ഈ കോലത്തിൽ പോയാൽ നന്നായിരിക്കും, ഇനി നാട്ടുകാരും കൂടെ അറിയാൻ ഉള്ളൂ…
ശേ…ഇനി എന്ത് ചെയ്യും.
നീ നിന്റെ ഭാര്യയുടെ അടുത്ത് പോടാ, എന്താ രാത്രി മാത്രേ പൊകുള്ളോ..
അളിയാ നീ ഒന്ന് നിർത്തുന്നുണ്ടോ., കുറെ നേരം ആയി തുടങ്ങിയിട്ട്….അല്ല നീ പുറത്ത് പോണില്ല എന്ന് പറഞ്ഞിട്ട് , എങ്ങോട്ടാ ഒരുങ്ങി കെട്ടി….
ഞാൻ പുറത്ത് പോകുന്നുണ്ട്, നിനക്ക് വേണമെങ്കിൽ വരാം, പിന്നെ എന്ത് സംഭവിക്കും എന്നറിഞ്ഞൂടാ…
ഇത് വലിയ കഷ്ടമായല്ലോ….
എന്ത് കഷ്ടം, ഓരോന്ന് കാട്ടിക്കൂട്ടമ്പോൾ ഓർക്കണം അളിയാ…
നിന്റെ കല്യാണം ഉടനെ ഉണ്ടല്ലോ…. അപ്പൊ കാണിച്ചു തരാം, ഞാൻ
അവൻ പുറത്തേയ്ക്ക് പോയി, ഇനി എന്ത് ചെയ്യും…മുറിയിൽ പോകാമെന്നു വച്ചാൽ അവൾ അവിടെ കാണും,എബിയുടെ പപ്പയോടു പോയി സംസാരിക്കാം…അവിടെ പോയപ്പോൾ പുള്ളിയും എങ്ങോട്ടോ പോയി, ഇനി ഇവരുടെ കൃഷി സ്ഥലമൊക്കെ ചുറ്റികറങ്ങാം…..
മോനെ പുറത്തോട്ട് പോകുകയാണോ…
അല്ല ആന്റി….
മോനെ രണ്ട് പപ്പായ അടതിട്ടു തരോ മോനെ….
അതിനെന്താ ആന്റി വാ…
ഞാൻ പപ്പായയും അടതിട്ടു, കുറച്ചു നേരം ആന്റിയും ആയി സംസാരിച്ചോണ്ടിരുന്നു.
ട്രീസയുടെ കാര്യങ്ങളും, എന്റെ വീട്ടിലെ കാര്യങ്ങളും ഒക്കെ..ഇടയ്ക്ക് ആന്റി പോയി ട്രീസയെ വിളിക്കുന്നത് കേട്ടു, അവളുടെ ബഹളവും.. അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഉച്ചയാക്കി, ഉച്ചയ്ക്ക് ചോറിനു എബിയും അങ്കിളും ഇല്ലായിരുന്നു, ഞാനും ട്രീസയും മാത്രം, അവൾ വലിയ വിമ്മിഷ്ടപ്പെട്ട എനിക്ക് വിളമ്പി, അവൾ വിളമ്പിയത് കൊണ്ടാണോ എന്തോ ഞാനും വലുതായി കഴിച്ചില്ല,ഞാൻ പിടിച്ചോണ്ട് വന്ന വരാൽ പൊരിച്ച ഒരു കഷണവും കൂട്ടി കുറച്ചു ചോറ് വെപ്രാളത്തിൽ കഴിച്ചു എഴുനേറ്റു,..
മോനെ മതിയാക്കിയോ…
ഉം മതി ആന്റി..
ആന്റി അത് ചോദിച്ചു, ട്രീസ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഞാൻ പിടിച്ചോണ്ട് വന്ന വരാലും കൂട്ടി ചോറ് ആസ്വദിച്ചു കഴിക്കെയാണ്, ഇപ്പോൾ തന്നെ മൂന്ന്.. നാലു വരാൽ കഷ്ണം അകത്തായി, രാത്രി എന്റെ നെഞ്ചത് കേറാൻ ഉള്ളതല്ലെ…
രാത്രി അങ്കിൾ വന്നിട്ട് എവിടെയോ വിരുന്നിനു പോകുന്ന കാര്യം പറഞ്ഞു,അപ്പോൾ തന്നെ ട്രീസ പറ്റില്ലെന്ന് പറഞ്ഞു, അവൾക്കു നാളെ മുതൽ ജോലിക്ക് പോകണം എന്ന്, നാളെ മുതലോ എന്ന് ആന്റി ചോദിച്ചതും ഒരു ചാടികടിക്കൽ…അപ്പൊ എന്നോട് മാത്രം അല്ല മൊത്തതിൽ ഇങ്ങനെയാണ് സ്വഭാവം. അവൾ നാളെ മുതൽ ജോലിക്ക് പോകുന്നു, എനിക്ക് നല്ല സന്തോഷം ആയി, ഒന്നുമില്ലെങ്കിലും നാളെ മുതൽ രാവിലെ സ്വസ്ഥത ഉണ്ടല്ലോ, ഞാനും ജോലിക്കു പോയാലോ… വേണ്ട മുറിവ് ഉണങ്ങിയില്ല, ചെന്ന് കേറി കൊടുത്തൽ എല്ലാം കൂടി എന്നെ കൊല്ലും.
രാത്രി ഭക്ഷണ സമയത്തതാണ് എബി വന്നത്, ഇന്നും ചെറുതായി മിനുങ്ങിയിട്ട് ആണ് വരവ്, എന്തൊക്കെയോ വാരി കഴിച്ചിട്ട് അവൻ പോയി കിടന്നു, ഞാനും കുറച്ചേ കഴിച്ചുള്ളു…ഭക്ഷണം കഴിഞ്ഞ് ഞാനും അങ്കിളും ഇരുന്നു ക്രിക്കറ്റ് കണ്ടോണ്ടിരുന്നു, ട്രീസ എഴുനേറ്റ് പോയി കിടന്നു, കുറച്ചു കഴിഞ്ഞു ആന്റി വന്നു പറഞ്ഞു
നിങ്ങൾ വന്നു കിടക്കുന്നില്ലേ….ആന്റി അങ്കിളിനെ ഞാൻ കാണാതെ കണ്ണ് കാണിച്ചു…., മോന് പോയി കിടക്കണ്ടേ…
അങ്കിൾ – മോനെ പോയി കിടക്കാം,
കുറച്ചും കൂടി കഴിയട്ടെ അങ്കിളെ….
അതോടെ ആന്റി പോയി,അങ്കിൾ കുറച്ചു നേരം കൂടി ഇരുന്നിട്ട് മോനെ കിടക്കുന്നില്ലേ….
കളി തീർന്നിട്ട് കിടക്കാം,
ഇല്ല മോനെ മതി, മോൻ പോയി കിടന്നോ….
നിവർത്തിയില്ലാതെ ഞാൻ എഴുനേറ്റ് മുറിയിൽ പോയി, ഭാഗ്യം അവൾ ഉറങ്ങി എന്ന് തോന്നുന്നു, ഞാൻ സോഫയിൽ കയറി കിടന്നു ഉറങ്ങി,
കാലത്തു എഴുനേറ്റ് ഫ്രഷ് ആയി താഴേയ്ക്ക് പോയി…അവിടെ ഒക്കെ നിന്നു കറങ്ങി എബിയോട് സംസാരിച്ചോണ്ടിരിക്കുമ്പോൾ ട്രീസ വന്നിറങ്ങി, ഒരു വയലറ്റ് കളർ സാരി ഉടുത്ത് സുന്ദരി ആയിട്ടുണ്ട്.ഒരു കുഞ്ഞു വട്ട പോട്ട് നെറ്റിയിൽ ഉണ്ട്, അവളുടെ വിടർന്ന കണ്ണുകളും ചുവന്നു തുടുത്ത ചുണ്ടുകളും എല്ലാം നല്ല ഭംഗി,പക്ഷെ എന്ത് കാര്യം, സ്വഭാവം മോശമായി പോയി.
