മഴയില്‍ കുരുത്ത പ്രണയം 1

വൈകിട്ട് അത്താഴവും പ്രാര്‍ത്ഥനയും കഴിഞ്ഞവള്‍ കിടന്നു … കിടന്നപ്പോഴും അവളുടെ മനസില്‍ ഇന്ന് നടന്നവയായിരുന്നു … അപ്പുവിന്‍റെ കുസൃതിയും , പിന്നെ ജെയ്മോന്‍റെ കളിയാക്കലും … അവനെങ്ങാനും അറിഞ്ഞാലുള്ള അവസ്ഥ … അവന്‍റെ പ്രായത്തിലുള്ള ഒരു പയ്യന്‍ ആണ് തന്നെയീ അവസ്ഥയിലെത്തിച്ചതെന്നു അവനറിഞ്ഞാല്‍?…ജെയ്മോന്‍ എന്താ അങ്ങനെ പറഞ്ഞത് … ഒരു കല്യാണം കൂടി കഴിക്കാനോ ? ഇതേ വരെ അങ്ങനെ ചിന്തിച്ചു കൂടിയില്ല … ആരും പറഞ്ഞുമില്ലതാനും … ജെയ്മോന് വേണ്ടിയാരുന്നു തന്‍റെ ജീവിതം … താനവന് വേണ്ടി തന്‍റെ യൌവ്വനം പാഴാക്കിയോ…ഹേ … എന്തൊക്കെയാ ഈ ചിന്തിക്കുന്നെ …

അവള്‍ മൊബൈല്‍ ഓണാക്കി വാട്സ് അപ്പ് നോക്കി … ഓഫീസിലെ കുറച്ചു മെസ്സേജ് ഉണ്ട് ..പിന്നെ ജയയുടെ ഗുഡ് നൈറ്റ് … അപ്പുവിന്‍റെ ചാറ്റ് അവളെടുത്തു നോക്കി ..

“കണ്ടതെല്ലാം ..’ മെസ്സേജ് വയിച്ഛള്‍ക്ക് എന്തോ പോലെയായി .. എന്താ കണ്ടത് അവന്‍ ..അതിനും മാത്രം ..

ട്രീസ സാരിയഴിച്ചു ബെഡില്‍ മടക്കി വെച്ചു

‘ അതേയ് ..ഞാന്‍ കണ്ടു പിടിച്ചു ..’ മൊബൈലില്‍ അപ്പുവിന്‍റെ മെസ്സേജ് കണ്ടവള്‍ ഇടം വലം നോക്കി ..പിന്നെ അടഞ്ഞു കിടക്കുന്ന ജനാലയിലെക്കും വാതിലിലെക്കും …മെസ്സേജ് നോട്ടിഫിക്കേഷന്‍ ടോണ്‍ ഓഫാക്കി ഇട്ടതിനാല്‍ മെസ്സേജ് വന്നതറിഞ്ഞില്ല

” എന്ത് കണ്ടൂന്ന്?’

“കണ്ടൂന്നല്ല …കണ്ടു പിടിച്ചെന്ന്”

” എന്താ അത് ?’

” അപ്പുറത്തെ അങ്കിളിന്‍റെ മോള്‍ ഇന്ന് രാവിലെ പൂ പറിക്കാന്‍ വന്നായിരുന്നെ .. അവളെയാ ഞാനിന്നു കണി കണ്ടതെന്ന് “

ട്രീസ മൊബൈല്‍ എടുത്തു ഒരു തലയിണ വെച്ച് മാറിടം അമര്‍ത്തിയതില്‍ കിടന്നു …

” അത് കൊണ്ട് …”

” അവളോട്‌ നാളേം പൂ പറിച്ചോളാന്‍ പറഞ്ഞിട്ടുണ്ട് ഞാന്‍ “

‘ ഹയ്യട .. അത് കൊണ്ടൊന്നും കാര്യമില്ല ..”

” നോക്കാല്ലോ … നാളേം മഴ പെയ്താല്‍ മതിയാരുന്നു “

” പോടാ … നിനക്കുറക്കമൊന്നുമില്ലേ?’”

ട്രീസ കാലുകള്‍ മുകളിലേക്ക് പോക്കിയാട്ടി കൊണ്ടിരുന്നു … അവളുടെ കാലിലെ കൊലുസ് മിനുത്തുരുണ്ട കാല്‍വണ്ണയിലെക്കിറങ്ങി … ഓഫീസില്‍ പോയിത്തുടങ്ങി ജയ ഒത്തിരി നിര്‍ബന്ധിച്ചതില്‍ പിന്നെയാണവള്‍ പൂട്ടി വെച്ചിരുന്ന കൊലുസും ഒരു വളയും ഇട്ടത് ..അല്ലെങ്കില്‍ നേരിയ ഒരു മാലയും , കനംകുറഞ്ഞ ഒരു വളയുമായിരുന്നു ആഭരണം ..
” അതേയ് …ആ കൊച്ചിനെന്തു പ്രായമുണ്ട് ?’ ട്രീസ അയച്ചു കഴിഞ്ഞെന്തോ ഓര്‍ത്താ മെസ്സേജ് ഡിലീറ്റ് ചെയ്തു

” അത് രണ്ടില്‍ പഠിക്കുന്ന കൊച്ചാന്നെ ..”

” ഹേ ..ഞാന്‍ ചുമ്മാ ചോദിച്ചതാ ..’

” മം ..ഉറങ്ങാന്‍ ആയില്ലേ സാറെ ..മോന്‍ ഉറങ്ങിയോ ?’

” ഉറങ്ങി … അവന്‍ നേരത്തെ കിടക്കും … വെളുപ്പിനെ എഴുന്നേറ്റു പഠിക്കുന്ന ശീലമാ പണ്ടേ ..”

‘ മോന്‍റെ വണ്ടിയേതാ?’

” അവനു വണ്ടിയില്ല … ഒരെണ്ണം വാങ്ങണം … അവന്‍റെ വണ്ടി കൊണ്ടാ ഞാന്‍ നടക്കുന്നെ ..”

” ഓ .. നാളെ മോനെങ്ങോട്ടെങ്കിലും പോകാനുണ്ടോ ?’

” അറിയില്ല …അവന്‍ കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പോകുന്നുണ്ട് … വേറെയെങ്ങോട്ടുമില്ല ..എന്താ ചോദിച്ചേ ?’

” അല്ല ..വണ്ടി വേണേല്‍ മോന് കൊടുത്തേരെ …ഞാന്‍ എന്തായാലും ആ സമയത്താ …ഞാന്‍ ലിഫ്റ്റ്‌ തന്നേക്കാം ..എനിക്കങ്ങനെ വലിയ ഭാവമൊന്നുമില്ല …”

” ഉവ്വ ഉവ്വ … മനസിലിരുപ്പ് മനസിലായി ..വേണ്ട വേണ്ടാ … “

” എന്ത് മനസിലായി എന്ന് …”

” ഹേ ഒന്നുമില്ല …ഞാന്‍ കിടക്കാന്‍ പോകുവാ … ഗുഡ് നൈറ്റ് ..”

‘ അയ്യോ …ഇത്ര പെട്ടന്നൊ ?’

” പെട്ടന്നൊ ..മണി പത്തരയായി …”

” എങ്കില്‍ ഒകെ… ശുഭ രാത്രി ..നാളെ കാണാം …ഈശ്വരാ മഴ പെയ്യണേ നാളേം ..”

” പെയ്യൂല്ല മോനെ .മോന്‍ കിടന്നുറങ്ങിക്കോ ..”

” ഹ്മം… അടുത്ത മഴക്കാലം വരെ ഓര്‍ക്കാനുള്ളതായി ..’

” എന്ത് ?”

” അല്ല …പഞ്ഞികൊണ്ടുള്ള ഇടിയും ..പിന്നെ ..”

” ഹ്മ്മം …വേണ്ട വേണ്ട ..ബാക്കി കേള്‍ക്കണോന്നില്ല .” ട്രീസ നെറ്റ് ഓഫ് ചെയ്തു …

””””””””””””””””””””””””””””””””””””””””””””’.

പിറ്റേന്ന് മഴയൊന്നും പെയ്തില്ല , ട്രീസ പോകുന്ന വഴി മിററിലൂടെ ആരെയോ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *