ബിരിയാണി [Reloaded]അടിപൊളി  

എല്ലാം കൊണ്ടും മൂഞ്ചിയ ദിവസങ്ങൾ, എനിക്ക് ജീവിതത്തിൽ ഓർക്കാനിഷ്ടമില്ലത്ത ദിവസങ്ങൾ… ഞാനാർക്കും ഒന്നിനും മറുപടി കൊടുത്തില്ല. പരമാവധി എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു.

എന്റെ ക്യാബിന്റെ അരികിൽ ആരേലും വന്നു നികുമ്പോ അത് ഋതു ആയിരിക്കണേ എന്ന് ഞാൻ പ്രാർഥിക്കും.. പക്ഷെ ഒരിക്കലും അത് സംഭവിച്ചില്ല….

അങ്ങനെ ഋതുവിന്റെ ലാസ്‌റ് വർക്കിംഗ് ഡേയ്. അന്ന് എന്നെ എല്ലാവരുടെയും മുന്നിൽ വെച്ച്….നെഞ്ചോടു ഇറുകെ പിടിച്ചു ചേർത്തൊരു ഹഗ് കൂടെ തന്നപ്പോൾ കണ്ടു നിന്ന എല്ലാരും എന്നെ നോക്കി ചിരിച്ചു. പക്ഷെ ഞാനുള്ളിൽ തകർന്നു തരിപ്പണം ആയിരുന്നു…..

പിറ്റേന്നു പുലർച്ചെയാണ് ഫ്ലൈറ്റ്. ഞാൻ ഫ്ലാറ്റിൽ ബാൽക്കണിയിൽ നിന്നും താഴേക്ക് നോക്കികൊണ്ട്, ഒരു നിമിഷം താഴേക്ക് ചാടിയാലോ എന്നുവരെ ആലോചിച്ചു. അവളെപിരിഞ്ഞുള്ള വേദന എനിക്ക് സഹിക്കാൻ കഴിയാതെ ഞാൻ ഫ്ലാറ്റിൽ അങ്ങുമിങ്ങും നടന്നു, ഋതുവിനെ വിളിക്കാൻ പല തവണ ഡയാൽ ചെയ്യണമെന്നു തോന്നി. എന്തോ കഴിയുന്നില്ല. അവൾ എന്റെ സ്വന്തമല്ലെന്നു മനസ്സിൽ ഞാൻ സ്വയം വിശ്വസിപ്പിച്ചു….

പുലരുമ്പോ ….. വിറക്കുന്ന കൈകളോടെ ഞാൻ ഒരു മെസ്സജുമാത്രം എന്റെ ജീവന് …..അയച്ചു……

ഋതു പക്ഷെ അതിനൊരു അർത്ഥമില്ലാത്ത 💖 സ്മൈലി റിപ്ലൈ ചെയ്തു. ഇത്രയും നാൾ ഋതുവിനെ എന്റെ സ്വന്തമാക്കണമെന്നു ആലോചിച്ചത് പോലും തെറ്റാണ്, ഒരു കുടുംബിനിയെ സ്നേഹിക്കാം, അവർക്ക് സമ്മതമെങ്കിൽ അവരോടപ്പം രമിക്കാം, പക്ഷെ മനസുകൊണ്ട് ഇത്രയും അടുത്തിട്ടും അരുമല്ലാത്തപോലെ പിരിയേണ്ടി വരുമ്പോ എന്നോട് തന്നെ എനിക്ക് ദേഷ്യവും വെറുപ്പും! സഹതപിക്കാൻ പോലും എന്റെ മനസിന് കഴിയുന്നില്ല…ഇതെങ്ങനെ കടന്നു പോകുമെന്ന് ഒരു പിടിയുമില്ല.

ദിവസങ്ങൾ…അതി വേഗം കടന്നുപോയി, ഞാൻ മടുത്തു കൊണ്ട് ഓഫീസിൽ പോയി വന്നും കൊണ്ടിരുന്നു, ഇടയ്ക്കൊക്കെ ബീച്ചിൽ തനിച്ചു പോകും, ഫുഡ് ഉണ്ടാക്കാനൊന്നും ഒരു മൂഡും ഇല്ല. ശോഭ ചേച്ചിയുടെ അവിടെ നിന്നാണ് ഇപ്പൊ രാവിലെയും വൈകിട്ടും ഫുഡ്. പിന്നെ അടുത്തയാഴ്ച ഫ്ലാറ്റിലേക്ക് നീലിമ വരുന്നുണ്ട്, അവൾക്ക് ക്‌ളാസ് തുടങ്ങാൻ പോവുകയാണ്, ഞാനുമിപ്പോ അവളുടെ വരവിനായി കാത്തിരിക്കുകയാണ് ഒന്നുമില്ലെങ്കിലും ഈ ബോറടി മാറികിട്ടുമല്ലോ…..

ഋതുവിന്റെ റെഡ് ടോപ് ബെഡിന്റെ അരികിൽ കിടക്കുന്നു, ഞാനതെടുത്തു മടക്കി വെച്ചു. ഷവർ കഴിഞ്ഞിട്ട് ഡ്രസ്സ് ഇടുമ്പൊ കാളിംഗ് ബെൽ കേട്ടു. ശോഭ ചേച്ചിയാവും കറിവേപ്പില വേണമെന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ എന്നോർത്ത് ഞാൻ… വാതിൽ തുറന്നപ്പോൾ, ജർമനിയിൽ നിന്നും നേരെ എന്റെ വീട്ടിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥി കയറി വന്നിരിക്കുന്നു!!

ഋതു……………❤️

ആദ്യത്തെ നോട്ടമേ കണ്ടുള്ളു, പിന്നെ കണ്ണ് നിറഞ്ഞത് കൊണ്ടൊന്നുമെനിക്ക് കാണാനായില്ല……

പെട്ടിയും ബാഗുമെടുത്തു ഉള്ളിലേക്ക് വെച്ചുകൊണ്ട് കണ്ണീരിൽ കുതിർന്നു പരസ്പരമിറുകെ കെട്ടിപിടിച്ചു ഞങ്ങൾ സോഫയിലിരുന്നു….

നഷ്ടപെട്ട കുഞ്ഞിനെ തിരികെ കിട്ടിയ അമ്മ ചുംബനം വാരിപൊത്തുന്ന പോലെ എന്നെ മുഖത്താകമാനം നിർത്താതെ ചുംബിച്ചു. കണ്ണീരു തുടച്ചുകൊണ്ടവൾ പുഞ്ചിരിച്ചു, അവളുടെ ശ്വാസം നേരെ വീണപ്പോൾ ഞാൻ ചോദിച്ചു…

എന്താണ് ഉണ്ടായത് …….ന്റെ ഋതു …..

ആദ്യമിച്ചിരി വെള്ളം….വേണം…

ഞാനൊരു ഗ്ലാസിൽ വെള്ളമെടുത്തുകൊണ്ടു ഋതുവിന്‌ കൊടുത്തു…

സൂര്യാ…

ഋതുവും ഞാനും സോഫയിൽ ചേർനിന്നുരുന്നു….അവളുടെ കൈകൾ എന്റെ കൈയിൽ കോർത്ത് പിടിച്ചു…..

ഇവിടെ നിന്ന് പോകുന്ന സമയത്തു തന്നെ എന്റെ പീരിയഡ്‌സ് മിസ് ആയിരുന്നു…. പക്ഷെ എനിക്കുറപ്പുന്നുമൊണ്ടായിരുന്നില്ല, കാര്യം പ്രെഗ്നൻസി കിറ്റിൽ ടെസ്റ്റ് ചെയ്തപ്പോൾ ആ കുന്ത്രാണ്ടം റിസൾട്ട് നെഗറ്റീവ് കാണിച്ചു. പിന്നെ അവിടെ ചെന്നതിനു ശേഷം ശരണിന്റെ എല്ലാ കാര്യങ്ങളും നോക്കി ഞാൻ വീട്ടമ്മയായി കഴിയുമ്പോ എപ്പോഴും നീ മാത്രമായിരുന്നു സൂര്യാ….എന്റെ മനസ്സിൽ….. പലപ്പോഴും വിളിക്കണമെന്ന് വിചാരിച്ചു ഫോണെടുക്കും, പക്ഷെ കഴിഞ്ഞില്ല…….

നീയന്നത് പറഞ്ഞപ്പോൾ മുതൽ ഞാനെന്നെ വെറുത്തു…..ഒരു കുടുംബിനിയാണെന്നു മറന്നുകൊണ്ട് നിന്നോടൊപ്പം ജീവിക്കാൻ ഞാൻ മോഹിച്ചു….എന്നെ വിശ്വസിച്ചിരുന്നവരെയെല്ലാം ഞാൻ ചതിക്കുകയാണ് എന്ന് ഓർത്തപ്പോ എനിക്ക് പൊട്ടി പോയി….. ഒപ്പം നിനക്കും നല്ലൊരു ജീവിതം കിട്ടാതെയിരിക്കാൻ ഞാൻ കാരണമാകും എന്നോർത്തപ്പോൾ എന്തോ…എനിക്ക് വിളിക്കാൻ കഴിഞ്ഞില്ല….. സൂര്യാ….

അങ്ങനെ ഒരാഴ്ച മുൻപാണ് അത് സംഭവിച്ചത്, ഞാൻ തലകറങ്ങി വീണപ്പോൾ ശരൺ എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു, അവിടെ ഡോക്ടർ പറഞ്ഞു കാണും, എന്റെ വയറ്റിൽ നമ്മുടെ സ്നേഹത്തിൽ പിറവിയെടുക്കുന്ന പുതു നാമ്പിനെ കുറിച്ച്…….🥰

ഋതു, മാന്യമായി വാക്കുകളിൽ പറയാൻ പറ്റുന്നതല്ല ഞാൻ നിന്നോട് ചെയ്തത്……. എങ്കിലുമെന്നോട് ക്ഷമിക്കില്ലേ…..നീ, ഞാൻ മുട്ടുകുത്തി നിന്നുകൊണ്ട് ഋതുവിന്റെ പാദങ്ങളിൽ തൊട്ടു…….

ഹേയ് ……എന്തായിത് ….. ഞാനും കൂടെ അറിഞ്ഞോണ്ടല്ലെ..എല്ലാം…. Its Okay!!

ശരൺ അപ്പൊ എന്ത് പറഞ്ഞു…ഋതു…..

അതോ ….അബോർട് ചെയ്യാമെങ്കിൽ അവന്റെ കൂടെ കഴിയാം, പിന്നെ ജോലിക്ക് പോകാനുമേന്നെയിനി സമ്മതിക്കില്ല എന്ന്!

എന്തിനാ ഇങ്ങനയൊക്കെ പറയുന്നേ ….തന്നോട്? കേട്ടിട്ട് തന്നെ ദേഷ്യം വരുന്നു….

എനിക്ക് പക്ഷെ, ദേഷ്യം വന്നൊനും ഇല്ല, സൂര്യാ സന്തോഷമായി, സ്വന്തം ഇഷ്ടം കൊണ്ട് ഇറങ്ങി വന്നു എന്ന് പറയണ്ടല്ലോ, സത്യം അതല്ലെങ്കിൽ കൂടി…..പിന്നെ ഞാൻ താലിയൂരി വെച്ചുകൊണ്ട്, എന്റെ ചിലവിൽ തന്നെ ഫ്ലൈറ്റ് ടിക്കറ്റു ബുക്ക് ചെയ്തു ഞാനിങ്ങോട്ടു പോന്നു…..

അവൻ ഉപദ്രവിച്ചോ ഋതു….?? ഋതുവിന്റെ സൗമ്യമായ കവിളിൽ ഞാൻ പതിയെ തലോടിക്കൊണ്ട് ചോദിച്ചു…

ഋതു അതിനു മറുപടി പറയാതെ കരയുക മാത്രം ചെയ്തു….

കുറേനേരം ഒന്നും പറയാനാകാതെ ഞാനും ഋതുവിനെ കെട്ടിപിടിച്ചിരുന്നു… ഋതുവിനെ ഞാനിനി ആർക്കും കൊടുക്കില്ലെന്ന് മനസ് കൊണ്ടുറപ്പിച്ചു. ഒരു കുഞ്ഞിനെ വളർത്താനുള്ള പക്വത എനിക്ക് ഒറ്റയ്ക്കില്ലെന്നു നന്നായിട്ടറിയാം, പക്ഷെ ഋതു കൂടെയുള്ളപ്പോൾ കുഴപ്പമില്ല. എന്തിലും ഏതു കാര്യത്തിലും ഋതു തന്നെയാണ് എന്നെക്കാളും മുന്നിലെന്ന് എനിക്ക് നന്നായിട്ടറിയാം… ഒപ്പം ഋതുവിന്റെ ഭർത്താവിന് അവളെ അര്ഹിക്കുന്നില്ലെന്നു എനിക്ക് നല്ല ബോധ്യമുണ്ട്…..അതുകൊണ്ട് അവളോടപ്പമെനിക്ക് ഒരു ജീവിതം കിട്ടുന്നത് പ്രിവിലേജ് തന്നെയാണ്, പിന്നെ ഇപ്പൊ മൂന്നാമത് ഒരാൾ കൂടെ വരുവാണല്ലോ…….

നിശബദ്ധതയ്ക്ക് വിരാമമിട്ടുകൊണ്ട് ഋതു പറഞ്ഞു….. എന്റെ അച്ഛനും അമ്മയും ഇങ്ങോട്ടേക്ക് വരുന്നുണ്ട്, നമ്മളെ കാണാൻ….

Leave a Reply

Your email address will not be published. Required fields are marked *