മഴയില്‍ കുരുത്ത പ്രണയം 1

‘ സാറെ …ഇത് അപ്പുവാണ് … സിം ആക്ടിവേറ്റ് ആയോ എന്നറിയാന്‍ മെസ്സേജ് ചെയ്തതാണ് ..”

” ആയി അപ്പു …താങ്ക്സ് “

” ശെരി സാറേ .. ശുഭ രാത്രി “

“ഹ്മം ..good night”

””””””””””””””””””’

പിറ്റേന്ന് ട്രീസ കൈനറ്റിക് കൊണ്ടാണ് ഓഫീസിലേക്ക് പോയത് ..അവള്‍ ഷോപ്പിംഗ്‌ ആര്‍ക്കേഡിന്‍റെ അണ്ടര്‍ഗ്രൌണ്ടിലെ പാര്‍ക്കിങ്ങില്‍ വണ്ടി കൊണ്ട് പോയി വെച്ചപ്പോള്‍ അതിനടുത്തായി ഒരു R15 കൊണ്ട് വന്നു നിര്‍ത്തി , എന്നിട്ട് ഹെല്‍മറ്റ് ഊരിയവളെ നോക്കി ചിരിച്ചു

” ഗുഡ് മോര്‍ണിംഗ് സാറേ .. നെറ്റ് എല്ലാം ശെരിയായില്ലേ?’

” ആ ..അപ്പുവായിരുന്നോ … നെറ്റ് കിട്ടുന്നുണ്ട് …”

” എങ്കില്‍ ശെരി സാറേ ..എന്തെങ്കിലും ആവശ്യമുണ്ടേല്‍ വിളിച്ചാല്‍ മതി കേട്ടോ ..ചാര്‍ജ് ചെയ്യണെങ്കിലോ മറ്റോ “

” ആയിക്കോട്ടെ “

‘ എങ്കില്‍ ശെരി സാറെ .”

””””””””””””””””’

ഒരു മാസം പെട്ടന്ന് കടന്നു പോയി .. ശമ്പളദിവസം വൈകുന്നേരം ജയന്തി ട്രീസയേം കൂട്ടി ഷോപ്പിങ്ങിനിറങ്ങി

‘ നിനക്കൊന്നും മേടിക്കാന്‍ ഇല്ലെടി ട്രീസേ ” ഒരു മാസം കൊണ്ടവര്‍ അടുത്ത കൂട്ടുകാരികളായി.. തമ്മില്‍ എടി പോടീ ബന്ധം വളര്‍ന്നു …അതിനു കാരണമായത് കൈനറ്റിക്കും.. ട്രീസ റെഡിയായി ജയന്തിയുടെ വീട്ടില്‍ ചെന്നവളേയും കൂട്ടിയാണ് ഓഫീസില്‍ പോകാറ്.

‘ എനിക്കൊന്നും വേണ്ടടി . ജെയ്മോന് ഒരു ജീന്‍സും ഷര്‍ട്ടും വാങ്ങണം “

‘ എങ്കില്‍ വാങ്ങ് ..എന്തിനാ മടിച്ചു നിക്കുന്നെ ?’

അതല്ലടി ജയേ..അവന്‍റെ സൈസോന്നും എനിക്കറിയില്ല …അവന്‍ തന്നെ വാങ്ങിക്കോളും … പൈസ കൊടുക്കാം “

” ബെസ്റ്റ് .. എടി ..നമ്മളായിട്ട് വാങ്ങി കൊടുക്കുമ്പോഴാ അതിനൊരു സുഖം .. അളവ് പാകമല്ലെങ്കില്‍ അവന്‍ മാറ്റി വാങ്ങിക്കൊള്ളും …’
ജയന്തിയവളെയും കൂട്ടി ജെന്റ്സ് വിഭാഗത്തിലേക്ക് കയറി .

‘ ജയേ … അവന്‍റെ ലാപ്ടോപ്പ് ഒത്തിരി പഴയതാ … നന്നാക്കി നന്നാക്കി മടുത്തു .. പുതിയതോരെണ്ണത്തിനു എത്രയാവും ?’ തുണി നോക്കുന്നതിനിടെ ട്രീസ ചോദിച്ചു’

” അത് നമുക്ക് നോക്കാം ..അപ്പൂന്‍റെ അടുത്ത് ചോദിച്ചാല്‍ മതിയല്ലോ .. നിനക്കിത് നേരത്തെ പറയാന്‍ മേലായിരുന്നോ ? ങാ !! സാരമില്ല ..ഒന്നൂടി അങ്ങോട്ട്‌ പോണോന്നല്ലേ ഉള്ളൂ ..”

‘ അത് അടുത്ത പ്രാവശ്യം വാങ്ങാം ജയേ ..ഞാന്‍ എത്രയാകൂന്നു ചോദിച്ചതെ ഉള്ളൂ “

‘ എടി വങ്ങുമ്പോള്‍ ഇന്ന് തന്നെ വാങ്ങ്..വേറെയാര്‍ക്കും ഒന്നും വാങ്ങി കൊടുക്കാനില്ലല്ലോ ..അപ്പൊ ഇന്ന് തന്നെ കൊടുക്കണം ..ഞാനാദ്യ ശമ്പളം കിട്ടിയപ്പോള്‍ എന്‍റെ വീട്ടുകാര്‍ക്കും ചേട്ടന്‍റെ വീട്ടുകാര്‍ക്കും ഒക്കെ ഓരോന്ന് വാങ്ങി കൊടുത്തു മുടിഞ്ഞു ..നിനക്കാകെ കൊടുക്കാനും വാങ്ങാനും ഒരാളല്ലേ ഉള്ളൂ .”

ടെക്സ്റയില്‍സില്‍ നിന്നവര്‍ പിന്നെയും ഓഫീസ്‌ ബില്‍ഡിങ്ങിലെക്ക് പോയി

‘ അപ്പൂ… ഒരു ലാപ്‌ വേണം .. ഇവളുടെ മോന് വേണ്ടിയാ ?’

” ഏതാ സാറേ വേണ്ടത് ? വിന്‍ഡോസ് 10. 4gb റാം ” അപ്പു ഓരോരോ വിവരങ്ങള്‍ നിരത്തി

” എന്‍റെ പൊന്നപ്പു ..ഇതൊന്നും ഞങ്ങള്‍ക്കറിയില്ല … നീയൊരെണ്ണം എടുത്തു താ .. “

‘ മോന്‍റെ ഇഷ്ടം കൂടി നോക്കണ്ടേ ..മോനെ വിളിച്ചു താ ..ഞാന്‍ സംസാരിക്കാം സാറേ “

ട്രീസ ഉടനെ ബാഗ്‌ തുറന്നു ഫോണെടുത്തു ..ജയന്തിയവളെ തടഞ്ഞു ..

” എടി ..ഇതൊക്കെ കൊടുക്കുമ്പോ ഒരു സര്‍പ്രൈസ് ആയി കൊടുക്കണം …അപ്പൂ ..ഇതവന് ഇഷ്ടപ്പെട്ടില്ലേല്‍ നാളെ മാറ്റി വാങ്ങത്തില്ലേ?’

” കുഴപ്പമില്ല ..പക്ഷെ അങ്കിളിനോടോന്നു ചോദിക്കട്ടെ സാറേ ..ഇപ്പൊ വരാം ” അപ്പു ഷോറൂമിന്‍റെ അകത്തെ മുറിയിലേക്ക് കയറി പോയി ..

ട്രീസ ഷോറൂം ആകെയൊന്നു നോക്കി .. രണ്ടു സ്റാഫ് വേറെയുണ്ട് .. അവര്‍ ഓരോരോ കസ്റമറുമായി തിരക്കിലാണ് ..അപ്പുവിന്‍റെ അമ്മാവന്‍റെ
കടയാണിതെന്നും അവന്‍ ഒഴിവു സമയത്ത് ഇവിടെ നില്‍ക്കുന്നതാനെന്നും ഇന്നുച്ചക്ക് മൊബൈലിന്‍റെ ഇന്‍സ്റ്റാള്‍മെന്‍റ് അടക്കാന്‍ വന്നപ്പോളാണ് ട്രീസ അറിഞ്ഞത്

‘ കുഴപ്പമില്ല സാറേ .. ഇഷ്ടമായില്ലേല്‍ നാളെ തന്നാല്‍ മതി .. ഇതെടുത്തോ ? നല്ല മോഡല്‍ ആണ് .. ‘ അപ്പു ഒരു ലാപ്പ് എടുത്തു കാണിച്ചു .മറ്റൊന്നുമാലോചിക്കാതെ ട്രീസ അത് മതിയെന്ന് പറയുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *