ഫ്രണ്ട്ഷിപ് 30അടിപൊളി  

പറഞ്ഞു തീർന്നില്ല കൊടുത്ത് ഞാൻ ഒരെണ്ണം ചെകിട്ടിൽ, സൂക്ഷിച്ചു സംസാരിക്കണം എന്റെ അച്ഛനെയും അമ്മയെയും പറയാൻ നിനക്ക് എന്ത് അവകാശം.മേലാൽ അവരെ കുറിച്ച് മോശം ആയി സംസാരിക്കരുത് .

നീ… നീ.. എന്നെ തല്ലി അല്ലെ.. കാണിച്ചു താരാടാ പറ്റി ഞാൻ…

ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ അവിടെ ഉണ്ടായിരുന്ന സോഫയിൽ കയറി കിടന്നു.

പിന്നെയും അവൾ അവിടെ കിടന്നു എന്തൊക്കയോ പറഞ്ഞു.
ചെറ്റ.. തെണ്ടി.. നിന്നെ കൊണ്ട് ഞാൻ എന്റെ കാല് പിടിപ്പിക്കുമെടാ പട്ടി… ചെറ്റേ…കാലമാട..

മിണ്ടാതിരി അവിടെ, ഞാൻ ഇനി എഴുനേറ്റു വന്നാൽ ഒന്നിൽ നിർത്തില്ല.

പോടാ ചെറ്റേ.. കാല് വയ്യാത്ത എന്നെ തല്ലി അല്ലേടാ ആണത്തം തെളിയിക്കാനുള്ളത്, ചെറ്റേ.. കാലാ…

അത് എനിക്കും അറിയാം. പക്ഷെ കേട്ടിട്ടില്ലേ നാവു നന്നായില്ലെങ്കിൽ തടി കേടാവും എന്ന്…എന്റെ അച്ഛനെയും അമ്മയെയും പറഞ്ഞിട്ടാണ് ഞാൻ തല്ലിയത്., ഇനി പറഞ്ഞാൽ ഇനിയും കിട്ടും.

ഓ.. പിന്നെ നീ ഞൊട്ടും.. ഞാൻ ഇനിയും പറയും…

എന്നാൽ നീ ഇനിയും വേടിക്കും. മിണ്ടാതെ കിടന്നില്ലെങ്കിൽ എങ്ങനെ ആണ് ആണത്തം തെളിയിക്കേണ്ടത് എന്ന് എനിക്കറിയാം, അത് എന്നെ കൊണ്ട് ചെയ്യിക്കല്ല്.

നീ എന്നെ തലൂ.. കൊല്ലോ.. എനിക്ക് പുല്ലാണ്..പുല്ല്..

ഇപ്പൊ മനസിലായി ഇയാൾ മൊണ്ണയല്ല എന്ന്..ഇനി മിണ്ടാതിരി..

പിന്നെ കുറച്ചു നേരം മിണ്ടാതെ കിടന്ന ശേഷം എന്തോ മനസിലായ പോലെ.

ഇങ്ങു വാടാ ചെറ്റേ.. ആണത്തം തെളിയിക്കാൻ.. അത് ചെത്തി ഞാൻ ഉപ്പിലിടും.. പന്നി…

ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. ഇവളോട് സംസാരിച്ചിട്ട് കാര്യമില്ല എന്ന് എനിക്ക് മനസിലായി. നാക്കിനു എല്ലില്ലാത്ത സാധനമാണിത്. ഞാൻ എന്റെ അവസ്ഥ ആലോചിച്ചു അച്ഛനും അമ്മയും പിണങ്ങി, കെട്ടിയ പെണ്ണിങ്ങനെയും ആയി. എന്തായാലും ഞാൻ 3ജി.

ട്രീസ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.ഞാൻ ഓരോന്ന് ആലോചിച്ചു അങ്ങനെ കിടന്നു.

ആദ്യ രാത്രിയുടെ സുവർണ നിമിഷങ്ങൾ…. എനിക്ക് ചിരി വന്നു. കിടന്നു ചിരിക്കാനും പറ്റില്ല. ആ മറുത എങ്ങാനും ഉണർന്ന അതുമതി. ഓരോന്ന് ആലോചിച്ചു കിടന്നു ഉറങ്ങി.

രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ ട്രീസ എഴുന്നേറ്റിട്ടില്ല. അവിടെ കിടന്നു ഉറങ്ങുന്നു, തുണി അല്പം മാറി അവളുടെ മുറിച്ച കാലിന്റെ ഭാഗവും മറ്റേ കാലും കാണാം. മുട്ടിനു മുകളിൽ വച്ചു മുറിച്ചിരിക്കുന്നു. ഞാൻ അതിലേക്ക് നോക്കി നിന്നപ്പോൾ…എന്താടാ ചെറ്റേ…. നോക്കുന്നത്… പെണ്ണുങ്ങളുടെ വേണ്ടതിടത്താ നോട്ടം,അവൾ തുണി നേരെയിട്ടു . നിന്റെ മറ്റേ ഉദ്ദേശവും കൊണ്ട് എന്റെ അടുത്ത് വരണ്ട.

ഞാൻ ഒന്നും മിണ്ടിയില്ല, എനിക്ക് അവളുമായി ഒരു വഴക്കിനു താല്പര്യം ഇല്ലായിരുന്നു, ബാത്ത് റൂമിൽ കേറി ഫ്രഷ് ആയി ഞാൻ താഴേക്കു ചെന്നു. അങ്കിൾ പത്രം വായിച്ചു കൊണ്ടിരിപ്പുണ്ട്.അങ്കിൾ എന്നെ ഒന്ന് വിഷ് ചെയ്തു, ഞാൻ തിരിച്ചും, രാവിലെ തന്നെ ചോദിച്ചാലോ.. വേണ്ട കുറച്ചു കഴിയട്ടെ…ആന്റി ചായയുമായി വന്നു,

മോൻ എഴുനേറ്റായിരുന്നോ… ഞാൻ ചായ എടുക്കാം.അവൾ എഴുന്നേറ്റില്ല….

വേണ്ട ആന്റി.., ഞാൻ ചായ കുടിക്കില്ല.അവൾ എഴുനേറ്റു.. ബാത്‌റൂമിലാണ്…

അങ്കിൾ ചായ കുടിച്ചു കഴിഞ്ഞു എഴുന്നേറ്റു. അവരുടെ കൃഷി സ്ഥലത്തേയ്ക്ക് നടന്നു, ഞാനും കൂടെ ഇറങ്ങി.

അങ്കിളെ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, അങ്കിൾ ഏതോ വസ്തു എന്റെ പേരിലേക്കു മാറ്റുന്നു എന്ന് പറഞ്ഞത് ഉള്ളതാണോ….

അതെ മോനെ…എന്നായാലും വേണ്ടേ…

അങ്കിളെ ഞാൻ ഇവിടെ കച്ചവടത്തിനായി വന്നതല്ല. അവളോടുള്ള സഹതാപം കൊണ്ടും വന്നതല്ല, എനിക്ക് അവളെ ഇഷ്ടമായിട്ടാണ് വന്നത്. എനിക്ക് ഒരു വസ്തുവും വേണ്ട ഒന്നും വേണ്ട…

അത് മോനെ…ഒരു അച്ഛന്റെ കടമയല്ലേ…

അങ്കിൾ ഒന്നും പറയണ്ട.., എന്നെ ഒരു അന്യനായാണ് കണ്ടത് എന്ന് ഞാൻ അറിഞ്ഞില്ല..,

മോനെ അങ്ങനെയൊന്നുമല്ല

ഈ കല്യാണത്തിന്റെ പേരിൽ ഒരു പുൽ നമ്പു പോലും എനിക്ക് വേണ്ട.., കല്യാണം കഴിഞ്ഞും അച്ചി വീട്ടിൽ നിൽക്കുന്നത് എനിക്ക് നട്ടെല്ല് ഇല്ലാഞ്ഞിട്ടല്ല.. എന്റെ വീട്ടിലോ പ്രശ്നം ഇവിടെയും പ്രശ്നം വേണ്ട എന്ന് കരുതിയാണ്. ഇനിയും എന്തെങ്കിലും തന്നു എന്നെ ഒരു കച്ചവടക്കാരൻ ആക്കാൻ ആണ് ഭാവമെങ്കിൽ, എനിക്ക് വാടക വീട് അന്വേഷിക്കേണ്ടി വരും. ഇത് ഞാൻ കളിക്ക് പറയുന്നതല്ല കാര്യമായിട്ടാ..

Leave a Reply

Your email address will not be published. Required fields are marked *