ബിരിയാണി [Reloaded]അടിപൊളി  

സൂര്യാ… ഫ്രീയാണോ ഇപ്പൊ?

ഋതു…ഇവിടെ കറന്റ് പോയേക്കുവാ?

ആണോ. ഉടനെ വരുമോ സാധാരണ?

വരും, അത് വരെ മെസ്സേജ് അയക്കാം. എന്ത് ചെയുകയായിരുന്നു….അവിടെ ഇത്രനേരം?

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിൽ ആയിരന്നു. അച്ഛന് കോഫീ അമ്മയ്ക്ക് ടി, രാത്രിയിലെ ഡിന്നർ എല്ലാം കഴിഞ്ഞു.

ഋതുവിന് ഒരു ഹെൽപ്പറിനെ വെച്ചൂടെ?

എനിക്ക് ആഗ്രഹമുണ്ട്, പക്ഷെ അവർക്ക് താല്പര്യമില്ല…സൂര്യ. ഞാനെന്താ ചെയ്യാ?

സാരമില്ല, ഋതു…

എല്ലായിടത്തും ഇങ്ങനെയാണ് എന്ന് എനിക്കറിയാം, എന്നാലും ഈ മാട്രിമോണി വഴിയുള്ള കല്യാണ ഏർപ്പാട് ഒരു വല്ലാത്ത പരിപാടിയാണ്.

ഋതുവിന് ഇത്രേം സൗന്ദര്യവും ബുദ്ധിയും ഉണ്ടായിട്ടും എന്തിനാ ഒരു അറേഞ്ചഡ് മാര്യേജ് നു റെഡിയായെ.?

ഓ അതൊന്നും പറയാതിരിക്കുന്നതാണ് ഭേദം സൂര്യാ.

അതെന്തേ?

ഞാൻ കറന്റ് വന്നതും വീഡിയോ കാൾ ചെയ്തു.

എന്നെ കണ്ടതും ഋതുവിന്റെ മുഖം പ്രസന്നമായി. എനിക്കും ഞാനെന്താണ് പറഞ്ഞത് എന്ന് മറന്നുകൊണ്ട് എന്റെ ഋതുവിനെ നോക്കി ഒരു മിനിറ്റ് മിണ്ടാതെയിരുന്നു.

എന്തേലും പറ സൂര്യാ…

എന്താ നമ്മൾ പറഞ്ഞോണ്ടിരുന്നേ…

ഹഹ…അറേഞ്ചഡ് മാര്യേജ്.

അതെയതെ, ഋതുവിന് ആരേലും പ്രേമിച്ചു കെട്ടായിരുന്നില്ലേ?…

എന്റെ സെക്കൻഡ് മാരേജ് ആണ്. ഇത്…..

പെട്ടന്ന് എന്റെ മനസൊന്നിടറി.

എനിക്ക് മുഖം എന്തൊപോലെയായി….

സൂര്യാ….

ഋതു…

ഞാനിതു പറഞ്ഞിട്ടില്ല അല്ലെ ?? പറയാം …. ഫസ്റ്റ് മാര്യേജ്…..ലവ് കം അറേഞ്ചഡ് ആയിരുന്നു. നവീൻ, ആളെന്റെ കോളേജ് മേറ്റ് ആയിരുന്നു, ഞങ്ങളുടെ 4 വർഷത്തെ പ്രണയത്തിനു ശേഷം വിവാഹത്തിന് എന്റെ അച്ഛനും അമ്മയും സപ്പോർട്ട് ചെയ്‌തു, നവീന് ആരുമില്ല, വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം ഞങ്ങളൊന്നിച്ചു കഴിഞ്ഞു, പിന്നെ ആ ദുരന്തം സംഭവിച്ചു ….. ഞങ്ങൾ ഫ്രെണ്ട്സുമൊത്തു ഒരുനൈറ്റ് ട്രിപ്പ് പോയി വരുന്നവഴി ഒരു ആക്‌സിഡന്റിൽ എനിക്കവനെനഷ്ടമായി. എനിക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും കുറെ നാൾ എനിക്ക് ഓര്മയൊന്നും ഇല്ലായിരുന്നു.

പിന്നെ അമ്മയും അച്ഛനും നിര്ബന്ധിച്ചതുകൊണ്ട് ഞാൻ ശരണുമായി വിവാഹത്തിന് റെഡിയായത്. അവന്റെ പരെന്റ്സ് പ്രായം കൂടിയത് ആയതുകൊണ്ട് അവരെയും നോക്കണം എന്ന് കൊണ്ടാണ് എന്നെ വിവാഹം കഴിച്ചത്, പക്ഷെ ഇപ്പൊ ജർമനിയിലേക്ക് പോകേം വേണം. പരെന്റ്സ് ഒരു ഹൌസ് കീപ്പറെ വെക്കാൻ പ്ലാൻ ഉണ്ട്. ഞാൻ ജർമനി പോകും വരേ അവരെ നോക്കാം എന്ന് വെച്ചു….

പക്ഷെ എല്ലാം കെട്ടുകഴിഞ്ഞപോലും എനിക്ക് ഋതുവിനോട് ഉള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്….

സൂര്യ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?……. അത് ചോദിക്കുമ്പോ ഋതുവിന്റെ കണ്ണിലെ തിളക്കം ഞാൻ കണ്ടിരുന്നു….

എനിക്ക് സത്യം പറയണമെന്ന് ഉണ്ടായിരുന്നു. എങ്കിലും കുറച്ചു വെയിറ്റ് ചെയ്യിപ്പിച്ചാലും ഋതുവിനെകൊണ്ട് തന്നെ പറയിക്കാം എന്ന് ഞാനുമുറച്ചു….

ഇല്ല ഋതു..പ്രേമിച്ചിട്ടൊന്നും ഇല്ല. പക്ഷെ ഒരാൾ എന്റെ മനസിലുണ്ട്….

ആഹാ…. ആരാ കക്ഷി? നമ്മുടെ ഓഫീസിലെ ആരേലും ആണോ സൂര്യാ..

സമയം ആകുമ്പോ ഞാൻ പറയാം ഋതു…

അതിനിടയ്ക്ക് ഋതുവിന്റെ ഹസ്ബൻഡ് വിളിക്കുന്നു എന്ന് പറഞ്ഞു കാൾ കട്ട് ചെയ്തു. ഞാൻ ഋതു പറഞ്ഞതെല്ലാം ഓർത്തു സോഫയിൽ കിടന്നു…

ഋതു വീണ്ടും വിളിച്ചപ്പോൾ ഞങ്ങൾ സംസാരിച്ചു തുടങ്ങി.

നാളെ എന്താ പ്രോഗ്രാം?

എന്തെ നാളെയും വരണോ ഞാൻ…?

വരാൻ പറ്റുമോ?

വരണമെന്നുണ്ട്…സൂര്യാ … പക്ഷെ വേണ്ട, അടുത്തയാഴ്ച പോരെ.

മതി….ഋതു. ഞാൻ ജസ്റ് ചോദിച്ചെന്നേയുള്ളു.

അങ്ങനെ കുറെ നേരം ഞങ്ങൾ ഓരോന്നും പറഞ്ഞു സമയം പോയി.

നേരം ഒത്തിരിയായപ്പോൾ ഞാൻ ഉറങ്ങും മുൻപ് എന്റെ മനസ്സിൽ ഋതു ഉണ്ടെന്നു ഒരു സിഗ്നൽ ഋതുവിന്‌ കൊടുക്കാമെന്നു വെച്ചു.

എന്റെ ഷർട്ട് എവിടെ ഋതു?… വാഷ് ചെയ്തോ?

അതോ വാഷ് ചെയ്തില്ല. അടുത്തുണ്ട് എന്റെ ടോപ്പോ ?

ആ റെഡ് ടോപ് എന്റെ വാഷ് ചെയ്ത ഡ്രസ്സ്ന്റെ ഇടയിൽ ഫോൾഡ് ചെയ്തു വെച്ചത് ഞാൻ ഒരു ഫോട്ടോ എടുത്തയച്ചു കാണിച്ചുകൊടുത്തു…..

ഋതു അതിനു കുറെ 💝 അയച്ചു..

ഋതു….

ഉറക്കം വരുന്നില്ലേ?

ഉഹും…..

സമയം 11 ആയി….

ഹസ്ബൻഡ് മെസ്സേജ് അയക്കില്ലേ നൈറ്റ്?

ഉഹും….

ശെരി ഉറങ്ങാം….ഋതു….

ഞാൻ ഫോൺ ചെയ്തോട്ടെ…..കുറച്ചു നേരം.

ഈ നേരത്തോ?

അതിനെന്താ….സൂര്യക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ Its O.K.

അതൊന്നുല്ല…വിളിക്ക്….ഋതു..

ഓഡിയോ കാൾ ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത്, പക്ഷെ ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ എന്റെ വൈറ്റ് ഷർട്ടുമിട്ട് കിടക്കുന്ന ഋതുവിനെ കണ്ടതും എന്റെ മനസ് നിറഞ്ഞു.

ഋതു…..

സൂര്യാ…… നാളെ ലുലു മാളിലേക്ക് വരാമോ …..

ഞാനും അമ്മയും ചില്ലറ ഷോപ്പിങ് നു വരുന്നുണ്ട്.

വരണോ …..

പ്ലീസ് ……സൂര്യാ …..

വരാം ….പക്ഷെ …അമ്മ കണ്ടാലോ ….

കണ്ടാലെന്താ ? ഓഫീസിലെ എന്റെ കൊള്ളീഗ് ആണെന്നു പറയുന്നതിൽ കള്ളമൊന്നുമില്ലലോ …

ഋതു …. ഞാനൊരു സ്വപ്നം പറയട്ടെ…..

ഉം….

ഇന്നത്തെ ദിവസം എന്നും റിപ്പീറ്റ് ചെയ്യുന്നത് ആലോചിച്ചു നോക്കിയേ…..ഋതു….

സൂര്യാ…. എനിക്കെന്തോ പോലെ….

എന്താണ്….

അറിയില്ല….സൂര്യ…ഉറക്കമേ വരുന്നില്ല…

ശെരി ഞാനൊരു പാട്ടു മൂളിത്തരട്ടെ…

പാടാനറിയാമോ….സൂര്യ…

പാടാനൊന്നും അറിയില്ല…എങ്കിലും മൂളാം…

ഹമ്……ഒരു തരി കുങ്കുമവും കുനുമണീ ചന്ദനവും പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും പൂമാല്യങ്ങളും താ തന്നാനം തന്നാനം….. ……… …….

രണ്ടു വട്ടം മൂളിയപ്പോൾ ഋതുവിന്റെ മിഴികൾ പയ്യെ അടഞ്ഞപ്പോൾ ഞാനുമെന്റെ കട്ടിലിലേക്ക് മലർന്നു.

രാവിലേ എണീക്കുമ്പോ ഒത്തിരി ലേറ്റായി, ചിരട്ടപുട്ടും കടലക്കറിയും ഉണ്ടാക്കാനായി ഞാൻ അടുക്കളയിലേക്ക് ചെന്നു. അജ്മിയുടെ പുട്ടുപൊടിക്ക് മറ്റൊരു എതിരാളിയില്ലെന്നു ആത്മഗതം പറഞ്ഞുകൊണ്ട് ഞാൻ പൊടി നനച്ചെടുക്കാൻ തുടങ്ങി.

ഋതു എണീറ്റില്ലേ ഇനിയുമെന്നു പറഞ്ഞു ഞാൻ ഫോൺ നോക്കി.

ഋതു എനിക്ക് ഗുഡ്മോർണിംഗ് അയച്ചിരിക്കുന്നു. എന്റെ മുഖത്തെ പുഞ്ചിരി നിന്നോട് വിഷ് ചെയ്യാൻ പറയുന്നു…..

എനിക്ക് ചിരി വന്നു, ഇത്രയ്ക്ക് പൈങ്കിളിയാണോ ഈ 30 കാരിയെന്നു ഞാൻ ആലോചിച്ചു ചിരിച്ചു…

പുട്ടും കടലയും റെഡിയായപ്പോ,നല്ലപോലെ പതപ്പിച്ചൊരു ചായയും ഇട്ടുകൊണ്ട് ഞാൻ ടേബിളിൽ വെച്ചൊരു ഫോട്ടോയും എടുത്തു ഇൻസ്റ്റാഗ്രാമിൽ ഫാൻസിനു വേണ്ടി ഞാൻ ഒരു അക്കൗണ്ട് ഉണ്ടാക്കീട്ടുണ്ട് അതിലുമിട്ടു. ഋതുവിനും അയച്ചിട്ടു പറഞ്ഞു. മോർണിംഗ് !!

ലുലു വിലേക്ക് എപ്പോഴാണ് ഇറങ്ങുക ?

11:30 യ്ക്ക് ഇറങ്ങാം.

ശെരി.

ഞാൻ വേഗം കുളിച്ചു റെഡിയായി, ടീഷർട്ടും ജീൻസുമിട്ടു. ഫ്ലാറ്റിൽ ചെടികൾ ഒക്കെ നനച്ചു, പൂക്കൾ ഒന്നും അല്ല കേട്ടോ. ഫ്രഷ് കറിവേപ്പിലയും പുതീനയും ഞാനിവിടെ വളർത്തുന്നുണ്ട്. അതാണ്.

സമയം ആയി, ഞാനെന്റെ ബൈക്കുമെടുത്തിറങ്ങി. ഹെയ്പെർമാർകെറ്റിൽ എത്തിയപ്പോൾ ഋതുവും അമ്മയും ഷോപ്പിംഗ് തുടങ്ങിയിരിന്നു, ഞാൻ ഹച്ചിൻറെ പരസ്യത്തിലെ പട്ടിയെപോലെ അവരുടെ പിറകെ നടന്നു, എനിക്കും വേണ്ട ഐറ്റംസ് ഷോപ്പിംഗ് ബാസ്കറ്റിലേക്കിട്ടു. ഒപ്പം പിറകിൽ ഞാനുണ്ടെന്നു മെസ്സേജ് അയച്ചിട്ടു.

Leave a Reply

Your email address will not be published. Required fields are marked *