🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ആദിയേട്ടാ അവൾക്ക് സാരിയാണോ എടുക്കുന്നേ..സാരി സെക്ഷനിലേക്ക് പോവുന്ന അവനോട് ആരതിസംശയമെന്നോണം ചോദിച്ചു…
ആദ്യം ആരതിക്കെടുക്കാം…
ഇങ്ങേരെന്താ ചേച്ചിക്ക് ഡ്രസ്സ് എടുക്കാനാണോ വന്നേ അച്ചു ആരതിയുടെ കാതിൽ പറഞ്ഞു…
ഒന്ന് ചുമ്മാ ഇരിയെടി..ആരതി അച്ചുവിന് താക്കീത് നൽകി…
എനിക്കെന്തിനാ ഇപ്പോൾ..
ചുമ്മാ ഇരിക്കട്ടെടോ..
ആരതി ഒരു സാരി സെലക്ട് ചെയ്തിട്ട് തൃപ്തി വരാത്ത പോലെ ആദി സിംപിളായ ഒരു പട്ട് സാരിയെടുത്ത്ആരതിക്ക് നേരെ കാണിച്ചു..നാളെ ഇതുടുത്താൽ മതീട്ടോ..അവൾ തലയാട്ടി..
ഇങ്ങേർക്കാണോ സെലക്ട് ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞേ..വേണ്ട പെട്ടവർക്ക് സെലക്ട് ചെയ്തപ്പോൾകണ്ടോ എന്താ ഭംഗി..അച്ചു പതുക്കെ പറയാനാണ് ഉദ്ദേശിച്ചതെങ്കിലും ശബ്ദം ഇത്തിരി ഉറക്കെയായി..ആദി ഒന്ന്പുഞ്ചിരിച്ചു..ആരതി അങ്ങ് ചമ്മി പോയി..
ഓ ഈ പെണ്ണിനെ ഏത് നേരത്താണാവോ കൊണ്ട് വരാൻ തോന്നീത് അവൾ മനസ്സിൽ പറഞ്ഞു…
ആദിയേട്ടാ.., അല്ലേങ്കിൽ ഞാൻ വരണോ…കാറിലിരിക്കുമ്പോഴാണ് ആരതി അത് ചോദിച്ചത്..
അതെന്താ ഇപ്പോൾ ഒരു സംശയം..
അല്ല നിങ്ങളൊക്കെ വല്യ ആൾക്കാരല്ലേ സാന്ദ്രക്കും അമ്മക്കുമൊക്കെ ഞങ്ങളെ ഇഷ്ടാവോ..
തന്നെ ആർക്കാടോ ഇഷ്ടാവാത്തെ..മിററിലൂടെ ഒരു കുസൃതി ചിരി സമ്മാനിച്ച് ആദി പറഞ്ഞു..അച്ചുഅവർക്കിടയിൽ കട്ടുറുമ്പ് ആവേണ്ടെന്ന് കരുതി പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധ കേദ്രീകരിച്ചു..
പിന്നെ എന്റെ അമ്മ ഒരു പാവാ..സാന്ദ്രക്ക് പ്രായത്തിന്റേതായ കുറച്ച് വാശിയൊക്കെയുണ്ട്..എനിക്ക്ആകെയുള്ള കുഞ്ഞനിയത്തിയല്ലേ കൊഞ്ചിച്ച് കുറച്ച് വഷളായി..എന്നാലും അവൾക്കും തന്നെ ഇഷ്ടാവുംഎനിക്കുറപ്പുണ്ട്..അല്ലേൽ തന്നെ നമുക്ക് ഇഷ്ടപെടുത്താന്നേ.. അതിന്റെ മുന്നോടിയായി കണ്ടാൽ മതി എന്റെബർത്ത് ഡേ..അതാ തന്നോട് എന്തായാലും വരാൻ പറഞ്ഞേ..
അവന്റെ വാക്കുകളിൽ അവൾ പുതിയ അർത്ഥങ്ങൾ കണ്ടെത്തുകയായിരുന്നു..അതവൾക്ക് കൂടുതൽപ്രതീക്ഷകൾ നൽകി..
പിന്നെ തനിക്ക് ഡ്രസ്സ് എടുക്കാൻ എന്ന് പറഞ്ഞാൽ താൻ വരില്ലല്ലോ അതാ സാന്ദ്രക്ക് എന്ന് പറഞ്ഞത്..തനിക്ക്കോടി എടുക്കുന്നത് വല്യ ഇഷ്ടമാണെന്ന് പറഞ്ഞില്ലേ.. അപ്പൊ എന്റെ ബർത്ത് ഡേ ക്കും തനിക്കൊന്ന്എടുക്കണംന്ന് തോന്നി..ഞാൻ തനിയെ പോയെടുത്താൽ ആരതിക്ക് ചിലപ്പോൾ ഇഷ്ടമായില്ലെങ്കിലോ..അവൻഅങ്ങിനെ കുറേ അവളോടിങ്ങനെ സംസാരിച്ചു കൊണ്ടിരുന്നു..ആദ്യമായാണ് അവൻ ഇത്ര മാത്രംവാചാലമാവുന്നതെന്ന് അവൾക്ക് തോന്നി..
അപ്പോൾ സാന്ദ്ര വീട്ടിൽ ഉണ്ടോ…
ഏയ്..ഞാൻ അത്രയും വല്യ കള്ളം പറയോ അവൻ ഉറക്കെ ചിരിച്ചു.. കൂടെ അവളും..
ചേട്ടാ…, അവരുടെ സംസാരത്തെ മുറിച്ചുകൊണ്ട് അച്ചു വിളിച്ചു…
എന്താ അച്ചു…
അതേ ഞങ്ങളുടെ കല്ല്യാണം ഉണ്ടാവൂട്ടോ ആറു മാസത്തിനിടയിൽ..
ആരുടെ..
എന്റേം അരുണേട്ടന്റേം..ഒപ്പം ആരത്യാച്ചീടേം നടത്തണംന്നാ അച്ഛൻ പറഞ്ഞേ..
ഇവൾ ചുമ്മാ പറയുന്നതാ ആദിയേട്ടാ..എന്റെ ഇപ്പോഴൊന്നും ഇല്ല..ആരതി ഇടയിൽ കയറി പറഞ്ഞു…
പിന്നെ അച്ഛനുമമ്മേം നിർബന്ധിച്ചാലോ..എന്ത് ചെയ്യും..ചേച്ചി സമ്മതിക്കേണ്ടി വരും..
പെട്ടെന്ന് ബ്രേക്ക് പിടിച്ച് കാർ ഒതുക്കി നിർത്തിയ ശേഷം ആദി ഇറങ്ങി..ആരതി ഒരു മിനിറ്റ്..അവളെ നോക്കികൊണ്ട് അവൻ പറഞ്ഞു..ആരതി അച്ചുവിനെ ഒന്ന് നോക്കിയ ശേഷം കാറിൽ നിന്നിറങ്ങി..
കുറച്ചുനേരം അവൻ ഒന്നും മിണ്ടാതെ നിന്നു..പിന്നെ അവളുടെ മുഖത്തേക്ക് നോക്കി..”ഇയാളെ..ഇയാളെഞാനങ് കെട്ടിയാലോ..”ശ്വാസം അടക്കി പിടിച്ചുകൊണ്ട് ആദി പറഞ്ഞു ..അവൾ എത്രയോ തവണ കേൾക്കാൻകൊതിച്ച പോലെ ആ വാക്കുകൾ കാതുകളിൽ അലയടിച്ചു..അവൾ വിശ്വാസം വരാത്ത പോലെ ആദിയെനോക്കി..സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു..
അത്.. അത് പിന്നെ പ്രേമമൊന്നുമല്ല അച്ചു അങ്ങനെ പറഞ്ഞപ്പോൾ ഇപ്പോൾ തോന്നിയതാ..താൻആലോചിച്ചിട്ട് പറഞ്ഞാൽ മതി..തനിക്ക് ഇഷ്ടമില്ലെങ്കിൽ നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം..ആദിപറഞ്ഞൊപ്പിച്ചു…
ഉള്ളിൽ നിറഞ്ഞ സന്തോഷം മുഖത്ത് കാണിക്കാതെ അവൾ നിന്നു..പ്രതീക്ഷിക്കാതെ ഇത്രയും സന്തോഷംഒരുമിച്ച് വന്നപ്പോൾ എന്ത് പറയണമെന്ന് അവൾക്ക് അറിയാതെയായി..
