മാഡം – 1

ഇനിയിപ്പോ ആ സെലിനു എന്താണാവോ വേണ്ടത്

 

സത്യം പറഞ്ഞാൽ മാഡം എന്നോടുള്ള പെരുമാറ്റം അത്ര വലിയ പ്രശ്നം ഒന്നുമില്ല, മാഡം ഒരു പാവമായിട്ടാണ് എനിക്ക് തോന്നിയത്.. ചിലപ്പോൾ ഞങ്ങൾ തമ്മിലുള്ള ശാരീരിക ബന്ധം ഒക്കെ ഉള്ളത് കൊണ്ട് ആയിരിക്കും എന്നോട് ഈ സ്നേഹം ഒക്കെ.. കൂടാതെ മാഡത്തിന്റെ എല്ലാ കാര്യം ഞാൻ ചെയ്തും കൊടുക്കുന്നുണ്ടല്ലോ

 

അങ്ങനെ ഞങ്ങൾ ഓഫീസിലെത്തി , അന്ന് ഞായറാഴ്ച ആയതുകൊണ്ട് തന്നെ ഓഫീസ് തുറന്നിട്ടുണ്ടായിരുന്നില്ല..

 

ബാഗുകൾ ഒക്കെ ഓഫീസിലെ മുറിയിൽ വച്ചേക്കുവാൻ പറഞ്ഞു എന്റെ കയ്യിൽ സ്പെയർ കീ തന്നു മാഡം ഹോട്ടലിലേക്ക് പോയി..

 

ഞാൻ ഓഫീസ് തുറന്നു ബാഗുകൾ ഒക്കെ മുറിയിൽ വെച്ചു

 

എല്ലാം ഈ മുറിയിൽ നിന്നാണല്ലോ തുടങ്ങിയത് എന്നൊക്കെ ഞാൻ ആലോചിച്ചുകൊണ്ട് അങ്ങനെ നിന്നു

 

ഷിനചേച്ചി ഇല്ലായിരുന്നെങ്കിൽ എനിക്ക് ഈ അവസരം ഒക്കെ മുതലെടുക്കാമായിരുന്നു എന്നൊക്കെ ഞാൻ ആലോചിച്ചു

 

അങ്ങനെ ഞാൻ ചെന്ന് ഒരു കസേരയിൽ മൊബൈൽ നോക്കി ഇരുന്നു

 

10 15 മിനിറ്റ് കഴിഞ്ഞപ്പോൾ മാഡത്തിന്റെ കോൾ വന്നു, ഒരു രണ്ടോ മൂന്നോ ഗ്ലാസ് ചായ വച്ചേക്കുവാൻ പറഞ്ഞു

 

 

ഷീന ചേച്ചി ആയിരിക്കുമോ മാഡത്തിന്റെ കൂടെ എന്നോർത്ത് ചെറിയ ടെൻഷനൊക്കെ അടിച്ചു നിൽക്കുമ്പോഴാണ് മാഡത്തിന്റെ

കൂടെ ലിജ ചേച്ചി വരുന്നത്

അപ്പോൾ ചെറിയ ഒരു ആശ്വാസമായി

 

ചേച്ചി : നീ ഇപ്പോ നല്ല ഒരു കുടുംബിനി ആയാലോ ( എന്ന് പറഞ്ഞപ്പോൾ മാഡവും ചേച്ചിയും ചിരിച്ചു )

 

മാഡം : ഇപ്പോ ചെക്കൻ പറയാതെ കുറെ കാര്യങ്ങൾ കണ്ടും അറിഞ്ഞു ഒക്കെ

ചെയ്യാൻ തുടങ്ങിയിട്ടുണ്ട്

 

ചേച്ചി : മാഡത്തിന്റെ മുഖത്തെ സന്തോഷം കണ്ടാൽ അറിയാം എല്ലാം കണ്ടുമറിഞ്ഞും ഇവൻ ചെയ്യുന്നുണ്ടെന്ന് ( ഒരു ആക്കിയ ചിരിയിലാണ് ചേച്ചിയത് പറഞ്ഞത്)

 

അതും പറഞ്ഞ് മാഡം ചിരിച്ചുകൊണ്ട് ഫ്രഷ് ആവാൻ മുറിയിലേക്ക് പോയി.

 

ചേച്ചി എന്നോട് : എന്താടാ മാഡത്തിന് നല്ലോണം ബോധിച്ചിട്ടുണ്ടല്ലോ

 

മാഡം : ബോധിക്കാതിരിക്കില്ലല്ലോ, ആ വീട്ടിലെ സകല പണിയും ഇപ്പോൾ ഞാൻ ചെയ്യുന്നത്

 

ചേച്ചി : അതെനിക്ക് മനസ്സിലായി, വേറെ എന്തെങ്കിലും നടക്കുന്നുണ്ടോ??( പിന്നെയും ചേച്ചി ആക്കിക്കൊണ്ട് എന്നോട് ചോദിച്ചു )

 

ഞാൻ : അങ്ങനെ ചോദിച്ച അതാണല്ലോ ഇതിന്റെയൊക്കെ അടിസ്ഥാനമായ ഒരു കാര്യം

 

ചേച്ചി : മാഡത്തിന്റെ ഒരു സ്വഭാവം വെച്ച് എല്ലാദിവസവും ഇതുതന്നെയായിരിക്കും അല്ലേ

 

ഞാൻ : ഇല്ല ചേച്ചി ഒരു ഒറ്റ പ്രാവശ്യം ഞങ്ങൾ ചെയ്തിട്ടുള്ളൂ, അതിനുമുമ്പ് ഷീന ചേച്ചി ഉള്ളപ്പോൾ നടന്ന സംഭവങ്ങൾ ഒക്കെയാണ്, അതിനാ പിന്നെ സെക്സ് എന്ന് പറയാൻ പറ്റില്ലല്ലോ

 

ചേച്ചി : അവൾ അങ്ങനെ ആണ്, ആ ഒരു കാര്യത്തിൽ എനിക്കും മാഡത്തിനും നിന്റെ കാര്യത്തിൽ നല്ല പേടിയുണ്ട്

 

ഞാൻ : എനിക്കും നല്ല പേടിയുണ്ട് ചേച്ചി, പക്ഷേ അന്ന് ഫ്ലാറ്റിൽ നടന്നത് പോലെയൊക്കെയാണെങ്കിൽ വലിയ കുഴപ്പമില്ല

 

ചേച്ചി : അതിനുമാത്രം സമയമൊന്നും അവൾക്ക് കിട്ടിയില്ലല്ലോ

 

ഞാൻ : അതും ശരിയാണ്, കിട്ടിയ മൂന്നു നാല് മണിക്കൂർ കൊണ്ടുതന്നെ എന്റെ ആണൊത്തും അല്ലെങ്കിൽ ആത്മ അഭിമാനം ഒക്കെ ഇല്ലാതാക്കി കളഞ്ഞു

 

ചേച്ചി : ഓ പിന്നെ നീ വലിയ കഥയും ഒന്നും പറയണ്ട, നീ ഈ പറഞ്ഞ സാധനം ഒകെ ഉള്ളവൻ ആണല്ലോ പെണ്ണുങ്ങളുടെ ഷഡ്ഡി മണക്കാൻ നടക്കുന്നത് (പുച്ഛത്തോടെ )

 

ഞാൻ : (ചമ്മലോടെ ) അത് പിന്നെ ചേച്ചി….. അറിയാതെ പറ്റി പോയതല്ലേ,അത് മാത്രവുമല്ല ഇതുവരെ പരിചയമില്ലാത്ത ഒരാളുടെ അടുത്ത് ആരെങ്കിലും അടിവസ്ത്രം ഒക്കെ കൊടുക്കുമോ? .. മേടം അന്ന് എന്റെ കൈയിലേക്ക് അതൊക്കെ തരുന്നത് കണ്ടപ്പോൾ…… എല്ലാംകൂടി ചിന്തിച്ചപ്പോൾ അങ്ങനെയൊക്കെ

പറ്റിപ്പോയതാണ്

 

 

ചേച്ചി : അത് ശരിയാണ് പരിചയമില്ലാത്ത ഒരാളുടെ അടുത്ത് അങ്ങനെ പെരുമാറില്ല, പക്ഷേ നിന്നോട് അങ്ങനെ പെരുമാറിയിട്ടുണ്ടെങ്കിൽ അതിനൊരു കാരണമുണ്ട്

 

ഞാൻ : എന്ത് കാരണം??

 

ചേച്ചി : എടാ ഒരു കള്ളത്തരം ചെയ്യുമ്പോൾ അത് ഭംഗിയായി ചെയ്യണം, നീ അന്ന് മാഡം ഷീനയുടെ വീട്ടിൽ പോയപ്പോൾ നീ ഈ ഓഫീസിൽ കയറിയില്ലേ?

 

ഞാൻ : അയ്യോ ഇല്ല, അതെന്താ??

 

ചേച്ചി : പിന്നെ മാഡം ബാത്റൂമിൽ മാറിയിട്ട് ബ്രാ എങ്ങനെയാണ് അകത്ത് റൂമിൽ വന്നത്?

 

ഞാൻ : എനിക്കറിയില്ല ചേച്ചി!!

 

ചേച്ചി : നീ അലമാരുടെ പൊക്കത്തിരിക്കുന്ന ആ സാധനം കണ്ടോ?

 

ഞാൻ അങ്ങോട്ട് നോക്കിയപ്പോഴാണ് ഞാൻ അത് ആദ്യമായി ശ്രദ്ധിക്കുന്നത്, അതൊരു സിസിടിവി ക്യാമറയാണ്.

 

സാധാരണ ക്യാമറ ഒക്കെ റൂമിന്റെ മുകളിൽ ഏതെങ്കിലും മൂലയിൽ ആയിരിക്കുമല്ലോ വെക്കുന്നത്, എന്നാൽ ഇത് തിരിക്കാനൊക്കെ പറ്റുന്ന പുതിയ ടൈപ്പ് ക്യാമറയായിരുന്നു .

 

അത് കണ്ടപ്പോൾ തന്നെ എന്റെ പകുതി കാറ്റ് പോയി

 

ഞാൻ : ചേച്ചി… അപ്പോ മാഡം കണ്ടോ?

 

ചേച്ചി : കണ്ടു, ഷീനയും കണ്ടു

 

ഞാൻ : ശ്യേ…

 

ചേച്ചി : ആദ്യം നീ എന്തെങ്കിലും മോഷ്ടിക്കാൻ കേറിയതാണ് എന്നാണ് അവർ വിചാരിച്ചത്, അവര് രണ്ടുപേരും രാത്രി തന്നെ ഓഫീസിൽ വന്ന് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് നോക്കി, പിന്നെ കാര്യമായിട്ട് ഒന്നും ഈ ഓഫീസിൽ നഷ്ടപ്പെടാനും ഇല്ലല്ലോ… ഈ കമ്പ്യൂട്ടർ മാത്രമല്ലേ ഉള്ളൂ , പിന്നീടാണ് മാഡം അത് ശ്രദ്ധിച്ചത്,… ബാത്റൂമിൽ ഊരിയിട്ടത് മുറിയിൽ അഴയിൽ കിടക്കുന്നു.

 

ഞാൻ : ശ്യേ.. നാണക്കേട്, അപ്പോൾ ചേച്ചിയോട് എപ്പോഴാണ് മാഡം പറഞ്ഞത്

 

ചേച്ചി : നിന്നെ കൈയോടെ അന്ന് പൊക്കിയതിനുശേഷം,

 

ഞാൻ : എന്നിട്ട് ചേച്ചിനെ ഇതിനെ കുറിച്ച് എനിക്കൊരു സൂചന തരാഞ്ഞത്…? ഞാൻ പിന്നീട് വിളിച്ചാരുന്നല്ലോ

 

ചേച്ചി : കാര്യം ഞാൻ രണ്ടെണ്ണം അടിച്ചു കഴിഞ്ഞപ്പോൾ മാഡത്തിനെ കുറിച്ച് നിന്നോട് കുറെ കാര്യങ്ങൾ പറഞ്ഞു എന്നുള്ളത് നേരാണ്, പക്ഷേ ഞാൻ നീ ഇങ്ങനെയൊക്കെ കാണിക്കും എന്ന് വിചാരിച്ചില്ല

 

ഞാൻ : പക്ഷേ മാഡം ഇതിനെപ്പറ്റി ഒന്നും എന്നോടും പറഞ്ഞില്ലല്ലോ

 

ചേച്ചി : ഇനിയിപ്പോ എന്തിനാ അതിനെപ്പറ്റി പ്രത്യേകിച്ച് പറയുന്നത്, നീ മാഡത്തിന്റെ മുന്നിൽ വച്ച് തന്നെയല്ലേ തോന്നിവാസം കാണിച്ചത്

 

ഞാൻ : അപ്പോൾ ശരിക്കും എന്നെ ടെസ്റ്റ് ചെയ്തതാണല്ലേ?

 

ചേച്ചി : ആണ്… അല്ലെങ്കിൽ കാറോടിക്കാൻ വന്നവന് കാറോടിച്ചാൽ പോരെ.. എന്തൊക്കെ ചെയ്യാൻ പറയുമ്പോൾ ആരെങ്കിലും ചെയ്യുമോ

 

ഞാൻ : മാഡം പിന്നെയും കുഴപ്പമില്ല ചേച്ചി….. പക്ഷെ ഷീന ചേച്ചീനെ കൊണ്ട് ഒരു രക്ഷയും ഇല്ല

Leave a Reply

Your email address will not be published. Required fields are marked *