മഴയില്‍ കുരുത്ത പ്രണയം 1

ആര്‍ക്കെഡിന്‍റെ പാര്‍ക്കിങ്ങില്‍ വണ്ടി വെച്ചപ്പോള്‍ അടുത്ത് അപ്പുവിന്‍റെ ബൈക്ക് ഇരിക്കുന്നത് കണ്ടു .. അവള്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് അവന്‍റെ കണ്ണാടിയില്‍ നോക്കി മുടി ശെരിയാക്കി , സാരിയും നേരേയാണോ എന്ന് നോക്കി നടന്നു .. പോകുന്ന വഴി ആ സീറ്റില്‍ അരുമയോടെയൊന്നു തഴുകാനും മറന്നില്ല …

സ്റെപ് കയറുമ്പോള്‍ ട്രീസക്ക് അന്ധാളിപ്പായിരുന്നു..
താനെന്താണ്‌ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ പെരുമാറുന്നതെന്ന് അവളോര്‍ത്തു … കണ്ണാടിയിലൂടെ തിരിഞ്ഞു നോക്കുക .. എന്തിനാണ് താനവന്‍റെ സീറ്റില്‍ തൊട്ടത് ? ഹേ … ഇത് ശെരിയാവില്ല ..ഇനിയങ്ങനെയൊന്നും ചിന്തിക്കുകയേ അരുത് .. ട്രീസ ആലോചിച്ചുറപ്പിച്ചു മുന്നോട്ടു നടന്നെങ്കിലും അപ്പുവിന്‍റെ ഷോറൂമിന്‍റെ മുന്നിലെത്തിയപ്പോള്‍ അവള്‍ക്ക് നോക്കാതിരിക്കാനായില്ല …അവള്‍ കണ്ടു അവനെ .. കടും നീല ടിഷര്‍ട്ടും ഇട്ടവന്‍ കാഷില്‍ ഇരുന്നു കസ്റ്റമറുടെ മൊബൈലില്‍ പണിയുന്നത് … ട്രീസ തന്‍റെ സാരിയിലേക്ക് നോക്കി … അതും നീല കളര്‍ ..അവള്‍ മുന്താനിയില്‍ തെരൂപ്പിടിച്ചു നഖം കടിച്ചേന്തോ ആലോചിച്ചു ഓഫീസിലേക്ക് കയറി

അന്ന് ജയന്തി വന്നിട്ടുണ്ടായിരുന്നു .. അല്‍പം തിരക്കുണ്ടായിരുന്നത് കൊണ്ടവര്‍ക്ക് സംസാരിക്കാന്‍ പറ്റിയില്ല … ഇനിയെന്തായാലും അങ്ങനെയൊന്നും ചിന്തിക്കരുതെന്നു ട്രീസ ഉറപ്പിച്ചിരുന്നു ..എന്നാല്‍ ഉച്ചയോടെ ആ തീരുമാനത്തിന് വ്യതിചലനം ഉണ്ടായി …

ഉച്ചക്ക് ഊണും കഴിഞ്ഞു തങ്ങളുടെ സീറ്റിലിരുന്നു അല്‍പം വര്‍ത്തമാനം പറയുന്നത് പതിവാണ് രണ്ടാള്‍ക്കും … അടുതത്തടുത്താണ് ഇരിക്കുന്നതെങ്കിലും ഇടക്ക് വര്‍ത്തമാനം ഉണ്ടെങ്കിലും അല്‍പം സമയം കിട്ടുന്നത് അപ്പൊഴാണല്ലോ ..തലേന്നത്തെ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ജയന്തിയുടെ മൊബൈലില്‍ മെസ്സേജ് വന്നതോടെ അവളതിലെക്കായി… ടോണ്‍ ഓഫ് ചെയ്തു വെച്ചിരുന്നെങ്കിലും ഇടക്കിടെ ജയന്തി മൊബൈല്‍ പരിശോധിക്കുന്നത് ട്രീസ ശ്രദ്ധിച്ചിരുന്നു ..ജയന്തി മെസ്സേജ് വായിച്ചു പുഞ്ചിരിക്കുന്നതും റിപ്ലെ വിടുന്നത് കണ്ട ട്രീസ ആകാംഷയോടെ ചോദിച്ചു

” എന്താടി ജയേ …കെട്ടിയോനു ഡ്യൂട്ടിയില്ലേ ?’

” അങ്ങേരു ഡ്യൂട്ടിയില്ലേലും അങ്ങനെ മെസ്സേജ് ഒന്നും അയക്കാറില്ല …’

‘ അഹ ..ഇതാരാ .. റിലെറ്റീവ് ആണോ ?’

” ഇതോ ?’ ജയന്തി അടുത്തേക്ക് നീങ്ങിയിരുന്നു മൊബൈല്‍ കാണിച്ചു ..അവള്‍ പേരിന്‍റെ സ്ഥാനത്ത് അനോണിമസ് എന്നായിരുന്നു എഴുതിയിരുന്നത് ..

‘ ഞാന്‍ ഇന്നും കണ്ടു … മഞ്ഞ സാരിയല്ലേ … നന്നായിട്ടുണ്ട് കേട്ടോ ..എന്താ ഫിഗര്‍ .. ‘
ട്രീസയുടെ മുഖം മാറി ..

” ആരാ ഇത് ?’ അവള്‍ പെട്ടന്ന് ചോദിച്ചു ..

” രണ്ടാഴ്ച മുന്‍പൊരു റോങ്ങ്നമ്പര്‍ വന്നതാ ..ഞാന്‍ കുറെ പ്രാവശ്യം അവനു വേണ്ട ആളല്ല എന്ന് പറഞ്ഞു കട്ടാക്കി .. പിന്നെ അവന്‍ മെസ്സേജ് അയക്കാന്‍ തുടങ്ങി …ഞാന്‍ മൈന്‍ഡ് ചെയ്തില്ല .. പിന്നെ പിന്നെ ഓരോ തമാശയൊക്കെ പറഞ്ഞു .. ഇപ്പൊ ഡെയിലി മെസ്സേജ് അയക്കും .. ഈ സമയത്ത് ഞാന്‍ ഫ്രീ ആണെന്ന് അവനറിയാം .. പിന്നെ വൈകിട്ടും ..” ജയന്തിയുടെ കണ്ണുകള്‍ തിളങ്ങുന്നത് ട്രീസ കണ്ടു …

” എടി ഇത് പ്രശ്നമാകും കേട്ടോ ..”

” എന്ത് പ്രശ്നം ? “

” അവന്‍ നിന്നെ കണ്ടിട്ടുണ്ടെന്നല്ലേ പറഞ്ഞെ … പിന്നീട് വല്ല പ്രശ്നവും?’

‘ ഹേ .. അവന്‍ കുഴപ്പക്കാരന്‍ ഒന്നുമല്ല .. സംസാരത്തില്‍ നിന്നത് മനസിലാക്കാം .. നീയത് വിട് … “

ജയന്തി സ്പീഡില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങി …ട്രീസ തന്‍റെ മൊബൈല്‍ എടുത്തു തുറന്നതും അപ്പുവിന്‍റെ മെസ്സേജ് കണ്ടു ..

” ഊണ് കഴിച്ചോ ?’ ട്രീസ റിപ്ലെ അയക്കാനായി തുടങ്ങിയെങ്കിലും വേണ്ടാന്നു വെച്ചു..

” തിരക്കാണോ ? “

” സാറേ ..അവിടെയില്ലേ ?’

” ഹലോ .. ‘

‘ കഴിച്ചു ..” ട്രീസ റിപ്ലെ അയച്ചു ..

” ഞാന്‍ കഴിച്ചില്ല ..”

എന്താ ഉണ്ണാന്‍ പോകുന്നില്ലേ ?’ വേണ്ടാന്നു വെച്ചിട്ടും അവള്‍ക്ക് ചോദിക്കാതിരിക്കാനായില്ല ..

” ഹോ ..വിശപ്പില്ല “

Leave a Reply

Your email address will not be published. Required fields are marked *