ബിരിയാണി [Reloaded]അടിപൊളി  

അവരെന്നെ അടിക്കുമോ?!!

ശെയ്!! എന്താ പറയുന്നേ സൂര്യാ..

അല്ല, അടികിട്ടണ്ട പണിയല്ലേ ഞാൻ ചെയ്തത്?!!

ഓഹോ അപ്പൊ എനിക്കതിൽ ഒരുത്തരവാദിത്തവുമില്ലെന്നാണോ ?!!

എന്നല്ല!!

എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ….സൂര്യാ …..

എന്താ …ഋതു ….എന്തായാലും പറ ….

നീ റെഡിയാണോ സൂര്യാ ?!! നമ്മുടെ കുഞ്ഞിനെ വളർത്താൻ…

ഋതു പറയുന്നതെന്തും ഞാൻ അനുസരിച്ചിട്ടല്ലേ ഉള്ളു.. ഓഫീസിൽ ആയാലും ബെഡ്‌റൂമിൽ ആയാലും!!

ശോ അങ്ങനെ അല്ല!! ശെരിക്കും പറ….

റെഡിയാണ് ….പക്ഷെ ….. പഠിക്കണം…. പാരന്റിംഗിനെ കുറിച്ച്…

ഗുഡ് ബോയ്!! ❤️!

ഋതു എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് എന്നെ ഇറുകെ പുണർന്നു… അവളുടെ കണ്ണുകൾ നനഞ്ഞപ്പോൾ ഋതു എത്രമാത്രം എക്‌സൈറ്റഡ് ആണെന്ന് ഞാൻ മനസിലാക്കി. അവൾക്ക് അമ്മയാവണമെന്നുള്ള മോഹം ഉള്ളിൽ ഇത്രയ്ക്കുണ്ടെന്നു എന്നോട് ഇതുവരെ പറഞ്ഞിട്ടില്ലായിരുന്നു….

ശോഭചേച്ചി വന്നപ്പോൾ കരഞ്ഞ മുഖവുമായി ഇരിക്കുന്ന രണ്ടാളെയും കണ്ടു. ഇനി ഋതു ഇവിടെയാകും താമസിക്കുക എന്നറിഞ്ഞപ്പോൾ അവർ ഹാപ്പി!

എന്നോട് ലീവെടുക്കണ്ട, ഓഫീസിലേക്ക് പൊയ്ക്കോളാൻ ശോഭ ചേച്ചിയും ഋതുവും പറഞ്ഞു…കൂടാതെ ഋതുവിനെ അവർ ശ്രദ്ധിച്ചോളാം എന്നും.

ഞാൻ മനസില്ലാമനസോടെ ബൈക്കിൽ ഓഫീസിലേക്ക് ചെന്നു. കയ്യും കാലും നിലത്തുറക്കുന്നെയില്ല. ആരോടും ഒന്നും പറയാനും വയ്യ. എങ്കിലും പെർമിഷൻ ചോദിച്ചു ഞാൻ 3 മണിയാകുമ്പോ ഓഫീസിൽനിന്നിറങ്ങി. ഞാൻ ഋതുവിന്‌ കുറച്ചു ഡ്രെസ്സും ഇന്നറും എല്ലാം ലുലു ന്ന് വാങ്ങി, പിന്നെ ഹെയ്പെർമാർകെറ്റിൽ നിന്നും ശോഭചേച്ചിക്കും പിള്ളേർക്കും കൂടെ മാലബാറി ബിരിയാണിയും മറക്കാതെ വാങ്ങിച്ചു ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ചു, ഫ്ലാറ്റിലെത്തുമ്പോ മുറി നിറയെ അങ്കിൾസ് ആൻഡ് ആൻഡീസ്‌ പിന്നെ കുറെ പിള്ളേരും! എല്ലാരും സെയിം ഫ്ളാറ്റിലെ നയബേർസ്, അവരെല്ലാം പുതിയ ആളെ പരിചയപ്പെടാൻ വേണ്ടി വന്നതാണ്! ശോഭചേച്ചി എല്ലാരോടും പറഞ്ഞു കാണുമെന്നു ഞാനൂഹിച്ചു, ഒരുപേക്ഷ ഞങ്ങൾ ഇവിടെ എല്ലാ ഫ്ലാറ്റിലും പോയി എല്ലരെം പരിചയപെടുമ്പോ ഉള്ള ചളിപ്പ് ഒഴിവായിക്കിട്ടിയതിൽ ശോഭചേച്ചിയോട് എനിക്കും നന്ദിയുണ്ട്. ഞാൻ ആത്മഗതം പറഞ്ഞു….

എല്ലാരും വിഷ് ചെയ്തിട്ടിറങ്ങി, ശോഭ ചേച്ചിയും ഹസ്ബൻഡ് അരവിന്ദും ഒപ്പമുണ്ടായിരുന്നു. ട്വിൻസ് രണ്ടാളും ബെഡ്‌റൂമിൽ ഋതുവിന്റെയൊപ്പം സംസാരിക്കുന്നു, അരവിന്ദേട്ടൻ ഡോക്ടർ ആണ് കേട്ടോ. സൊ പുള്ളി ഋതുവിനെ കാഷ്വൽ ചെക്കപ്പ് ചെയ്തു… ഹെൽത്തിയാണ്, കുഴപ്പമില്ല . പിന്നെ മനസ് എപ്പോഴും ഹാപ്പി ആയിരിക്കാൻ വേണ്ടി എന്നോട് നല്ലപോലെ ശ്രദ്ധിക്കാൻ പറഞ്ഞു. എന്റെ ജീവിതലക്ഷ്യം അതിനു വേണ്ടി തന്നയാണല്ലോ!! എന്ന് ഞാനും ആശ്വസിച്ചു.

ലിവിങ് ടുഗെതർ സ്റ്റാർട്ട് ചെയ്തതിന്റെ ആദ്യ ചിലവായി ബിരിയാണി വാങ്ങിച്ചത് ചേച്ചിക്കും പിള്ളേർക്കും കൊടുത്തു കഴിഞ്ഞപ്പോൾ, അവര് ഹാപ്പി!… അവരിറങ്ങി കഴിഞ്ഞപ്പോൾ ഋതുവും ഞാനും തനിച്ചായി….

സോഫയിൽ എന്റെ തോളിൽ ചാഞ്ഞോണ്ട് ഇരിക്കുമ്പോ…ഞാൻ ചോദിച്ചു ഋതു കുറച്ചൂസം കഴിഞ്ഞിട്ട് ഓഫീസിൽ റിജോയിൻ ചെയ്താൽ പോരെ….

അങ്ങനെയാണ് ഞാനും ആലോചിക്കുന്നെ..! പക്ഷെ എന്റെ കാർ, അതെടുക്കണമെനിക്ക്. അതവിടെ ശരണിന്റെ ഫ്ലാറ്റിലാണ്, പിന്നെ കുറെ ഡ്രെസ്സും എല്ലാം പാക്ക് ചെയ്തെടുക്കണം..

എങ്കിൽ ഇന്ന് തന്നെ പോകാം അല്ലെ ഋതു, എന്തിനാ വൈകിക്കുന്നേ..

ഞങ്ങൾ ഇറങ്ങാൻ നേരം അരവിന്ദേട്ടൻ ഇടപ്പള്ളിയിലോട്ട് ഇറങ്ങുവാണു, അദ്ദേഹം ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കാറിൽ കയറി ഞങ്ങൾ ശരണിന്റെ ഫ്ലാറ്റിലെത്തി.

കാളിംഗ് ബെൽ അടിച്ചതിനു ശേഷം, ഋതുവിന്റെ കയ്യും കാലും വിറക്കുന്നുണ്ടായിരുന്നു, അവളെന്റെ കൈകോർത്തു പിടിച്ചു. ഞാൻ കൂടെയുണ്ടല്ലോ എന്തിനാ ഇങ്ങനെ പേടിക്കണേ…. ഞാൻ പയ്യെ അവളുടെ കവിളിൽ തട്ടി പറഞ്ഞു…..

ശരണിന്റെ അമ്മയും അച്ഛനും ഞങ്ങളോട് ഒരു വാക്കുപോലും മിണ്ടിയില്ല, ഋതു ഇത്രയും നാള് അവരുടെയൊപ്പം ഒരു ജോലിക്കാരിയെപോലെ കൂടെ നിന്ന് അവരെ ശുശ്രൂഷിച്ചതിന്റെ നന്ദിയെങ്കിലും അവർക്ക് കാണിക്കാമായിരുന്നു എന്ന് എനിക്ക് തോന്നി. ഞാൻ കാർ ഓടിക്കുമ്പോ ഋതു അതും പറഞ്ഞു കരഞ്ഞപ്പോൾ …. ഇനിയെന്തിനാ അതോർക്കുന്നെ?!! ഞാനവളെ സമാധാനിപ്പിച്ചു.

ഫ്ലാറ്റിൽ എത്തിയപ്പോൾ ശോഭേച്ചിയുടെ വീട്ടിൽ നിന്നും ലൈറ്റായി നീർ ദോശയും മുളകിട്ടചട്നിയും കഴിച്ചു. അവരോടൊപ്പം ഒരു കുടുംബം പോലെ കുറച്ചു നേരം സംസാരിച്ചു, ഞങ്ങളുടെ ഫ്ലാറ്റിലെത്തി കെട്ടിപിടിച്ചു കിടന്നുറങ്ങാൻ തയ്യാറായി…. ഋതുവിന്റെ മാറിൽ ഞാൻ മുഖം ചേർത്ത്കൊണ്ടു കണ്ണടച്ചു.,,,,

സൂര്യാ……

ഋതു……

ഇത്ര ദിവസം ഞാൻ ഉറങ്ങാതെ ….കട്ടിലിന്റെ ഒരറ്റത്തു കിടക്കുമ്പോ.. ഞാൻ എപ്പോഴും ഓർക്കും….. നിന്റെ അടുത്തൊന്നു വന്നെങ്കിലെന്ന്…..

ഞാനുമിവിടെ ഓരോ രാത്രിയും കരഞ്ഞോണ്ടാണ് നേരം വെളുപ്പിച്ചത്…. ഒരിക്കൽ മരിച്ചാലോ വരെ ചിന്തി.. അത് പറയാൻ ഋതു എന്നെ അനുവദിച്ചില്ല….. എന്നെ ഇറുകെ കൈകൊണ്ട് അമർത്തി അവളുടെ നെഞ്ചോടു ചേർത്തുകൊണ്ട്.., എന്റെ മുടിയിൽ ചുംബിച്ചു…..

ഋതു പ്രെഗ്നന്റ് ആവുമെന്ന് വിചാരിച്ചിരുന്നോ…

ആയതുകൊണ്ടല്ലേ…ഇപ്പൊ ഇങ്ങനെ സൂര്യയുടെ മാത്രമായി ഞാൻ ഇരിക്കുന്നത്…

ഋതു….ഞാൻ നീലിമയോട് ജസ്റ് ഞാൻ പറഞ്ഞിരുന്നു…

അതെയോ….

അവൾക്കിഷ്ടാണോ എന്നെ…?

ഫോട്ടോ കണ്ടിട്ടുണ്ട്, നിന്റെ ഫാൻ ഗേൾ ആണ് അവൾ….

ഉം….😇…… അപ്പൊ അമ്മായിക്കും അമ്മാവനുമൊക്കെ എങ്ങാണുമെന്നെ ഇഷ്ടമാവാതെ ഇരിക്കുമോ …?

അയ്യോ…ഇഷ്ടാവും എന്റെ പെണ്ണെ… നീയെന്നെക്കാളും അടിപൊളിയല്ലേ…. ജോലിയിലും സാലറിയിലും എല്ലാം…പിന്നെ ഒരു കാര്യം കൂടെ ഋതു നീയറിയണം…

ഉം …എന്താ …

അമ്മാവനും അമ്മായിയും ചെറുപ്പം മുതലേ വിചാരിച്ചതു വളരുമ്പോ ഞാൻ നീലിമയോട് പ്രേമം ആകുമെന്നാണ്, പക്ഷെ എന്റെ പെങ്ങളൂട്ടി ആണവൾ… പിന്നീട് കോളേജ് ഒക്കെ ആയപ്പോൾ ഞാനേതെലും സുന്ദരികുട്ടിയെ എത്രയും വേഗം പ്രേമിച്ചു സ്വന്തമാകുന്നെന്നാണ് അവർ കരുതിയെ, പക്ഷെ എനിക്ക് ഇവിടത്തെ കുട്ടികളെ ഒന്നും ഇഷ്ടല്ലലോ….

അതെന്താ… എനിക്ക് ബിരിയാണിപോലത്തെ പെണ്ണിനെ അല്ലെ വേണ്ടത്….. അതെന്താ ബിരിയാണിപോലത്തെ പെണ്ണ്.

ബിരിയാണിയുടെ മണവും രുചിയും അത് നമുക്ക് മുന്നിലെ പ്ളേറ്റിൽ വിളമ്പി വെച്ചത് കാണുമ്പോ ഉള്ള ആ ഭംഗിയും എന്നും ഒരു പുതുമയാണ്…അത് മനസ്സിൽ നിറയ്ക്കുന്ന സന്തോഷം എത്ര വലുതാണ് ……ഇവിടെ ഓഫീസിലൊക്കെ പറയുന്ന ഒരു കൊളോക്കിയൽ സ്ലാങ്ങുണ്ട് എന്ത് വിഷമം വന്നാലും ഒരു ബിരിയാണി കഴിച്ചാൽ അത് കുറച്ചെങ്കിലും കുറയുമെന്ന്…..! ശെരിയല്ലേ… അതുപോലെയാണ്.. ഋതു…. നീയടുത്തുള്ളപ്പോൾ ….. എന്നും മനസ്സിൽ ഒരു പുതുമയാണ്…

Leave a Reply

Your email address will not be published. Required fields are marked *