മഴയില്‍ കുരുത്ത പ്രണയം

” ആരാ ഇത് ?’ അവള്‍ പെട്ടന്ന് ചോദിച്ചു ..

” രണ്ടാഴ്ച മുന്‍പൊരു റോങ്ങ്നമ്പര്‍ വന്നതാ ..ഞാന്‍ കുറെ പ്രാവശ്യം അവനു വേണ്ട ആളല്ല എന്ന് പറഞ്ഞു കട്ടാക്കി .. പിന്നെ അവന്‍ മെസ്സേജ് അയക്കാന്‍ തുടങ്ങി …ഞാന്‍ മൈന്‍ഡ് ചെയ്തില്ല .. പിന്നെ പിന്നെ ഓരോ തമാശയൊക്കെ പറഞ്ഞു .. ഇപ്പൊ ഡെയിലി മെസ്സേജ് അയക്കും .. ഈ സമയത്ത് ഞാന്‍ ഫ്രീ ആണെന്ന് അവനറിയാം .. പിന്നെ വൈകിട്ടും ..” ജയന്തിയുടെ കണ്ണുകള്‍ തിളങ്ങുന്നത് ട്രീസ കണ്ടു …

” എടി ഇത് പ്രശ്നമാകും കേട്ടോ ..”

” എന്ത് പ്രശ്നം ? “

” അവന്‍ നിന്നെ കണ്ടിട്ടുണ്ടെന്നല്ലേ പറഞ്ഞെ … പിന്നീട് വല്ല പ്രശ്നവും?’

‘ ഹേ .. അവന്‍ കുഴപ്പക്കാരന്‍ ഒന്നുമല്ല .. സംസാരത്തില്‍ നിന്നത് മനസിലാക്കാം .. നീയത് വിട് … “

ജയന്തി സ്പീഡില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങി …ട്രീസ തന്‍റെ മൊബൈല്‍ എടുത്തു തുറന്നതും അപ്പുവിന്‍റെ മെസ്സേജ് കണ്ടു ..

” ഊണ് കഴിച്ചോ ?’ ട്രീസ റിപ്ലെ അയക്കാനായി തുടങ്ങിയെങ്കിലും വേണ്ടാന്നു വെച്ചു..

” തിരക്കാണോ ? “

” സാറേ ..അവിടെയില്ലേ ?’

” ഹലോ .. ‘

‘ കഴിച്ചു ..” ട്രീസ റിപ്ലെ അയച്ചു ..

” ഞാന്‍ കഴിച്ചില്ല ..”

എന്താ ഉണ്ണാന്‍ പോകുന്നില്ലേ ?’ വേണ്ടാന്നു വെച്ചിട്ടും അവള്‍ക്ക് ചോദിക്കാതിരിക്കാനായില്ല ..

” ഹോ ..വിശപ്പില്ല “

” ഹം ..എന്ത് പറ്റി?’

” ഇന്നത്തെ ദിവസം മൊത്തം പോക്കാ … “

” അതെന്നാ ? അമ്മാവന്‍ വഴക്കു പറഞ്ഞോ ?’

” ഹേ …അതല്ല ..ഇന്നാ കൊച്ചു ചതിച്ചു ..അവള്‍ പൂ പറിക്കാന്‍ വന്നില്ല .. അത് കൊണ്ട് മഴേം പെയ്തില്ല ..അങ്ങനെ മൊത്തത്തില്‍ മോശമായൊരു ദിവസം “

” അത് കൊണ്ട് ” ട്രീസക്ക് ചിരി അടക്കാനായില്ല ..

” ഇനി ഞാന്‍ പെയ്തിട്ടേ കഴിക്കുന്നുള്ളൂ ..”
” ഉവ്വ .. മഴ പെയ്തിട്ടെന്‍റെ മോന്‍ ഉണ്ടതുമാ …പോയി വല്ലതും കഴിക്കാന്‍ നോക്ക് ..അഥവാ പെയ്താലും അങ്ങനെയൊന്നും നടക്കാനും പോകുന്നില്ല “

‘ അയ്യോ ..അങ്ങനെയൊന്നും അറ്റകൈക്ക് പറയരുതേ …,ഒരു ഇടി എങ്കിലും കിട്ടിയാ മതിയാരുന്നു ..”

” ങാ ..ഇങ്ങോട്ട് വാ ഇടി വേണേല്‍ തരാം “

‘ ഉം ..തരുവോ ..ഞാനിപ്പോ വരട്ടെ ..”

” വാ ..നല്ലയിടി വെച്ച് തരും ഞാന്‍ ..വൃത്തിക്കെട്ടവനെ ,,”

” പഞ്ഞി കൊണ്ടുള്ള ഇടിയാണേ “

” പോടാ ..ഒന്ന് …’

“ആഹാ ..ഇത് നമ്മുടെ അപ്പു തന്നെയല്ലെടി ട്രീസേ …അവന്‍ കൊള്ളാല്ലോ “

പെട്ടന്ന് ചെവിക്ക് അരികില്‍ നിന്ന് ജയയുടെ ശബ്ധമുയര്‍ന്നപ്പോള്‍ ട്രീസ ഞെട്ടി പോയി ..അവള്‍ മൊബൈല്‍ ഓഫ് ചെയ്തു …

” ഹ്മം ..ഞാന്‍ കണ്ടു …ആട്ടെ ..എന്താടി ഈ പഞ്ഞി കൊണ്ടുള്ള ഇടി ..’

ട്രീസയോന്നു മടിച്ചെങ്കിലും ജയന്തിയുടെ നിര്‍ബന്ധത്തില്‍ കഴിഞ്ഞ ദിവസമുണ്ടായത് പറഞ്ഞു .അത് കഴിഞ്ഞു ജെയ്മോനുമായി നടന്ന സംസാരമുള്‍പ്പടെ …

‘ കൊള്ളാലോ അവന്‍ ..മിണ്ടാപൂച്ച കലമുടക്കുമെന്നു പറയുന്നത് ശെരിയാ അല്ലെ ..നീയും അവനും …രണ്ടുപേരും മിണ്ടാപ്പൂച്ചയാ … കണ്ടാല്‍ മാന്യര്‍ .. എന്നിട്ടോ “

” പോടീ ജയേ ..ഞാന്‍ അങ്ങനെയൊന്നും ..ശ്ശെ ..” ട്രീസക്കെന്താ പറയേണ്ടതെന്ന് അറിയില്ല ..

‘ ഹ്മം .സാരമില്ലടി …എത്ര നാളായി നീ അടക്കി പിടിച്ചു നടക്കുന്നു ..അവനാകുമ്പോ വിശ്വസിക്കാം … നല്ല പയ്യനാ ..”

‘ നീയെന്നാ ഈ പറയുന്നേ ജയേ ..”

‘ അല്ല ..കാര്യങ്ങളൊക്കെ ഏതാണ്ട് റെഡിയായാല്‍ പറഞ്ഞേരെ …നിന്‍റെ പുറകിലുള്ള എന്‍റെ വീട് ചുമ്മാ കിടക്കുവാ ..എല്ലാ സൌകര്യോം ഉണ്ടവിടെ “

” പോടീ .ഒന്ന് ..നീ ഉദ്ദേശിക്കുന്നെ പോലെയൊന്നുമല്ല ഇത് ” ട്രീസയുടെ മുഖത്തേക്ക് രകതമിരച്ചു കയറി … അവളുടെ കൈകാലുകളിലേക്ക് ഒരു വിറയല്‍ വന്നു കയറി
‘ പിന്നെ? പരിശുദ്ധ പ്രണയമൊന്നുമല്ലല്ലോ …നിനക്കാണേല്‍ ഭര്‍ത്താവില്ല ..എനിക്കാണേല്‍ ആളുണ്ടായിട്ടും ഒരു കാര്യോമില്ല … രണ്ടു വര്‍ഷം കൂടുമ്പോ അങ്ങേരു വന്നിട്ട് അവിടെമിവിടെം കുറച്ചു FDയുമിടും സ്ഥലോം വാങ്ങിച്ചിടും .. ഇത് വരെയെനിക്കൊരു FD ഇട്ടിട്ടില്ല അങ്ങേരു .. നോക്കിക്കോ ..ഇവനെ ഞാന്‍ കണ്ടു പിടിച്ചാല്‍ ഞാന്‍ എങ്ങനെയേലും ആ വീട്ടില്‍ കൊണ്ട് ചെല്ലും ..”

” നീയെന്നാടി ഈ പറയുന്നേ ?’

” ഒന്നും ഇല്ല ..ജീവിതം ഒന്നേയുള്ളൂ ..നീ ജെയ്മോനെ വളര്‍ത്തി വലുതാക്കിയില്ലേ ? ഇപ്പൊ അവന്‍ തന്നെ നിന്നോട് പറഞ്ഞില്ലേ ..പുനര്‍വിവാഹത്തിനു സമ്മതമാണെന്ന് … “

‘ അത് പോലെയാണോ ഇത് …ഇത് ..”

” കൂടുതല്‍ ആലോചിക്കണ്ട ട്രീസേ …വരുന്നിടത്ത് വെച്ച് കാണാം …”

അന്ന് വൈകുന്നേരം ട്രീസ വീട്ടിലേക്ക് പോകുന്ന വഴി അപ്പുവിനെ നോക്കിയെങ്കിലും ഷോറൂമില്‍ കണ്ടില്ല … കൂടെ ജയന്തിയും ഉണ്ടായിരുന്നു തിരിച്ച്..
പോകുന്ന വഴിയുള്ള ഷോര്‍ട്ട് കട്ടില്‍ എത്തിയപ്പോള്‍ ഒരു ബൈക്ക് ഒപ്പം വന്നു … ഹെല്‍മെറ്റ്‌വെച്ചിരുന്നതിനാല്‍ ജയന്തിക്ക് ആളെ മനസിലായില്ല … ബൈക്കും സ്കൂട്ടറും ഒപ്പമോപ്പം മുന്നോട്ടു നീങ്ങി .. ഇടക്കൊരു വണ്ടി എതിരെ വന്നപ്പോള്‍ ട്രീസ ബ്രേക്ക് പിടിച്ചു .. പിന്നേം മുന്നോട്ടു പോയപ്പോള്‍ ബൈക്ക് പുറകോട്ടു നിന്നു

” അപ്പു ..നീ കേറി പോക്കെ ..ചുമ്മാ ..” ട്രീസ ദേഷ്യപ്പെട്ടപ്പോള്‍ ആണ് അതപ്പു ആണെന്ന് ജയന്തിക്ക് മനസിലായെ

‘ ഡാ ..നിര്‍ത്തിക്കെ നിര്‍ത്തിക്കെ> അവള്‍ കൈ കാണിച്ചു

അപ്പു മുന്നോട്ടു കയറ്റിയോതുക്കി , പുറകില്‍ തന്നെ ട്രീസയും .. അപ്പു ഹെല്‍മെറ്റ്‌ എടുത്തു അവരുടെ അടുത്തേക്ക് വനന്തു ജയന്തി അവനോടായി പറഞ്ഞു

” എന്താടാ മനുഷ്യരെ ഇടിച്ചു കൊന്നേനെ ഇപ്പൊ ..ഞങ്ങളെ ഇടിച്ചിട്ടാല്‍ നിനക്ക് പഞ്ഞിക്കെട്ടു കൊണ്ടാവില്ല ഇടി കിട്ടുന്നെ …”

” എടി ജയേ ” ട്രീസ അവളുടെ തുടയില്‍ പുറകോട്ടു കൈ നീട്ടി നുള്ളി . അപ്പു ട്രീസയെ ഒന്ന് നോക്കി

” നിങ്ങക്ക് പ്രേമിക്കണോങ്കില്‍ എന്നേം കൂടി കുരുതികൊടുത്തിട്ട് വേണോ ?’

” എടി ജയേ ..നീയെന്നാ പറയുന്നേ …മിണ്ടാതിരി ” അപ്പുവപ്പോള്‍ ട്രീസയെ നോക്കി ഒരു ചിരി ചിരിച്ചു …എന്നിട്ടവന്‍ പോക്കറ്റില്‍ നിന്ന് ഒരു മൊബൈല്‍ എടുത്ത് ജയയുടെ നേരെ നീട്ടി

” ജയസാറിന്‍റെ മൊബൈലാ …ഞാന്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഗണേഷ് സാറ് തന്നതാ …ഇപ്പൊ ഇറങ്ങിയാതെ ഉള്ളൂ ഒന്ന് കൊണ്ട് പോയി കൊടുക്കാമോയെന്നു”

ജയയുടെം ട്രീസയുടെം മുഖം വിളറി …

” സോറി അപ്പു … ഞാന്‍ മറന്നു പോയി ..സോറി കേട്ടോ …”

” സോറിയൊന്നും വേണ്ട … ഞാന്‍ ചായ കുടിക്കാനാ ഇറങ്ങിയേ .. എനിക്ക് ചായ മേടിച്ചു തന്നെ പറ്റൂ …’
” അതിനെന്നാ …പക്ഷെ ഈ വഴിയൊന്നും ഷോപ്പില്ലല്ലോഅപ്പു ..നാളെ ആവട്ടെ “

” ഒഴിവാകാന്‍ നോക്കണ്ട … നിങ്ങള് പോകുന്ന വഴിയല്ലാതെ വലത്തേക്ക് പോയാല്‍ ഒരു കോഫീ ഹൌസുണ്ട്”

” എന്നാ വാ ..ട്രീസേ വണ്ടിയെടുക്കടി “

” എടി ..” ട്രീസയോന്നു പരുങ്ങി

Leave a Reply

Your email address will not be published. Required fields are marked *