ബിരിയാണി [Reloaded] 4അടിപൊളി  

താങ്ക്സ് സൂര്യാ വന്നതിനു… ശെരി… ഞാനും ഋതുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് യാത്ര പറഞ്ഞു.

അങ്ങനെ ഞാൻ വീടത്തി, സാധനങ്ങൾ ഒക്കെ അൺ പാക്ക് ചെയ്തു. നീലിമ വീഡിയോ കാൾ ചെയ്തപ്പോൾ അവളോട് സംസാരിച്ചു. അതിനിടയ്ക്ക് ഋതു വിളിച്ചപ്പോൾ എനിക്കെടുക്കാനും പറ്റിയില്ല. നീലുന്റെ കോളേജ് കാര്യത്തിന് ഈയാഴ്ച അവർ ഇങ്ങോട്ടേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് വന്നിട്ട് ശനിയാഴ്ച തിരിച്ചുപോകും. ഞായറാഴ്ച ഒരു കല്യാണമുണ്ടെത്രെ വീടിന്റെ അടുത്ത്.

അങ്ങനെ ഒരു മണിക്കൂർ ദൈർഖ്യമുള്ള നീലിമയുടെ കത്തിക്ക് ശേഷം ഞാൻ മൊത്തത്തിൽ ക്ഷീണിച്ചു. ഷവറിൽ ഒരുഗ്രൻ കുളിയും കഴിഞ്ഞിട്ട് സോഫയിലേക്ക് ഇരുന്നു. ഋതുവിനെ തിരിച്ചു വിളിച്ചപ്പോൾ കിട്ടിയതുമില്ല.

ഡിന്നർ മോറോക്കാൻ അൽഫം ഓർഡർ ചെയ്തു കഴിച്ചു. ഞാൻ ഋതുവിന്റെ ഫോണിന് വേണ്ടി വെയ്റ്റ് ചെയ്തപ്പോൾ, കാൾ വന്നേയില്ല. നോക്കിയപ്പോൾ ഓൺലൈൻ ഉണ്ട് താനും. സൊ ഞാൻ തിരിച്ചു വിളിച്ചു…

ഋതു കട്ട് ചെയ്തപ്പോൾ എനിക്ക് മനസിലായി, എന്റെ സുന്ദരിക്കുട്ടി പിണക്കത്തിലാണെന്നു…. ഞാൻ എന്താ ചെയ്യാ….

സോറിന്നു ഒരു തവണ പറഞ്ഞോണ്ട് എന്റെ ഓഡിയോ ക്ലിപ്പ് അയച്ചു. കാര്യം ഒരു ടെക്സ്റ്റിൽ സോറീന്നു പറയുന്നതും നമ്മുടെ ഓൺ വോയ്‌സിൽ സോറിന്നു അയക്കുന്നതും തമ്മിൽ നല്ല വ്യത്യസമുണ്ടല്ലോ….

അങ്ങനെ….

അരമണിക്കൂറിനു ശേഷമെന്റെ സുന്ദരിക്കുട്ടി വീഡിയോ കാൾ ചെയ്തു. മുഖം കാണണം കൃത്രിമമായി ഉണ്ടാക്കിയെടുത്ത ദേഷ്യം പരത്തിവെച്ചുകൊണ്ട് പാവം….

നിക്ക് കണ്ടതും ചിരി വന്നു.

ഋതു….

ഋതുകുട്ടി……

ഞാൻ വിളിച്ചപ്പോൾ ആരോടാണ് സംസാരിച്ചത്?….സൂര്യാ…

അതോ ഞാൻ പറഞ്ഞില്ലേ? ഒരു കുട്ടിയോട് ഇഷ്ടമാണെന്നു നാട്ടിലുള്ളതാണ്…..കുറെ നാളായി വിളിക്കാം എന്ന് പറഞ്ഞു പറ്റിക്കുകയായിരുന്നു, ആ കുട്ടി യാദൃശ്ചികമായി വിളിച്ചു, കുറെ നേരം സംസാരിച്ചപ്പോൾ ഞാൻ ലോകം മറന്നു. അതാണ് കാണഞ്ഞേ സോറി….

ഋതു ഫോൺ കട്ടാക്കി. ഓൺലൈനീലും കാണാനില്ല. ഫോൺ ഓഫാക്കിയതാണെന്നു ഞാനൂഹിച്ചു… വേണ്ടിയിരുന്നില്ല… ചിലർക്ക് പ്രായം കൂടെയെന്ന് പറഞ്ഞു, മനസ് അത്രയും സ്ട്രോങ്ങ് ആവാമെന്നു ധരിക്കരുത്….എന്ന് ഞാൻ സ്വയം പറഞ്ഞു.

ഇഷ്ടമാണ് എന്ന് തുറന്നു പറഞ്ഞാലോ എന്ന് ഞാനോലോചിച്ചു. വേണ്ട. നാളെ ഓഫീസിൽ വെച്ച് കാണുമ്പോ എന്ത് പറയുമെന്ന് നോക്കാമെന്നു വെച്ച്…… ഞാൻ പിന്നെ ഒന്നും മെസേജ് അയച്ചില്ല. ഋതുന്റെ റെഡ് ടോപ്പിൽ ഒന്ന് ചുംബിച്ചു ഗുഡ് നൈറ്റ് പറഞ്ഞിട്ട് ഞാൻ കിടന്നുറങ്ങി…

രാവിലെ നേരത്തെ കിച്ചണിൽ കയറി ഫുഡെല്ലാം ഉണ്ടാക്കി, ഓഫീസിലേക്ക് പാഞ്ഞു.

രാവിലെ ക്ലയന്റ് മീറ്റിംഗ് ഉള്ളതുകൊണ്ട് ഋതു നേരത്തെ അവളുടെ മുറിയിൽ ഉണ്ട്. കറുത്ത ഷർട്ടും വെള്ള പാന്റുമാണ് ആളിട്ടിരിക്കുന്നത്, ഞാൻ ഡോർ തുറന്നെങ്കിലും ഋതു എന്നെ മൈൻഡ് ചെയ്തില്ല. ഞാൻ തലയും താഴ്ത്തി എന്റെ ക്യാബിനിലേക്ക് ചെന്നു.

ഡെയിലി സ്ക്രം പരിപാടിയെല്ലാം കഴിഞ്ഞു. അവിടെ വെച്ചും ഋതു എന്നെ മൈൻഡ് ചെയ്തില്ല. ഞാൻ ആകെ തകർന്നു. 10മണി ആയപ്പോൾ എന്റെ ടീമിലെ ചായപ്രാന്തിയായ രേഷ്മയുടെ കാബിനിലേക്ക് ഞാൻ പയ്യെ നടന്നു.

രേഷ്മയുടെ കാതിൽ പയ്യെ പറഞ്ഞു.. എടീ നീ ചായ കുടിക്കാൻ പോകുമ്പോ ഋതു ചേച്ചിയെ കൂടെ കൂട്ടാമോ.

അതെന്തേ?!!

ഒന്നുല്ല നീ വിളിക്ക്, എന്നിട്ട് എന്റെ ഫോണിലും ഒന്ന് വിളിച്ചു പറ ഞാനും വരാം….

ശെരി വിളിക്കാം ഒക്കെ… പക്ഷെ എന്തോ ഉണ്ടല്ലോ കള്ളത്തരം…

ഒന്നുല്ല ഒരു ഫീച്ചറിനെ കുറിച്ച് ഡിസ്‌കസ് ചെയ്തയ്യപ്പോ ഒരു ആർഗ്യുമെന്റ് അതൊന്നു സോൾവ് ചെയ്യാനാണ്…

ശെരി…

രേഷ്മ 10:30 ആയപ്പോൾ ഋതുവിന്റെ ക്യാബിനിൽ ചെന്നു വിളിച്ചു, ഋതു സാധാരണ പോകാറിലെങ്കിലും രേഷ്മ നിര്ബന്ധിച്ചതുകൊണ്ട് ഇറങ്ങിയതാണ്. ഞാൻ അന്നേരം എന്റെ ഫോൺ എയർപ്ലേൻ മോഡിലിട്ട് എന്റെ ബാഗുമെടുത്തുകൊണ്ട് ഋതുവിന്റെ കാബിനിൽ കയറി…

അവിടെ CCTV ഉണ്ടെന്നറിയാം ഞാൻ കാര്യമാക്കിയില്ല. ഒരുമിനിറ്റിനു ശേഷം ഞാൻ ഇറങ്ങി എന്റെ ക്യാബിനിൽ ചെന്നിരുന്നു. കോഡ് റിവ്യൂ എല്ലാം കഴിഞ്ഞു റിലീസ് നുഅടുക്കുന്ന പ്രൊജക്റ്റ് ആയോണ്ട് സമയം പോയതറിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *