മതി….ഋതു. ഞാൻ ജസ്റ് ചോദിച്ചെന്നേയുള്ളു.
അങ്ങനെ കുറെ നേരം ഞങ്ങൾ ഓരോന്നും പറഞ്ഞു സമയം പോയി.
നേരം ഒത്തിരിയായപ്പോൾ ഞാൻ ഉറങ്ങും മുൻപ് എന്റെ മനസ്സിൽ ഋതു ഉണ്ടെന്നു ഒരു സിഗ്നൽ ഋതുവിന് കൊടുക്കാമെന്നു വെച്ചു.
എന്റെ ഷർട്ട് എവിടെ ഋതു?… വാഷ് ചെയ്തോ?
അതോ വാഷ് ചെയ്തില്ല. അടുത്തുണ്ട് എന്റെ ടോപ്പോ ?
ആ റെഡ് ടോപ് എന്റെ വാഷ് ചെയ്ത ഡ്രസ്സ്ന്റെ ഇടയിൽ ഫോൾഡ് ചെയ്തു വെച്ചത് ഞാൻ ഒരു ഫോട്ടോ എടുത്തയച്ചു കാണിച്ചുകൊടുത്തു…..
ഋതു അതിനു കുറെ 💝 അയച്ചു..
ഋതു….
ഉറക്കം വരുന്നില്ലേ?
ഉഹും…..
സമയം 11 ആയി….
ഹസ്ബൻഡ് മെസ്സേജ് അയക്കില്ലേ നൈറ്റ്?
ഉഹും….
ശെരി ഉറങ്ങാം….ഋതു….
ഞാൻ ഫോൺ ചെയ്തോട്ടെ…..കുറച്ചു നേരം.
ഈ നേരത്തോ?
അതിനെന്താ….സൂര്യക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ Its O.K.
അതൊന്നുല്ല…വിളിക്ക്….ഋതു..
ഓഡിയോ കാൾ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത്, പക്ഷെ ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ എന്റെ വൈറ്റ് ഷർട്ടുമിട്ട് കിടക്കുന്ന ഋതുവിനെ കണ്ടതും എന്റെ മനസ് നിറഞ്ഞു.
ഋതു…..
സൂര്യാ…… നാളെ ലുലു മാളിലേക്ക് വരാമോ …..
ഞാനും അമ്മയും ചില്ലറ ഷോപ്പിങ് നു വരുന്നുണ്ട്.
വരണോ …..
പ്ലീസ് ……സൂര്യാ …..
വരാം ….പക്ഷെ …അമ്മ കണ്ടാലോ ….
കണ്ടാലെന്താ ? ഓഫീസിലെ എന്റെ കൊള്ളീഗ് ആണെന്നു പറയുന്നതിൽ കള്ളമൊന്നുമില്ലലോ …
ഋതു …. ഞാനൊരു സ്വപ്നം പറയട്ടെ…..
ഉം….
ഇന്നത്തെ ദിവസം എന്നും റിപ്പീറ്റ് ചെയ്യുന്നത് ആലോചിച്ചു നോക്കിയേ…..ഋതു….
സൂര്യാ…. എനിക്കെന്തോ പോലെ….
എന്താണ്….
അറിയില്ല….സൂര്യ…ഉറക്കമേ വരുന്നില്ല…
ശെരി ഞാനൊരു പാട്ടു മൂളിത്തരട്ടെ…
പാടാനറിയാമോ….സൂര്യ…
പാടാനൊന്നും അറിയില്ല…എങ്കിലും മൂളാം…
ഹമ്……ഒരു തരി കുങ്കുമവും കുനുമണീ ചന്ദനവും പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും പൂമാല്യങ്ങളും താ തന്നാനം തന്നാനം….. ……… …….
രണ്ടു വട്ടം മൂളിയപ്പോൾ ഋതുവിന്റെ മിഴികൾ പയ്യെ അടഞ്ഞപ്പോൾ ഞാനുമെന്റെ കട്ടിലിലേക്ക് മലർന്നു.
രാവിലേ എണീക്കുമ്പോ ഒത്തിരി ലേറ്റായി, ചിരട്ടപുട്ടും കടലക്കറിയും ഉണ്ടാക്കാനായി ഞാൻ അടുക്കളയിലേക്ക് ചെന്നു. അജ്മിയുടെ പുട്ടുപൊടിക്ക് മറ്റൊരു എതിരാളിയില്ലെന്നു ആത്മഗതം പറഞ്ഞുകൊണ്ട് ഞാൻ പൊടി നനച്ചെടുക്കാൻ തുടങ്ങി.
ഋതു എണീറ്റില്ലേ ഇനിയുമെന്നു പറഞ്ഞു ഞാൻ ഫോൺ നോക്കി.
ഋതു എനിക്ക് ഗുഡ്മോർണിംഗ് അയച്ചിരിക്കുന്നു. എന്റെ മുഖത്തെ പുഞ്ചിരി നിന്നോട് വിഷ് ചെയ്യാൻ പറയുന്നു…..
എനിക്ക് ചിരി വന്നു, ഇത്രയ്ക്ക് പൈങ്കിളിയാണോ ഈ 30 കാരിയെന്നു ഞാൻ ആലോചിച്ചു ചിരിച്ചു…
പുട്ടും കടലയും റെഡിയായപ്പോ,നല്ലപോലെ പതപ്പിച്ചൊരു ചായയും ഇട്ടുകൊണ്ട് ഞാൻ ടേബിളിൽ വെച്ചൊരു ഫോട്ടോയും എടുത്തു ഇൻസ്റ്റാഗ്രാമിൽ ഫാൻസിനു വേണ്ടി ഞാൻ ഒരു അക്കൗണ്ട് ഉണ്ടാക്കീട്ടുണ്ട് അതിലുമിട്ടു. ഋതുവിനും അയച്ചിട്ടു പറഞ്ഞു. മോർണിംഗ് !!
ലുലു വിലേക്ക് എപ്പോഴാണ് ഇറങ്ങുക ?
11:30 യ്ക്ക് ഇറങ്ങാം.
ശെരി.
ഞാൻ വേഗം കുളിച്ചു റെഡിയായി, ടീഷർട്ടും ജീൻസുമിട്ടു. ഫ്ലാറ്റിൽ ചെടികൾ ഒക്കെ നനച്ചു, പൂക്കൾ ഒന്നും അല്ല കേട്ടോ. ഫ്രഷ് കറിവേപ്പിലയും പുതീനയും ഞാനിവിടെ വളർത്തുന്നുണ്ട്. അതാണ്.
സമയം ആയി, ഞാനെന്റെ ബൈക്കുമെടുത്തിറങ്ങി. ഹെയ്പെർമാർകെറ്റിൽ എത്തിയപ്പോൾ ഋതുവും അമ്മയും ഷോപ്പിംഗ് തുടങ്ങിയിരിന്നു, ഞാൻ ഹച്ചിൻറെ പരസ്യത്തിലെ പട്ടിയെപോലെ അവരുടെ പിറകെ നടന്നു, എനിക്കും വേണ്ട ഐറ്റംസ് ഷോപ്പിംഗ് ബാസ്കറ്റിലേക്കിട്ടു. ഒപ്പം പിറകിൽ ഞാനുണ്ടെന്നു മെസ്സേജ് അയച്ചിട്ടു.
ഋതു ഇപ്പൊ വരാമെന്നു അമ്മയോട് പറഞ്ഞു എന്റെയടുത്തേക്ക് വന്നു. സ്ലീവെലെസ്സ് ട്രാന്സ്പരെന്റ് സാരിയായിരുന്നു. നല്ല സെക്സി ലുക്ക്, പറയണ്ടാലോ…. ഞാൻ ആദ്യമായി കാണുമ്പോലെ നോക്കിയപ്പോൾ, ഋതു നാണിച്ചു ചിരിച്ചു.
സാരി നന്നായിട്ടുണ്ട്…. നല്ലപോലെ പ്രായം കുറഞ്ഞപോലെയുണ്ട് ഋതു…
ഋതുവിന്റെ മുഖം നാണിച്ചു തുടുത്തു…. അത്രയും ആളുകളുടെ ഇടയിൽ വെച്ചു, യാന്ത്രികമായി ഋതു എന്റെ കയ്യിൽ ഒന്ന് പിടിച്ചുകൊണ്ട് പറഞ്ഞു.
