മൈ ഡിയർ യക്ഷി – 2 32അടിപൊളി 

ഞാൻ അവളെ ഒന്നു കണ്ണുരുട്ടിക്കൊണ്ട് ഇടതുകൈ എടുത്ത് അമ്മുൻ്റെ ഷോൾഡറിന് താഴേക്കൂടി മെല്ലെ ചുറ്റിപ്പിടിച്ചുകൊണ്ട് നടന്നു…

ഇപ്പോ അമ്മു ലേശം ഉഷാറായ പോലെ ആയി… ഞാൻ മനസ്സിൽ പറഞ്ഞു ഇതൊന്നും അത്ര നല്ലതല്ല…

ഞങ്ങൾ അമ്മുൻ്റെ ഫ്രണ്ട്‌സിൻ്റെ അടുത്ത് എത്തി… അവരെ കണ്ടതും

അമ്മു എന്നെ പരിചയപ്പെടുത്താൻ തുടങ്ങിയതും… അപ്പൊൾ തന്നെ പിള്ളേര് രണ്ടും “ശ്രുതിടെ ജിത്തേട്ടൻ അല്ലെ” എന്ന് ഒരേ സ്വരത്തിൽ ചോദിച്ചു…

ഞാൻ അതേ എന്ന് മൂളി…

ഞാൻ അത്രയ്ക്ക് ഫേമസ് ആയോ… അവരുടെ ചോദ്യം കേട്ട ഞാൻ എന്നോട് തന്നെ ചോദിച്ചു…

“ചേട്ടനെ കുറിച്ച് ശ്രുതി എപ്പോഴും പറയാറുണ്ട്.. ഞങ്ങൾക്ക് എല്ലാം അറിയാ… ശ്രുതി ഞങ്ങളോട് എല്ലാം പറയാറുണ്ട്… ”

എനിക്ക് ചെറിയ ചമ്മൽ വന്നു… പക്ഷേ അവർ തുടർന്നുകൊണ്ടേയിരുന്നു…

“എൻ്റെ ജിത്തേട്ടൻ അങ്ങനെയാണ് ഇങ്ങനെയാണ് എന്നെ ഭയങ്കര ഇഷ്ടാണ്… എനിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിത്തരും എന്നൊക്കെ കുറേ പറയാറുണ്ട്… മാത്രമല്ല കോളേജിന്നു ടൂർ പോരുന്നുണ്ടൊന്ന് ചോദിച്ചപ്പോ ഇവള് പറഞ്ഞത് എൻ്റെ ജിത്തേട്ടൻ്റെ കൂടെ ഞാൻ വേറെ സ്ഥലത്ത് പൊയ്ക്കോളാം എന്നാണ്… ”

എൻ്റെ ആറ്റുകാൽ അമ്മച്ചി… നാറ്റിച്ചു… ഈ പെണ്ണിനെക്കൊണ്ട് തോറ്റല്ലോ…

അമ്മു എല്ലാം കേട്ട് പല്ലിളിച്ച് എന്നെ നോക്കി ചേർന്ന് നിൽക്കുന്നുണ്ട്… ഞാൻ അവളെ നോക്കി തരാട്ടാ എന്ന് പറഞ്ഞു തല അനക്കി…

ഞാൻ ആകെ വിളറി വിയർക്കാൻ തുടങ്ങി… അല്ലെങ്കിൽ തന്നെ പെൺപിള്ളേരോട് കേറി മുട്ടാൻ സ്‌കിൽ കുറവുള്ള ആളാണ് ഞാൻ… കൂട്ടത്തിൽ അമ്മുവിൻ്റെ കഥകൾ കൂടി ആയപ്പോ പൂർത്തിയായി…

ഡിഗ്രി സെക്കൻഡ് ഇയറിൽ വച്ച് ഒരുത്തിയോട് ചെറിയ ഇഷ്ടം ഉണ്ടായിരുന്നു… അത് അവളോട് പറഞ്ഞപ്പോ ഓൺ ദി സ്പോട്ടിൽ അവൾ റിജെക്റ്റ് ചെയ്തു… അതെപ്പിന്നെ ആരോടും അങ്ങനെ ഇഷ്ടം തോന്നിട്ടില്ല… അമ്മുനോട് ഒഴിച്ച്… അത് എന്ത് തരത്തിലുള്ള ഇഷ്ടം ആയിരുന്നു എന്നത് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല…. ശെ ശെ… മാറ്ററിൽ നിന്ന് പോയി…

ഞങൾ ഓരോന്ന് സംസാരിച്ചു ഇന്നത്തെ പരിപാടിയെ കുറിച്ച് ഒക്കെ… അമ്മു ക്ലാസ്സിൽ എങ്ങനെയാ എന്ന് ചോദിച്ചപ്പോ ടീച്ചർമാർക്കൊക്കെ നല്ല ഇഷ്ടം ആണ് ഇവളെ എന്ന് പറഞ്ഞു…അത് എനിക്ക് അറിയാവുന്ന കാര്യം ആണ്… അത്യാവശ്യം മാർക്കൊക്കെ ഒരു 80% ഇൽ കൂടുതൽ ഇപ്പോ വാങ്ങാറുണ്ട്… എന്നാലും ഞാൻ ചുമ്മാ ചോദിച്ചു…

അങ്ങനെ നമ്മുടെ കഥാപാത്രം ഇങ്ങെത്തി… ആ പയ്യൻ… നവിൻ… അമ്മു എന്നോട് ഒന്നൂടെ ചേർന്ന് നിന്നു….

“ഹായ് ശ്രുതി… ഞാൻ പറഞ്ഞ കാര്യം എന്തായി… എന്തേലും തീരുമാനം ആയോ….”

അമ്മുനോടായി നവിൻ ചോദിച്ചു… ഇടയ്ക്ക് അവൻ എന്നെ നോക്കുന്നുണ്ട്… എനിക്കും ഇവനെ എവിടെയോ കണ്ട് നല്ല പരിചയം…

“നവിനെ ഞാൻ പറഞ്ഞതല്ലേ എനിക്ക് വേറെ ഒരാളെ ഇഷ്ടണെന്നും കെട്ടാണെങ്കിൽ ആളെ തന്നെ കേട്ടോളു എന്നും…”

അമ്മു ചെറിയ ദേഷ്യത്തിൽ ഒരു കൂസലും ഇല്ലാതെ പറഞ്ഞു.. ഇവൾക്കിത്ര ധൈര്യമോ… എന്തായാലും പ്ലാൻ മനസ്സിലായി…

“ഇനി നിനക്ക് കണ്ടാലേ പറ്റൂ എന്നുണ്ടെങ്കിൽ ദാ കണ്ടോ… ഇതാണ് ആള്… പേര് അജിത്ത്. ഇവിടെ മുൻപ് ഡിഗ്രിക്ക് പഠിച്ചിരുന്നതാ…ഇത് എൻ്റെ മുറച്ചെറുക്കാനും ആണ് ഞങ്ങൾ തമ്മില് കുറെ നാൾ ആയി ഇഷ്ടത്തിലും ആണ്… മതിയോ… ”

അതുകൂടെ കേട്ടതും ചെക്കൻ എന്നെ ചെറിയ ഭയത്തോടെ നോക്കി… എന്നിട്ട്…

“സോറി… ചേട്ടാ ഞാൻ…ഞാൻ… അറിയാതെ ശ്രുതിയെ ഇഷ്ടപ്പെട്ടുപോയി… ഞാൻ എൻ്റെ ഇഷ്ടം പറഞ്ഞപ്പോ എന്നെ ഒഴിവാക്കാൻ വേണ്ടിയാ ചേട്ടനെക്കുറിച്ച് പറഞ്ഞത് എന്ന് കരുതി… അതാ.. സോറി ചേട്ടാ… ഇനി ഇവളെ ഞാൻ ശല്യം ചെയ്യില്ല…”

ഒരു പാവം പയ്യൻ… അവൻ ലേശം ഭയത്തോടെ എന്നോട് വിക്കി പറഞ്ഞു…

“ഓ.. അത് കുഴപ്പമില്ലട… ഈ പ്രായത്തിൽ അങ്ങനെ ഒക്കെ എല്ലാവർക്കും ആരോടെങ്കിലും തോന്നും.. സാരമില്ല… പിന്നെ ഇവളെ ഇനി ശല്യം ചെയ്ത് ചുമ്മാ സമയം കളയരുത് ട്ടോ… ഉള്ള സമയം നല്ലോണം പഠിച്ച് പാസ്സാകൻ നോക്ക്…”

അവൻ ഞാൻ പറയുന്നത് ഒരു ബഹുമാനത്തോടെ കേട്ടുകൊണ്ട് തലയാട്ടി…

3 Comments

Add a Comment
  1. സൂപ്പർ

  2. അടുത്ത പാർട്ട്‌ വിടുമായിരിക്കും ഇതേ ഫ്ലോ അങ്ങ് പോകട്ടെ അടിപൊളി

  3. Sambhavam ushaaranu.. originality und. Pettanolla kambiyum paripadiyum onnum ale pidichu iruthilla. Ingane thanne pokatte. Pathukke mathi..

Leave a Reply

Your email address will not be published. Required fields are marked *