ഭഗവതിയുടെ മുഹബ്ബത്ത് – 4 Like

എന്നാൽ പോവാം അവൻ കാറിനരികിലേക്ക് നടന്നു…ഒപ്പം അവളും..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ചേച്ചി നന്നായി ഒരുങ്ങിക്കോട്ടോ ഇന്ന് ആദ്യമായി ഭാവി അമ്മായിഅമ്മ കാണാൻ പോകുവാ.. സാരിയുടെ ഞൊറിപിടിച്ച് കൊടുക്കുന്നതിനിടയിൽ അച്ചു പറഞ്ഞു..

ഒന്ന് മിണ്ടാതിരിക്ക് പെണ്ണേ.. അല്ലെങ്കിൽ തന്നെ രാവിലെ എണീറ്റപ്പോൾ തന്നെ എന്തെന്നില്ലാത്തവെപ്രാളം..ഒരിക്കലും ആഗ്രഹിക്കാൻ കഴിയാത്തതെന്തോ

മോഹിച്ച പോലെ..ഇതൊന്നും നടക്കില്ലെന്ന് മനസ്സ്പറയുന്ന പോലെ…

ചേച്ചി ഈ നെഗറ്റീവ് ചിന്ത ആദ്യം തന്നെ ഒന്ന് മാറ്റ് എല്ലാം ശരിയാവും..

നീയൊന്ന് ആലോചിച്ച് നോക്ക് അച്ചൂ..ആദ്യം തന്നെയാണെങ്കിലും നമുക്കീ ബന്ധം സ്വപ്നം കാണാൻ പോലുംകഴിയില്ല.. ആ അപകർഷധാ ബോധം കൊണ്ടാണ് ഞാൻ പറയാതിരുന്നതും.. ഇതിപ്പോൾ ഒരു തവണ താലി ചരട്പൊട്ടിക്കേണ്ടി വന്ന പെണ്ണല്ലേ ഞാൻ.. കുറച്ചുദിവസത്തേക്കെങ്കിലും മറ്റൊരാളുടെ കുഞ്ഞിനെ ഉദരത്തിൽചുമക്കേണ്ടി വന്ന പെണ്ണ്..എല്ലാം അറിയാം എനിക്ക് എങ്കിലും വെറുതെ മോഹിച്ചുപോയി..ആകാശത്ത് കാണുന്നഅമ്പിളി മാമനെ നോക്കി നിൽക്കുന്ന കുട്ടിയെ പോലെയാണ് ഞാനിപ്പോൾ.. ഞാനും ആദിയേട്ടനും തമ്മിൽഅത്രയും ദൂരമുണ്ടാവും.. അവളുടെ കണ്ണുകളിൽ നിരാശ നിറഞ്ഞു…

അച്ചു എണീറ്റ് നിന്ന് ആരതിയുടെ രണ്ട് കവിളുകളിലും പിടിച്ചു…എന്റെ ചേച്ചിക്കുട്ടിസുന്ദരിയാണല്ലോ..മനസ്സാണെങ്കിൽ അതിലും സുന്ദരവും അതുകണ്ടിട്ടാവും ആദിയേട്ടൻ മോഹിച്ചത്..

നിനക്കെന്താ അച്ചു നീയങ്ങനെ ഇന്നലെ പറഞ്ഞപ്പോൾ എന്തോ പെട്ടെന്ന് പറഞ്ഞതാവും ആള്..

ഉവ്വ്.. എനിക്ക് തോന്നണില്ല.. പെട്ടന്ന് അങ്ങനൊരു തോന്നലുണ്ടാവോ.. സത്യം പറഞ്ഞാൽ ഞാനൊന്ന്ചൂണ്ടയിട്ട് നോക്കീതാ..ആള് പറയാനൊരു സാഹചര്യം നോക്കി ഇരുന്നതാവും.. ഞാനങ്ങനെ പറഞ്ഞപ്പോൾചേച്ചിയെ നഷ്ടപ്പെടുവോന്ന് പേടിയായി കാണും…

അത് കേട്ട് ആരതി പൊട്ടിച്ചിരിച്ചു..എടീ മണ്ടി ആളുടെ പിന്നാലെ എത്ര സുന്ദരികൾ നടക്കുന്നുണ്ടാവും.. എന്നിട്ടല്ലേ ഈ ഒന്നിനും കൊള്ളാത്ത എന്റെ പിന്നാലെ..കോളേജിൽ പഠിക്കുമ്പോൾ തന്നെ എത്രപെൺപിള്ളേരുടെ ആരാധന പാത്രമായിരുന്നു..

ഉം.. മതി മതി ആദി പുരാണങ്ങൾ നമുക്ക് പോവാം…

ആരതിയും അച്ചുവും പോവാനിറങ്ങി.. പുറത്ത് അനൂപ് നിൽക്കുന്നുണ്ടായിരുന്നു..

എങ്ങോട്ടാ ചേച്ചീം അനിയത്തീം കൂടെ.. അനൂപ് ചോദിച്ചു..

ഞാനിന്നലെ പറഞ്ഞില്ലേ ഏട്ടാ എന്റെ ഫ്രണ്ടിന്റെ ബർത്ത് ഡേ ആണെന്ന്… അച്ചുവാണ് മറുപടി കൊടുത്തത്..

ഗേൾ ഫ്രണ്ടോ അതോ ബോയ് ഫ്രോണ്ടോ ഉടൻ വീണ്ടും ചോദ്യം വന്നു…

ഗേൾ ഫ്രണ്ട്…

അല്ല നിങ്ങൾക്കാരാ അങ്ങനെ കോമൺ ഫ്രണ്ട്.. ഇനി ആദിയുടെ പിറന്നാളെങ്ങാനും ആണോ..

അത് കേട്ട് അച്ചുവും ആരതിയും മുഖത്തോട് മുഖം നോക്കി..

അതേ ആദിയേട്ടന്റെ ബർത്ത് ഡേ തന്നാ എന്തേ..അച്ചു കലിപ്പിൽ ചോദിച്ചു..അതുകേട്ട് ആരതിയുടെ കിളിപോയി..

ഏയ്‌..അതാണെങ്കിൽ നിങ്ങളെന്നോട് പറഞ്ഞേനെ നമ്മള് കട്ട ചങ്കുകളല്ലേ..ഞാൻ വെറുതെചോദിച്ചെന്നേയുള്ളൂ നിങ്ങള് പൊയ്ക്കോ..അനൂപ് പറഞ്ഞു..

അനൂപേട്ടനോട് പറയായിരുന്നൂലെ പാവം..

പിന്നെ ചേച്ചി ഇത്രേം പാവാവല്ലേ..എന്റെ ചേച്ചി ഇത്തരം കാര്യങ്ങളൊന്നും ഏട്ടന്മാരോട് പറയാൻപാടില്ല..അനൂപേട്ടൻ നമ്മളോട് കൂട്ട്

കൂടുന്നെന്നേയുള്ളൂ..ആൾക്ക് നമ്മുടെ കാര്യത്തിൽ നല്ല ശ്രദ്ധയാ..പിന്നെദേഷ്യം വന്നാൽ ഈ സ്നേഹമൊന്നും ഉണ്ടാവില്ല..അച്ചു പറഞ്ഞത് ശരിയാണെന്ന് അപ്പോൾ ആരതിക്കുംതോന്നി..

🌸🌸🌸🌸🌸🌸🌸🌸🌸🌸

ആ വലിയ വീടിന്റെ ഗേറ്റ് കടക്കുമ്പോൾ ആരതിക്ക് എന്തെന്നില്ലാത്ത പരിഭ്രമം തോന്നി..ശ്യാമയും അച്ചുവുംകൂടെയുണ്ടായിരുന്നു..വീടിന് മുൻപിൽ പലതരത്തിലുള്ള പൂക്കളുള്ള വിശാലമായ പൂന്തോട്ടംഉണ്ടായിരുന്നു..അതിന് നടുവിലായി ഒരു ചെറിയ ആമ്പൽ പൊയ്ക..കൊത്തുപണികൾ ചെയ്ത ശില്പങ്ങളുംഅവിടെയിവിടെയായി കണ്ടു..കുടം ഒക്കത്ത് വച്ച് നിൽക്കുന്ന സ്ത്രീയുടെ കുടത്തിൽ നിന്ന്ആമ്പൽകുളത്തിലേക്ക് വെള്ളം കുറേശ്ശേയായി പോയ്‌കൊണ്ടേയിരുന്നു..പല തരം മരങ്ങൾ കൊണ്ടുംപ്രകൃതിയോട് ചേർന്ന് നിൽക്കുന്ന വീട്..

Leave a Reply

Your email address will not be published. Required fields are marked *