ബിരിയാണി [Reloaded]അടിപൊളി  

ഋതു ഡ്രസ്സ് ചേഞ്ച് ചെയ്യുമ്പോ ഞാൻ തന്നെ പൊറോട്ടയുണ്ടാക്കി, ശേഷം എന്നെ നോക്കാൻ അടുക്കളയിലേക്ക് വന്ന ഋതു കുട്ടിയെ തോളിൽ പിടിച്ചുകൊണ്ട് ഹാളിലേക്ക് കൂട്ടി, ടീവി ഓണാക്കി ഞാനവളെ സോഫായിരുത്തി…..

എന്റെ മടിയിൽ ഒരു പ്ളേറ്റിൽ ഞാനുണ്ടാക്കിയ പൊറോട്ടയും ചിക്കൻ സ്റ്റൂവും കൂട്ടി കഴിച്ചിട്ട്. ഋതുവിനെ ഞാൻ ഫ്ലാറ്റിലേക്ക് ഡ്രോപ്പ് ചെയ്തു…..

ആ ദിവസം പകൽ മുഴുവനും ഋതു, നല്ല ക്ഷീണമാണെന്ന് പറഞ്ഞു കിടന്നു…..

അമ്മായിമ്മയ്ക്ക് ചെറിയ സംശയം ഉണ്ടെന്നും ഋതു പറഞ്ഞപ്പോൾ എനിക്ക് ശെരിക്കും കുറ്റബോധമുണ്ടായി…..

അന്ന് വൈകീട്ട് വരെ ഋതു ഫോൺ ചെയ്തില്ല, എങ്കിലും രാത്രിയായപ്പോളെന്നെ പതിവുപോലെ വീഡിയോ കാൾ ചെയ്തു….

സൂര്യാ….

ഋതു….. ഒക്കെയാണോ……നീ..

ഹമ് നല്ല ക്ഷീണം…

കാണും കാണും…… എന്തായിരുന്നു പെണ്ണിന്റെ ആവേശം…

ഹഹ…ഋതു കുണുങ്ങി ചിരിച്ചു.. ഇഷ്ടം കൊണ്ടല്ലേ എന്റെ ചെക്കാ….

എന്നാലും ഇത്രക്ക് ഞാൻ പ്രതീക്ഷിച്ചില്ല!!

ഹഹ ഇനിയുമുണ്ട്…… അതുപോട്ടെ….. എന്ത് ചെയ്യുവാ എന്റെ സുന്ദരകുട്ടൻ???

ശോഭ ചേച്ചിയുടെ കുട്ടികൾ ഇല്ലേ അവരുടെ പിറന്നാലാണിന്ന്, സൊ ഡിന്നർ അവിടെ നിന്നാണ്. വരുന്നോ ??

ആഹാ …..

വരണമെന്നുണ്ട് !!

ട്വിൻസ് നെ കാണാനാണോ ???

അല്ലേടാ !! എന്റെ ചെക്കനെ കാണാൻ !!

ഹഹ ….

രാവിലെ കാണാല്ലോ !!

സൂര്യാ ……

ഋതു എനിക്കൊരു കാര്യം പറയാനുണ്ട്..,,

എന്താ സൂര്യാ…

ഋതു ജർമനിക്ക് പോണോ…???……

അത് കേട്ട നിമിഷം ഋതു ഫോൺ വെച്ചു….

എനിക്ക് പെട്ടന്നൊന്നും മനസിലായില്ല….പക്ഷെ ആ ചോദ്യം വേണ്ടായിരുന്നു എന്ന് പിന്നീടെനിക്ക് തോന്നി.. കാര്യം ഋതുവിനെ അതെത്രമാത്രം വേദനിപ്പിക്കമെന്നു ഞാൻ ആലോചിച്ചില്ല. ഋതുവിന്‌ ശരണിന്റെ ഒപ്പം പോകാതെ ഇരിക്കാനാവില്ല എന്ന യാഥാർത്ഥ്യം എനിക്കറിയാം ഒപ്പം എന്നോടൊപ്പം മനസും ശരീരവും പങ്കിടുമ്പോൾ അവളെത്രമാത്രം ആഹ്ലാദം അനുഭവിക്കുന്നു എന്ന് ഞാൻ ഉൾകൊള്ളുന്നുമുണ്ട്…..ഞാനൊരിക്കലും അങ്ങനെയൊരു ചോദ്യമവളോട് ചോദിക്കരുതായിരുന്നു ….ഋതു ഒരിക്കലും അതോർക്കാൻ ആഗ്രഹിക്കുന്നുണ്ടാകില്ല ചിലപ്പോൾ, അവളുടെ മനസ് ഇപ്പോഴും ഒരു ചാൺ ദൂരെയാണെന്നു തോന്നും വിധമാണ് ഇപ്പൊ എന്നെ ഇരുട്ടിലാക്കി എന്റെ ഋതു തിരികെ തനിച്ചു നടക്കുമ്പോളെനിക്ക് തോന്നുന്നത്….മനസിൽ അമ്പുകൾ കൊള്ളുന്ന പോലെയെന്റെ ചിന്തകൾ ചിതറി രക്തവർണ്ണമായി….

ഞാൻ ബർത്ഡേ ഫങ്ക്ഷന് പോയെങ്കിലും മനസ്സിൽ മുഴുവനും ഋതു ആയിരുന്നു. അവളെ വേദനിപ്പിക്കണ്ടായിരുന്നു എന്ന് മനസ് പിടഞ്ഞു, ഡിന്നറും കഴിഞ്ഞിട്ട് ഞാൻ വന്നു കിടന്നപ്പോൾ നീലി വിളിച്ചു സംസാരിച്ചു. എനിക്കൊരു മൂഡ് ഉണ്ടായില്ല, പക്ഷെ അവളത് മനസിലാക്കിയെന്നോണം ചോദിച്ചു. ചേച്ചിയോട് പിണങ്ങിയൊന്നു!! ഇല്ല അങ്ങനെയൊന്നുല്ല എന്ന് പറഞ്ഞു തുടങ്ങിയതാണ് ഞാൻ, ഒടുവിൽ ഞങ്ങൾക്കിടയിലെ കഴിഞ്ഞ ദിവസം നടന്നതുൾപ്പെടെ ഞാനെല്ലാമവളോട് പറഞ്ഞപ്പോൾ. നീലി എന്നെ അടുത്ത തവണ കാണുമ്പോ നല്ല അടിവെച്ചു തരണം എന്ന് പറഞ്ഞു….അവൾ നേരത്തെ പറഞ്ഞിരുന്നു കൂടുതൽ കുഴപ്പത്തിനൊന്നും പോകല്ലേ എന്ന്, പക്ഷെ രണ്ടാൾക്കും ആവേശമാണല്ലോ. പിടി വിട്ടുപോയി…..

ഞാൻ പാതി ഉറക്കത്തിൽ ആയിരിക്കുമ്പോ എന്റെ ഋതു വീഡിയോ കാൾ ചെയ്തു ….

അവളുടെ മനസ്സിൽ എന്തോ വിഷമം പോലെ തോന്നി. കാര്യം എത്ര പ്രോഗ്രസ്സിവ് ആണ് എന്ന് പറഞ്ഞിട്ടും കാര്യമില്ല. പെണ്ണിന്റെയല്ലേ മനസ്!!

ഞാൻ സമാധാനിപ്പിച്ചു, എങ്കിൽ ഇനി അടുത്തയാഴ്ച കാണണ്ട എന്നും പറഞ്ഞപ്പോൾ ഋതു പൊട്ടി കരയാൻ തുടങ്ങി…..

വേണമെന്നും ഉണ്ട്, വേണ്ടെന്നും ഉണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്‌ഥയാണ്‌…… എന്ന് കരഞ്ഞു കുതിർന്ന കണ്ണുമായി പറഞ്ഞുകൊണ്ട് ഋതു വീഡിയോ കാൾ ഏൻഡ് ചെയ്തു…

പിന്നീടുള്ള ദിവസങ്ങളുടെ ഏതാണ്ട് ഒരു രൂപം ഞാൻ പറയാം…. കാര്യം അതെനിക്ക് ഓർക്കാൻ ഒട്ടുമിഷ്ടമില്ലാത്ത രാവും പകലുമായതു കൊണ്ടാണ്…..

കാലത്തു ഓഫീസിലേക്ക് ചെന്നാലും മീറ്റിംഗ് നു ഇടയിലും ലഞ്ച് ടൈമിലും ഋതുവിനെ നോക്കാൻ നിന്നില്ല, ഋതുവും അതുപോലെ എന്നോട് സംസാരിക്കാൻ വന്നില്ല….! ഋതു മനസുകൊണ്ട് എന്നെ മറക്കാൻ തയാറെടുക്കുന്നപോലെ എനിക്ക് തോന്നി… അതോ എന്നെ വെറുക്കാനും തുടങ്ങിയോ അവൾ. മനസ് ഇത്ര കല്ലായോ.. ഞാൻ ആ ദിവസം ഓഫീസിൽ റസ്റ്റ് റൂമിൽ ചെന്നു എന്റെ മുന്നിലെ പ്രതിബിംബം മാത്രം കാൺകെ കണ്ണുകൾ അടച്ചു കരഞ്ഞു….

കുറച്ചു നാൾ കൂടെ കടന്നപ്പോൾ ഓഫീസിൽ വെച്ച് അവൾക്കിനി 10 ദിവസം കൂടിയേ ഉള്ളു എന്ന് സംസാരിക്കുന്നത് ഞാൻ കേട്ടു. ഞാൻ അത് ശെരിയാണോ എന്നറിയാൻ വേഗം ഋതുവിന്റെ മുറിയിലേക്ക് നടന്നു, ഡോർ തുറന്നപ്പോൾ ഋതു ചിരിച്ചുകൊണ്ട് എന്നോട് ഇരിക്കാൻ പറഞ്ഞു…

എന്താണ് എനിക്ക് പറയേണ്ടതെന്നറിയില്ല …… ഞാൻ ഋതുവിന്റെ എതിരെ ഇരുന്നുകൊണ്ട് അവളുടെ കയ്യിൽ കൈചേർത്തു പിടിക്കാൻ കൈ എത്തിച്ചപ്പോൾ…ഋതു കൈ പിറകിലേക്ക് വലിച്ചു.

സൂര്യാ…..ഞാൻ ഇനി ഒരാഴ്ച കൂടിയേ കാണൂ, വിസയും പോകാനുള്ള ടിക്കറ്റും റെഡിയായി. പിന്നെ ഇപ്പൊ ഗെസ്റ് ആയിട്ടേ പോകാൻ പറ്റൂ. സൊ ഞാൻ റിസൈന്‍ ചെയ്തിട്ടില്ല. പക്ഷെ മൂന്നു മാസത്തിനു ശേഷം റിജോയിൻ ചെയ്യാം!

ഞാൻ എല്ലാം കേട്ടിരുന്നു, ഋതുവിന്റെ മുന്നിൽ വെച്ച് കരയാൻ എനിക്കായില്ല………… പക്ഷെ വീടെത്തിയതും ഞാൻ പൊട്ടി കരഞ്ഞുപോയി, ജീവിതത്തിൽ ആദ്യമായി സ്നേഹിക്കുന്ന പെണ്ണ്! അവളും തന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട്. പക്ഷെ അവൾക്ക് പോയല്ലേ പറ്റൂ….ഈ അവസ്‌ഥ മുൻപേ വരുമെന്ന് ആലോചിക്കണമായിരുന്നു. മനസുകൊണ്ട് തൊട്ടടുത്ത്, പക്ഷെ…..ഞങ്ങള്കിടയിൽ പരസ്പരം ഈ അകലം അത് വിധിയാണ്. എല്ലാം മറക്കാൻ ഞാൻ സ്വയം തയാറെടുത്തു……

ഞാൻ എന്റെ പഴയ ജീവിതത്തിലേക്ക് പയ്യെ പയ്യെ കടന്നു…എങ്കിലും ഓരോ ദിവസവും രാത്രിയാകുമ്പോ…..….ഋതുവിനെ ഓർത്തു ഒരിത്തിരി നേരം കരയാതെ എനിക്ക് ഉറക്കം വരുമായിരുന്നില്ല…..

ഋതുവിന്റെയൊപ്പമുള്ള ആ നനവേറിയ രാത്രികൾ…. പരസ്പരം ഇഴുകി ചേർന്ന് ആനന്ദമഴയിൽ ഞങ്ങൾ ഇരുവരും വിയർത്തു കുളിച്ചു കിടന്നുകൊണ്ട് പരസ്പരം എത്രമേൽ ഇഷ്ടപെടുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ അതെല്ലാം എന്റെ മനസിലേക്കോടിവന്നു….

ഓഫീസിൽ ആണെങ്കിൽ എല്ലാരും ചോദിച്ചു തുടങ്ങി, എന്താണ് ഞങ്ങൾ തമ്മിൽ ഉള്ള പ്രശ്നമെന്നൊക്കെ… പക്ഷെ രേഷ്മ അവൾക്കേ താണ്ടൊക്കെ മനസിലായത് പോലെ ആയിരുന്നു മുഖ ഭാവം, അതുകൊണ്ട് അവള് മാത്രം ഒന്നുമെന്നോട് ചോദിച്ചു ബുധിമുട്ടിച്ചില്ല….കാര്യം ഋതു എന്റെ ബൈക്കിൽ വരുന്നതും കോഫീ കുടിക്കാൻ ഒന്നിച്ചു പോകുന്നതും എല്ലാവർക്കും അറിയാം, ഋതു മറ്റു എംപ്ലോയീസ് ന്റെയൊപ്പം ആരോടും പോകാറുമില്ലല്ലോ… അതുകൊണ്ടു ഞാനെന്തോ ഋതുവിനോട് മോശമായി ചെയ്തത് കൊണ്ടാവാം മിണ്ടാത്തതെന്നു പോലും ഗോസ്സിപ് പരന്നു. ഋതുവിന്‌ അത് മനസിന് വിഷമം ഉണ്ടാകുമോ എന്നായിരുന്നു എനിക്കപ്പോൾ….

Leave a Reply

Your email address will not be published. Required fields are marked *