അമ്മ എനിക്ക് മറുപടി തന്നിട്ട് അമ്മുനെ നോക്കി തലയാട്ടി ചോദിച്ചു. അമ്മു അതിനു യാന്ത്രികമായി മെല്ലെ ചിരിച്ചുകൊണ്ട് മൂളി.
“എൻ്റെ കൊച്ച് നല്ല വൃത്തി ഉള്ള കൂട്ടത്തിലാ.. നിന്നേം എൻ്റെ കെട്ടിയോനേം പോലെ അല്ല…. ”
അമ്മ വീണ്ടും അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു. അവൾ ഒരു പൂച്ചക്കുട്ടിയെ പോലെ ചേർന്ന് നിന്നു.
” ഔ… എന്താ സ്നേഹം.. രണ്ടിൻ്റെം വായിന്നു തേൻ ഒലിക്കുന്നു… അയ്യാ.. സ്വന്തം മോനെ പറയാൻ എന്താ നാക്ക്… അച്ചൻ വരട്ടെ ഞാൻ ബാക്കി പറഞ്ഞോളാം…”
ഞാൻ വീണ്ടും പ്രതികരിച്ചു. അമ്മക്ക് ചെറിയ ഭീഷണി മുഴക്കി.
“ഒന്ന് പോടാ ചെറുക്ക.. അത് അങ്ങേർക്കും അറിയാവുന്ന കാര്യം ആണ്.. നീ ധൈര്യമായി പറഞ്ഞോ…”
അമ്മ എന്നോടായി പറഞ്ഞു.
“ആ നല്ല ബെസ്റ്റ് ഭാര്യ… കൊള്ളാം…”
ഞാൻ അമ്മയെ കളിയാക്കി.
“ഓ ഞാൻ സഹിച്ചു. നീ കൊച്ചിനേം കൊണ്ട് പോകാൻ നോക്ക്… അല്ലാ നീ എന്തിനാ രാവിലെ കൊച്ചിനെ വഴക്ക് പറഞ്ഞേ… അത് പറഞ്ഞില്ലല്ലോ രണ്ടാളും”
അമ്മ എന്നെ ഒതുക്കിക്കൊണ്ട് രാവിലത്തെ പ്രശ്നം തിരക്കി… ഈശ്വരാ കയ്യീന്ന് പോയല്ലോ ഇത്രയും പെട്ടെന്ന് എസ്‌കേപ്പ് ആവുന്നതാ നല്ലത്.
അമ്മു ആണെങ്കിൽ ഇത് കേട്ട ഉടനെ എന്നെ നോക്കി പറയട്ടെ എന്ന് വാ കൊണ്ടാക്കി ചോദിച്ചിട്ട് കണ്ണിറുക്കി കാണിച്ചു…
ഞാൻ വേണ്ട വേണ്ട എന്നുള്ള ഭാവം വരുത്തി. പെട്ടെന്ന്..
“അത് പറയത്തക്ക കാരണം ഒന്നുല്ല… കുറചായില്ലേ ഞങൾ തമ്മിൽ ഒന്ന് ഉടക്കിയിട്ട്… അല്ലേ അമ്മൂ…സ്സേ…”
ഞാൻ തടിയൂരാൻ വേണ്ടി പറഞ്ഞൊപ്പിച്ചു. അല്ലെങ്കിൽ നാറും. ഒപ്പം അമ്മുനെ നോക്കി നല്ല ഇളി ഇളിച്ചു….
“നിങ്ങളിതുവരെ പോയില്ലേ പിള്ളാരെ…”
പുറകിൽ നിന്ന് നിത ആൻ്റിയുടെ ശബ്ദം. ഡോർ അടക്കാൻ വന്നതാണെന്ന് തോന്നുന്നു.
“അതിന് ഈ അമ്മ വിടണ്ടെ.. രാവിലെ തന്നെ ഓരോന്ന് പറഞ്ഞു തുടങ്ങും…”
ഞാൻ പെട്ടെന്ന് കേറി പറഞ്ഞു. എങ്ങനേലും ഇവിടെന്ന് ഊരണമല്ലോ…. എന്നിട്ട് എല്ലാരം മാറി മാറി നോക്കി… ഇല്ല. വല്യ കുഴപ്പമില്ല. അമ്മുവിൻ്റെ മുഖത്ത് കുസൃതി നിറഞ്ഞ ചിരി ഉണ്ട്. അത് സാരമില്ല. അവൾക്ക് എല്ലാം അറിയാലോ…
പണ്ടും എൻ്റെ രഹസ്യങ്ങൾ അങ്ങനെ ഒന്നും വേറെ ആരോടും അവൾ പറയില്ല. കാര്യായിട്ട് ഒന്നുല്ല. ചെറിയ തല്ലുകൊള്ളിത്തരങ്ങൾ ഒപ്പിക്കും. എൻ്റെ വാലു പോലെ ഉള്ളതുകൊണ്ട് അവൾ അത് കണ്ടുപിടിക്കും. കുറച്ചൊക്കെ അത് വെച്ച് ബ്ലാക്ക്മെയിൽ ചെയ്യും എന്നല്ലാതെ ആരോടും പറയില്ല. ഇതും അതുപോലെ തന്നെ ആയിരിക്കും. എന്തായാലും കുറച്ച് പൈസ പൊട്ടും. ഹാവൂ…
“അതെന്തോ ആവട്ടെ… നിങ്ങള് പോകാൻ നോക്ക്… ”
ആൻ്റി നേരം വൈകണ്ട എന്ന കരുതി പറഞ്ഞു.
“ഹ് മമ്മ്മം… ശരി ശരി പോകാൻ നോക്ക്… ആ പിന്നെ ജിത്തു, നീ തിരിച്ചു വരുമ്പോ മീൻ എന്തേലും വാങ്ങണേ….മറക്കരുത്…”
ആൻ്റിയുടെ ഡയലോഗ് കേട്ട് അമ്മ പറഞ്ഞു. തുടർന്ന് മീൻ വാങ്ങുന്ന കാര്യം പറഞ്ഞതിന് ശേഷം ചെറുതായിട്ട് ഒന്ന് എന്നെ ചൂഴ്ന്നു നോക്കി.
ഞാൻ ശരി എന്ന് പറഞ്ഞതും…
“വാ… ജിത്തേട്ടാ നേരം പോയി… വേഗം പോകാം…”
അമ്മു എൻ്റെ കൈ പിടിച്ച് വലിച്ച് കൊണ്ടോയി… ബാക്കിൽ അമ്മയും ആൻ്റിയും ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഞങൾ നടന്ന് നീങ്ങി. ലിഫ്റ്റ് എത്താറായതും…
“ജിത്തേട്ടാ ദേ ലിഫ്റ്റ്…. ഓടിക്കോ….”
ലിഫ്റ്റ് അടയാൻ പോകുന്നത് കണ്ടതും അവൾ ചീറിക്കൊണ്ട് ലിഫ്റ്റിനടുത്തേക്ക് എൻ്റെ കയ്യും പിടിച്ച് വലിച്ച് ഓടാൻ തുടങ്ങിയിരുന്നു.
“ഹലോ ഹലോ…. ”
വെറുതെ എനർജി വേസ്റ്റ് ചെയ്യണ്ട എന്ന് കരുതി ഞാൻ ഒച്ചയെടുത്ത് വിളിച്ചു… ഒപ്പം ചെറുതായിട്ട് കൈ അടിച്ചു വിളിച്ചു. ലിഫ്റ്റിൽ ആളുണ്ടായിരുന്നത് ചെറുതായി കാണാമായിരുന്നു.
പെട്ടെന്ന് അടയാൻ പോകുന്ന ലിഫ്റ്റ് തുറന്ന് വന്നു. അവർ വിളി കേട്ടു എന്ന് തോന്നുന്നു.
ഞങൾ രണ്ടാളും ലിഫ്റ്റിനടുത്തേക്ക് എത്തി. ലിഫ്റ്റിൽ രണ്ട് പേരുണ്ട്. ഒന്ന് ഞങ്ങളുടെ ഫ്ലോറിൽ തന്നെ ഉള്ള ഒരു ആൻ്റി ആണ്. ഒരു 50 വയസ്സ് പ്രായം തോന്നും പുതിയ താമസക്കാരാണ്. രണ്ട് പണ്ട് ഞാൻ പ്ലസ്ടു പഠിക്കുമ്പോൾ എൻ്റെ അടുത്ത് ചുമ്മാ കുറച്ച് നാൾ ട്യൂഷന് വന്നിരുന്ന പെൺകൊച്ചും ആയിരുന്നു. ട്യൂഷൻ നിർത്താനും ചെറിയ കാരണം ഉണ്ട്. പറയാം.

സൂപ്പർ
അടുത്ത പാർട്ട് വിടുമായിരിക്കും ഇതേ ഫ്ലോ അങ്ങ് പോകട്ടെ അടിപൊളി
Sambhavam ushaaranu.. originality und. Pettanolla kambiyum paripadiyum onnum ale pidichu iruthilla. Ingane thanne pokatte. Pathukke mathi..