ഓ…അതിന്റെ ആയിരുന്നല്ലേ ബഹളം..
ഞാൻ ചിരിച്ചതെ ഉള്ളൂ.., ട്രീസയ്ക്കും സന്തോഷം ആയി.. മുഖതൊക്കെ ഒരു തിളക്കം ഉണ്ട്.
പിന്നെ അധികം ജോലി ഇല്ലായിരുന്നു, ഞാൻ അശ്വതിയോട് ചില തമാശകൾ പറഞ്ഞിരുന്നു, തമാശ എന്ന് പറഞ്ഞാൽ കൂടുതലും എന്റെ മണ്ടത്തരവും പിന്നെ ഓഫീസിൽ വരുന്ന ചില തടിയന്മാരെയും, ആന്റിമാരെയും ഒക്കെ ട്രോളി കൊണ്ടിരുന്നു, അശ്വതി വാ തുറന്നുള്ള ചിരിയാണ്, നല്ല ശബ്ദം ഇട്ടാണ് ചിരിക്കുന്നത്, ട്രീസയും ചിരിക്കുന്നുണ്ട് , എന്നാൽ ശബ്ദമില്ലാതെ മെല്ലെയാണ് ചിരിക്കുന്നത്. അങ്ങനെ ഒരു മണി ആയപ്പോൾ ട്രീസ എന്നെ അടുതെയ്ക്കു വിളിച്ചിട്ട് ചെവിയിൽ വളരെ പതുക്കെ പറയുക ആണ്.
അതെ ചോറ് കൊണ്ട് വന്നില്ലല്ലോ.., എന്റെയിൽ നിന്നു കഴിക്കാം.. കാറ്റടിക്കുന്നത് പോലെയാണ് തോന്നിയത്.
വേണ്ട, ഞാൻ പുറത്ത് പോയി കഴിച്ചോളാം…ഞാനും പതുക്കെ പറഞ്ഞു.
പറഞ്ഞത് കേട്ടാൽ മതി,
നീ പറയുന്നത് കേൾക്കാൻ ഞാൻ നിന്റെ വേലക്കാരൻ അല്ല.
അതേയ് ഞാൻ വഴക്ക് ഉണ്ടാക്കാൻ വന്നതല്ല, പ്ലീസ് എന്റേന്ന് കഴിക്കു…
അങ്ങനെ വഴിക്കു വാ.. മര്യാദ ആണെങ്കിൽ മര്യാദ. ഞാൻ പുറത്ത് നിന്നു കഴിക്കാമെടോ.., താൻ ആകെ കുറച്ചു അല്ലെ കൊണ്ട് വന്നത്.
അതെ എന്റേന്ന് കഴിച്ചില്ലെങ്കിൽ ഞാൻ കാറിൽ തിരിച്ചു വരില്ല..
വേണ്ട.. വരണ്ട…
എന്താ അവിടെ ഒരു കുശു കുശുപ്പ്…
അശ്വതി ആണ്.
ഞാൻ പറയാൻ വാ തുറന്നതും, എന്റെ വാ പൊത്തി കൊണ്ട് ട്രീസ ഒന്നുമില്ല അശ്വതി. എന്നിട്ട് എന്റെ ചെവിയിൽ
എല്ലാം അവളോട് വിളമ്പാൻ അവൾ നിങ്ങളുടെ കെട്ട്യോൾ ഒന്നുമല്ലല്ലോ.
ഞാൻ ഒന്നും മിണ്ടിയില്ല..,
അതെ എന്റേന്ന് തന്നെ കഴിക്കണേ…
ഞാൻ പറ്റില്ല എന്ന് പറഞ്ഞു തലയാട്ടി..
പ്ലീസ്…പ്ലീസ്….. അവളുടെ മുന്നിൽ ഞാൻ നാണം കെടും അതാ…
ഓ.. അതാണല്ലെ…ഞാൻ കരുതി പെട്ടെന്ന് സ്നേഹം പൊട്ടി മുളച്ചെന്നു…..
അനൂപേട്ടാ…. പ്ലീസ്…, ഇനി ഞാൻ വഴക്കിനു വരില്ല…
എനിക്കൊരു ഷർട്ട് വേടിച്ചു തന്നാൽ കഴിക്കാം.
അത്രേ ഉള്ളൂ., അത് ഞാൻ ഏറ്റു.
എന്നാൽ ശരി.,പിന്നെ ഉച്ചയ്ക്ക് ഞാൻ അവളുടെ കൂടെ തന്നെ കഴിച്ചു, അവൾ ഇലയിൽ ആണ് ആഹാരം കൊണ്ട് വന്നത്, അതിൽ നിന്നും ഞാനും കഴിച്ചു.
ഓ…രണ്ടു പേരും ഒരു ഇലയിൽ നിന്നാണല്ലോ.. കഴിപ്പ്..,
ഞാൻ ….
പറയാൻ തുടങ്ങിയതും ട്രീസ എന്റെ തുടയിൽ ഒന്ന് നുള്ളി, എന്നിട്ട് കണ്ണ് കാണിച്ചു പറയരുത് എന്ന്…..
അശ്വതി കഴിച്ചു കൊണ്ടിരുന്നിട്ട്
എടാ അഗസ്തി പൂ തോരൻ നിനക്ക് വലിയ ഇഷ്ടമല്ലേ.., ഇതാ….
ഞാൻ വേടിച്ചു.., ചോറിൽ ഇട്ടു വിരവി കഴിച്ചു, ട്രീസയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല.., ഇത്രയും നേരം സന്തോഷത്തോടെ ഇരുന്ന മുഖം കടന്നൽ കുത്തിയത് പോലെ ആയിട്ടുണ്ട്.
എടാ മീൻ വറുത്തത് എടുത്തോ….
അശ്വതിയാണ്….
വേണ്ട…
അതെന്താടാ…
അത് തിങ്കളാഴ്ച ഞാൻ മീൻ കൂട്ടില്ല.
നീ തിങ്കളാഴ്ച വൃതം എടുക്കാൻ പെണ്ണാണോ….
എന്തെ പെണ്ണൂങ്ങൾക്ക് മാത്രേ എടുക്കാവുള്ളോ ….
നീയും എടുത്തോടാ.. നല്ല വരനെ കിട്ടാൻ ആണ് പെണ്ണുങ്ങൾ അത് ചെയ്യുന്നത്, നീ എന്തിനാ ചെയ്യുന്നത്…നിനക്ക് നല്ല ഭാര്യയെ കിട്ടിയില്ലെ…
നല്ല ഭാര്യ., ഞാൻ ട്രീസയുടെ മുഖത്ത് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
എന്നിട്ട് എഴുനേറ്റ് കൈ കഴുകി.., താഴേക്ക് പോയി.ട്രീസയോട് പറഞ്ഞിട്ട് ആണ് ഇറങ്ങിയത്. ഇല്ലെങ്കിൽ അവൾക്ക് കുറച്ചിൽ ആയാലോ…
ഞാൻ താഴെ നിന്നും വന്നു, കുറച്ചു പണി ഉണ്ടായിരുന്നത് ചെയ്തു കൊണ്ടിരുന്നപ്പോൾ ട്രീസ വന്നു വിളിച്ചു.., രണ്ട് മണി ആകുമ്പോൾ ഏതൊക്കെയോ കൃഷി സ്ഥലം കാണാൻ പോകണം എന്ന്, അങ്ങനെ നമ്മൾ ഒരു രണ്ടേ കാലോടെ ഇറങ്ങി, അശ്വതി മാത്രം ആയി അവിടെ…
അശ്വതി തനിക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയുണ്ടോ…
ഇല്ലെടാ …. താഴെ ഓഫീസ് ഉള്ളതല്ലെ…എനിക്ക് കുഴപ്പം ഇല്ല,
സൂക്ഷിക്കണേ… ആളുകൾ വരാൻ ഇല്ലെങ്കിൽ താൻ താഴെ ഇറങ്ങി ഇരുന്നോ..
ഞാൻ നോക്കി കൊള്ളാം.. നീ പൊയ്ക്കോ….
ഞാനും ട്രീസയും വണ്ടിയിൽ കേറി….,വണ്ടി എടുത്തതും
അവൾക് പേടി ആണെങ്കിൽ കൂട്ടിരിക്കുമായിരുന്നോ….
