ഫ്രണ്ട്ഷിപ് 30അടിപൊളി  

അവൾ ഒന്നും മിണ്ടിയില്ല.., ഞാൻ പിന്നെയും തുടർന്നു…

ഏതെങ്കിലും പട്ടികാടു ആയാലും മതി ആയിരുന്നു., മനസമാധാനം എങ്കിലും കിട്ടിയേനെ…

എന്നെ മടുക്കും, അശ്വതി ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു അല്ലെ…അവളെ കെട്ട്യോൻ ഗൾഫിൽ ആണല്ലോ ….എല്ലാം സൗകര്യം ആയല്ലോ

ട്രീസെ നിർത്ത്…. നിനക്ക് എന്ത് വേണമെങ്കിലും പറയാമോ…നിനക്ക് പഠിത്തം ഉള്ളതല്ലേ…. ഇങ്ങനെ മോശം ആയി സംസാരിക്കാമോ…..അവളും ഒരു പെണ്ണല്ലെ….

ഓ…. അവളെ പറഞ്ഞപ്പോൾ നൊന്താ….

ട്രീസെ ഇനി നേരെ സംസാരിക്കാൻ പടിച്ചിട്ട് എന്നോട് മിണ്ടിയ മതി,എന്തൊക്കെ വൃത്തികേട് ആടോ താൻ പറയുന്നത്…. തനിക് നാണക്കേട് ഒന്നും തോന്നുന്നിലെ…. അല്ലെങ്കിൽ തന്നെ എനിക്ക് ട്രാൻസ്ഫർ ആയല്ലോ…. ഇനി ഇതൊന്നും കേൾക്കണ്ടല്ലോ…, ഇനി ഇങ്ങോട്ട് വരത്തില്ല.

കൂടെ കൂടെ പറയുന്നണ്ടല്ലോ …. ആരെങ്കിലും ഇവിടെ പിടിച്ചു വച്ചിട്ടുണ്ട…എങ്ങോട്ടാണ് എന്ന് വച്ച പോണം…

ഞാൻ അവളെ ഒന്ന് നോക്കി, അവൾ മുഖത്ത് നല്ല ദേഷ്യം.., പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല, അന്ന് വീട്ടിൽ എത്തി…പതീവ് പോലെ കാര്യങ്ങൾ പോയി.., രാത്രി മുറിയിൽ എത്തിയപ്പോഴും ട്രീസയുടെ മുഖം ഒരു കുട്ടയുണ്ട്, എന്നോട് ഒന്നും മിണ്ടാനും വന്നില്ല.. രാവിലെ എഴുന്നേറ്റപ്പോൾ അവൾ ഉണർന്നു കിടക്കെയാണ് മുഖം ഒക്കെ നീര് വച് ഇരിക്കുന്നു, ഇന്നലെ ഉറങ്ങിയില്ല എന്ന് തോന്നുന്നു, കരഞ്ഞിട്ടും ഉണ്ട് എന്ന് തോന്നുന്നു.

എന്താടോ വയ്യേ….ഞാൻ ആന്റിയെ വിളിക്കണോ…

എനിക്ക് ഒരു കുഴപ്പവും ഇല്ല, നീ കൂടുതൽ സ്നേഹിക്കല്ലേ…, എനിക്ക് സംസാരിക്കാൻ അറിഞ്ഞു കൂടാ.. എന്റെ നാക്ക് മുറിക്കണം….,

ട്രീസെ ഞാൻ അറിയാതെ പറഞ്ഞത് അല്ലെ, താൻ ക്ഷമിക്കേടോ…. അതും പറഞ്ഞു താൻ ഇപ്പോഴും കരയുക ആണോ…. മനുഷ്യൻ അല്ലെ പറഞ്ഞു പോയി.., താൻ എന്നെ എന്തൊക്കെ പറയുന്നു..,വേണം എങ്കിൽ ഞാൻ ഏത്തം ഇടാം…,

ഒരു തേങ്ങയും ഇടണ്ട …. ഇതും പറഞ്ഞു അവൾ എഴുനേറ്റ് പോയ്‌ കാല് എടുത്തിട്ട് ബാത്ത് റൂമിൽ പോയി..

ശേ.. ഞാൻ പറഞ്ഞത് അവൾക്ക് ഇത്രയും വിഷമം ആയോ…. അല്ലെങ്കിലും പറയണ്ടായിരുന്നു….

താഴേക്ക് പോയപ്പോൾ എബി….,

ഇന്നെന്താ മുഖത്തിന്‌ ഒരു വാട്ടം.., ട്രീസയും ആയി ഉടക്കിയോ…

മ്…

ഇതിനൊക്കെ ഇങ്ങനെ വിഷമിക്കണോ…. കേട്ടിട്ടില്ലേ ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും…., അതൊക്കെ അങ്ങ്. ശരി ആകും…..

അന്ന് ട്രീസയെ കൊണ്ടാക്കാൻ പോയപ്പോളും അവൾ സൈലന്റ് ആയിരുന്നു.., ഞാൻ ഒന്ന് കൂടി സോറി പറഞ്ഞു…, എന്നിട്ടും കാര്യം ഉണ്ടായില്ല…, പിന്നെ ഞാനും ഒന്നും മിണ്ടിയില്ല…., അവളെ കൊണ്ടാക്കി ഞാൻ തിരിച്ചു വന്നു…അശ്വതി വന്നിട്ടിലായിരുന്നു അത് കൊണ്ട് അവളോടും സംസാരിക്കാൻ പറ്റിയില്ല, ആകെ കൊണ്ട് ഒരു വല്ലായ്മ…

അന്ന് വൈകുന്നേരം പോയപ്പോൾ ട്രീസ വന്നു കാറിൽ കേറിയതും അശ്വതി വന്നു, അവളോടും സംസാരിച്ചിട്ട് വണ്ടി എടുത്തു…ഞാൻ അവളോട് സംസാരിക്കുന്നത് ഒന്നും ട്രീസയ്ക് ഇഷ്ടപ്പെടുന്നില്ല…. അവൾ എന്നെയും അശ്വതിയെയും മറൈൻ മാറി നോക്കി കൊണ്ടിരുന്നു.. വണ്ടി എടുത്തിട്ടും ട്രീസ ദേഷ്യത്തിൽ തന്നെ ആണ്…., കുറച്ചു ദൂരം കൂടി പോയതും ആൻ മേരിയെ കണ്ടു, അവൾ ബസ് കാത്തു നിൽക്കെയാണ്, ഞാൻ വണ്ടി അവളുടെ അടുത്ത് നിർത്തി.

എടൊ ഇതാണ് എബി കെട്ടാൻ പോകുന്ന കുട്ടി…

ഏത്…. അവൾ എന്നോട് മിണ്ടിയത് എനിക്ക് വലിയ സന്തോഷം ആയി…

ഞാൻ കാണിച്ചു തരാം

ആൻ മേരി…. ആൻ മേരി…

അവൾ നമ്മളെ കണ്ടു…ഇങ്ങോട്ട് വന്നിട്ട് അനൂപേട്ടനൊ….

താൻ കേറൂ ഞാൻ വീട്ടിൽ ആക്കി തരാം..

വേണ്ട അനൂപേട്ടാ…

കൂടുതൽ പോസിടാതെ കേറടോ….

അവൾ പിറകിലെ വാതിൽ തുറന്നു കയറി,

ഇതാണോ ട്രീസ ചേച്ചി…

ഉം…

ട്രീസ അവളെ നോക്കി ചിരിച്ചു….അവളും….

താൻ ചിരിക്ക ഒന്നും വേണ്ട…കൊടും ഭീകരയാ….തന്നെ അവിടെ ഇട്ട് മൂക്ക് കൊണ്ട് ‘ ക്ഷ ‘ വരപ്പിക്കും.

ട്രീസ പകച്ചു എന്നെ നോക്കി..,ഞാൻ കണ്ണ് ചിമ്മി കാണിച്ചു

പൊ…അനൂപേട്ടാ കണ്ട അറിഞ്ഞൂടെ പാവം ചേച്ചി ആണെന്ന്….

നീ സോപ്പിടെ ഒന്നും വേണ്ട. അതൊന്നും ഇവിടെ ഏൽക്കില്ല അല്ലെ ട്രീസെ….

Leave a Reply

Your email address will not be published. Required fields are marked *