മഴയില്‍ കുരുത്ത പ്രണയം

” നീ വാ ..പത്തു മിനുട്ടല്ലേ ഉള്ളൂ ..”

കൊഫെ ഹൗസിന്‍റെ മുകളിലെ നിലയിലേക്കാണ് അപ്പു കയറിയത് .. പത്തു പന്ത്രണ്ടു ടേബിള്‍ ഉണ്ടാവും അവിടെ , വേറെ ചെറിയ ക്യുബിക്കിളും.. മിക്കവാറും ചെയറുകള്‍ കപ്പിള്‍സിനെ കൊണ്ട് നിറഞ്ഞിരുന്നു …

” മൈക്കിള്ചേട്ടാ … എല്ലാം ഫുള്ളാണോ?’

” അപ്പുറത്ത് ഉണ്ടെടാ അപ്പു ..നീ ചെല്ല് ” വേരെയൊരു ഡോര്‍ തുറന്നപ്പോള്‍ കണ്ട വാതിലിലൂടെ അപ്പുറത്തേക്ക് കടന്നപ്പോള്‍ രണ്ടു വശത്തുമായി നാല് മുറികള്‍ ഉണ്ടായിരുന്നു .. അവരവിടെ കയറിയിരുന്നു..

” എന്താടാ വേണ്ടിയേ ?’

” ചായ കോഫീ ആണോ അതോ തണുത്തത് വേണോ സാറെ ?’

” നീ പറ ..നിനക്കല്ലേ ചെലവ് വേണ്ടിയത് “

‘ വല്ലപ്പോഴുമേ ജയസാറിനെയൊക്കെ വധിക്കാന്‍ പറ്റൂ …. മൈക്കിളെട്ടാ എനിക്കൊരു ഫലൂഡയും ചിക്കന്‍ റോളും …നിങ്ങക്കെന്നാ വേണ്ടിയേ സാറേ “

” അത് തന്നെ മതിയെടാ അപ്പൂ”

മൈക്കിള്‍ പോയപ്പോള്‍ ജയന്തിയവനെ വാരി

” സത്യം പറയടാ … ഹാളില്‍ മൊത്തം കപ്പിള്‍സും ലവ്വേര്‍സുമാ ..നീയാരെ കൊണ്ടാ ഇവിടെ വരാറ് “

അപ്പു ട്രീസയെ നോക്കുന്നത് കണ്ടു ജയന്തിയവന്‍റെ നേരെ നോക്കി

” ഇങ്ങോട്ട് നോക്കടാ അപ്പു ..അവളെ നോക്കണ്ട ..അതോ നിങ്ങള് രണ്ടും കൂടിയാണോ ഇവിടെ വരുന്നേ “

” ഡി ജയേ ..ഞാന്‍ പോകുവാട്ടോ ” ട്രീസയെഴുന്നെല്‍ക്കാന്‍ തുടങ്ങി അവളുടെ മുഖം റോസ് കളറായിരുന്നു

” ഛെ …ഒരു തമാശ പറയാനും സമ്മതിക്കില്ലേ ? ഇവിടിരിക്കടി “

” എന്‍റെ സാറേ … എട്ടു മണി കഴിഞ്ഞാല്‍ ഇവിടെ ആളില്ല .. ഇപ്പൊ വന്ന മൈക്കിളെട്ടന്‍ എന്‍റെ വീടിന്‍റെ അടുത്തുള്ളതാ …ഞാന്‍ അങ്ങേരേം കൊണ്ടാ പോകാറ് വൈകിട്ട് ..മാത്രമല്ല …എന്‍റെ അകന്ന ഒരു റിലേറ്റിവിന്‍റെയാ ഈ കോഫീ ഹൌസ് ..ഇവിടെ ആരെയേലും വിളിച്ചോണ്ട് വന്നാല്‍ ഞാന്‍ വീടിനു പുറത്താ …”

” അപ്പൊ ഇന്നു നിന്നെ വീട്ടീന്ന് പുറത്താക്കുമോ ?’

” ഏയ്‌ .. ഇതിപ്പോ നിങ്ങളല്ലേ ?’

” ഞങ്ങക്കെന്നാടാ അപ്പു ഒരു കുറവ് ..സുന്ദരികള്‍ അല്ലെ …പ്രായം ഇത്തിരി കൂടിയെന്നല്ലേ ഉള്ളൂ ..അതും പോട്ടെ ..ഞാന്‍ സുന്ദരി അല്ലെങ്കിലും ഇവള് സുന്ദരി ആണെന്ന് നീ സമ്മതിച്ചല്ലോ …”

” ഡി ജയേ …’ ട്രീസ വീണ്ടുമവളെ നുള്ളി

” ഓ ..ഞാനൊന്നും പറയുന്നില്ലേ ? ഡാ അപ്പു …ഇവിടെയെവിടാ ബാത്രൂം .. കുറെ നേരമായി പിടിച്ചു വെച്ചേക്കുന്നു”
” ഇതിന്‍റെ മൂന്നാമത്തെ റൂം ..എഴുതി വെച്ചിട്ടുണ്ട് ..”

ജയ പുറത്തെക്കിറങ്ങിയപ്പോള്‍ ട്രീസയും അപ്പുവും എന്ത് വേണമെന്നറിയാതെ പരുങ്ങി

‘ അതേയ് … ഇടിയൊക്കെ വേണേല്‍ ഇപ്പൊ കൊടുക്കുവോ മേടിക്കുവോ ചെയ്തോ ..ഞാനൊരു അഞ്ചു മിനുട്ട് എടുക്കും ..”

” ഡി ..പോടീ …” ട്രീസ ചാടിയെഴുന്നേറ്റപ്പോഴേക്കും വീണ്ടും വാതിലടച്ചു ജയ പോയിരുന്നു ..

” നല്ലയാളാ … ഞാന്‍ മെസ്സേജ് അയച്ചത് ജയസാറിന്‍റെ അടുത്ത് പറഞ്ഞല്ലേ ..”

” അയ്യോ അപ്പു ..ഞാന്‍ പറഞ്ഞതല്ല …അവള്‍ നോക്കിയത് ഞാന്‍ കണ്ടില്ല ..”

” ഹ്മം ..കുഴപ്പമില്ല ..അത് കൊണ്ടെനിക്ക് ശുപാര്‍ശക്കൊരാളായല്ലോ”

” ശുപാര്‍ശക്കോ”

” ഹ്മ്മം . ഇടിക്കാന്‍ ശുപാര്‍ശ ചെയ്തില്ലേ ഇപ്പൊ “

” അപ്പു ..ഞാന്‍ … ” അപ്പു മേശമേലിരുന്ന ട്രീസയുടെ കൈകളില്‍ ഒന്ന് തൊട്ടു .. അവള്‍ പെട്ടന്ന് കൈ വലിച്ചു

” അല്ല ..ഇടിക്കണോങ്കില്‍ ഇടിച്ചോ കേട്ടോ .” അപ്പു കൈനീട്ടി കൊണ്ട് ചിരിച്ചു ..

‘ ഛെ ..പോടാ ” ട്രീസ കൈ ചുരുട്ടിയവന്‍റെ കൈത്തലത്തില്‍ ഇടിച്ചു .. അപ്പുവവളുടെ കൈകള്‍ കോര്‍ത്ത്‌ പിടിച്ചു .. ട്രീസ കൈ വലിച്ചെടുക്കാന്‍ തുടങ്ങിയെങ്കിലും അവന്‍ വിട്ടില്ല അവളുടെ ഉരുണ്ട കൈത്തണ്ടയില്‍ അവന്‍റെ കൈകള്‍ ഓടിയപ്പോള്‍ ട്രീസയുടെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു ..അവള്‍ കൈ വിടുവിക്കാന്‍ നോക്കുന്നതിനസരിച്ചു അവന്‍ മുറുക്കി ..ട്രീസ ഇടയ്ക്കിടെ വാതിലിലെക്കും നോക്കുന്നുണ്ട്…പെട്ടന്ന് വാതിലില്‍ മുട്ട് കേട്ടു..

” വേറെന്തെങ്കിലും വേണോടാ അപ്പു .. ഇത് ആരാ ?’

” ഇത് നമ്മുടെ കടയുടെ അടുത്തുള്ള ഇന്‍കംടാക്സില്‍ വര്‍ക്ക് ചെയ്യുന്ന സാറന്മാരാ .. ജയ സാറിന്‍റെ മൊബൈല്‍ മറന്നു വെച്ചു …അത് കൊണ്ട് വന്നു കൊടുത്തതിന്‍റെ ചിലവാ “

” അഹ .. എന്നും മറന്നു വെക്കുവായിരുന്നേല്‍ …ആ എടാ …ഞാനിന്നു അല്‍പം നേരത്തെ പോകും ..നാളെ കാണാം ..”

മൈക്കിള്‍ പോയതും ജയന്തി കയറി വന്നു ..

” നിങ്ങക്ക് സ്വസ്ഥമായി കൊടുക്കല്‍ വാങ്ങല്‍ നടത്താനാ ഞാന്‍ മാറിയെ ..അപ്പോഴേക്കും ആ കിളവന്‍ വന്നല്ലോ …”

വീണ്ടും ജയ തുടങ്ങി …ഇത്തവണ ട്രീസക്ക് വലിയ കുഴപ്പമൊന്നും കണ്ടില്ല ..

‘ ഞാന്‍ ഒന്നൂടി ബാത്‌റൂമില്‍ പോണോ ..അല്ല രണ്ടു പേരുമോന്നും മിണ്ടുന്നില്ല …അതോ മൊബൈല്‍ പ്രേമം മാത്രമേ ഉള്ളോ “

“എടി ജയേ ..നീ വാങ്ങിക്കും കേട്ടോ ” ട്രീസ അവള്‍ക്ക് നേരെ കണ്ണുരുട്ടി

” എന്‍റെ ജയ സാറേ ..ഇത് വെറും വണ്‍വെ പ്രേമമാ ..നമുക്കൊന്നും ഇത് പറഞ്ഞിട്ടില്ലേ “അപ്പു പറഞ്ഞതും ജയ പൊട്ടിച്ചിരിച്ചു
” ഡാ കാ‍ന്താരി ..അപ്പൊ നീ കാണുന്ന പോലെയോന്നുമല്ലല്ലോ ….ഡാ ഇവക്കെ നിന്‍റെ പ്രായത്തില്‍ ഒരു പയ്യനുണ്ട് … നല്ല ബോഡിയാ .അവന്‍റെ കയ്യില്‍ നിന്നൊരെണ്ണം കിട്ടിയാല്‍ ഉണ്ടല്ലോ “

” ഓ …എനിക്കും നല്ല മസിലൊക്കെയുണ്ട് ‘ അപ്പു മസില്‍ പിടിച്ചു കാണിച്ചു ..

” ഓ …കണ്ടാല്‍ മതി ..”ജയ ചിരിച്ചു ..

കഴിച്ചു കഴിഞ്ഞു ജയ എഴുന്നേറ്റു , പുറകെ ട്രീസയും ..ജയ കസേര മുന്നോട്ടു കയറ്റിയിട്ടപ്പോള്‍ അതറിയാതെ എഴുന്നേറ്റ ട്രീസ അപ്പുവിന്‍റെ മേലെക്കാണ് വീണത് …ട്രീസ വീഴാതെ അപ്പുവവളെ വാരിപ്പിടിച്ചു… അവളുടെ നിറഞ്ഞ മാറിടം അവന്‍റെ നെഞ്ചില്‍ അമര്‍ന്നപ്പോള്‍ ട്രീസയവനെ നോക്കി .. അവളടര്‍ന്നു മാറാന്‍ നോക്കിയിട്ടും അപ്പു പിടുത്തം വിട്ടില്ല .. ജയയെ നോക്കികൊണ്ടവള്‍ പിടഞ്ഞു മാറി .. ” വിടപ്പു”

” ആഹ .. കൊള്ളാം ..നീ മനപൂര്‍വ്വം ഇടിച്ചതല്ലേ ട്രീസേ .”

” എടി നിന്നെ ഞാന്‍ ” ട്രീസ ലജ്ജയോടെ അപ്പുവിനെ നോക്കികൊണ്ട്‌ ജയയെ നുള്ളി

” എടി പിശാചേ …എനിക്ക് വേദനിച്ചു കേട്ടോ …ഡാ അപ്പൂ … നീയിവള്‍ക്കൊരു നഖം വെട്ടി വാങ്ങിച്ചു കൊടുക്ക്‌ ..അല്ലേല്‍ പ്രേമിക്കുന്നതിന്‍റെയിടക്ക് ഇവള്‍ നിന്‍റെ പപ്പും തോലും പറിച്ചെടുക്കും “

‘ ശ്ശെ ..ഒന്ന് പോടീ …നാക്കിനു ലൈസന്‍സ് ഇല്ലാതെ ‘ ട്രീസ പെട്ടന്ന് വെളിയിലേക്കിറങ്ങി .. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു പോകുമ്പോള്‍ അവളപ്പുവിനെ നോക്കിയത് പോലുമില്ല

വൈകിട്ട് അല്‍പം താമസിച്ചാണ് ജെയ്മോന്‍ വന്നത് ..അത് കൊണ്ട് തന്നെ അവള്‍ക്കവനെ അധികം നേരിടേണ്ടി വന്നില്ല

” എന്നാമ്മേ മുഖത്തൊരു കള്ള ലക്ഷണം “

” ങേ ..ഒന്നുമില്ല ” ട്രീസ ഭക്ഷണം ഇറക്കാതെ അവനെനോക്കി പരുമ്മി

‘അല്ല … എന്തേലും ഒക്കെ പറയുന്നതായിരുന്നു അമ്മ ആഹാരം കഴിക്കുമ്പോ ..ഇന്ന് സാറിനെ കണ്ടില്ലേ .. ഒരു മൂഡോഫ് പോലെ “

Leave a Reply

Your email address will not be published. Required fields are marked *