ഫ്രണ്ട്ഷിപ് 11അടിപൊളി  

റോഷൻ – എനിക്കെങ്ങും വേണ്ട ആ ഒന്നര കാലിയെ..

ഒന്നര കാലി നിന്റെ അമ്മ..

ഇതും പറഞ്ഞോണ്ട് എബി അവന്റെ ചെക്കിട്ടത്തിട്ട് ഒന്ന് പൊട്ടിച്ചു, എന്നിട്ട് അവനെ തള്ളിയിട്ടു അവന്റെ നെഞ്ചത്ത് കയറിയിരുന്നു മുഖത്തിന്‌ ഇടിക്കാൻ തുടങ്ങി..

എല്ലാരും കൂടി അവനെ പിടിച്ചു മാറ്റി.

റോഷൻ – നീ എന്തിനാ പന്നി എന്നെ ഇടിക്കുന്ന, നിന്റെ ചങ്ക് ഇവനല്ലേ ഇവനോട് ചോദിക്ക് പറ്റൂ എന്ന് , എന്നെ നോക്കി കൊണ്ട് പറഞ്ഞു.

ഞാൻ ഒന്നും മിണ്ടിയില്ല.

ആ പറ്റില്ല … ആർക്കും ഒന്നര കാലിയെ വേണ്ട. അവസാനം എന്റെ തലയിലോട്ടു കെട്ടിവയ്ക്കുന്നോ..

എബി അവനെ പിടിച്ചിരുന്ന ആളുകളെ തള്ളി മാറ്റി റോഷന്റെ നെഞ്ചത്ത് ഒരു ചവിട്ടു കൊടുത്തു, എന്നിട്ട് വീണ്ടും തല്ലാൻ ആഞ അവനെ മറ്റുള്ളവർ പിടിക്കുന്ന്നുണ്ട് .

ഇതിനിടയ്ക്ക് ഞാൻ പറഞ്ഞു

ഞാൻ കെട്ടാം…

എല്ലാരും ഞെട്ടി എന്നെ നോക്കി.. ഞാൻ എന്താ പറഞ്ഞത് എന്നാ അർത്ഥത്തിൽ..

ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു

ഞാൻ കെട്ടാം..

എബി – എടാ നിന്റെ വീട്ടിൽ പ്രശ്നവില്ലേ

ഞാൻ – അത് ഞാൻ നോക്കികോളം പിന്നെ ഒരു കാര്യമുണ്ട് ഈ നാറിയെ ഇനി നിന്റെ കൂടെ കണ്ടു പോകരുത്, ഞാൻ റോഷനെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു.

റോഷൻ ദേഷ്യത്തിൽ ഇറങ്ങിപ്പോയി

എബി – എടാ നീ കാര്യമായിട്ടാ..

ഞാൻ – എന്താ നിനക്ക് എന്നെ വിശ്വാസമില്ലെ…

കമലും അരുണും വന്നു എന്നെ കെട്ടി പിടിച്ചു,

നിന്റെ നല്ല മനസാടാ…

ഓ.. ഒന്ന് പോടാ… ഓരോരുത്തർ cancer ഉള്ള ആളുകളെ വരെ കെട്ടുന്നു. അപ്പോഴാണ്..
പിന്നെ കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം നമ്മൾ വീട്ടിലേക്കു തിരിച്ചു.

എബി -എടാ ഞാൻ ഒത്തിരി ഓവർ ആണെടാ. നീ വണ്ടി എടുക്കോ..
അപ്പോ എന്റെ വണ്ടിയാ .
എന്റെ പൊന്നളിയ ആ പഴഞ്ചൻ വണ്ടി ആരും എടുക്കില്ല.

പോടാ അത് പഴഞ്ചൻ ഒന്നുമല്ല, എടുത്തിട്ട് അഞ്ചു കൊല്ലേ ആയുള്ളൂ.
ഞാൻ വണ്ടി റയിൽൽവേ സ്റ്റേഷനിൽ വച്ചിട്ട് ട്രെയിനിൽ പോകും. ഇപ്പൊ ഇവർ വെള്ളം അടിക്കുന്ന ഗ്രൗണ്ടിലാണ് നിക്കുന്നത്.ഞാൻ വണ്ടി എടുത്ത് അടുത്തുള്ള ഫ്രണ്ട്‌സ് ക്ലബ്ബിൽ കൊണ്ട് വച്ചു. എന്നിട്ട് എബിയുടെ കാർ എടുത്തു അവനെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു.
എടാ ഞാൻ എങ്ങനെ പോകും..

ഇന്നെന്റെ വീട്ടി കിടന്നോ.. ഞാൻ നിന്റെ അമ്മയെ വിളിച്ചു പറയാം.
എടാ അതെ നീ കാര്യമായിട്ടാണോ പറഞ്ഞത്…

എന്താ നിനക്ക് ഒരു പ്രാവശ്യം പറഞ്ഞാൽ മനസിലാവില്ലേ

എടാ നിന്റെ അമ്മ സമ്മതിക്കൂ…

ഇല്ല…

പിന്നെങ്ങനെയാ..

നിനക്ക് ആൻ മേരിയെ കെട്ടണോ….എങ്കിൽ മിണ്ടാതെ വാ….

എടാ അത്…

ഒരു അതുമില്ല, ഞാൻ അമ്മയോട് ചെന്ന് പറയും ഞാൻ ഒരു പെണ്ണുമായി ഇഷ്ടത്തിലാണെന്നും അവൾ വേറെ മതക്കാരി ആണെന്നും അതോടെ വീട്ടിൽ കലിപ്പാവും ഞാൻ ഇറങ്ങി വരും, എന്നിട്ട് കല്യാണം നടക്കും, നിന്റെ കല്യാണവും നടക്കും, അതിനു ശേഷം ഒരു കൊച്ചൊക്കെ ആയി വീട്ടിൽ ചെന്ന് കേറുമ്പോൾ അമ്മ സ്വീകരിക്കും, പിന്നെ അനിയത്തിയുടെ കല്യാണം കഴിഞ്ഞതയോണ്ട് അതും സീനില്ല. പിന്നെ കുറച്ചു കാലം അമ്മയെ പിണങ്ങി ഇരിക്കണം അതോർക്കുമ്പോഴാ.. എന്തായാലും നല്ല കാര്യത്തിനല്ലേ…

എടാ നീ ഇത്രയും ഒക്കെ എപ്പോ ആലോചിച്ചു…?

നീ സെന്റി അടിച്ചു, ഡ്രൈ അടിച്ചു വേണു നാഗവള്ളി കളിക്കാൻ തുടങ്ങിയപ്പോൾ..

ഇതും പറഞ്ഞു നമ്മൾ രണ്ടും കൂടി കിടന്നു ചിരിച്ചു.

എടാ നിനക്ക് അവളെ കേട്ടുന്നതിൽ വിഷമമുണ്ടോ..

എന്തിനു…അവൾക്കു ഒരു കാലിലാത്തോണ്ടാണോ നീ ഇത് ചോദിച്ചത്, എടാ ഞാൻ കെട്ടാൻ പോണ പെണ്ണിന് നല്ല മനസ്സുണ്ടായാൽ മതി. അല്ലാതെ നല്ല കാലല്ല.

എടാ നിന്നെ പോലെ നല്ല ഒരു ഫ്രണ്ടിനെ കിട്ടിയ ഞാൻ എത്ര ഭാഗ്യവാൻ…

അടുത്ത സെന്റി ഇറക്കിയ ഞാൻ ഇപ്പൊ ചവിട്ടി പുറത്താക്കും.
അല്ലേടാ ട്രീസക്ക് എന്നെ ഇഷ്ടമാവൂ…

നിന്നെ ആർക്കാടാ ഇഷ്ടമാവാത്തത്.. നീ ഒരു സുന്ദര കുട്ടപ്പനല്ലേ…

അവനു വെള്ളം തലയ്ക്കു പിടിച്ചു തുടങ്ങി എന്ന് തോന്നുന്നു.
മിണ്ടാതെ ഇരിയെടാ അവിടെ..

പിന്നെ അവരുടെ വീട്ടിൽ എത്തി.

വണ്ടിയിൽ നിന്നു ഇറങ്ങി അവൻ അകത്തേയ്ക്ക് വേച്ച…വേച്.. കയറി. ബെല്ലടിച്ചു…
അവന്റെ അമ്മ വന്നു വാതിൽ തുറന്നു, ഇന്ന് മോൻ നാലു കാലിലാണല്ലോ…ദേ.. ഇങ്ങോട്ട് വന്നു നോകിയെ മോന്റെ കോലം.
അപ്പോഴാണ് അവന്റെ അമ്മ എന്നെ കണ്ടത്.

ആ.. മോനും ഉണ്ടായിരുന്നോ… മോനെങ്കിലും അവനെ ഒന്ന് ഉപദേശിച്ചു കൂടെ..

ഞാൻ ഒന്ന് ചിരിച്ചു.

കേറി വാ… മോനെ…അവിടെ തന്നെ നിക്കാതെ..

ഞാൻ അകത്തു കേറി, അപ്പോഴേക്കും എബി നാലു കാലേൽ അവന്റെ മുറിയിലേക്ക് പോയി, ഞാനും കൂടെ പോയി. അവൻ ചെന്ന പാടെ കാട്ടിലേക്കു മറിഞ്ഞു, ഞാൻ ഒന്ന് ഫ്രഷ് ആയി അവന്റെ കൈലിയും ഷർട്ടും എടുത്തിട്ട് പിന്നെ അടിവസ്ത്രം നേരത്തെ ഇട്ടിരുന്നത് തന്നെ ഇട്ടു . അപ്പോഴേക്കും അവൻ മയങ്ങിയിരുന്നു.

എടാ എഴുനേറ്റ് ഫ്രഷ് ആയി വാ. എനിക്ക് വിശക്കുന്നു.പോടാ.. ഒന്ന് ഉറങ്ങാൻ സമ്മതിക്കു..

എടാ വേഷം കെട്ട് എടുക്കല്ലേ… എനിക്കു വിശക്കേണ്.

നിനക്ക് വിശക്കുന്നു എങ്കിൽ നീ പോയി കഴിക്കു.

എഴുനേര്…എഴുനേര്… ഞാൻ അവനെ പിടിച്ചു എഴുനേൽപ്പിച്ചു.
പോയി ഫ്രഷ് ആയി വാടാ..

പിന്നെ ഫ്രഷ് ആയി ഞാൻ പെണ്ണ് കാണാൻ പോവേ അല്ലെ… പോടാ..
എന്നാ ഈ ഡ്രസ്സങ്കിലും ഒന്ന് മാറ്, നാറിയിട്ടു വയ്യ.

അവൻ ഇളിച്ചോണ്ട് ഡ്രസ്സ്‌ മാറി.

നമ്മൾ ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോൾ അവന്റെ അച്ഛൻ വന്നു.

ആ.. മോനോ..സുഖം തന്നെയല്ലേ…
ആ.. അങ്കിളേ..

എടാ നീ ഇന്നും കുടിച്ചിട്ട് ആണോ വന്നത്..

ഡാഡി ഇന്ന് ഒരു സുദിനമാണ്. ഇന്നു ഞാൻ കുടിച്ചില്ലെങ്കിൽ പിന്നെ എന്നാ..

എന്ത് സുദിനം…

ടാ ചുമ്മാതിരി ഞാൻ അവനെ കണ്ണ് കാണിച്ചു.

അവൻ അതൊന്നും കാര്യമാക്കിയില്ല

നമ്മുടെ ട്രീസയ്ക്ക് വരനെ കിട്ടി.

നീ കുടിച്ചിട്ട് പിച്ചും പേയും പറയല്ലേ, അവന്റെ അമ്മ പറഞ്ഞു.

അല്ല മമ്മി ഞാൻ കാര്യമായിട്ടാ..

ഓ.. വല്ല കുടിയന്മാരുമായിരിക്കും, വെള്ളത്തിന്റെ പുറത്തു പറഞ്ഞതായിരിക്കും, ഇവളുടെ കാര്യങ്ങൾ അറിയുമ്പോൾ വേണ്ട എന്ന് പറയും.

എബി – അവൻ കുടിയാനൊന്നുമല്ല,ബോധമില്ലാതെ പറഞ്ഞതുമല്ല. പിന്നെ ഒരു കുഴപ്പം പുള്ളി ഹിന്ദുവാ.. അല്ലേടാ…

മോനും അറിയോ..
അവന്റെ അച്ഛനും അമ്മയും ഒരുമിച്ചു ചോദിച്ചു

ഞാൻ – ഹ്മ്മ്.. തുപ്പൽ ഇറക്കികൊണ്ട് പറഞ്ഞു, ഇപ്പൊ പറയണ്ട എന്ന് ഞാൻ അവനോടു കണ്ണ് കാണിച്ചു.

ആരാടാ ആളു , പ്രായം കൂടിയതോ രണ്ടാം കെട്ടോ ഒന്നുമല്ലല്ലോ.. ഹിന്ദു അയാലൊന്നും കുഴപ്പമില്ല ,എന്റെ മോളെ നേരെ നോക്കിയ മതി.
ഒരു അച്ഛന്റെ സ്നേഹവും കരുതലും ആ വാക്കുകളിൽ ഞാൻ കണ്ടു.

ആളിനെ ഡാടിയ്ക്കും മമ്മിയ്ക്കും അറിയാം, രണ്ടാം കെട്ടാണോന്നു സ്വയം അന്വേഷിച്ച മതി.

ആരാടാ ആളു.. ഇട്ടു കളിപ്പിക്കാതെ പറയെടാ… അവന്റെ അച്ഛൻ കലിപ്പിലായി.

Leave a Reply

Your email address will not be published. Required fields are marked *