ബിരിയാണി [Reloaded]അടിപൊളി  

ഞാൻ എങ്ങനയൊക്കെ കിടന്നിട്ടും എനിക്കുറക്കം വരുന്നില്ല. മനസ്സിൽ മുഴുവനും ഋതു പറഞ്ഞ വാക്കുകളായിരുന്നു. സ്വയം നീറിക്കൊണ്ടാണ് ആ പാവം അത് പറഞ്ഞത്. പക്ഷെ ഇപ്പൊ തോന്നുന്നു ഒന്നും വേണ്ടായിരുന്നു. വിസ വന്നാൽ ഋതു ജർമനിക്ക് പോകും, പിന്നെ ഞാൻ എന്നേക്കുമായി അവളെ മിസ് ചെയ്യുകയും ചെയ്യും…. എനിക്ക് ആലോചിക്കുമ്പോ സഹിക്കാൻ കഴിഞ്ഞില്ല. ഒത്തിരി കരഞ്ഞു ……. ഋതുവിന്റെ അവസ്‌ഥ ശെരിക്കും എന്റെ മനസ്സിൽ ഞാൻ അറിഞ്ഞതുകൊണ്ടാവാം എനിക്കും കരച്ചിൽ വന്നത്….

രാവിലെ ഒരുഷാറുമില്ലാതെ എണീറ്റു, എനിക്കൊന്നും ഉണ്ടാക്കാൻ മനസ് വന്നില്ല. ഓഫീസിൽ പോകുന്ന വഴി ബ്രിന്ദാവനിൽ കയറി. ബ്രെക്ഫാസ്റ് കഴിച്ചു. ഋതു വിന്റെ മോർണിംഗ് മെസ്സേജ് വന്നിട്ടും ഇല്ല. ഓഫീസിൽ എത്തി കാണും എന്ന് തോന്നി.

പക്ഷെ പാർക്കിംഗ് ലു, ഋതുന്റെ കാറുമില്ല. ഞാൻ വിളിച്ചപ്പോൾ കോൾഡ് ആണ്….ലീവ് എടുത്തു എന്ന് പറഞ്ഞു.

ഋതു….. കട്ട് ആക്കല്ലേ…ഒരു മിനിറ്റ്….

ഇന്നലെ ഫോൺ കട്ട് ചെയ്തിട്ട് ഒത്തിരി… കരഞ്ഞു ..ല്ലേ….

ഇല്ല സൂര്യാ…

നുണ പറയണ്ട…എനിക്കറിയാം ഋതുന്റെ മനസ്…. എന്തിനാ ഇങ്ങനെ വിഷമിക്കണേ….?

ഞാൻ കാണണം വീഡിയോ കാൾ ആക്കട്ടെ ചോദിച്ചപ്പോൾ ഋതു സമ്മതിച്ചില്ല. ഞാൻ പിന്നെ ശെരി റസ്റ്റ് എടുക്ക്. ചൂട് വെള്ളം കുടിച്ചാൽ മതിയെന്ന് പറഞ്ഞു.

വെള്ളിയാഴ്ച്ച ആയതുകൊണ്ടും റിലീസ് ഉള്ളതുകൊണ്ടും, ഞാൻ നല്ല ബിസി ആയിരുന്നു, എങ്കിലും ഞാനിടക്ക് ഋതുനു മെസ്സേജ് ചെയ്തോണ്ടിരുന്നു. വർക്ക് ചെയ്യ്…ഞാൻ ഓക്കെയാണ് എന്ന് ഋതു തിരിച്ചു റിപ്ലൈചെയുകയും ചെയ്‌തു.

അമ്മാവനും അമ്മായിയും ഉച്ചക്ക് ശേഷം ഇറങ്ങിയെന്നു പറഞ്ഞതുകൊണ്ട് ഞാൻ അവർ എത്താനാകുമ്പോ ഞാനെന്റെ ഫ്ലാറ്റിലേക്ക് ചെന്നു…

അമ്മെ…ഏട്ടൻ ഇത്തിരികൂടെ തടിച്ചിട്ടുണ്ട് അല്ലെ.. ഇപ്പോ കാണാൻ പഴയ സിനിമയിലെ ജയറാമിനെ പോലുണ്ട്.

അതെയതെ… അമ്മായിയും അത് സമ്മതിച്ചു, എനിക്ക് ചിരി വന്നിട്ട് പാടില്ലായിരുന്നു….

ജോലിയൊക്കെ എങ്ങനുണ്ട് മോനെ…

കുഴപ്പമില്ല അമ്മാവാ…

ഞാനും അമ്മാവനും ഹാളിൽ ഇരിക്കുമ്പോ എന്റെ അലമാരയിൽ ഞാൻ ഫോൾഡ് ചെയ്യാൻ വേണ്ടി ഉണക്കിയ ഡ്രസ്സ് എല്ലാം ബെഡിൽ ഉണ്ടായിരുന്നു. നീലിമ അതെടുത്തു എന്റെ അലമാരയിൽ ഫോൾഡ് ചെയ്തു, അലമാരയിലേക്ക് വെക്കാൻ നേരമവൾ യാദൃശ്ചികമായി ഋതുവിന്റെ റെഡ് ടോപ് കണ്ടപ്പോൾ, അവളെന്നെ കൈകൊണ്ട് മാടി വിളിച്ചു….

ഞാൻ ഹാളിൽ നിന്നും ബെഡ്‌റൂമിൽ ചെന്നപ്പോൾ നീലിമ പയ്യെ വാതിൽ ചാരികൊണ്ട് പറഞ്ഞു…

ഇതാരുടെയാണ്…ഏട്ടാ ….?? ഞാൻ ആകെ എന്തൊപോലായി… കള്ളം പറയാൻ തോന്നിയില്ല. ഞാൻ ഒന്ന് പമ്മി, നീലിമയോട് വാതിൽ കുറ്റിയിട്ട് വന്നടുത്തിരിക്കാൻ വരാൻ പറഞ്ഞു…

നീലിമ അടുത്തിരുന്നപ്പോൾ ഞാനെല്ലാം പറഞ്ഞു. നീലിമ താടിക്കു കയ്യും കൊടുത്തു ശ്വാസം വിട്ടുകൊണ്ട് എന്നെ ഒന്ന് നോക്കി ചിരിച്ചു. ഏട്ടന് കല്യാണം കഴിഞ്ഞ കുട്ടിയെ തന്നെ വേണമല്ലേ??

അയ്യോ! അങ്ങനെയല്ല നീലു. എനിക്കത്രക്ക് ഇഷ്ടമാണ്, അവൾക്കും അതെ….. വേണമെന്ന് വെച്ച് ചെയ്തതൊന്നുമല്ല, എല്ലാം അങ്ങനെ സംഭവിച്ചതാണ്…

ഫോട്ടോയുണ്ടോ…ചേച്ചീടെ…

ഞാൻ വാട്സാപ്പ് തുറന്നിട്ട് ഞങ്ങൾ തമ്മിൽ എടുത്ത സെൽഫിയിൽ നല്ലതൊരണ്ണം കാണിച്ചപ്പോൾ, അമ്പോ! ഈ ചേച്ചിയെ കണ്ടാൽ പറയില്ല 30 വയസായെന്നു.!! കൂടിയാൽ ഒരു 25 അത്രേം പറയൂ…

നീലു…നിനക്കിഷ്ടയോ …..ശെരിക്കും. ഇഷ്ടായി… പക്ഷെ…. ഏട്ടൻ കഴിഞ്ഞ തവണ പോയ സൗത്ത് ഈസ്റ്റ് രാജ്യത്തിലെ പെൺകുട്ടികളുടെ ഫോട്ടോ കാണിച്ചു തന്നില്ലേ…അതുപോലെ തോന്നുണ്ട് ….

നിനക്കത് മനസിലായല്ലേ….

ഉം ….എനിക്കിഷ്ടാണ് ….. ഏട്ടന് ഇഷ്ടമുള്ളതൊക്കെ എനിക്കും.

പാവമാണ്….നീലു….

ഹം ശെരി ശെരി. കൂടുതൽ കുഴപ്പമൊന്നും ഒപ്പിക്കല്ലേ …. ഞാൻ അമ്മയുടെ അടുത്തേക്ക് പോട്ടെ….

അമ്മായിയോട് പറയല്ലേ….നീലു …കേട്ടോ….

അതൊക്കെ എനിക്കറിയാം ഏട്ടാ…

രാത്രി വൈകീട്ട് അമ്മായിയുടെ കൈകൊണ്ടു ഉണ്ടാക്കിയ നാടൻ അത്താഴത്തിനു ശേഷം ഞാൻ എന്റെ ബെഡ്‌റൂമിൽ കിടന്നു, തൊട്ടാടുത്ത മുറിയിൽ അമ്മാവനും ഫാമിലിയും.

അവരുണ്ടായിരുന്നപ്പോൾ ഫോൺ എനിക്കധികം തൊടാൻ പറ്റിയിരുന്നില്ല. ഞാനത് ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്നു. ഋതൂനെ വീഡിയോ കാൾ പോയിട്ട് ഒന്ന് മെസ്സേജ് ചെയ്യാനുള്ള ഗ്യാപ്പുപോലും ഉണ്ടായില്ല. ഞാൻ കിടക്കാൻ നേരമാണ് ഫോൺ സമാധാനമായിട്ട് നോക്കുന്നത്. ഋതു എന്നെ ഒരു തവണ വീഡിയോ കാൾ ചെയ്തിരിക്കുന്നു. സമയം 11 ആയി. പിണങ്ങിയോ ആവൊ ….ഞാനൊരു മെസ്സേജ് അങ്ങോട്ട് ചെയ്തു. ഉറങ്ങിയോ?……

ഋതു അത് കിട്ടിയ ഉടനെ ഓൺലൈൻ വന്നു.

ഉഹും….

വീഡിയോ കാൾ ചെയ്യട്ടെ….അങ്ങനെ ടൈപ്പ് ചെയ്തു റോക്കറ്റ് ബട്ടൺ അമർത്തും മുന്നേ, ഋതു എനിക്ക് വീഡിയോ കാൾ ചെയ്തു….

കുറെ നേരം ഇരുവർക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. പിന്നെ ഞാൻ തന്നെ സംസാരിച്ചു തുടങ്ങി…

ഋതു ………….💛 നാളെ ഞാൻ കുസാറ്റിലേക്ക് പോകുവാണെ….. ഫുൾ ഡേ ബിസി ആയിരിക്കും . വിളിക്കാൻ പറ്റുമോ അറീല…

ഇത് പറയാൻ ആണോ വിളിച്ചേ…

അല്ല ഋതു…. വിളിച്ചിട്ട് കിട്ടിയല്ലെങ്കിൽ എന്റെ മോള് സങ്കടം വരാതെ ഇരിക്കാൻ പറഞ്ഞതാണ്…

ഉം…ശെരി…. നാളെ അവർ തിരിച്ചു പോകുമോ??

പോകും…

അപ്പൊ സൺഡെ ഞാൻ വരട്ടെ….സൂര്യാ…

പിന്നെന്താ നമുക്ക് പുറത്തു പോകാല്ലോ…..

ബൈക്കിൽ പോയാൽ പോരെ….സൂര്യാ…

ഋതുന്റെയിഷ്ടം… പിറ്റേന്ന് കോളേജിലെ കാര്യ പരിപാടികൾ എല്ലാം തീർന്നു. അഡ്മിഷൻ ശെരിയായി. നീലിമയും ഹാപ്പി. അമ്മാവനും ഫാമിലിക്കും ഞാൻ കിടുകാച്ചി കുഴിമന്തി വാങ്ങിച്ചു, എല്ലാരും ഹാപ്പി. അവരാദ്യമായാണ് അത് കഴിക്കുന്നത്. ശേഷം ക്ലാസ് തുടങ്ങുന്നതിനു മുൻപ് വരാമെന്നു പറഞ്ഞുകൊണ്ട് അമ്മാവനും ഫാമിലിയും തിരികെ തൃപ്രയാർക്ക് KSRTC ലു മടങ്ങി. അതിനിനി രണ്ടു മാസം കൂടെയുണ്ട്.

അന്ന് വൈകീട്ട് ഋതു നല്ല എക്സിറ്റമെന്റ് ലു ആയിരുന്നു, എന്റെയൊപ്പം ബൈക്കിൽ കറങ്ങാൻ അവൾക്കൊത്തിരി ഇഷ്ടമാണെന്നു മുൻപും പറഞ്ഞിട്ടുണ്ട്. നാളെ ഫുൾ ഡേയ് ഞാൻ കൂടെ തന്നെയുണ്ടെന്ന് ഋതുനു ഉറപ്പ് കൊടുത്തു.

രാവിലെ പക്ഷെ അമ്മയ്ക്കും അച്ഛനും അമ്പലത്തിലേക്ക് പോകണമെന്ന് പറഞ്ഞപ്പോൾ ഋതുവും എറണാകുളത്തപ്പൻ ക്ഷേത്രത്തിലേക്ക് കൂടെ ചെന്നു. സാരിയുടുത്തിരിക്കുന്ന എന്റെ പെണ്ണിനെ കാണാനുള്ള അതിയായ ആഗ്രഹം മൂലം, നാസ്തികനായ ഞാൻ മുണ്ടും ഷർട്ടുമിട്ടു അമ്പലത്തിലേക്കിറങ്ങി.

ഋതുവിനെ കണ്ടു ഞാൻ അക്ഷരാർഥത്തിൽ ഞെട്ടി!!! അപ്സരസ്സിനെ പോലെയുണ്ട് എന്റെ പെണ്ണ്. മുടി പിറകിലേക്ക് ഇട്ടുകൊണ്ട് പർപ്പിൾ നിറമുള്ള ബ്ലൗസും കേരള ട്രഡീഷണൽ സാരിയും. ഋതുന്റെ ശെരിക്കുള്ള ഭംഗി ഇതാണ് എന്ന് ഞാൻ മനസിലാക്കി. കൂടെ അമ്മയുള്ളതുകൊണ്ട് ഞാൻ ഋതുവിന്റെ അഴക് നോക്കി കൊണ്ട് ഞാൻ പിന്നാലെ നടന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കാതെ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *