,എന്നാൽ വലിയ വലിപ്പമില്ല, ഞാൻ ഒരു തവളയെ പിടിച്ചു കൊരുത്തിട്ടു, ദൈവമേ പൊണ്ണൻ ഒരുത്തൻ തന്നെ വീഴണേ….പ്രതീക്ഷിച്ച പോലെ ഒരു വലിയ വരാൽ കുടുങ്ങി.
ഞാൻ എല്ലാത്തത്തിനെയും എടുത്ത് കൊണ്ട് നേരെ വീട്ടിലേക്കു ഓടി
എബി…എടാ.. എബി…
ആന്റി അകത്തു നിന്നും വന്നിട്ട് എന്താ മോനെ….
ഞാൻ മീൻ ഉയർത്തി കാട്ടി, പുള്ളികാരിക്ക് ഒരു ചിരി വന്നു അതങ്ങു അമർത്തി പിടിച്ചു. അപ്പോഴേക് എബിയും വന്നു…
എടാ നോക്കിയെടാ…
അവൻ എന്നെ നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി,
എന്താടാ…?
പെട്ടെന്ന് എനിക്ക് കത്തി എന്റെ ചുണ്ട് പൊട്ടിയിരിക്കുന്നത് കണ്ടിട്ടാണ് …എന്ന്…
ആന്റി ചിരി അമർത്തി തിരിഞ്ഞു നടന്നു…
ഞാൻ – എന്താടാ ഇത്ര കിണിക്കാൻ..?
അളിയാ ചുണ്ടെൽ പഴുതാര കടിച്ചോ..കവിളിലും ഉണ്ടല്ലോ…
പഴുതാരയല്ല നിന്റെ പെങ്ങൾ
ഹ…ഹ…. ഹ്…എന്നാലും പൂച്ചയെ കണക്കു ഇരുന്ന പെണ്ണാ അളിയനെ ചെയ്തു വച്ചേക്കുന്ന കണ്ടില്ലേ ഡാഡി.
അപ്പോഴേക്കും അങ്കിലും വന്നു.
അങ്കിൾ എന്നെ നോക്കി, ഒരു ആക്കിയ ചിരി ചിരിച്ചു അകത്തേയ്ക്ക് പോയി
ഞാൻ -എടാ നിനക്കെന്തിന്റെ കേടാ..
അളിയാ നീ ഇവിടെ നില്ല്.. ബാക്കി അവൾക്കു…
ആന്റി ചെന്നു അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചോണ്ട് വന്നു.
ഇനി നീ തന്നെ നിന്റെ കെട്ട്യോനു വിളമ്പി കൊടുക്കണം.
എനിക്കെങ്ങും വയ്യ…
ദേ എന്നെ കൊണ്ടൊന്നും പറയിക്കരുത്.
അവൾ വന്നു എനിക്കെന്തോ എടുത്തു തന്നു.
മോളെ നിന്റെ നെറ്റിയിൽ എന്ത് പറ്റി…
അതിന്നലെ സ്ലിപ്പായി വീണപ്പോ കട്ടിലിൽ തട്ടിയതാ..
എബി – അളിയാ അളിയന്റെ ചുണ്ടെങ്ങനെ പൊട്ടിയതാ…അതും സ്ലിപ്പ് ആയതാണോ…
ഇതും പറഞ്ഞു അവൻ അവിടെ ഇരുന്നു ചിരിക്കാൻ തുടങ്ങി.
ഞാൻ അവനെ നോക്കി മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു..
എവിടെ കേൾക്കാൻ.
എനിക്ക് കല്യാണം വേണ്ട, ഞാൻ ഇവിടെ എങ്ങാനും കഴിഞ്ഞോളം…എന്ന് പറഞ്ഞവരൊക്കെ ഇവിടെ ഒരു ചെറുക്കന്റെ മുഖം കാണിച്ചു വച്ചിരിക്കുന്നത് കണ്ടാ…
അത് കേട്ട് എനിക്ക് ഭക്ഷണം മണ്ടയിൽ കേറി. ഞാൻ കഴിപ്പ് നിർത്തി എഴുനേറ്റു, അവളും ദേഷ്യപ്പെട്ടു അകത്തേയ്ക് കയറി പോയി.
നിനക്ക് എന്തിന്റെ കേടാ എബി….
എബി – അവൾ കല്യാണം വേണ്ട എന്നൊക്കെ പറഞ്ഞു ഇവിടെ കിടന്നു കാണിച്ച ഷോ നിനക്ക് അറിയില്ല.
കുറച്ചു കഴിഞ്ഞു ഫോണെടുക്കാൻ മുറിയിലേക്ക് പോയി,ട്രീസ അവിടെ ഇരുന്നു ഏതോ ബുക്ക് വായിക്കുന്നുണ്ട്.
അതെ ഒന്ന് നിന്നെ…. കണ്ട പെണ്ണുങ്ങളുട കിടന്നു കൂത്താടിയിട്ട് എന്റെ പേര് പറയല്ലു… കേട്ടല്ലോ…
ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല, രണ്ടു കൈ കൂട്ടിഅടിച്ചാലല്ലേ ശബ്ദമുണ്ടാകൂ…
ഞാൻ ഫോണുമെടുത്തോണ്ട് ഇറങ്ങാനും എബി അങ്ങോട്ട് വന്നിട്ട്
എന്തോന്നെടെ… ഇത്….
അവൻ ഒരു ട്രോൾ കാണിച്ചോണ്ട്.
ഞാൻ അമ്പലത്തിൽ തൊഴുതൊണ്ട് നിൽക്കുന്ന ഫോട്ടോയും ആലിൻ ചുവട്ടിൽ കിടന്നു ഉറങ്ങുന്ന ഫോട്ടോയും ഇട്ടിട്ട്, അടിക്കുറിപ്പായിട്ട് ഒന്ന് കല്യാണം കഴിച്ചതാ…. എന്ന അടിക്കുറിപ്പും.
സത്യം പറഞ്ഞാൽ ഇപ്പോഴത്തെ നിന്റെ ഫോട്ടോ എടുത്തിട്ട അതിടാൻ ഉള്ളത്.
ട്രീസയെയും എബി ഇത് കൊണ്ട് കാണിച്ചു.അവൾ എന്നെ ഒന്ന് നോക്കി, ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിൽ ആയില്ല,ആ എന്ത് തേങ്ങ എങ്കിലും ആകട്ടെ…..ഫോണിന്റെ ഗ്ലാസ് എല്ലാം പൊട്ടി, ഇനി എന്ത് ചെയ്യും, ആ ട്രീസ തട്ടിയിട്ട് പൊട്ടിച്ചതാണ്….
അളിയാ പഴയ ഫോൺ വല്ലതും ഉണ്ടോ…
എന്തെടാ…. ഇന്നലത്തെ അങ്കത്തിൽ ഫോണും പൊട്ടിയ….
അവൻ എന്നെയും ട്രീസയെയും മാറി മാറി നോക്കി ചോദിച്ചു.
അളിയാ നീ ഒന്ന് നിർത്തു…എന്നിട്ട് ഫോണൊണ്ടെങ്കിൽ താ….
അവൾ അവിടെ ഇരുന്നു എന്നെ കലിപ്പിച്ചു നോക്കുന്നുണ്ട്.ഞാനും എബിയുടെ കൂടെ പോയി ഫോൺ വാങ്ങി, എന്റെ സിമ്മും മെമ്മറി കാർഡും ഒക്കെ ഇട്ടു.
എടാ നമുക്ക് പുറത്തോട്ടൊക്കെ ഒന്ന് പോയാലോ…
