അമ്മു കൊഞ്ചിക്കൊണ്ട് പറഞ്ഞ് കൈ വെള്ള എനിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…
“അങ്ങനെ ആണോ… എന്നാ നീ പറയണ്ട …. പോരെ…. ഇനി ഇറങ്ങാലോ…?”
ഞാൻ ഒറ്റയടിക്ക് പറഞ്ഞു ഡോർ തുറക്കാൻ തുടങ്ങി…
“ഹു… ഹു.. ജിത്തേട്ടാ… എന്തുന്നാ ഏട്ടാ… പ്ലീസ്…”
എൻ്റെ ഇടം കൈതണ്ടയിൽ ഇരുകൈക്കൊണ്ടും പിടിച്ച് വലിച്ച് അമ്മു ഇരുന്ന് ചിണുങ്ങി… ഇവളുടെ ഈ ചിണുങ്ങലിൽ ആണ് ഞാൻ പണ്ടുമുതൽക്കേ വഴങ്ങിപ്പോകുന്നത്…
പക്ഷേ ഇപ്പൊൾ ഞാൻ അറിയാതെ അമ്മുവിൻ്റെ ചേഷ്ടകൾ ഒരുപാട് ആസ്വദിച്ചുപോകുന്നു… അറിയില്ല എനിക്ക്… മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്… പക്ഷേ അമ്മുവിൻ്റെ സമീപനം അവളിലേക്ക് എന്നെ അടുപ്പിക്കുന്നു…
“നീ വല്യ വലിച്ച് നീട്ടൽ ഇല്ലാതെ കാര്യം പറയ്… എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ…”
വേറെ പ്രത്യേകിച്ച് ഒന്നുമില്ല… എന്നാലും അവളുടെ ലാഗിങ് കണ്ട് ഞാൻ പറഞ്ഞു. പക്ഷേ കക്ഷി എന്തോ ടെൻഷനിൽ ആണ്…
“അമ്മൂസേ…ൻ്റെ പൊന്ന് കാര്യം പറയ്ഡാ… ഞാൻ വഴക്ക് പറയില്ല… പ്രോമിസ്…”
ഞാൻ അമ്മുൻ്റെ കയ്യിൽ കൈ വെച്ച് ഉറപ്പ് നൽകിക്കൊണ്ട് പറഞ്ഞു…ഇപ്പോ ആൾടെ മുഖം ഒന്ന് തെളിഞ്ഞു…
“അതേ… ജിത്തേട്ടാ… എന്നെ ഒരു ചെക്കൻ ഇഷ്ടാണ് എന്നൊക്കെ പറഞ്ഞു പ്രൊപ്പോസ് ചെയ്തു എന്ന് പറഞ്ഞില്ലേ… ല്ലേ… അവനോട് ഞാൻ കുറേ പറഞ്ഞു ഇഷ്ടല്ലന്നു… പക്ഷേ അവൻ ആണേൽ കേൾക്കുന്നില്ല… അവസാനം ഞാൻ പറഞ്ഞു എനിക്ക് ഒരാളെ ഇഷ്ടാണെന്നും.. ആള് എൻ്റെ മുറച്ചെറുക്കൻ ആണെന്നും.. കെട്ടാണെങ്കില് ആ ആളെ മാത്രം കേട്ടോളു എന്നൊക്കെ പറഞ്ഞു…”
എൻ്റെ കിളി പാറി…ഇവൾ ഇതെന്തൊക്കെയാ പറയുന്നേ… ഇനി ഇവൾ അവനോട് കാര്യമായിട്ട് പറഞ്ഞതാണോ… എൻ്റെ മനസ്സാകെ കുഴയാൻ തുടങ്ങി… ഇങ്ങനെ ഒരു ചെക്കൻ പുറകെ നടക്കുന്ന കാര്യം പറഞ്ഞിട്ടുണ്ട്… പക്ഷേ ഇപ്പോ പറഞ്ഞത് ഇപ്പോഴാണ് ഞാൻ അറിയുന്നത്… സാധാരണ എന്തുണ്ടേലും അവൾ പറയുന്നതാ… പക്ഷേ ഇതെന്താവോ പറയാഞ്ഞേ… അറിയില്ല
“എന്നിട്ട്…. എന്താ ഇപ്പൊ…”
ഞാൻ അമ്മുൻ്റെ പ്ലാൻ മൊത്തം അറിയുവാൻ വേണ്ടി ചോദിച്ചു…
“പക്ഷേ അവൻ പറഞ്ഞു നീ ചുമ്മാ ഓരോന്ന് പറഞ്ഞു എന്നെ ഒഴിവാക്കാൻ നോക്കണ്ട… എനിക്ക് നിന്നെ ഇഷ്ടം ആണെന്നൊക്കെ വീണ്ടും പറഞ്ഞു…..അപ്പൊ എന്താന്നു വെച്ചാല് ആ ചെക്കൻ ആണ് അവിടെ നിക്കുന്നെ.. പേര് നവിൻ… ഈ നിക്കുന്നതാ എൻ്റെ ഫ്രെണ്ട്സ്. നവ്യ, സിയ….. അപ്പൊ”
ലേശം മാറി ഒരു മരത്തിനടുത്തായി നിൽക്കുന്ന ഒരുത്തനെ ചൂണ്ടി കാണിച്ചുകൊണ്ട് അമ്മു പറഞ്ഞു… ശേഷം ഞങ്ങളുടെ കാറിൻ്റെ അടുത്ത് നിൽക്കുന്ന അമ്മുൻ്റെ ഫ്രണ്ട്സ് ആയ രണ്ടവളുമ്മാരെ കാണിച്ചു പറഞ്ഞ് നിർത്തി….
“ശരി…ഇനി ഞാൻ എന്താ ചെയ്യണ്ടേ…?”
ഞാൻ സംശയത്തോടെ ചോദിച്ചു…
“അതേ ഏട്ടാ… നമ്മക്ക് ആദ്യം എൻ്റെ ഈ ഫ്രണ്ട്‌സിൻ്റെ അടുത്ത് നിന്ന് കുറച്ച് നേരം സംസാരിക്കാം….. അപ്പൊ ആ ചെക്കൻ ഇങ്ങോട്ട് വരും… എന്നോട് ഞാൻ പറഞ്ഞത് എന്തായിന്നു എന്ന് ഉറപ്പായും ചോദിക്കും… ”
ഞാൻ ഒന്നു പകച്ചു… ഇവൾ ഇത് അടി വാങ്ങിത്തരാൻ ഉള്ള പുറപ്പാട് ആണോ എന്നായി എൻ്റെ സംശയം… നമ്മള് രജനികാന്ത് ഒന്നുമല്ലല്ലോ… ഒരു കൂട്ടം ആൾക്കാരെ ഇടിച്ചിടാൻ… ഞാൻ ഇനി എന്താ എന്ന ഭാവത്തോടെ അമ്മുനെ നോക്കി…..
“അപ്പൊ ഞാൻ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് ഏട്ടനോട് അവൻ ചോദിക്കും… അപ്പൊ അത് ശരിയാണെന്ന് പറഞാൽ മാത്രം മതി… കേട്ടാ…”
അവൾ എന്നെ നോക്കി കേണു… എന്നിട്ട് ഒരു കുറുമ്പുള്ള ചിരി ചിരിച്ചു… ആഹാ എന്താ ഫംഗി…. എല്ലാം കഴിയുമ്പോൾ ഇങ്ങനെ തന്നെ നിന്നാതി…..ഇപ്പോഴത്തെ സ്റ്റുഡൻ്റ്സ് യൂണിയൻ ഏരിയ സെക്രട്ടറി ആരാണാവോ ഇപ്പോ… മുൻപ് എനിക്ക് പരിചയം ഉള്ള ഒരു സുഹൃത്ത് ആയിരുന്നു… എന്നാലും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കാം ഒരു സേഫ്റ്റിക്ക്… എന്തായാലും ഒരു ഗാങ്ങിനെ ഒറ്റക്ക് നേരിടാൻ സാധാരണ മനുഷ്യന്മാരെക്കൊണ്ട് സാധിക്കില്ല… എന്തായാലും നമുക്ക് സമാധാനം ആണ് വലുത്… 🕊️ PEACE…☮️
ഞങ്ങൾ ഇരു ഡോറും തുറന്ന് പുറത്തേക്ക് ഇറങ്ങി… ഞാൻ കോളേജിനെ മൊത്തത്തിൽ ഒന്ന് നോക്കി… അമ്മു വേഗം വന്നു എൻ്റെ ഇടതുകൈക്കുള്ളിലൂടെ ചൂഴ്ന്നു കേറി വലതുകൈകൊണ്ട് എന്നെ വട്ടം പിടിച്ചുകൊണ്ട് നടന്നു… ഞാൻ അമ്മുനെ നോക്കിപ്പോ അവളെ ചേർത്ത് പിടിക്കാൻ കണ്ണുകൊണ്ട് കാണിച്ചു… ചെറിയ യാചന ഭാവത്തോടെ…

സൂപ്പർ
അടുത്ത പാർട്ട് വിടുമായിരിക്കും ഇതേ ഫ്ലോ അങ്ങ് പോകട്ടെ അടിപൊളി
Sambhavam ushaaranu.. originality und. Pettanolla kambiyum paripadiyum onnum ale pidichu iruthilla. Ingane thanne pokatte. Pathukke mathi..