മഴയില്‍ കുരുത്ത പ്രണയം 1

‘ ഞാന്‍ വന്നിട്ട് പെട്ടന്ന് പൊക്കോളാം ..ഞാന്‍ കാരണമല്ലേ വീണത് ..’

” ഹേ വേണ്ടാ …”

” അതെന്നാ എന്നെ പേടിയാണോ ?’

” ഹ്മം …”

” അതെന്നാ ..”

” നീ വേണ്ടാത്തതൊക്കെ ചെയ്യും .. ഇല്ലാന്ന് പറഞ്ഞിട്ടിന്നലെ …”

” ഇന്നലെ ?’

” ഇന്നലെ …അത് ..ഉമ്മ തന്നില്ലേ ?’

” ഓ ..അതാണോ ….പണ്ട് ഞാന്‍ വീഴുമ്പോള്‍ അമ്മ എനിക്ക് മരുന്ന് വെച്ച് തന്നിട്ട് ഒരുമ്മ തരും ..അതോടെ വേദന ഒക്കെ മാറും ..”

“ഹ ഹ ഹ ….അത് കുഞ്ഞി പിള്ളേര്‍ക്കല്ലേ അപ്പു ..ഞാനെന്താ കൊച്ചു കുട്ടിയാണോ ..ഹ ഹ ‘ ട്രീസക്ക് ചിരി വന്നുപോയി …അവള്‍ തല്കാലത്തേക്ക് വേദന മറന്നു

” ഇന്നലെ കണ്ണടച്ച് വേദനയെടുക്കുന്ന കണ്ടപ്പോള്‍ കൊച്ചു കുട്ടിയെ പോലെ തോന്നി ..അതാ ഉമ്മ തന്നെ …”

” അയ്യടാ …ഹ്മം .ശെരി അത് കുഴപ്പമില്ല ..നീ പൊക്കോ ..നാളെ കാണാം …”

” വേണ്ട …ഞാന്‍ വരുവാ …”

അപ്പോഴേക്കും ജയന്തിയുടെ കോള്‍ വന്നു … എങ്ങനെയുണ്ടെന്നു അറിയാന്‍ .. സംസാരിച്ചതിന്‍റെ കൂട്ടത്തില്‍ ട്രീസ ജയന്തിയോട് അപ്പു വരുന്ന കാര്യം പറഞ്ഞു ..

” എടി നീയവനെ ഒന്ന് വിളിച്ചു പറ ..ഇന്നലെ അവന്‍ മരുന്ന് കൊണ്ട് വന്നു കൊടുത്തത് ജെയ്മോന്‍റെ കയ്യില്ലാ … ഇന്നെങ്ങാനും അപ്പുവിനെ അവന്‍ കണ്ടാല്‍ ..ഒന്നുമില്ലെങ്കിലും ..എനിക്ക് പേടിയാ ജയേ ..നീയൊന്നു വിളിച്ചു പറ “

ജയ കോള്‍ കട്ടാക്കി പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു ..

” എടി അവനൊന്നു കണ്ടിട്ട് പൊക്കോളും .. അവന്‍ ഉച്ചക്കത്തെന് നിനക്കുള്ള ബിരിയാണിക്ക് വെയിറ്റ് ചെയ്യുവാ…സാരമില്ല ..”

” എന്‍റെ ജയേ ..അവനെന്നെ കൊലക്ക് കൊടുക്കും ..നീ പറ .. ഞാനിവിടെ ഇല്ലാന്ന് ..”
‘ നീയിങ്ങനെ പേടിച്ചാലോ… ഒരു കാര്യം ചെയ്യ്‌ … എന്‍റെ വീടില്ലേ ..അങ്ങോട്ട്‌ നടന്നോ … സ്കൂട്ടര്‍ ജെയ്മോന്‍ എടുത്തില്ലെങ്കില്‍ അതില്‍ പൊക്കോ .. അല്ലാതെ എന്നാ ചെയ്യാന്‍ ..കാമുകിയെ കാണാന്‍ കാമുകന് വരാതിരിക്കാന്‍ ആവുമോ ..ഞാന്‍ പറഞ്ഞാലൊന്നും അത് നില്‍ക്കില്ല മോളെ ..” ജയ കോള്‍ കട്ട് ചെയ്തതും ട്രീസ ചാറ്റ് നോക്കി …

” ഞാന്‍ വരും ..ഞാന്‍ വരും ..ഞാന്‍ വരും .’ അവന്‍ ഊന്നി പറഞ്ഞത് കേട്ടപ്പോള്‍ ട്രീസക്ക് ദേഷ്യം വന്നു …

അവള്‍ കതക് തുറന്നു നോക്കി .. മുറ്റത്തു സ്കൂട്ടര്‍ ഇരിപ്പുണ്ട് .. ഒരു കോട്ടന്‍ സാരിയയിരുന്നു അവള്‍ ഉടുത്തിരുന്നത് .. അകത്തു കയറി , മുടിയോന്നു മാടിയൊതുക്കി .റബര്‍ തോട്ടം കഴിഞ്ഞാല്‍ വീടെത്തും , നടക്കവുന്നതയുള്ളൂ എങ്കിലും വേദനയുള്ളതിനാല്‍ അവള്‍ വണ്ടിയെടുത്തു ജയയുടെ വീട്ടിലെത്തി .. … ഒരു വശം പായല്‍ കയറി നശിച്ചു കിടക്കുന്ന വലിയ കുളമാണ് … ട്രീസ പതിയെ സ്കൂട്ടര്‍ പുറകോട്ടു കൊണ്ട് പോയി വെച്ചിട്ട് , പുറകിലെ ഉത്തരത്തിന്‍റെ മുകളില്‍ നിന്ന് താക്കോല്‍ എടുത്തു മുന്‍ വാതില്‍ തുറന്നു … പഴയൊരു വീട് … അവര്‍ നേരത്തെ താമസിച്ചിരുന്നതാണ് ..പുതിയ വീട് വെച്ചപ്പോള്‍ അങ്ങോട്ട്‌ മാറിയെങ്കിലും പഴയ ഫര്‍ണിച്ചരറുകളോ പാത്രങ്ങളോ ഒന്നും തന്നെ കൊണ്ട് പോയിട്ടില്ല ..

ട്രീസ മൊബൈല്‍ ഓഫ്‌ ചെയ്തിട്ട് ആശ്വാസത്തോടെ ഒരു കട്ടിലില്‍ കയറി കിടന്നു .. അപ്പോഴാണ്‌ ജെയ്മോന്‍ എങ്ങാനും വിളിച്ചാലോ എന്നോര്‍ത്തത് .. അവള്‍ പിന്നെയും ഓണ്‍ ചെയ്തതും അപ്പുവിന്‍റെ കോള്‍ വന്നു ..അവളതെടുത്തില്ല ..മൂന്നാല് പ്രാവശ്യം കൂടി അവന്‍റെ കോള്‍ വന്നു .. അത് കഴിഞ്ഞത് നിന്നു..അവള്‍ നെറ്റും ഓണാക്കിയില്ല

കുറച്ചു കഴിഞ്ഞപ്പോള്‍ വീടിന്‍റെ മുന്‍വാതിലില്‍ ഒരു തട്ട് കേട്ടു ട്രീസ ചെന്ന് വാതില്‍ തുറന്നു .. മുന്നില്‍ അപ്പുവിനെ കണ്ടവള്‍ സ്തംഭിച്ചു നിന്നുപോയി..ആ തക്കത്തിന് അവന്‍ അകത്തേക്ക് കയറി ..

” നീയെന്നത്തിനാ ഇങ്ങോട്ട് വന്നെ ? എന്താ നിന്‍റെ ഉദ്ദേശം ?’ ട്രീസ വായില്‍ തോന്നിയ ചീത്തയെല്ലാം അവനോടു വിളിച്ചു പറഞ്ഞു …

അപ്പു അവളുടെ അടുത്തേക്ക് ചെന്നു ..വാതിലടച്ചിട്ട് അതില്‍ ചാരി നില്‍ക്കുവായിരുന്നു ട്രീസ … അവനവളുടെ തലക്കിരുവശവും കൈകള്‍ കുത്തി .അവന്‍റെ കണ്ണുകളിലേക്ക് നോക്കിയ ട്രീസ പകച്ചു

Leave a Reply

Your email address will not be published. Required fields are marked *