ഫ്രണ്ട്ഷിപ് 30അടിപൊളി  

അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി….

എനിക്ക് സന്തോഷമായി…ഇപ്പൊ എന്നെ രണ്ട് വഴക്ക് പറയും.., അതോടെ എന്റെ മനസ്സിന്റെ ഭാരം കുറയും., പറഞ്ഞോ…ട്രീസ പെട്ടെന്ന് പറ…. അവൾ ഒന്നും മിണ്ടിയില്ല…. വീണ്ടും സ്റ്റെപ് കയറുകയാണ് ഞാനും കൂടെ കയറി,

ശേ…. ഇവൾ എന്താ ഒന്നും പറയത്തെ…. ഞാൻ അസ്വസ്തമായ മനസ്സുമായി കയറി,

അനൂപേ….. പിറകിൽ നിന്നു ഒരു വിളി… തിരിഞ്ഞു നോക്കിയപ്പോൾ അശ്വതി….

എടി അശ്വതി നീയോ….

എടാ എനിക്ക് ഇവിടെയാ ജോലി, നിനക്കും ഇങ്ങോട്ട് കിട്ടിയോ…. തിങ്കളാഴ്ച വരും എന്നാണല്ലോ പറഞ്ഞത്, നീ നേരത്തെ ഇങ്ങു വന്നോ…

അല്ലെടി …. ഇത് എന്റെ വൈഫ്‌ ആണ്.. ഇവളെ കൊണ്ടാക്കാൻ വന്നതാണ്. അവൾക്കു ട്രീസയെ കാണിച്ചു കൊടുത്തു….

ട്രീസയെ കണ്ടതും അവളുടെ മുഖം മങ്ങി..,

ഗുഡ് മോർണിംഗ് മാഡം…

ഗുഡ് മോർണിംഗ്….ഇതും പറഞ്ഞു ട്രീസ ഓഫീസിലേക്ക് പോയി..അതോടെ അശ്വതി…,

ഞാൻ കരുതി ഇവിടെ പുതിയ ഒരാൾ വരുന്നു എന്ന് പറഞ്ഞത് നീ ആണെന്ന്….. ശേ നീ ആയിരുന്നെങ്കിൽ നല്ല രസമായേനെ….. അല്ല നിന്റെ കല്യാണം ഈ ആഴ്ച അല്ലായിരുന്നോ…അതിനു മുമ്പ് മാഡം ഇങ്ങു ജോലിക്കു വന്ന….

നീ അത് നേരിട്ട് തന്നെ ചോദിച്ചോ….

നിന്റെ മുഖത്ത് എന്താ ഒരു പാട്…,അശ്വതി ചിരിച്ചോണ്ട് ചോദിച്ചു…

ഒന്നും ഇല്ലെടി….

മാഡം ആളു കൊള്ളാല്ലോ….

നീ അവളോട് ഒന്നും പോയി ചോദിക്കല്ലേ..

ഓ…ചോദിക്കാൻ പറ്റിയ ആളു…നമ്മളെ ഒക്കെ വിറപ്പിച്ചു നിർത്തിയേക്കുവാണ്….

പിന്നെയും കുറച്ചു നേരം സംസാരിച്ചു ഇടയ്ക്ക് ട്രീസ എന്നെയും അശ്വതിയെയും നോക്കുന്നുണ്ട്.

ഞാൻ അവിടെ നിന്നും ഇറങ്ങി വീട്ടിൽ പോയി, എബി ഞാൻ വരുന്നതിനു മുമ്പ് തന്നെ ജോലിക്കു പോയി, ഞാൻ എബിയുടെ അച്ഛന്റെ കൂടെ കൃഷി സ്ഥലത്ത് ഒക്കെ പോയി, പുള്ളിയെ ജോലിയിൽ സഹായിച്ചും മറ്റും സമയം കഴിച്ചു, വൈകുന്നേരം ട്രീസയെ വിളിക്കാൻ പോയി.

ഞാൻ ചെന്നപ്പോൾ അശ്വതി വന്നു എന്റോടെ സംസാരിച്ചോണ്ട് നിന്നു , ട്രീസ വന്നു വണ്ടിയിൽ കയറി,കുറച്ചു നേരം കൂടി അശ്വതിയോട് സംസാരിച്ചിട്ട് ആണ് ഞാൻ കാർ എടുത്തത്, കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും ട്രീസ

എന്തിനാ നിർത്തി കളഞ്ഞത്, അവളോട് ഒപ്പം പൊയ്ക്കൂടായിരുന്നോ…..

ഞാൻ ഒന്നും മിണ്ടിയില്ല…

എന്താ മിണ്ടാത്തത്…അശ്വതിയോട് കൊഞ്ചി കുഴയുന്നത് കണ്ടല്ലോ…

ഞാൻ ഒന്നും മിണ്ടാൻ പോയില്ല, നമ്മൾ വല്ലതും പറഞ്ഞാൽ പിന്നെ നേരത്തെ പോലെ കരയണം, എങ്ങനെ നോക്കിയാലും മൗനം വിദ്വാനു ഭൂഷണം എന്നാണല്ലോ…

ഓ…എനിക്ക് കാലില്ലല്ലോ.. അയ്യോ കാലല്ലല്ലോ നാക്കല്ലേ മുറിക്കേണ്ടത്…മറന്നു പോയി….

എന്റെ പൊന്നു ട്രീസെ നീ ഒന്ന് മിണ്ടാതിരി…. ഞാൻ അറിയാതെ പറഞ്ഞതാ…,

കുറച്ചു നേരം ട്രീസ ഒന്നും മിണ്ടിയില്ല

നീ കാലത്ത് എന്തിനാ എന്നെ കേറി പിടിച്ചത്….,

അത് നീ വീഴാൻ പോയപ്പോൾ പിടിച്ചത…

ഞാൻ വീണാൽ നിനക്കെന്താ….

ഞാൻ ഒന്നും മിണ്ടിയില്ല…

നീ കിട്ടിയ അവസരം ശരിക്ക് മുതലെടുത്തു അല്ലെ….രാത്രിയൊക്കെ സോഫയിൽ ഒതുങ്ങി കിടക്കുന്ന കണ്ട പാവം, ഇപ്പോഴല്ലേ തനി കൊണം പുറത്ത് വന്നത്, ഇനി മേലിൽ എന്റെ അടുത്ത് നിന്റെ സൂക്കേടും കൊണ്ട് വരരുത്.

അപ്പോഴേക്കും എന്റെ ഫോൺ ബെല്ലടിച്ചു, ഞാൻ വണ്ടി ഒതുക്കി നിർത്തി ട്രീസയോട് മിണ്ടാതിരിക്കാൻ ആംഗ്യം കാട്ടി ഫോണെടുത്തു, ഓഫീസിൽ നിന്നായിരുന്നു എനിക്ക് ട്രാൻസ്ഫർ…..എനിക്ക് നല്ല സന്തോഷം ആയി

ഞാൻ കാർ എടുത്തോണ്ട് ട്രീസയോട് പറഞ്ഞു.., എനിക്ക് ട്രാൻസ്ഫർ ആണ്, അതോടെ അവളുടെ മുഖം മങ്ങി.

ദൂരെ എവിടെ എങ്കിലും ആയ മതിയാരുന്നു, ജില്ല മാറിയായിരുന്നെങ്കിൽ അത് മതിയായിരുന്നു. സ്വസ്ഥത കിട്ടിയേനെ…. നിന്നോട് സംസാരിച്ചു എന്റെ വായിൽ നിന്നു തന്നെ എന്താ വരുന്നത് എന്നറിഞ്ഞു കൂടാ, പിന്നെ ഞാൻ അവസരം മുതലാക്കി അല്ലെ, നീ നെഞ്ചിൽ കൈ വച്ചു പറഞ്ഞാണ് ഞാൻ അവസരം മുതലാക്കാൻ ചെയ്തതാണ് എന്ന്…, എനിക്കു മടുത്തു ഞാൻ എന്ത് ചെയ്താലും കുറ്റം….ആരോടെങ്കിലും സംസാരിച്ച കുറ്റം, നിന്നോട് സംസാരിച്ച അത് കുറ്റം, അറിയാതെ ഒന്ന് പിടിച്ചപ്പോൾ അത് കുറ്റം, എന്റെ കുറ്റം അല്ലാതെ ഒന്നും നിനക്കു കാണാൻ പറ്റുന്നില്ലലോ..,

Leave a Reply

Your email address will not be published. Required fields are marked *