മൈ ഡിയർ യക്ഷി – 2 32അടിപൊളി 

…………….

നിത ആൻ്റി പണ്ട് പറഞ്ഞത് ഞാൻ എപ്പോഴും ഓർക്കും.. നീ എന്തേലും പറഞ്ഞ് അവളെ വിഷമിപ്പിച്ചാൽ അവൾക്ക് സഹിക്കാൻ കഴിയില്ല എന്ന്… ആൻ്റിയും ജയൻ അങ്കിളും അവളെ എന്തേലും പറഞാൽ പോലും അവൾ നിസാരമായി മറുപടി തരും… പക്ഷേ നിൻ്റെ അടുത്ത് അങ്ങനെ അല്ല എന്ന്… ഞാൻ എന്തെങ്കിലും പറഞ്ഞു വാഴക്കായാൽ ആൻ്റിയുടെ അടുത്ത് എന്നെ കുറിച്ച് കുറെ പരിഭവം പറഞ്ഞു കരയും അവൾ…

പക്ഷേ ഞാൻ ആണെങ്കിൽ തക്കം കിട്ടിയാൽ അമ്മു ആയിട്ട് എങ്ങനെ അടിപിടി കൂടാം എന്ന് എപ്പോഴും വിചാരിക്കും. അതുകൊണ്ട് കിട്ടുന്ന ചാൻസിൽ ഞാൻ അവളെ കളിയാക്കുന്നതും അവൾ എൻ്റെ അടുത്ത് ഇങ്ങനെ കിടന്ന് ചിണുങ്ങുന്നതും പതിവാണ്.. ഇടയ്ക്ക് കൈ വിട്ട് പോകാണേൽ അമ്മു പുറത്ത് നിന്ന് ലൈഫ് ലൈൻ എടുക്കും… അതായത് ഞങ്ങളുടെ രക്ഷാധികാരികളെ അറിയിക്കും എന്ന്..

എന്തോ എനിക്ക് അവളുമായി തല്ലുപിടിക്കുന്നത് വല്യ ഇഷ്ടാണ്… അമ്മുൻ്റെയോ എൻ്റെയോ കല്യാണം കഴിഞ്ഞാൽ ഇങ്ങനെ ഒന്നും ചിലപ്പോ നടക്കില്ല എന്നതാണ് എൻ്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ചിന്ത….. ആ എന്തേലും ആവട്ടെ .. എല്ലാത്തിനും ഒരു അവസാനം ഉണ്ടാവുമല്ലോ…

……………

“അമ്മൂ….”

ഞാൻ ചെറുതായി ഒന്ന് പേടിച്ചുകൊണ്ട് പയ്യെ വിളിച്ചു…. രാവിലെ ഒരു ഉടക്ക് കഴിഞ്ഞത് അല്ലേ ഒള്ളു… വീണ്ടും ഇനി വയ്യ…

“എന്താ…”

കൃത്രിമ ദേഷ്യം കൊണ്ടുള്ള വിളി കേൾക്കൽ.. മെല്ലെ എൻ്റെ നെഞ്ചിൽ ഞാൻ അറിയാത്ത രീതിയിൽ മുത്തുന്നുണ്ട്… പക്ഷേ അവളുടെ ഓരോ നീക്കവും എനിക്ക് അറിയാൻ പറ്റും…

“പിണങ്ങിയോ എൻ്റെ കൊച്ച്”

ഞാൻ ചുമ്മാ ചോദിച്ചു…

“ഇല്ല… ഞാൻ എന്തിനാ പിണങ്ങുന്നെ”

അമ്മു അതേ ഭാവത്തിൽ മറുപടി പറഞ്ഞുകൊണ്ട് ഒന്നൂടെ ടി ഷർട്ടിൽ മുത്തി….

“അല്ലാ…. അപ്പൊ ഞാൻ കളിയാക്കിപ്പോ ചക്കരക്ക് സങ്കടായില്ലേ…”

അവളുടെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ഇതെന്ത് മലർ എന്ന ഭാവത്തോടെ ഞാൻ ചോദിച്ചു…

“അതൊക്കെ എപ്പോഴും ആവും… പക്ഷേ ഇപ്പോ ഇല്ല….”

ആള് കൂൾ ആണ്. മറ്റേ കൂൾ അല്ലാട്ടോ….

“എന്നിട്ട് ഇപ്പോ എന്താ കിടന്ന് കാട്ടിക്കൂട്ടിയെ… എന്നെ എന്തോരമാ തല്ലിയത്… ഉഫ്…”

വേദനിക്കുന്ന ഭാവത്തോടെ ഞാൻ ചെറിയ അഭിനയം കാഴ്ചവെച്ചു… ഒപ്പം വലത് കരംകൊണ്ട് സൈഡിൽ പുറത്തേക്ക് ചാടി കിടക്കുന്ന മുടി ചെവിയുടെ ഉള്ളിലേക്ക് വെച്ച് കൊടുത്തു…

“ഇതൊക്കെ എൻ്റെ ജിത്തേട്ടൻ സ്നേഹം കൊണ്ട് പറയുന്നതല്ലേ… അതുകൊണ്ട്….. ”

അമ്മു എല്ലാം മനസ്സിലാക്കി എന്ന പോലെ പറഞ്ഞു… ഞാൻ ഒന്നു ചിരിച്ചു…

“അതേ… ഇപ്പോ ഞാനാരായി… ഇതൊക്കെ അറിഞ്ഞിട്ടാണോ ഇത്രം നാള് ഞാൻ എന്തേലും പറയുമ്പോ ഏട്ടൻ്റെ അമ്മൂസ് പിണങ്ങിയേ?… ഇതെപ്പോ മുതലാ ഇങ്ങനെ…?”

ഞാൻ എൻ്റെ സംശയങ്ങൾ ചോദിച്ചു… അമ്മു തല ഉയർത്തി തിളങ്ങുന്ന കണ്ണുകളോടെ എൻ്റെ കണ്ണിലേക്ക് നോക്കി…

“അതൊക്കെ അങ്ങനെയാ… ഏട്ടനോട് പിണങ്ങുന്നത് എനിക്ക് വല്യ ഇഷ്ടാണ് കുരങ്ങാ…പിന്നെ….”

ഇത്രേം പറഞ്ഞുകൊണ്ട് എൻ്റെ മൂക്കിൽ ഇടതുകൈലെ രണ്ട് വിരലുകൾ കൊണ്ട് പിച്ചി പിടിച്ചു ആട്ടി. ഒപ്പം നാണത്തോടെ ഉള്ള ചിരിയും.

“പിന്നേ….പിന്നെ എന്താ,…..?”

അവളുടെ പിന്നെ എന്ന നീട്ടലിൽ എന്താ എന്ന് അറിയാൻ വേണ്ടി ഞാൻ നെറ്റി ചുളുക്കിക്കൊണ്ട് ചോദിച്ചു… ഇപ്പോഴും മൂക്കിലെ പിടി വിട്ടിട്ടില്ല… ഞാൻ രണ്ട് കയും അമ്മുവിൻ്റെ അരയിലൂടെ ചുറ്റി…

“പിന്നെ…. പിന്നെ.. ജിത്തേട്ടനോട് ഞാൻ പിണങ്ങിയാൽ എന്നെ ഇങ്ങനെ കെട്ടിപ്പിടിക്കില്ലേ…എന്നെ തലോടില്ലേ… എനിക്ക് ഉമ്മ തരില്ലേ… അപ്പൊ ഏട്ടൻ്റെ നെഞ്ചില് ഇങ്ങനെ കിടക്കാൻ നല്ല സുഖവാ ജിത്തേട്ടാ…എനിക്ക് നല്ല ഇഷ്ടവാ.. ഒരുപാട് സന്തോഷം തോന്നും… ”

അവൾ മൂക്കിലെ പിടി വിട്ട് നല്ല തിളക്കമുള്ള കണ്ണുകലോടെ നാണിച്ചുകൊണ്ട് വീണ്ടും എൻ്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… അവളുടെ മുഖത്ത് ഒരു കാമുകി ഭാവം വന്നില്ലേ എന്നൊരു സംശയം… ഒരു കാമുകൻ്റെ അടുത്ത് കാണിക്കുന്നത്പോലെയുള്ള ചെറിയ പ്രവർത്തികൾ അമ്മു എന്നോട് കാണിക്കുന്നത് ചെറുപ്പം മുതലേ എനിക്ക് തോന്നാറുണ്ട്. പക്ഷേ അത് അവളുടെ ചേട്ടനോടുള്ള ഇഷ്ടം കൊണ്ട് ആയിരിക്കും എന്നാ ഞാൻ കരുതിയത്… എന്നാല് ഇന്ന് ഇപ്പോ കണ്ട അമ്മുൻ്റെ മുഖത്തെ ഭാവം എനിക്ക് പുതുമയുള്ളതായിരുന്നു…അമ്മുവിൻ്റെ ഈ വാക്കുകൾ ഞാൻ ഇതുവരെ കേട്ടിട്ടില്ല… ചിലപ്പോ എൻ്റെ തോന്നൽ ആവാം… എന്നാലും എൻ്റെ ഉള്ളിൽ അത് കനത്തിൽ പതിഞ്ഞു… പെട്ടെന്ന്…

3 Comments

Add a Comment
  1. സൂപ്പർ

  2. അടുത്ത പാർട്ട്‌ വിടുമായിരിക്കും ഇതേ ഫ്ലോ അങ്ങ് പോകട്ടെ അടിപൊളി

  3. Sambhavam ushaaranu.. originality und. Pettanolla kambiyum paripadiyum onnum ale pidichu iruthilla. Ingane thanne pokatte. Pathukke mathi..

Leave a Reply

Your email address will not be published. Required fields are marked *