ഭഗവതിയുടെ മുഹബ്ബത്ത് – 4 Like

വന്നപാടെ ആ പെൺകുട്ടി ആദിയുടെ അടുത്തേക്ക് ഓടിവന്നു..ആദിയേട്ടാ എത്ര നാളായി കണ്ടിട്ട്..അവൾആദിക്ക് നേരെ കൈനീട്ടി..ആദി കൈകൊടുത്തുകൊണ്ട് ആരതിയെ ഒന്ന് പാളിനോക്കി എന്നിട്ട് പെട്ടെന്ന്കൈവലിച്ചു…

ഇതാണോ ഏട്ടന്റെ ഫ്രണ്ട്‌സ്..സാന്ദ്ര ചോദിച്ചു..

അതേ..ആദി പറഞ്ഞു..

ഓൾ ആർ വെൽക്കം..ഏട്ടൻ പറഞ്ഞിരുന്നു വരുമെന്ന്..അവൾ പറഞ്ഞു..

പിന്നെ ഏട്ടാ ഈ ഷർട്ട്‌ അങ്ങ് മാറ്റിയേക്കൂ..ഞാനല്ലേ ഏട്ടന്റെ എല്ലാ ബർത്ത് ഡേ ക്കും ഡ്രസ്സ്‌ എടുക്കാറ് അതിന്ഈ വർഷവും മാറ്റം വേണ്ട..

ഇത് മാറ്റണോ മോളെ..ഭംഗിയുണ്ടല്ലോ..

എന്റേട്ടൻ എന്തിട്ടാലും സുന്ദരനല്ലേ..പക്ഷേ ഇത് മാറ്റണം ഞാൻ ഇത്ര പാട് പെട്ട് ഇന്ന് തന്നെ പോയതല്ലേ.. വേഗംപോയിക്കേ..അവൾ ആദിയെ കൈ കൊണ്ട് മെല്ലെ ഉന്തി..

ആദി അതും വാങ്ങി റൂമിലേക്ക് പോവാൻ ഒരുങ്ങി..പിന്നെ ഏട്ടാ ഇത് രേവതിയുടെസെലെക്ഷനാട്ടോ..എന്റെയല്ല..സാന്ദ്ര അത് വിളിച്ച് പറയുമ്പോൾ ആദിയുടെ മനസ്സിൽ വീണ്ടും ഒരുഇടിവെട്ടി..അവൻ തിരിഞ്ഞുനോക്കുമ്പോൾ ആരതി വേറെയെങ്ങോട്ടോ നോക്കിയിരിക്കുകയാണ്.. രണ്ടുംകൽപ്പിച്ച് അവൻ റൂമിലേക്ക് പോയി..

ഞാൻ പറഞ്ഞില്ലേ നേരത്തെ.. ഇതാണ് രേവതി..രാധ അവളെ അവർക്ക് മുൻപിൽ പരിചയപ്പെടുത്തി..അത്കേട്ടതും ആരതിക്ക് അവളോട് എന്തെന്നില്ലാത്ത അസൂയ തോന്നി..അച്ചുവിന്റെ മുഖവും ഒന്ന് മങ്ങി..

സാന്ദ്ര അവരുടെ വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു..വേഷത്തിൽ കണ്ട പൊങ്ങച്ചമൊന്നും സംസാരത്തിൽകണ്ടില്ല.. അവളുടെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു..പെട്ടന്ന് തന്നെ അവരെല്ലാംകൂട്ടുകാരെപോലെയായി..

കുറച്ചു കഴിഞ്ഞപ്പോൾ ആദി പുറത്തേക്ക് വന്നു..പൊന്മാൻനീല ഷർട്ട്‌ രേവതിയുടെ ഡ്രസിന്മാച്ചായിരുന്നു…ഹായ് എന്റേട്ടൻ ഒന്നൂടെ സുന്ദരനായെ..സാന്ദ്ര ഓടി ചെന്ന് പറഞ്ഞു..അമ്പടി വെറുതെയല്ല നീഈ കളർ തന്നെ എടുത്തേ..എനിക്കപ്പോൾ കണ്ടപ്പോൾ മനസിലായില്ല.. ഇപ്പോഴല്ലേ അറിയുന്നേ സാന്ദ്രചിരിച്ചുകൊണ്ട് രേവതിക്ക് നേരെ നോക്കി..അവൾ നാണത്താൽ ചിരിച്ചു..അപ്പോൾ രാധയടക്കം എല്ലാവരുംചിരിച്ചു..ആരതി മാത്രം മുഖം വീർപ്പിച്ച് നിന്നു..ആദി ഇടക്ക് ഞാനൊന്നും അറിഞ്ഞില്ല എന്ന നിസ്സഹായതയോടെഅവളെ നോക്കി..

ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ രേവതി അവനടുത്ത് ഇരിക്കാൻ വരുന്നത് കണ്ട് അവൻ ഫോൺവന്നതുപോലെ പോയി..പിന്നെ വന്ന് ആരതിയുടെ അടുത്തിരുന്നു..അപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു..എങ്കിലുംരേവതി ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു…ആദി ചിലതിനൊക്കെ മറുപടി കൊടുത്തുകൊണ്ടിരുന്നു..

സാന്ദ്രയും രേവതിയും അവരെ വീടൊക്കെ കൊണ്ട് പോയി കാണിച്ചു കൊടുത്തു…മുകളിലേക്ക് സ്റ്റെപ്കയറിയതും ആദിയും അവരോടൊപ്പം കയറി മേലെ എത്താറായതും ആദി ആരതിയുടെ കൈകളിൽകൈകോർത്തു..അവൾ പെട്ടെന്ന് ഷോക്കേറ്റപോലെയായി..അവൾ അവനെ നോക്കിയതും ആദി കണ്ണുകൾ അടച്ചുകൊണ്ട് ചിരിച്ചു..അവൾ പിടിത്തം വിടീക്കാൻ ശ്രമിക്കും തോറും അവൻ ആ പിടിത്തം മുറുക്കികൊണ്ടിരുന്നു..അവൾ വല്ലാതെ വിയർക്കാൻ തുടങ്ങി..അച്ചു പുറകിലേക്കൊന്ന് നോക്കിയതും അവൻ കൈകൾവിട്ടു.. ആരതി ശ്വാസം വീണ്ടും കിട്ടിയ പോലെ മുകളിലേക്ക് ഓടി കയറി..ആദിക്ക് അത് കണ്ടപ്പോൾ ചിരി വന്നു..

ആദിയുടെ റൂമെത്തിയതും “ഇതാ നമ്മുടെ ബെഡ്‌റൂം”ആദി ആരതിയെ നോക്കി കൊണ്ട് പറഞ്ഞു..

എന്താ ഏട്ടാ.. സാന്ദ്ര ചോദിച്ചത് കേട്ട് ആരതിയൊന്ന് ഞെട്ടി..

അല്ല ഇതാ എന്റെ റൂമെന്ന് പറയുവായിരുന്നു…ആരതി ആ റൂമിന് ചുറ്റും

കണ്ണോടിച്ചു..കുറേചിത്രപ്പണികളൊക്കെ ചെയ്ത ഒരു വലിയ റൂം..അതിനോട് ചേർന്ന് ഒരു മുറി അടഞ്ഞു കിടപ്പുണ്ട്..

ഇതെന്താ..ആരതി സാന്ദ്രയെ നോക്കി ചോദിച്ചു..

ഓ അത് ഏട്ടന്റെ ഒഫീഷ്യൽ വർക്കുകൾ ചെയ്യുന്ന റൂമാ..അത് തുറക്കാൻ പറയരുത് ട്ടോ..ഏട്ടൻ ഞങ്ങളെപോലും അങ്ങോട്ട് കയറ്റാറില്ല..സാന്ദ്ര പറഞ്ഞു..

അങ്ങനെ ഒരു നല്ല ദിവസത്തിന്റെ ഓർമ്മയുമായി അവർ പോവാനൊരുങ്ങി..ഇനി എന്നാ നമ്മൾ കാണാ..ഇനിനിങ്ങൾ ഇങ്ങോട്ട് വന്നാലും ഞാനിവിടെ ഉണ്ടാവില്ല..ഇനി ആറ് മാസം കഴിഞ്ഞേ വരൂ..സാന്ദ്ര പറഞ്ഞു..ഇനിഏട്ടന്റെ കല്യാണത്തിന് വരണമെന്നാ എന്റെ ആഗ്രഹം..അവൾ ആദിയെ നോക്കി…അവൻ മെല്ലെ ഒന്ന്പുഞ്ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *