മൈ ഡിയർ യക്ഷി – 2 32അടിപൊളി 

“അത്ശരി… ഇങ്ങനെ സുഖിച്ച് കിടക്കാൻ ആണോ എൻ്റെ അമ്മൂസ് ഏട്ടനോട് മാത്രം പെട്ടെന്ന് പിണങ്ങുന്നെ… ഏഹ്?”

ഞാൻ കൈകൾക്ക് അല്പം ബലം കൊടുത്ത് അവളെ എന്നിൽ നിന്ന് വിടീക്കാൻ നോക്കികൊണ്ട് ചോദിച്ചു…

അല്പം അകന്നതും കണ്ണുകൾ തുറക്കാതെ അതെ എന്ന് മൂളി ഒപ്പം തലകുലുക്കിക്കൊണ്ട് വീണ്ടും എന്നെ വലിഞ്ഞു മുറുക്കി…

ഞാൻ ഞെട്ടി… എനിക്ക് ആകെ എന്തോ പോലെ ആയി.. എൻ്റെ ഹൃദയം വളരെ വേഗത്തിൽ അനിയന്ത്രിതമായി ഇടിക്കുവാൻ തുടങ്ങി. ഈ നിമിഷം വരെ ഞാൻ അമ്മുവിൽ അറിയാത്തത് എന്നിൽ കടന്ന് വന്നു…

എൻ്റെ ജീവിതത്തിൽ ആദ്യമായാണ് എനിക്ക് വേറൊരു വികാരം അമ്മുനോട് തോന്നുന്നത്… അത് ചിലപ്പോ അമ്മു ഇത്രേം നാൾ രഹസ്യമാക്കിയ അവളുടെ സുഖവും സന്തോഷവും ഞാൻ അറിഞ്ഞതുകൊണ്ട് ആവാം… പക്ഷേ ആ സുഖത്തിൽ നിന്ന് എനിക്ക് ഈ നിമിഷം വിട്ടുമാറാൻ തോന്നുന്നില്ല.. എന്നിലേക്ക് വരുന്ന അമ്മുൻ്റെ ചൂടും ശ്വാസവും ആസ്വദിച്ചു … മുൻപ് ഒന്നും തോന്നാത്ത രീതിയിൽ…. എൻ്റെ മനസ്സും ശരീരവും എന്നെ പ്രാണനായി കൊണ്ട് നടക്കുന്നവളിലേക്ക് അലിയുവാൻ ആഗ്രഹിക്കുന്നത് പോലെ…

ഇതെല്ലാമായപ്പോൾ എൻ്റെ ജീവൻ്റെ പാതിയാവാൻ വേണ്ടി ആണ് അമ്മു എന്നിലേക്ക് കടന്ന് വന്നത് എന്നാരോ എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്ന് പറയുന്നതുപോലെ തോന്നി. ഇനി അങ്ങനെ ആയിരിക്കുമോ ശരിക്കും..

അവൾ പറഞ്ഞതുപോലെ അമ്മു എന്നെ മുറുകെ പിടിക്കുന്നതിലും എൻ്റെ നെഞ്ചിൽ മുത്തം തരുന്നതിലും ഒരു സുഖവും ആശ്വാസവും സന്തോഷവും എനിക്ക് ലഭിക്കുവാൻ തുടങ്ങി… ഞാൻ അറിയാതെ അവളെ എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് അമ്മുവിൻ്റെ തലയിൽ നന്നായി അമർത്തി ഒരു മുത്തം നൽകി. അത് അൽപ സമയം നീണ്ടുനിന്നു…

“ഹ്മമ്മ്…. ഏട്ടാ…. ”

അമ്മു ഒരു മൂളലോടെ കുറുകി എന്നെ ഒന്നൂടെ വലിഞ്ഞ് മുറുക്കി…

പെട്ടെന്ന്….

“കീ…….” ഒരു നീട്ടിയ ഹോണിലൂടെ ആണ് ഞാൻ ബോധവാനായത്.

ഹാ..ഹ്… ഞാൻ എന്തൊക്കെയാ ചിന്തിച്ചത്.. ഇല്ല. വേണ്ട…അതൊന്നും ശരിയാകില്ല… ഞാൻ അമ്മുനെ നോക്കി… അവൾ പറഞ്ഞ അവളുടെ സുഖം ആസ്വദിച്ച് എന്നെ മുറുക്കി പിടിച്ചുകൊണ്ട് ഒരു പൂച്ചക്കുഞ്ഞിനെ പോലെ കണ്ണടച്ച് എൻ്റെ നെഞ്ചില് കിടക്കുകയാണ്… ആ കൈകൾ വിടീക്കാൻ ഞാൻ അല്പം ബലം കൊടുത്ത് നോക്കി… ഇല്ല രക്ഷയില്ല… ഇനി ബലം കൊടുത്താൽ അവൾക്ക് വേദനിക്കും… അത് വേണ്ട…

“അമ്മൂസെ… അമ്മൂസേ…. എണീറ്റേടി കള്ളി…. ദേ രാവിലത്തെ പോലെ എൻ്റെ ഡ്രസ് ചീത്തയാക്കല്ലേട്ടോ പെണ്ണെ…നിൻ്റെ വല്യമ്മ എന്നെ തല്ലിക്കൊല്ലൂടി… കൊരങ്ങീ”

ഞാൻ ബലം പിടിച്ചിട്ടും എന്നെ വിടാത്തതുകൊണ്ട് ഞാൻ അവളെ പെട്ടെന്ന് ചിരിപ്പിക്കാനായി അവളുടെ അരയിലും കക്ഷത്തിലും എൻ്റെ രണ്ട് കൈകൊണ്ട് ഇക്കിളി ഇട്ടുകൊണ്ട് പറഞ്ഞു…

“ഹു….ഹൂ… ഹൂ …മ്മ്… ഹി …ഹി.. ഹീ…എന്തോന്നാ ജിത്തേട്ടാ… ഞാനൊന്ന് മയങ്ങി വരുവായിരുന്നു… നശിപ്പിച്ചു കുരങ്ങൻ….”

ഇക്കിളി ഇട്ടത്തോടെ അമ്മു കൈകൾ അയച്ചു പൊട്ടിച്ചിരിച്ചു. എന്നിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന അവളുടെ സുഖവും സന്തോഷവും ഞാൻ നഷ്ടപ്പെടുത്തിയതിനാൽ മധുരമുള്ള പരിഭവം എന്നോട് പ്രകടിപ്പിച്ചുകൊണ്ട് അമ്മു അവളുടെ സീറ്റിലേക്ക് ചാടി ഇരുന്നു പറഞ്ഞു… ശേഷം എന്നെ നോക്കി ഞാൻ ചെയ്തത് ഇഷ്ടായില്ല എന്ന പോലെ ചുണ്ടുകൊണ്ട് ഗോഷ്ടികൾ കാണിച്ചു.

“പിന്നെ ഒരു മയക്കം… നിന്നെ കോളേജിൽ ആക്കണ്ടെടി പെണ്ണെ… ഇപ്പോത്തന്നെ 10 ആവറായി… സീറ്റ് ബെൽറ്റ് ഇട്ടേ… ക്ലാസ്സിൽ കേറണ്ടതല്ലേ…?”

അമ്മുനെ കോളേജിൽ ആകുവാനുള്ള കാര്യം ഓർത്ത് ഞാൻ പറഞ്ഞുകൊണ്ട് വണ്ടി എടുക്കാൻ തുടങ്ങി… വണ്ടി സ്റ്റാർട്ട് ചെയ്തു…
അമ്മു സീറ്റ് ബെൽറ്റ് ഇട്ടു…

“അതിനാരാ ഇന്ന് ക്ലാസിൽ കേറുന്നേ… ഹും…”

ക്ലാസ്സിൽ പോയിട്ട് കോളേജിൻ്റെ അടുത്ത് പോലും പോകാൻ ഭാവം ഇല്ലാതെ അമ്മു പറഞ്ഞു…ലേശം ജാഡയോടെ…

“അല്ല… ക്ലാസ്സിൽ കേറാതെ അപ്പൊ എന്താ മോളുടെ പ്ലാൻ… വല്ല ചുറ്റിക്കളിയും ഉണ്ടോ… ഏഹ്…?”

ഞാൻ അവളുടെ ലക്ഷ്യം മനസ്സിലാവാതെ ചോദിച്ചു…

3 Comments

Add a Comment
  1. സൂപ്പർ

  2. അടുത്ത പാർട്ട്‌ വിടുമായിരിക്കും ഇതേ ഫ്ലോ അങ്ങ് പോകട്ടെ അടിപൊളി

  3. Sambhavam ushaaranu.. originality und. Pettanolla kambiyum paripadiyum onnum ale pidichu iruthilla. Ingane thanne pokatte. Pathukke mathi..

Leave a Reply

Your email address will not be published. Required fields are marked *