ഫ്രണ്ട്ഷിപ് 30അടിപൊളി  

ഇത് കേട്ടു ഞാൻ അങ്കിളിനെ നോക്കി, അങ്കിൾ തല കുനിച് നിക്കെയാണ്.

അങ്കിളെ ഞാൻ അന്നേ ചോദിച്ചത് അല്ലെ ട്രീസയ്ക്ക് സമ്മതമാണോ…എന്ന്, അപ്പോ നിങ്ങളെല്ലാം കൂടി നാടകം കളിച്ചിട്ട്

മോനെ എന്റെ മോളും ഒരു കുടുംബം ആയി കാണാനുള്ള ആഗ്രഹം കൊണ്ടാണ്….
ആ അച്ഛന്റെ കണ്ണീരിനു മുന്നിൽ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു.

അങ്കിളെ പോട്ടെ…എനിക്ക് മനസിലാകും.. പെട്ടെന്ന് കേട്ടപ്പോൾ ചോദിച്ചു പോയതാണ്.

മോനെ അവൾക്കു കല്യാണം ഒക്കെ നടക്കാതിരുന്നു, ഓരോരുത്തർ വന്നു സഹതപിച്ചു പോയതിന്റെയും ദേഷ്യമാണ്. അല്ലാതെ മോനെ ഇഷ്ടമല്ലാഞ്ഞിട്ട് ഒന്നുമല്ല.

ആ…എനിക്ക് മനസിലായി അങ്കിളെ…എബി ഇതൊന്നും അറിയണ്ട.

വൈകുന്നേരം വരെ എബിയുമായി സംസാരിച്ചിരുന്നു പോയി.കുളിക്കാനായി മാത്രം ആണ് റൂമിലേക്ക് കയറിയത്.എന്നെ കണ്ട ഉടനെ ട്രീസ

എടാ നീ കാലത്ത് തന്നെ പുണ്യാളൻ ചമയാൻ പോയി സ്വത്ത്‌ ഒന്നും വേണ്ട എന്ന് പറഞ്ഞോ…എന്താ ഇവിടെ ആയുഷ്കാലം എന്നോട് ഒപ്പം പൊറുക്കാനാണോ ഭാവം.

അയ്യാ… കണ്ടു കൊടുത്താലും മതി,പൊറുക്കാൻ പറ്റിയ മൊതല്…എബിയുടെ കല്യാണം കഴിയുമ്പോൾ ഞാൻ പോകും.

ഇതും പറഞ്ഞു ഞാൻ ബാത്‌റൂമിൽ കേറി…കുളിച്ചു നേരെ അമ്പലത്തിലേക്ക് പോയി. ഒരു സമാധാനവും ഇല്ല.അമ്പലത്തിൽ നിന്നു തൊഴുത്തപ്പോൾ ഒരു സമാധാനം, പുറത്തിറങ്ങിയപ്പോൾ അമ്മ അവിടെ നിൽക്കുന്നു.

അമ്മേ…അമ്മേ…

അമ്മ വിളി കേൾക്കാതെ നടന്നു.ഞാൻ ഓടി അടുത്ത് പോയി കൈയിൽ പിടിച്ചിട്ട്

അമ്മേ.. വിളിച്ചിട്ട് എന്താ നിൽക്കാത്തത്.

കൈ എടെടാ…നീ ഇപ്പൊ എന്തിനാ വന്നത്, എനിക്ക് ഇങ്ങനെ ഒരു മോൻ ഇല്ല. ഉണ്ടായിരുന്നെങ്കിൽ അവൻ ഞാൻ പറഞ്ഞത് കെട്ടേനെ..ഇനി മേലാൽ അമ്മേ എന്ന് വിളിച്ചോണ്ട് വരരുത്, കേട്ടല്ലോ…?

ഇതും പറഞ്ഞു അമ്മ വേഗത്തിൽ നടന്നു പോയി. ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു പോയി, പോണ പൊക്കിൽ അമ്മയും കണ്ണൊക്കെ തുടയ്ക്കുന്നുണ്ട്.

ഞാൻ അവിടെയുള്ള ആൽമര ചുവട്ടിൽ കയറി ഇരുന്നു. എന്റെ കാര്യങ്ങൾ

തന്നെ ആലോചിച്ചു ഇരുന്നു. അമ്മയും അച്ഛനും ഇല്ല, അവരെ പിണക്കി കെട്ടിയ പെണ്ണാണെങ്കിലോ അതിലും കേമം, എല്ലാം എബിയ്ക്കു വേണ്ടി അല്ലെ. അവന്റെ കല്യാണം കഴിയുമ്പോൾ ദൂരോട്ടു ട്രാൻസ്ഫർ വേടിച്ചു പോകാം,അമ്പലം അടക്കുന്നതിനു മുമ്പ് ഒന്ന് കൂടി കയറി തൊഴുതു. പിന്നെയും ആൽമര ചുവട്ടിൽ തന്നെ വന്നിരുന്നു. ഞാൻ അവിടെ കിടന്നു ഉറങ്ങി, പിന്നെ പത്ത് മണി കഴിഞ്ഞപ്പോൾ ആണ് എഴുന്നേറ്റത്. ഫോണെടുത്തു നോക്കിയപ്പോൾ എബിയുടെയും അങ്കിലിന്റെയും ആന്റിയുടെയും നമ്പറിൽ നിന്നു ശരിക്കു കാൾ വന്നിട്ടുണ്ട്.

ഞാൻ എബിയെ വിളിച്ചു, എടാ ഞാൻ അമ്പലത്തിൽ ആണ് ഇവിടെ കിടന്നു ഉറങ്ങിപ്പോയി.

അവൻ ഫോണിൽ കൂടി എന്തൊക്കെയോ ചീത്ത വിളിച്ചു പറഞ്ഞു,

എടാ ഞാൻ ദ വരുന്നു. ഇതും പറഞ്ഞു ഞാൻ വണ്ടിയുമെടുത്ത നേരെ വീട്ടിലേക്ക് പോയി. എല്ലാരും ഫ്രണ്ടിൽ തന്നെ ഉണ്ട്. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി വന്നതും എബി വന്നു എന്നെ പിടിച്ചു തള്ളി കൊണ്ട്

എടാ മൈരേ എവിടെ പോയി കിടക്കെരുന്നു …വിളിച്ച ഫോണും എടുക്കത്തില്ല…മനുഷ്യൻ ഇവിടെ കിടന്നു തീ തിന്നുകയായിരുന്നു.

എടാ ഞാൻ ഉറങ്ങിപ്പോയി, ഞാൻ ഇളിച്ചോണ്ട് പറഞ്ഞു.

നീ ഇളിക്കലെ…. നിനക്ക് എന്താ പതിവില്ലാതെ ഓരോ സ്വഭാവങ്ങൾ.

ഒന്നുമില്ലെടാ ഞാൻ അമ്മയെ കണ്ടിരുന്നു, അമ്മയും ദേഷ്യപ്പെട്ടു പോയി, അതൊക്കെ ഓർത്തു നിന്നങ്ങു ഉറങ്ങി പോയി.

എബി – അതൊക്കെ ശരിയാകുമെടാ…

ശരിയാകും…അല്ലെങ്കിൽ ശരിയാക്കണം..

ഞാൻ അകത്തോട്ടു കയറി, കൈയും മുഖവും കഴുകി വരുമ്പോഴേക്കും ട്രീസ എന്നെ നോക്കി പേടിപ്പിച്ചോണ്ടിരിപ്പുണ്ട്. ഇവളുടെ നോട്ടം കണ്ടാൽ തോന്നും ഇവളാണ് എന്റെ കെട്ട്യോനെന്ന്…എന്റെ കഷ്ടകാലം.

അങ്ങനെ ഭക്ഷണവും കഴിച്ചിട്ട് ഞാൻ മുറിയിലേക്ക് പോയി, അങ്കിളിന്റെ മുഖം കണ്ടാൽ അറിയാം എന്തോ സംസാരിക്കാൻ ഉണ്ടെന്നു, ഞാൻ അത് കാര്യമാക്കിയില്ല.

ബെഡ്‌റൂമിൽ കയറി, ക്രിക്കറ്റ്‌ കാണാമെന്നു വിചാരിച്ചു , മണി പതിനൊന്നു ആവാറായി, ഇനി രണ്ടോ മൂന്നോ ഓവർ കൂടിയേ ഉള്ളൂ, അങ്ങനെ അവസാന ഓവർ എത്തി ജയിക്കാൻ പതിനൊന്നു റൺസ്,ആര് ജയിക്കുമോ എന്തോ.. ഫസ്റ്റ് രണ്ടു ബോൾ ഡോട്ട്.. പക്ഷെ ബൌളിംഗ് ടീം ജയിക്കും എന്ന് പറയാൻ വയ്യ, അടുത്ത ബോൾ ലോങ് ഓണിലേക്ക് ഉയർത്തി അടിച്ചു,

Leave a Reply

Your email address will not be published. Required fields are marked *